For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറു കുറയാനും നീരു കുറയാനും മുരിങ്ങയില പാനീയം

വയറു കുറയാനും നീരു കുറയാനും മുരിങ്ങയില പാനീയം

|

വയര്‍ ചാടുന്നത് പലപ്പോഴും പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. വയര്‍ ചാടുന്നതിനു പുറകില്‍ പല കാരണങ്ങളുണ്ട്. തടിയും ചില അസുഖങ്ങളും വ്യായാമക്കുറവും ചില ജീവിത ശൈലികളുമെല്ലാം തന്നെ ഇതിനു പ്രധാന കാരണങ്ങളാകുന്നു. വയറ്റിലുണ്ടാകുന്ന ഗ്യാസ്, ദഹന പ്രശ്‌നങ്ങള്‍ എന്നിവയും വയര്‍ വീര്‍ത്തു ബുദ്ധിമുട്ടുണ്ടാക്കാന്‍ കാരണമാകുന്ന ചിലതാണ്.

വയറിനുണ്ടാകുന്ന അസുഖങ്ങളും ശരീരത്തിന്റെ സുഖം കെടുത്തുന്ന ഒന്നാണ്. വയര്‍ ശരിയല്ലെങ്കില്‍ പല അസുഖങ്ങളുമുണ്ടാകാം. ഇതുപോലെ പലരേയും അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് ശരീരത്തിലുണ്ടാകുന്ന നീര്.

വയര്‍ കുറയുന്നതിനും വയര്‍ ശുദ്ധിയാക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടു കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇംഗ്ലീഷ് മരുന്നുകളുടെ പുറകേ പോകുന്നതിനു മുന്‍പ് ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. മാത്രമല്ല, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്ന കാര്യവും ഉറപ്പാണ്.

ഇലകള്‍ ശരീരത്തിന് എപ്പോഴും ഗുണം നല്‍കുന്നവയാണ്. പ്രത്യേകിച്ചും നമ്മുടെ വീട്ടുവളപ്പില്‍ ലഭിയ്ക്കുന്ന ഇലകള്‍. നാരുകളുടേയും പല തരം വൈറ്റമിനുകളുടേയുമെല്ലാം നല്ലൊരു ഉറവിടമാണിവ.

ഇത്തരം ചില ഇലകളും വീട്ടിലെ ചില അടുക്കളക്കൂട്ടുകളുമുപയോഗിച്ച് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്ക്, അതായത് വയര്‍ വീര്‍ക്കുന്നതിന്, വയര്‍ ചാടുന്നതിന്, വയര്‍ ശുദ്ധമാക്കുന്നതിന്, ശരീരത്തിലെ നീര്‍ക്കെട്ടൊഴിവാക്കുന്നതിന് എല്ലാം ചേര്‍ന്ന നല്ലൊന്നാന്തരം വീട്ടുമരുന്നുണ്ടാക്കാം. ഇതെക്കുറിച്ചറിയൂ.

മുരിങ്ങയില, കറിവേപ്പില

മുരിങ്ങയില, കറിവേപ്പില

മുരിങ്ങയില, കറിവേപ്പില എന്നിവയാണ് ഇവയിലെ മുഖ്യ ചേരുവകള്‍. ഇതിനൊപ്പം വെളുത്തുള്ളിയും ചേര്‍ക്കാം. ഇതില്‍ പ്രധാനമായും എടുക്കേണ്ടത് മുരിങ്ങയിലയാണ്. അതായത് കൂടുതല്‍ വേണ്ടത് മുരിങ്ങയിലയാണ്.

മുരിങ്ങയില

മുരിങ്ങയില

ധാരാളം വൈറ്റമിന്‍ സി അടങ്ങിയ ഒന്നാണ് മുരിങ്ങയില. ഓറഞ്ചിനേക്കാള്‍ കൂടുതല്‍ വൈറ്റമിന്‍ സി ഇതിലുണ്ട്. അയേണ്‍ സമ്പുഷ്ടമാണ് ഈ ഇലക്കറി. പലതരം ധാതുക്കളും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ഒന്നാണിത്. മുരിങ്ങയില നാടന്‍ ലഭിച്ചാല്‍ ഏറെ നല്ലതാണ്. കറിവേപ്പിലയ്ക്ക് ഇരട്ടി മുരിങ്ങയില വേണം, എടുക്കാന്‍.

കറിവേപ്പില

കറിവേപ്പില

ഇതില്‍ ചേര്‍ക്കുന്ന കറിവേപ്പിലയും ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമായ ഒന്നാണ്. കറിവേപ്പില പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. പ്രമേഹത്തിനും കൊളസ്‌ട്രോളിനുമെല്ലാം ഉപയോഗിയ്ക്കുന്ന നാടന്‍ മരുന്നാണിത്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയും ധാരാളം രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ഒന്നു കൂടിയാണിത്. കോള്‍ഡ് പോലുള്ള പല അസുഖങ്ങള്‍ക്കും പറ്റിയ വെളുത്തുള്ളി അണുബാധകള്‍ക്കെതിരെയുള്ള നല്ലൊരു ഔഷധം കൂടിയാണ്. വെളുത്തുള്ളി പല തരത്തിലും മരുന്നായി ഉപയോഗിയ്ക്കാം. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും തടി കുറയ്ക്കാനും ചാടിയ വയറിനുമെല്ലാം മരുന്നാണിത്. ദഹന, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നു കൂടിയാണ് ഇത്. വയറ്റിലുണ്ടാകുന്ന പല അസുഖങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും വെളുത്തുള്ളി നല്ലൊരു മരുന്നാണ്.

വെളുത്തുള്ളിയും

വെളുത്തുള്ളിയും

മുരിങ്ങയില നീളമുള്ള രണ്ടില്‍ നിന്നും മാറ്റിയെടുക്കുക. ചെറിയ നാരുകള്‍ മാറ്റണമെന്നില്ല. കറിവേപ്പിലയും എടുക്കുക. കറിവേപ്പിലയേക്കാള്‍ ഇരട്ടി വേണ്ടത് മുരിങ്ങയിലയാണ്. വെളുത്തുള്ളിയും 10 അല്ലിയോളം വേണം.

ഇതെല്ലാം

ഇതെല്ലാം

ഇതെല്ലാം ഒരു പാത്രത്തില്‍ ഇടുക. ഇതില്‍ വെള്ളമൊഴിയ്ക്കണം. നമ്മള്‍ കുടിയ്ക്കുന്നത് ഒരു ഗ്ലാസ് വെള്ളമെങ്കില്‍ രണ്ടു ഗ്ലാസ് വെള്ളം ഇതില്‍ ഒഴിയ്ക്കുക. ഇത് ചെറിയ ചൂടില്‍ നല്ലതു പോലെ തിളപ്പിയ്ക്കുക. രണ്ടു ഗ്ലാസ് വെള്ളം തിളച്ചാല്‍ ഇത് ഒരു ഗ്ലാസായി കുറയണം. ഇതാണ് ഈ പാനീയത്തിന്റെ ഗുണം പൂര്‍ണമായും ലഭിയ്ക്കാന്‍ സഹായിക്കുക.

ഈ പാനീയം

ഈ പാനീയം

ഈ പാനീയം അടുപ്പിച്ച് രണ്ടാഴ്ചയെങ്കിലും വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. വയറു കുറയാന്‍ ഇത് ഏറെ സഹായിക്കുന്ന ഒന്നാണ്. വയറ്റിലെ കൊഴുപ്പുരുക്കുക മാത്രമല്ല, വയര്‍ ക്ലീനാക്കാനും ഇത് ഏറെ നല്ലതാണ്. ശരീരത്തില്‍ നീരു പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇതു നല്ലൊരു മരുന്നാണ്.

English summary

Drumstick Drink To Reduce Belly Fat

Drumstick Drink To Reduce Belly Fat, Read more to know about,
X
Desktop Bottom Promotion