For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വേദന സ്ത്രീകള്‍ നിസ്സാരമാക്കരുത്

|

നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍, നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുള്ള പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ധാരാളം സ്ത്രീകള്‍ വേദന അനുഭവിക്കുന്നു. ഇതിനെ ഡിസ്പാരേനിയ എന്നാണ് വിളിക്കുന്നത്. ശാരീരികമോ മാനസികമോ ആയ ഘടകങ്ങള്‍ മൂലമുണ്ടാകാവുന്നതും എളുപ്പത്തില്‍ ചികിത്സിക്കാന്‍ കഴിയുന്നതുമായ ഒരു സാധാരണ പ്രശ്‌നമാണിത്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, പുരുഷന്മാരിലും ഡിസ്പാരേനിയ ഉണ്ടാവുന്നുണ്ട്. പക്ഷേ ഇത് സ്ത്രീകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിലേക്ക് അടുത്തവര്‍.

രക്തപരിശോധന വഴി കടുത്ത കരള്‍രോഗമറിയാംരക്തപരിശോധന വഴി കടുത്ത കരള്‍രോഗമറിയാം

ഡിസ്പരേനിയ ബാധിച്ച ഒരു സ്ത്രീക്ക് അവളുടെ യോനി, മൂത്രാശയം അല്ലെങ്കില്‍ മൂത്രസഞ്ചി എന്നിവയില്‍ ധാരാളം വേദന അനുഭവപ്പെടാം. ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ഇതെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

ഡിസ്പരേനിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ഡിസ്പരേനിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ഡിസ്പരേനിയ ബാധിച്ച ഒരു സ്ത്രീക്ക് അവളുടെ യോനി, മൂത്രാശയം അല്ലെങ്കില്‍ മൂത്രസഞ്ചി എന്നിവയില്‍ ധാരാളം വേദന അനുഭവപ്പെടാം. ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ഇതെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ലൈംഗിക ബന്ധത്തിനിടയില്‍ വേദന വളരെ കൂടുതലായിരിക്കും. ഇത് കൂടാതെ ലൈംഗിക ബന്ധത്തില്‍ സ്ഥിരമായ വേദന. ചില പ്രത്യേക സാഹചര്യങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ വേദന എന്നിവയെല്ലാം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ഇത് കൂടാതെ ആഴത്തിലുള്ള വേദന ചൊറിച്ചില്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. ഇത് കൂടാതെ ലൈംഗിക ബന്ധത്തിന് ശേഷമുള്ള വേദന എന്നിവയെല്ലാം ഡിസ്പാരേനിയ ലക്ഷണങ്ങളില്‍ പെടുന്നവ തന്നെയാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

ഡിസ്പരേനിയയുടെ കാരണങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഡിസ്പരേനിയ ഒരു സ്ത്രീക്ക് വേദനാജനകമായ ഒരു പ്രശ്‌നമാണ്, ഇതിന് പിന്നില്‍ ധാരാളം ശാരീരികവും മാനസികവും മാനസികവുമായ കാരണങ്ങളുണ്ട്. കഠിനമായ അണുബാധകള്‍ മുതല്‍ അപകടകരമായ പെല്‍വിക് ട്രോമ, ഗര്ഭപാത്രത്തിന്റെയും അണ്ഡാശയത്തിന്റെയും തകരാറുകള്‍ വരെ ഉണ്ടാവുന്നുണ്ട്. പ്രത്യുത്പാദന അവയവങ്ങളിലുള്ള പ്രശ്‌നങ്ങള്‍ സാധാരണയായി ആഴത്തിലുള്ള ഡിസ്പാരേനിയ വേദനയിലേക്ക് നയിക്കുന്നു.

പ്രസവശേഷം

പ്രസവശേഷം

ഇത് കൂടാതെ പ്രസവശേഷം വളരെ വേഗം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്, മുറിവ് പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ അനുവദിക്കുന്നതിന് മുമ്പ് ബന്ധപ്പെടുന്നത് എന്നിവയെല്ലാം ഡിസ്പരേനിയയ്ക്കും കാരണമാകും. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് പ്രസവ ശേഷം കുറച്ച് ആഴ്ചകളെങ്കിലും നിങ്ങള്‍ കാത്തിരിക്കണം. ഇത്തരം കാരണങ്ങള്‍ അവഗണിച്ചാല്‍ അത് കൂടുതല്‍ അസ്വസ്ഥതകളിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

യോനിയിലെ അണുബാധകള്‍

യോനിയിലെ അണുബാധകള്‍

യോനിയിലെ അണുബാധകള്‍ പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം കാരണങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. യോനിയില്‍ പല വിധത്തിലുള്ള അണുബാധകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം ഡിസ്പാരേനിയക്ക് കാരണമാകുന്നുണ്ട്. മൂത്രാശയ അണുബാധകളില്‍ ഇ്ത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്.

വജൈനിസ്മസ്

വജൈനിസ്മസ്

വജൈനിസ്മസ് എന്ന അവസ്ഥയില്‍ പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. യോനിയിലെ പേശികളുടെ അനിയന്ത്രിതമായ മുറുക്കമാണ് ഇത്തരം അവസ്ഥയെ പറയുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വജൈനിസ്മസ് എന്ന അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. ഈ സമയത്ത് ഒരിക്കലും നിര്‍ബന്ധിച്ചുള്ള ലൈംഗിക ബന്ധത്തിന് ശ്രമിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നുണ്ട്.

യോനിയിലെ വരള്‍ച്ച

യോനിയിലെ വരള്‍ച്ച

വേദനാജനകമായ ശാരീരിക ബന്ധത്തിന് പലപ്പോഴും യോനിയിലെ വരള്‍ച്ച ഒരു കാരണമാകുന്നുണ്ട്. ഇത് ആര്‍ത്തവവിരാമം, പ്രസവം, ചില മരുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാ. ആന്റിഡിപ്രസന്റ്‌സ്, ആന്റിഹിസ്റ്റാമൈന്‍സ്, പെല്‍വിക് പരിക്ക് അല്ലെങ്കില്‍ ആഘാതം എന്നിവയെല്ലാം ഇത്തരത്തില്‍ യോനിയിലലെ വരള്‍ച്ചക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ് മാത്രമല്ല മറ്റ് ചില പ്രശ്‌നങ്ങളും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍ അല്ലെങ്കില്‍ അണ്ഡാശയ സിസ്റ്റുകള്‍, ലൈംഗിക രോഗങ്ങള്‍ (എസ്ടിഡി) എന്നിവയെല്ലാം പലപ്പോഴും വേദനാജനകമായ ശാരീരിക ബന്ധത്തിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

English summary

Dyspareunia : Causes, Symptoms And Treatments

Here in this article we are discussing about the causes, symptoms and treatment of dyspareunia. Take a look.
Story first published: Saturday, July 11, 2020, 18:27 [IST]
X
Desktop Bottom Promotion