For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയം തകര്‍ക്കും ബീഫും പോര്‍ക്കും

|

ബീഫും പോര്‍ക്കുമൊക്കെ ആസ്വദിച്ചു കഴിക്കാന്‍ കൊള്ളാം. എന്നാല്‍ ഇവയൊക്കെ വലിച്ചുവാരി കഴിച്ചാല്‍ വരുത്തുന്ന ദോഷങ്ങള്‍ അറിയാമോ? അടുത്തിടെ ഒരു പഠനം സൂചിപ്പിച്ചത് ചുവന്ന മാംസം കഴിക്കുന്നത് ഹൃദയാഘാതം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. അതായത് നിങ്ങളെ ഹൃദ്രോഗിയാക്കി ഹാര്‍ട്ട് അറ്റാക്കിലെത്തിക്കാന്‍ ബീഫും പോര്‍ക്കുമൊക്കെ ധാരളമെന്ന്. റെഡ് മീറ്റ് അഥവാ ചുവന്ന മാംസ വിഭാഗത്തില്‍പെട്ടതാണ് ഇവയൊക്കെ. നിങ്ങളുടെ ഭക്ഷണത്തില്‍ ചുവന്ന മാംസം പരിമിതപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് എപ്പോഴും പ്രധാനമാണെന്ന് മയോ ക്ലിനിക് പറയുന്നു.

Most read: കൊളസ്‌ട്രോള്‍ കുറയ്ക്കണോ; ഇവയൊക്കെ ചെയ്യാം

അമേരിക്കന്‍ പഠനം

അമേരിക്കന്‍ പഠനം

അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍, കോര്‍ണല്‍ യൂണിവേഴ്സിറ്റി എന്നിവരാണ് പുതിയ പഠനനം നടത്തിയത്. ആഴ്ചയില്‍ രണ്ടുതവണ റെഡ് മീറ്റ് കഴിക്കുന്നവരില്‍ തന്നെ ഹൃദ്രോഗ സാധ്യത മൂന്നു ശതമാനം വര്‍ധിക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. അപ്പോള്‍ ആഴ്ചയില്‍ ഏഴു ദിവസവും റെഡ് മീറ്റ് അകത്താക്കുന്നവരുടെ കാര്യം ഒന്നാലോചിച്ചു നോക്കൂ.

അമേരിക്കന്‍ പഠനം

അമേരിക്കന്‍ പഠനം

പുതിയ പഠനത്തില്‍ 29,682 പേരെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് മൂന്ന് പതിറ്റാണ്ട് വരെയുള്ള വിവരങ്ങള്‍ പരിശോധിച്ചു. മധ്യവയസ്‌കരായ പുരുഷന്‍മാരായിരുന്നു അധികവും. ഇവരുടെ ദൈനംദിന ഭക്ഷണക്രമവും റെഡ് മീറ്റ് ഉപഭോഗവും സസൂക്ഷ്മം വിലയിരുത്തിയ ശേഷമാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്. ലോകാരോഗ്യ സംഘടന മുതല്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി വരെ പറയുന്നത് ഇത്രയധികം റെഡ് മീറ്റ് കഴിക്കരുതെന്നാണ്.

ഹൃദ്രോഗം വര്‍ധിക്കുന്നു

ഹൃദ്രോഗം വര്‍ധിക്കുന്നു

വെളുത്ത മാംസം അല്ലെങ്കില്‍ സസ്യ അധിഷ്ഠിത പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചുവന്ന മാംസം അടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്ക് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ഒരുതരം രാസവസ്തുവിന്റെ മൂന്നിരട്ടി അളവ് ശരീരത്തില്‍ ഉണ്ടാകുന്നു. ദഹനസമയത്ത് കുടല്‍ ബാക്ടീരിയകള്‍ രൂപം കൊള്ളുന്ന ഒരു ഉപോല്‍പ്പന്നമാണ് ട്രൈമെത്തിലാമൈന്‍ എന്‍-ഓക്‌സൈഡ്(ടി.എം.ഒ.ഒ).

ചുവന്ന മാംസത്തിലെ ടി.എം.ഒ.ഒ

ചുവന്ന മാംസത്തിലെ ടി.എം.ഒ.ഒ

ചുവന്ന മാംസത്തിലെ പോഷകങ്ങളില്‍ നിന്നാണ് ഈ രാസവസ്തു ഉത്ഭവിക്കുന്നത്. ചുവന്ന മാംസത്തിലെ ഉയര്‍ന്ന പൂരിത കൊഴുപ്പിന്റെ അളവ് ഹൃദ്രോഗത്തിന് കാരണമാകുന്നതിന് അറിയപ്പെടുന്നു. ടി.എം.ഒ.ഒ ഹൃദയ ധമനികളില്‍ കൊളസ്‌ട്രോള്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

റെഡ് മീറ്റ് ഏതൊക്കെ?

റെഡ് മീറ്റ് ഏതൊക്കെ?

റെഡ് മീറ്റില്‍ ഉള്‍പ്പെടുന്നവയാണ് ഗോമാംസം, ബീഫ്, മട്ടന്‍, പന്നിയിറച്ചി എന്നിവ. അതില്‍ ഉള്‍പ്പെടാത്ത സാധാരണ മാംസമാണ് കോഴി, ടര്‍ക്കി, താറാവ്, വാത്ത്, മുയല്‍ എന്നിവ. റെഡ് മീറ്റും പ്രോസസ്ഡ് മീറ്റും അളവില്‍ കൂടുതല്‍ കഴിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

റെഡ് മീറ്റ് എത്ര കഴിക്കാം?

റെഡ് മീറ്റ് എത്ര കഴിക്കാം?

മുതിര്‍ന്നവര്‍ ഒരു ദിവസം 90 ഗ്രാം റെഡ് മീറ്റോ സംസ്‌കരിച്ച മാംസമോ കഴിക്കുകയാണെങ്കില്‍ അവര്‍ ഉപഭോഗം ഒരു ദിവസം 70 ഗ്രാം ആയി കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കഴിക്കുന്ന മാംസത്തിന്റെ അളവ് കുറയ്ക്കുകയോ ഇതരമാര്‍ഗ്ഗങ്ങളായി മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്യുക. അഞ്ച് വയസ്സിനു മുകളിലുള്ള കുട്ടികള്‍ സമീകൃതാഹാരം കഴിക്കണം. ഇതില്‍ മാംസമോ പ്രോട്ടീന്റെ മറ്റ് ഉറവിടങ്ങളോ അടങ്ങിയിരിക്കണം. കുട്ടികള്‍ക്ക് മുതിര്‍ന്നവരെപ്പോലെ ഭക്ഷണം ആവശ്യമില്ല, അവര്‍ക്ക് ആവശ്യമുള്ള അളവ് അവരുടെ പ്രായത്തെയും വലുപ്പത്തെയും ആശ്രയിച്ചിരിക്കുന്നു. ചെറിയ അളവില്‍ മാത്രം റെഡ് മീറ്റും സംസ്‌കരിച്ച മാംസവും ഇവര്‍ക്കു നല്‍കുക.

റെഡ് മീറ്റും കാന്‍സറും

റെഡ് മീറ്റും കാന്‍സറും

റെഡ് മീറ്റ് പണ്ടുമുതലേ കാന്‍സര്‍ രോഗകാരിയായി കണക്കാക്കപ്പെടുന്നു. റെഡ് മീറ്റും വന്‍കുടല്‍ കാന്‍സറും തമ്മില്‍ ബന്ധമുണ്ട്. ചുവന്നതും സംസ്‌കരിച്ചതുമായ മാംസം കഴിക്കുന്നത് ഒരു വ്യക്തിയുടെ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 20% മുതല്‍ 30% വരെ വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. വികസിത രാജ്യങ്ങളില്‍ ഭക്ഷണത്തിന്റെ വലിയ ഭാഗമാണ് റെഡ് മീറ്റ്. വന്‍കുടലിലെ അര്‍ബുദ കേസുകളില്‍ പകുതിയും അവിടെത്തന്നെയുമാണ്. കൂടാതെ റെഡ് മാംസം പാന്‍ക്രിയാറ്റിക്, സ്തനം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുമായും ബന്ധിപ്പിച്ചിരിക്കുന്നു.

റെഡ് മീറ്റും പ്രമേഹവും

റെഡ് മീറ്റും പ്രമേഹവും

റെഡ് മീറ്റ് നിങ്ങളുടെ ശരീരത്തില്‍ അനാരോഗ്യകരമായ കൊഴുപ്പ് അടിച്ച് ടൈപ്പ് -2 പ്രമേഹത്തിലേക്ക് നയിച്ചേക്കാം. ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷണമനുസരിച്ച് റെഡ് മീറ്റ് ആഴ്ചയില്‍ മൂന്നു തവണ കഴിക്കുന്നവരില്‍ രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നാണ്.

English summary

Does Eating Red Meat Affect Heart Health

Red meat consumption has long been associated with increased risk of diseases, such as heart attack and stroke. Read on.
Story first published: Wednesday, February 12, 2020, 11:15 [IST]
X