For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ പ്രായത്തിൽ ആർത്തവമെങ്കിൽ പ്രമേഹം വിടാതെ

|

പ്രമേഹത്തിന് നമുക്കിടയിൽ എത്രത്തോളം പ്രാധാന്യം ഉണ്ടെന്ന് നമുക്കെല്ലാം അറിയാം. കാരണം അത്രക്കും പ്രശ്നങ്ങളാണ് ഓരോ ദിവസവും പ്രമേഹവും രക്തസമ്മര്‍ദ്ദവും നിങ്ങളിൽ ഉണ്ടാക്കുന്നത്. ഓരോ അവസ്ഥയിലും പ്രമേഹത്തിന്റെ അളവിൽ മാറ്റം വരുമ്പോള്‍ അത് ആരോഗ്യത്തെ ബാധിക്കുന്നത് വളരെയധികം മോശമായി തന്നെയാണ്. പലപ്പോഴും നമ്മൾ തന്നെയാണ് പ്രമേഹത്തേയും രക്ത‍സമ്മർദ്ദത്തേയും എല്ലാം നമ്മുടെ ഉള്ളിലേക്ക് എത്തിക്കുന്നതും വർദ്ധിപ്പിക്കുന്നതും. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം തന്നെയാണ് പ്രമേഹത്തിന് പലപ്പോഴും വില്ലനായി മാറുന്നത്.

<strong>Most read; ഏത് കൂടിയ പ്രമേഹവും ഒതുങ്ങും മധുരക്കിഴങ്ങില തോരനിൽ</strong>Most read; ഏത് കൂടിയ പ്രമേഹവും ഒതുങ്ങും മധുരക്കിഴങ്ങില തോരനിൽ

ആർത്തവവും പ്രമേഹവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട് എന്നാണ് പറയുന്നത്. കാരണം ആർത്തവം ആരംഭിച്ച പ്രായത്തിനനുസരിച്ചാണ് സ്ത്രീകളിൽ പ്രമേഹമുണ്ടാവുന്നതിനുള്ള സാധ്യത എന്നാണ് ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞത്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ അവസ്ഥയിലും നിങ്ങളിലെ പ്രമേഹത്തിന്‍റെ അളവ് മാറിക്കൊണ്ടിരിക്കുന്നുണ്ട്. ആർത്തവവും പ്രമേഹവും തമ്മിൽ എന്താണ് ബന്ധം എന്ന് നമുക്ക് നോക്കാവുന്നതാണ്.

 പഠനത്തിന്‍റെ അടിസ്ഥാനത്തിൽ

പഠനത്തിന്‍റെ അടിസ്ഥാനത്തിൽ

സ്ത്രീകളിൽ ആർത്തവം ആരംഭിച്ച പ്രായവും ടൈപ്പ് ടു ഡയബറ്റിസും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ചൈനയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തിൽ ഗവേഷകർ എത്തിപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ നമുക്ക് ഡയബറ്റിസിനുള്ള സാധ്യത പെട്ടെന്ന് കണ്ടെത്താവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

പത്ത് വയസ്സിന് മുൻപ്

പത്ത് വയസ്സിന് മുൻപ്

വളരെ ചെറുപ്പത്തിൽ തന്നെ പല പെൺകുട്ടികളും ഇപ്പോൾ ഋതുമതികൾ ആവുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും മറ്റുമാണ് പലപ്പോഴും ഇത്തരം അവസ്ഥകൾ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ പത്ത് വയസ്സിനു മുൻപ് ആർത്തവം ആരംഭിച്ച പെൺകുട്ടികൾക്ക് ടൈപ്പ് 2 ഡയബറ്റിസിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. പതിനയ്യായിരത്തോളം ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിമഗമനത്തിൽ എത്തിയത്.

പതിനാല് വയസ്സിന് മുൻപ്

പതിനാല് വയസ്സിന് മുൻപ്

പത്തിനും പതിനാലിനും ഇടയിൽ ആർത്തവം ആരംഭിച്ച സ്ത്രീകളിൽ പ്രമേഹത്തിനുള്ള സാധ്യതയും കൂടുതലാണ്. ഇവരില്‍ ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത കുറവെങ്കിലും പ്രമേഹ സാധ്യത തള്ളിക്കളയാനാവുന്നതല്ല. അവരുടെ ബോഡി മാസ് ഇന്‍ഡക്സും ഇതിൽ പെടുന്നതാണ്. അതുകൊണ്ട് തന്നെ പ്രമേഹത്തിന് ആർത്തവവുമായുള്ള ബന്ധം ഒരിക്കലും തള്ളിക്കളയാനാവുന്നതല്ല. ഇത്തരം കാര്യങ്ങൾ വളരെയധികം ഗൗരവത്തോടെ തന്നെ കണക്കാക്കേണ്ടതാണ്.

നഗരങ്ങളിലും ഗ്രാമങ്ങളിലും

നഗരങ്ങളിലും ഗ്രാമങ്ങളിലും

നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ള പെൺകുട്ടികളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ ഉള്ള പെൺകുട്ടികൾക്ക് ആർത്തവം അൽപം വൈകിയാണ് സംഭവിക്കുന്നത്. എന്നാൽ നഗരങ്ങളിൽ താമസിക്കുന്ന പെൺകുട്ടികൾ‌ക്ക് ആർത്തവത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും തന്നെയാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ അത് നിങ്ങളിൽ പ്രമേഹ സാധ്യതയും മനസ്സിലാക്കുന്നതിന് സഹായിക്കുന്നുണ്ട്.

പ്രമേഹവും രക്തസമ്മർദ്ദം

പ്രമേഹവും രക്തസമ്മർദ്ദം

ആർത്തവം നേരത്തേ ആരംഭിച്ച സ്ത്രീകളെ പഠന വിധേയമാക്കിയതിനെ തുടർന്ന് ഇവരിൽ രക്തസമ്മർദ്ദത്തിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ഓർമ്മയിൽ വെച്ചാൽ വരാന്‍ പോവുന്ന രോഗങ്ങളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ആളുകളെ പ്രശ്നത്തിലാക്കുന്ന രോഗമാണ് പ്രമേഹം. ഇത് ആർത്തവവുമായി ബന്ധപ്പെടുത്തി തന്നെ സ്ത്രീകളിൽ വരാനുള്ള സാധ്യത നമുക്ക് മനസ്സിലാക്കാവുന്നതാണ്. പ്രമേഹം സ്ത്രീകളിലെങ്കിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

എപ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിച്ചാൽ ഈ പ്രശ്നത്തെ നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. മധുരവും മറ്റും അധികമുള്ള ഭക്ഷണങ്ങളും ചോറ്, മണ്ണിനടിയിൽ ഉണ്ടാവുന്ന കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളിൽ പ്രമേഹം വർദ്ധിപ്പിക്കുന്നു എന്നതിന്റെ പ്രധാന കാരണമാണ്. ഓരോ അവസ്ഥയിലും പലപ്പോഴും പ്രമേഹത്തിന്റെ കാര്യത്തിൽ ഭക്ഷണം തന്നെയാണ ആദ്യം ശ്രദ്ധിക്കേണ്ടത്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, കൂടാതെ മുളപ്പിച്ച പയർ‌ വർഗ്ഗങ്ങൾ, ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക.

വ്യായാമം സ്ഥിരമാക്കുക

വ്യായാമം സ്ഥിരമാക്കുക

വ്യായാമത്തിന്റെ കുറവാണ് പലപ്പോഴും നിങ്ങളിൽ രോഗങ്ങൾ വർദ്ധിപ്പിക്കുന്നത്. അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം ചെയ്യേണ്ടത് വ്യായാമം സ്ഥിരമാക്കുക എന്നതാണ്. വ്യായാമത്തിന്റെ കുറവിനെ ഇല്ലാതാക്കുന്നതിന് വേണ്ടി സ്ഥിരമായി വ്യായാമം ചെയ്യുകയും ആരോഗ്യമുള്ള ജീവിത ശൈലിക്ക് തുടക്കം കുറിക്കുകയും ചെയ്യണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ ചെയ്താൽ അത് നിങ്ങളിൽ കൂടുതൽ ഗുണങ്ങളും പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കുകയും ആണ് ചെയ്യുന്നത്.

English summary

Early periods associated with higher risk of Type-2 diabetes

In this article we explain study reveals early menstruation linked to higher risk of Type-2 diabetes. കുറഞ്ഞ
X
Desktop Bottom Promotion