For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡ്രൈഫ്രൂട്‌സ് ഒരുപിടി ശീലമാക്കാം: യൗവ്വനം നിലനില്‍ക്കും കരുത്തും

|

ഡ്രൈഫ്രൂട്‌സ് എന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമുള്ള ഒന്നായാണ് കണക്കാക്കുന്നത്. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് നമുക്ക് സാധിക്കുന്നു. എന്നാല്‍ സീസണ്‍ അനുസരിച്ച് നമ്മുടെ ഭക്ഷണരീതിയിലും മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഇനി വരുന്നത് ശൈത്യകാലമാണ്. ഈ കാലത്ത് കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇതില്‍ നമ്മള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് ഡ്രൈഫ്രൂട്‌സ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ നമുക്ക് ഡ്രൈഫ്രൂട്‌സ് ശീലമാക്കാം.

Dry Fruits

പലപ്പോഴും തണുപ്പ് കാലത്താണ് ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതും വരള്‍ച്ചയും ചുളിവും വര്‍ദ്ധിക്കുകയും ചെയ്യുന്നത്. അതിനെ സൂപ്പറായി പരിഹരിക്കാന്‍ ഡ്രൈഫ്രൂട്‌സ് ശീലമാക്കാം. ശൈത്യകാലത്താണ് ഡ്രൈഫ്രൂട്‌സ് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാവുന്നതും. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ വളരെയധികം ശ്രദ്ധാലുക്കളാവേണ്ട ഒരു സമയം കൂടിയാണ് ഇത്. ഉണക്കമുന്തിരി, പ്ലം എന്നിവ മുതല്‍ ബദാം അല്ലെങ്കില്‍ കശുവണ്ടി വരെയുള്ള എല്ലാറ്റിനെയും സൂചിപ്പിക്കുന്നത് ഡ്രൈഫ്രൂട്‌സ് എന്ന് പറഞ്ഞാണ്. എന്നാല്‍ ഇത് നിങ്ങള്‍ ശൈത്യകാലത്ത് കഴിക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാം.

ഡ്രൈഫ്രൂട്‌സ് എന്നാല്‍ എന്ത്?

ഡ്രൈഫ്രൂട്‌സ് എന്നാല്‍ എന്ത്?

ഡ്രൈഫ്രൂട്‌സ് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇതില്‍ പ്ലം, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, സ്‌ട്രോബെറി എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്. പക്ഷേ സാധാരണയായി നട്‌സിനേയും ഇത്തരത്തില്‍ ഡ്രൈഫ്രൂട്‌സില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സാധാരണയായി ബദാം, കശുവണ്ടി, വാല്‍നട്ട് എന്നിവയും ഡ്രൈഫ്രൂട്‌സില്‍ വരുന്നു. എന്നാല്‍ ഇതെല്ലാം തണുപ്പ് കാലത്ത് കഴിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിനും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

എത്രത്തോളം സുരക്ഷിതം?

എത്രത്തോളം സുരക്ഷിതം?

നിങ്ങള്‍ ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്നത് ആദ്യം മനസ്സിലാക്കണം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഇത്തരം പഴങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടാക്കുമോ ഇല്ലയോ എന്നത് തിരിച്ചറിയണം. എന്നാല്‍ ദിവസവും ഒരുപിടി ഉണക്കമുന്തിരി, അത്തിപ്പഴം, പ്‌ളം എന്നിവ പോലുള്ള ഉണങ്ങിയ പഴങ്ങള്‍ കഴിക്കുമ്പോള്‍ ഇത് നിങ്ങളുടെ ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകും ചെയ്യുന്നു. ഇതോടൊപ്പം ബദാം, വാല്‍നട്ട് എന്നിവ പോലെയുള്ള നട്സ് കഴിക്കുന്നതും നല്ലതാണ്. ഇത് പലപ്പോഴും കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, അപ്പോളിപോപ്രോട്ടീന്‍ ബി, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കുന്നു. ഏതൊക്കെ ഡ്രൈഫ്രൂട്‌സുകള്‍ ഈ സമയം കഴിക്കണം എന്ന് നോക്കാം.

ബദാം

ബദാം

ബദാമിനെ മുകളില്‍ പറഞ്ഞതു പോലെ ഡ്രൈഫ്രൂട്‌സില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അതിന്റെ കൂട്ടത്തില്‍ വരുന്നതാണ് ബദാം. ബദാം ധാരാളം പ്രോട്ടീനുകള്‍, നാരുകള്‍, ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, സിങ്ക്, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുള്ളതാണ്. ഇത് നിങ്ങളുടെ വിന്റര്‍ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഹീമോഗ്ലോബിന്റെ അളവ് നിലനിര്‍ത്തുന്നതിനും പുറമേ ശരീരത്തിനകത്ത് മികച്ച രക്തയോട്ടത്തിനും ബദാം സഹായിക്കുന്നു. തണുപ്പ് കാലത്ത് ശരീരത്തിന് ആവശ്യമുള്ള ചൂട് നിലനിര്‍ത്തുന്നതിനും ബദാം സഹായിക്കുന്നു.

വാല്‍നട്ട്‌സ്

വാല്‍നട്ട്‌സ്

ബദാം പോലെ തന്നെ ശൈത്യ കാലത്ത് ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് വാള്‍നട്ട്. ഇത് നിങ്ങളുടെ ശൈത്യകാല പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കാരണം ശൈത്യകാലത്ത് നമ്മളില്‍ രോഗങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്ന സമയമാണ്. ഇത് രോഗപ്രതിരോധ ശേഷി കുറയുന്നത് മൂലം സംഭവിക്കുന്നതാണ്. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി വാള്‍നട്ട് ശീലമാക്കാവുന്നതാണ്. കൂടാതെ ശരീരത്തിലെ അമിത കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഉത്തമമാണ്. അതൊടൊപ്പം അമിതവണ്ണം, ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ വാള്‍നട്ട് മികച്ചതാണ്.

 അത്തിപ്പഴം

അത്തിപ്പഴം

അത്തിപ്പഴം ശിലമാക്കുന്നത് പ്രത്യേകിച്ച് തണുപ്പ് കാലത്ത് മികച്ച ഓപ്ഷനാണ്. ശൈത്യകാലത്ത് ഉണങ്ങിയ പഴങ്ങളുടെ രാജാവ് എന്ന് വേണമെങ്കില്‍ അത്തിപ്പഴത്തെ പറയാവുന്നതാണ്.

ഇതില്‍ വിറ്റാമിനുകള്‍, നാരുകള്‍, ധാതുക്കള്‍ എന്നിവയും അതോടൊപ്പം വിറ്റാമിനുകള്‍ ബി 1, ബി 12, എ, മാംഗനീസ്, കാല്‍സ്യം, ഇരുമ്പ് തുടങ്ങിയവയും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പ്രശ്‌നങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇന്‍സുലിന്‍ അല്‍പം കൂടി ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും ശരീരത്തിന് ചൂട് നല്‍കുന്നതിനും സഹായിക്കുന്നു.

ക്രാന്‍ബെറി

ക്രാന്‍ബെറി

ബെറികളുടെ കൂട്ടത്തില്‍ ഏറ്റവും ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് ക്രാന്‍ബെറി. ഇത് നിങ്ങളുടെ ഭക്ഷണശീലത്തില്‍ പ്രത്യേകിച്ച് തണുപ്പ് കാലത്ത് ധാരാളം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ഫിനോളിക് ആസിഡുകള്‍, ആന്തോസയാനിഡിന്‍സ്, ഫ്‌ലവനോള്‍സ്, ടെര്‍പെന്‍സ് തുടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകളാല്‍ ക്രാന്‍ബെറി സമ്പന്നമാണ്. ഇത് രോഗത്തെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ക്രാന്‍ബെറിയുടെ ആന്റിഫംഗല്‍, ആന്റി ബാക്ടീരിയല്‍, ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങള്‍ നിങ്ങളെ അതിശയിപ്പിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ ഏത് ഡ്രൈ ഫ്രൂട്ട് ഉള്‍പ്പെടുത്തിയാലും ക്രാന്‍ബെറി ഒഴിവാക്കരുത്. ഇതില്‍ നിങ്ങള്‍ പിന്നീട് ദു:ഖിക്കും.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

സ്വര്‍ണ നിറത്തിലുള്ള ഉണക്കമുന്തിരി ശൈത്യകാലത്ത് നിങ്ങള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഡ്രൈഫ്രൂട്‌സില്‍ വരുന്ന ഒന്നാണ്. ഇത് നിങ്ങളുടെ കേശസംരക്ഷണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഉണക്കമുന്തിരി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉണക്കമുന്തിരി എന്നതാണ്.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

ആപ്രിക്കോട്ടിലെ വിറ്റാമിന്‍ ഇ, വിറ്റാമിന്‍ എ, മാംഗനീസ്, കോപ്പര്‍ തുടങ്ങിയ സുപ്രധാന പോഷകങ്ങള്‍ ശൈത്യകാലത്തുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തിന് മികച്ച ഗുണമാണ് നല്‍കുന്നത്. ഇത് കൂടാതെ നിങ്ങളില്‍ ഹൃദയസംബന്ധവും അല്ലെങ്കില്‍ കണ്ണ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ആപ്രിക്കോട്ട്. വിന്റര്‍ ഡയറ്റില്‍ നിര്‍ബന്ധമായും ആപ്രിക്കോട്ട് വേണം. അത് നിങ്ങളുടെ എല്ലിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ അവശ്യ ഡ്രൈ ഫ്രൂട്ട്സ് നിങ്ങളുടെ ശൈത്യകാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇത് നിങ്ങള്‍ കഴിക്കുന്ന സ്ഥിരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അത് നിങ്ങളുടെ തണുപ്പ് കാലം ആരോഗ്യമുള്ളതും അല്ലെങ്കില്‍ സന്തോഷകരവും ആക്കി മാറ്റുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പ്രതിരോധം തീര്‍ക്കുന്നതിനും തണുപ്പിനെ നേരിടുന്നതിനും ഡ്രൈഫ്രൂട്‌സ് ശീലമാക്കാം. എന്നാല്‍ എന്തും കഴിക്കുമ്പോള്‍ കൃത്യത പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അളവ് കൃത്യമായിരിക്കുന്നതിന് ശ്രദ്ധിക്കണം.

ശലഭാസനത്തില്‍ മാറാത്ത നടുവേദനയില്ല: എത്ര കഠിനമെങ്കിലും വേദന മാറ്റാംശലഭാസനത്തില്‍ മാറാത്ത നടുവേദനയില്ല: എത്ര കഠിനമെങ്കിലും വേദന മാറ്റാം

പവനമുക്താസനം: നടുവേദന തീവ്രമെങ്കിലും മാറ്റാം: സുഖകരമായ ദഹനവുംപവനമുക്താസനം: നടുവേദന തീവ്രമെങ്കിലും മാറ്റാം: സുഖകരമായ ദഹനവും

English summary

Dry Fruits You Must Include In Your Winter Diet In Malayalam

Here in this article we are sharing some dryfruits you must include in your winter diet in malayalam. Take a look.
Story first published: Tuesday, November 29, 2022, 13:43 [IST]
X
Desktop Bottom Promotion