For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസികാരോഗ്യത്തിന് ആയുര്‍വ്വേദ ഉറപ്പാണ് തുളസി

|

തുളസിയില നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പക്ഷേ എങ്ങനെ കഴിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. തുളസി ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും പൂജയുടെ ആവശ്യങ്ങള്‍ക്കും എല്ലാം ഉപയോഗിക്കുന്നത് തന്നെയാണ്. ഏത് രോഗങ്ങള്‍ക്കും ആയുര്‍വ്വേദത്തില്‍ ചേരുംപടി ചേരുന്ന കൂട്ടുകളില്‍ ഒന്നാണ് തുളസി. ഇതിന് നമ്മുടെ മാനസിക സമ്മര്‍ദ്ദത്തെ വരെ കുറക്കാന്‍ കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്.

Drink Tulsi Water

മാനസിക സമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് എല്ലാവരേയും ബാധിക്കുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിനെ നിയന്ത്രിക്കാന്‍ സാധിക്കാതെ അത് മറ്റ് പല അസ്വസ്ഥതകളിലേക്കും നിങ്ങളെ എത്തിക്കുന്നു. തുളസിയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് ഒരു പരിധി വരെ അറിയാം. എന്നാല്‍ ഇത് നിങ്ങളില്‍ എങ്ങനെയാണ് മാനസിക സമ്മര്‍ദ്ദത്തിന് വിലക്ക് തീര്‍ക്കുന്നത് എന്ന് നമുക്ക് നോക്കാം.

മാനസിക സമ്മര്‍ദ്ദവും തുളസിയും

മാനസിക സമ്മര്‍ദ്ദവും തുളസിയും

മാനസിക സമ്മര്‍ദ്ദം ജോലി കൊണ്ടോ കുടുംബത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടോ എല്ലാം ഉണ്ടാവാം. എന്നാല്‍ ഇതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. കോര്‍ട്ടിസോളിന്റെ അളവിലുണ്ടാവുന്ന മാറ്റമാണ് പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നത്. ഇതാണ് സ്‌ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്. എന്നാല്‍ സമ്മര്‍ദ്ദത്തെ കുറക്കുന്നതിനും കോര്‍ട്ടിസോളിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുന്നതിനും നമുക്ക് തുളസി ഉപയോഗിക്കാം. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ മാനസികാരോഗ്യം മികച്ചതാക്കുന്നതോടൊപ്പം തന്നെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കി സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മാനസിക സമ്മര്‍ദ്ദവും തുളസിയും

മാനസിക സമ്മര്‍ദ്ദവും തുളസിയും

തുളസിയിലകളില്‍ അഡാപ്‌റ്റോജെനിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഞരമ്പുകളെ ശാന്തമാക്കാനും രക്തചംക്രമണം ക്രമീകരിക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി നിങ്ങളില്‍ നിന്ന് ആന്റി സ്‌ട്രെസ് ഏജന്റാക്കി ഉത്പാദിപ്പിക്കപ്പെടുന്നു. ഇതെല്ലാം നിങ്ങളുടെ ശരീരത്തിനെ മാനസിക സമ്മര്‍ദ്ദത്തിന്റെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. എന്നാല്‍ സമ്മര്‍ദ്ദം ചെറുക്കുന്നതിന് വേണ്ടി തുളസി എങ്ങനെ ഉപയോഗിക്കണം എന്ന് നമക്ക് നോക്കാം.

തുളസി ഉപയോഗിക്കേണ്ട രീതി

തുളസി ഉപയോഗിക്കേണ്ട രീതി

സമ്മര്‍ദ്ദം അധികരിക്കുന്നവര്‍ ദിവസവും 10-12 തുളസി ഇലകള്‍ രണ്ടുതവണ ചവച്ചരച്ച് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കോര്‍ട്ടിസോളിന്റെ അളവില്‍ മാറ്റം വരുത്തുകയും മാനസിക പിരിമുറുക്കം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് നിത്യജീവിതത്തിലുണ്ടാവുന്ന മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും ഒഴിവാക്കാന്‍ തുളസി ചായ തയ്യാറാക്കി കുടിക്കാം. അതിന് വേണ്ടി വെള്ളം തിളപ്പിച്ച് അതില്‍ ഏഴോ എട്ടോ തുളസിയില ഇട്ട് തിളപ്പിച്ച് അല്‍പം തേനും ചായപ്പൊടിയും മിക്‌സ് ചെയ്ത് തുളസി ചായയായി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നു.

തുളസിയുടെ ഗുണങ്ങള്‍

തുളസിയുടെ ഗുണങ്ങള്‍

തുളസിക്ക് മാനസിക സമ്മര്‍ദ്ദം കുറക്കുക മാത്രമല്ല മറ്റ് ചില ഗുണങ്ങള്‍ കൂടി അടങ്ങിയിട്ടുണ്ട്. ഇതില്‍ ആന്റി-മൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, മെറ്റബോളിക്, ആന്റിഓക്സിഡന്റ്, മറ്റ് ഔഷധ ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇതിലൂടെ ശരീരത്തിനം മനസ്സിനും ഉണ്ടാവുന്ന സമ്മര്‍ദ്ദകരമായ അവസ്ഥകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. നിരവധി ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു സസ്യമായും തുളസിയെ കണക്കാക്കുന്നു. അതുകൊണ്ട് തന്നെയാണ് പണ്ടുള്ളവര്‍ തുളസിയെ പല രോഗങ്ങള്‍ക്കും ആശ്രയിച്ചിരുന്നത്. തുളസി ചായയിലെ ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഉത്കണ്ഠയും സമ്മര്‍ദ്ദവംു കുറക്കുന്നു

ഉത്കണ്ഠയും സമ്മര്‍ദ്ദവംു കുറക്കുന്നു

നിങ്ങള്‍ക്ക് സമ്മര്‍ദ്ദവും ഉത്കണ്ഠയും അനുഭവപ്പെടുമ്പോള്‍ അതിനെ കുറക്കുന്നതിന് വേണ്ടി തുളസി സഹായിക്കുന്നു എന്ന് പല പഠനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്നു. ഇത് മാത്രമല്ല മറ്റ് ചെടികള്‍ക്ക് ഉപയോഗിക്കുന്ന തരത്തില്‍ രാസവളങ്ങളോ കീടനാശിനികളോ മറ്റേതെങ്കിലും രാസവസ്തുക്കളോ ഒന്നും തുളസിക്ക് ഉപയോഗിക്കാറില്ല എന്നതാണ്. ഇത് ഓര്‍ഗാനിക് ആയി ഉപയോഗിക്കുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് സത്യം. യാതൊരു വിധത്തിലുള്ള വിഷവസ്തുക്കളും ഇല്ലാത്ത തുളസി നിങ്ങള്‍ക്ക് സമ്മര്‍ദ്ദം കുറക്കുന്നതിന് മാത്രമല്ല ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരഭാരമുള്‍പ്പടെയുള്ള വെല്ലുവിളികളെ കുറക്കുന്നതിനും സഹായിക്കുന്നു.

ഇഞ്ചിയും തേനും ചേരുമ്പോള്‍ രോഗങ്ങളൊഴിയും അമൃതിന്‍ ഗുണംഇഞ്ചിയും തേനും ചേരുമ്പോള്‍ രോഗങ്ങളൊഴിയും അമൃതിന്‍ ഗുണം

ഭ്രമരി പ്രാണായാമത്തില്‍ കൂര്‍ക്കം വലി നിര്‍ത്താം വളരെ പെട്ടെന്ന്ഭ്രമരി പ്രാണായാമത്തില്‍ കൂര്‍ക്കം വലി നിര്‍ത്താം വളരെ പെട്ടെന്ന്

മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

എന്നാല്‍ ഇത് കൂടാതെ തുളസിക്കും തുളസി വെള്ളത്തിനും മറ്റ് ചില ഗുണങ്ങള്‍ കൂടിയുണ്ട്. ദഹന പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് തുളസി. ഇത് എത്ര വലിയ ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. കൂടാതെ ശ്വസന സംബന്ധമായ രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണുന്നതിനും തുളസി ഉപയോഗിക്കാവുന്നതാണ്. ആസ്ത്മ, ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് തുളസി മികച്ചതാണ്. ഇത് കൂടാതെ പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ അവര്‍ക്കും ധൈര്യമായി തുളസി ഉപയോഗിക്കാം. ഇത് പ്രമേഹം കുറക്കുന്നതിനും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

English summary

Drink Tulsi Water To Beat Stress Naturally In Malayalam

Here in this article we are discussing about how to reduce your stress level with Tulsi in malayalam. Take a look.
X
Desktop Bottom Promotion