For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാരെ അധികമായി പിടികൂടും കിഡ്‌നി ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ കരുതിയിരിക്കൂ

|

ആഗോളതലത്തില്‍ പ്രതിവര്‍ഷം ഏകദേശം 1,80,000 മരണങ്ങള്‍ക്ക് കാരണമാകുന്ന പ്രധാനമായ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് കിഡ്‌നി കാന്‍സര്‍. ലോകമെമ്പാടുമുള്ള 13ാമത്തെ ഏറ്റവും പ്രബലമായ ക്യാന്‍സറാണിത്. കിഡ്നി ക്യാന്‍സറിന്റെ ഏറ്റവും സാധാരണമായ തരം റെനല്‍ സെല്‍ കാര്‍സിനോ ആണ്. ഇന്ത്യയില്‍ ഏകദേശം ഇരുപതിനായിരത്തിനു മുകളില്‍ കിഡ്‌നി കാന്‍സര്‍ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കിഡ്നി ക്യാന്‍സര്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, നിങ്ങളുടെ കിഡ്നി ആരോഗ്യം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

Most read: ആസ്ത്മാ രോഗികള്‍ക്ക് ആശ്വാസം നല്‍കും ഈ ഭക്ഷണങ്ങള്‍

അരക്കെട്ടിന് മുകളില്‍, നട്ടെല്ലിന് ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഈ ബീന്‍സ് ആകൃതിയിലുള്ള അവയവങ്ങള്‍, ഫില്‍ട്ടര്‍ ചെയ്യാനും ശരീരത്തില്‍ നിന്ന് അധിക ജലവും മാലിന്യവും നീക്കം ചെയ്യാനും സഹായിക്കുന്നു. ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും വൃക്കകള്‍ സഹായിക്കുന്നു. കിഡ്‌നി ക്യാന്‍സര്‍ രോഗത്തെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പുരുഷന്‍മാരില്‍ സാധ്യത കൂടുതല്‍

പുരുഷന്‍മാരില്‍ സാധ്യത കൂടുതല്‍

കിഡ്‌നി ക്യാന്‍സര്‍ സാധാരണയായി വൃക്കയ്ക്കുള്ളിലെ ട്യൂമര്‍ ആയി തുടങ്ങുന്നു. ഈ മുഴകള്‍ വലുതാകുമ്പോള്‍, രക്തം ഫില്‍ട്ടര്‍ ചെയ്യാനുള്ള വൃക്കകളുടെ കഴിവിനെ അവ ബാധിക്കുന്നു. കിഡ്നി ക്യാന്‍സര്‍ ബാധ ലിംഗഭേദം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്നതും വസ്തുതയാണ്. ഇന്ത്യയില്‍, പുരുഷന്മാരില്‍ കിഡ്നി ക്യാന്‍സര്‍ വരാനുള്ള സാധ്യത 442 ല്‍ ഒന്നും സ്ത്രീകളില്‍ 620 ല്‍ ഒന്നുമാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കിഡ്നി കാന്‍സര്‍ രോഗികളില്‍ ഭൂരിഭാഗവും പ്രാരംഭ ഘട്ടത്തില്‍ ലക്ഷണമില്ലാത്തവരാണ്. രോഗനിര്‍ണയ സമയത്ത് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ക്ക് സാധാരണയായി വിപുലമായ കിഡ്നി ക്യാന്‍സര്‍ ഉണ്ടെന്നാണ് കണ്ടെത്തുന്നത്. ഇന്നത്തെക്കാലത്ത് ഭൂരിഭാഗം കിഡ്‌നി ട്യൂമറുകളും രോഗനിര്‍ണയം നടത്തുന്നത് ആകസ്മികമായാണ്. മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടി അള്‍ട്രാസൗണ്ട് പരിശോധനയിലോ സിടി സ്‌കാന്‍ ചെയ്യുമ്പോഴോ കിഡ്നി ട്യൂമറുകള്‍ കണ്ടുപിടിക്കപ്പെടുന്നു.

Most read:തടി കുറക്കാന്‍ ഉത്തമം പ്രോട്ടീന്‍ അടങ്ങിയ ഈ സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍

മൂത്രത്തില്‍ രക്തം (ഹെമറ്റൂറിയ)

മൂത്രത്തില്‍ രക്തം (ഹെമറ്റൂറിയ)

കിഡ്നി കാന്‍സറിന്റെ ഏറ്റവും സാധാരണമായ ലക്ഷണം മൂത്രത്തിലെ നിറംമാറ്റമാണ്. ചെറിയ ചുവപ്പുനിറം പോലും വൃക്കയില്‍ എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണ്. ഇത് ചിലപ്പോള്‍ അണുബാധയായിരിക്കാം. എന്നാല്‍ മൂത്രത്തില്‍ രക്തം ഉണ്ടോ എന്ന് നിരീക്ഷിച്ച് കിഡ്‌നി കാന്‍സര്‍ പരിശോധന നടത്തുക.

വയറിലെ മുഴ

വയറിലെ മുഴ

കിഡ്‌നി കാന്‍സറിന്റെ വളരെ സാധാരണമായ മറ്റൊരു ലക്ഷണമാണ് വയറിലെ മുഴ. ഇത് വയറിന്റെ മുന്നിലോ പുറകിലോ ആയിരിക്കാം, ചര്‍മ്മത്തിന് കീഴില്‍ കട്ടിയുള്ളതും ഇടതൂര്‍ന്നതുമായ വീര്‍പ്പുമുട്ടല്‍ പോലെ അനുഭവപ്പെടുന്നു. ഇത് ഒരു സാധാരണ ലക്ഷണമാണെങ്കിലും, പ്രാരംഭ ഘട്ടത്തില്‍ ഇത് സ്വയം പ്രത്യക്ഷപ്പെടാറില്ല.

Most read:തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍

നടുവേദന

നടുവേദന

അസ്വാഭാവികമായ നടുവേദനകള്‍ സാധാരണയായി വാര്‍ദ്ധക്യത്തിന്റെ സ്വാഭാവിക ഭാഗമാണെങ്കിലും, ചിലപ്പോള്‍ അവ കിഡ്നി ക്യാന്‍സറിന്റെ മുന്നറിയിപ്പ് അടയാളങ്ങളുമായിരിക്കാം. താഴത്തെ പുറം അല്ലെങ്കില്‍ വശങ്ങളിലുള്ള വേദന കിഡ്‌നി ക്യാന്‍സറിന്റെ അവസാന ഘട്ട ലക്ഷണങ്ങളായിരിക്കാം. വേദനയുടെ തരം സാധാരണ പേശീവേദന പോലെയായിരിക്കില്ല, മറിച്ച് മൂര്‍ച്ചയുള്ള കുത്തല്‍ വേദന പോലെയായിരിക്കും.

വിശപ്പില്ലായ്മയും പെട്ടെന്നുള്ള ഭാരക്കുറവും

വിശപ്പില്ലായ്മയും പെട്ടെന്നുള്ള ഭാരക്കുറവും

പെട്ടെന്നുള്ള വിശപ്പില്ലായ്മ അല്ലെങ്കില്‍ പെട്ടെന്ന് ശരീരഭാരം കുറയുന്നത് ക്യാന്‍സറിന്റെ ഒരു മുന്നറിയിപ്പ് സൂചനയാണ്. വൃക്കസംബന്ധമായ ക്യാന്‍സറിന്റെ കാര്യത്തില്‍, ഈ ലക്ഷണം കാന്‍സര്‍ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചതായി കണക്കാക്കാം.

Most read:ഹൃദയാരോഗ്യം സംരക്ഷിക്കും ഈ ചായകള്‍; ദിനവും കുടിച്ചാല്‍ ഗുണം പലത്

വിളര്‍ച്ച, ക്ഷീണം

വിളര്‍ച്ച, ക്ഷീണം

ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാന്‍ ശരീരത്തെ അറിയിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് വൃക്കകള്‍ ചെയ്യുന്നത്. ഒരു ട്യൂമര്‍ ഉണ്ടെങ്കില്‍, ഈ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നില്ല. ഇത് ചുവന്ന രക്താണുക്കളുടെ ഉല്‍പാദനം കുറക്കുകയും അനീമിയക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് ക്ഷീണം തോന്നാന്‍ ഇടയാക്കും. എന്നിരുന്നാലും, കാന്‍സറിന്റെ ക്ഷീണം സാധാരണ ക്ഷീണമല്ല. നിങ്ങള്‍ക്ക് വളരെ ബലഹീനതയും അനുഭവപ്പെടാം. നല്ല ഉറക്കത്തിനു ശേഷവും ഊര്‍ജ്ജക്കുറവ് തോന്നാം. ഇത്തരം അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ ഉടനെ ഡോക്ടറെ സന്ദര്‍ശിക്കുക.

വൃഷണസഞ്ചി വീക്കം

വൃഷണസഞ്ചി വീക്കം

പുരുഷന്മാര്‍ക്ക് അവരുടെ വൃഷണസഞ്ചിയില്‍ സിരകള്‍ പെട്ടെന്ന് വീര്‍ക്കുന്നത് കണ്ടേക്കാം. ഇത് വൃക്കയിലെ ട്യൂമര്‍ മൂലമാകാം, ഇത് വൃഷണസഞ്ചിയിലേയ്ക്കുള്ള രക്തപ്രവാഹത്തെയും ബാധിച്ചേക്കാം.

Most read:പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകള്‍ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കും

ഇടവിട്ടുള്ള പനി

ഇടവിട്ടുള്ള പനി

ഇന്‍ഫ്‌ളുവന്‍സ ലക്ഷണങ്ങളോടൊപ്പമില്ലെങ്കിലും ഏതാനും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പനിയും കിഡ്‌നി കാന്‍സറിന്റെ ഒരു ലക്ഷണമാകാം. ഉടന്‍ തന്നെ ഇത് പരിശോധിക്കേണ്ടതുണ്ട്.

English summary

Early Warning Signs And Symptoms of Kidney Cancer in Malayalam

The most common type of kidney cancer is Renal Cell Carcinoma. Know about the early warning signs and symptoms of kidney cancer.
Story first published: Friday, July 1, 2022, 11:09 [IST]
X
Desktop Bottom Promotion