Just In
Don't Miss
- News
മാര്‍പാപ്പ ഇറാഖിലേക്ക്; ചരിത്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, ഷിയാ പണ്ഡിതരുമായി ചര്‍ച്ച, വിശദാംശങ്ങള്‍ ഇങ്ങനെ
- Automobiles
തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറും ആനുകൂല്യങ്ങളുമായി ഹ്യുണ്ടായി
- Movies
മോണിംഗ് ടാസ്ക്കിനിടെ കാലിന് വയ്യെന്ന് സായ്; 'നാടകത്തിന്' പിന്നാലെ ഇടഞ്ഞ് ഫിറോസും
- Finance
കൊച്ചി മെട്രോ സ്റ്റേഷന്‍ന്റെ ഇന്റീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്ട് നേടി ഗോദ്റെജ് ഇന്റീരിയോ
- Sports
IND vs ENG: 1988ന് ശേഷം ഇങ്ങനെ ഇതാദ്യം, ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് വമ്പന്‍ നാണക്കേട്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചർമ്മത്തിൽ ചെറിയമാറ്റങ്ങൾ അപകടമാണ് അതിലേറെ ഗുരുതരം
ചർമ്മത്തിൽ ചെറിയ ചില മാറ്റങ്ങൾ കണ്ടാൽ തന്നെ അത് നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ട്. ചർമ്മത്തിലെ ചെറിയ ചില മാറ്റങ്ങള്‍ പലപ്പോഴും പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. പ്രത്യേകിച്ച് കൈകാലുകളിലും നെഞ്ചിലും പുറംഭാഗങ്ങളിലും എല്ലാം ചെറിയ കറുപ്പ് നിറത്തിലുള്ള പാടുകൾ ഉണ്ടാവുന്നുണ്ട്. ഇത് പിന്നീട് വലിപ്പം വെക്കുകയോ കറുത്ത നിറം വ്യാപിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ഇതിലുണ്ടാവുന്ന രോഗങ്ങളും ത്വക്കിലുണ്ടാവുന്ന മാറ്റങ്ങളും എല്ലാം വളരെയധികം ശ്രദ്ധിക്കണം. വളരെ എളുപ്പത്തിൽ പെട്ടെന്ന് വ്യാപിക്കുന്നതാണ് ത്വക്ക് രോഗം.
Most read: ഭക്ഷണം കഴിഞ്ഞ് പ്രമേഹം ഇങ്ങനെയെങ്കിൽ അപകടമാണ്
പലപ്പോഴും ശരീരത്തിലെ പല രോഗങ്ങളുടേയും ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും ത്വക്കിലൂടെയാണ് പുറത്തേക്ക് വരുന്നത്. രക്തത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ അല്ലെങ്കിൽ ഇൻഫെക്ഷൻ പോലുള്ള അസ്വസ്ഥതകൾ എല്ലാം ത്വക്ക് രോഗങ്ങളെ പുറത്തേക്ക് കൊണ്ട് വരുന്നുണ്ട്. ചർമ്മത്തിൽ ഉണ്ടാവുന്ന പിഗ്മെന്‍റേഷൻ പോലും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്. ഇത് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഇതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ടാവുന്നുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ ചര്‍മ്മപ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാം.

ഫ്രക്കിൾസ് ചർമ്മരോഗമോ?
ഫ്രക്കിൾസ് എന്നത് ചർമ്മത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾ ആണ്. എന്നാൽ എന്താണ് ഫ്രക്കിൾസ് എന്നത് പലർക്കും അറിയുകയില്ല. പ്രായമാകുന്നതോടെ ചർമ്മത്തിൽ ഇത്തരം പാടുകൾ കാണുന്നുണ്ട്. ബ്രൗൺ നിറത്തിലും കറുപ്പ് നിറത്തിലും ഇത്തരം പാടുകൾ കാണപ്പെടുന്നുണ്ട്. ഇതാണ് ഫ്രക്കിൾസ് എന്ന് പറയുന്നത്. പലപ്പോഴും വിന്‍റർ സമയം ആവുമ്പോഴേക്ക് ഇത് അൽപം വർദ്ധിക്കുന്നുണ്ട്. എന്നാൽ ഒരിക്കലും ചർമ്മത്തിൽ ഇത് വെച്ചിരിക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഒരു പരിധി വരെ ഈ പ്രശ്നത്തെ ഇല്ലാതാക്കാവുന്നതാണ്. എന്നാൽ ഇതോടൊപ്പം ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാവുമ്പോൾ അൽപം ശ്രദ്ധിക്കണം. അത് പല വിധത്തിൽ ചർമ്മ രോഗങ്ങൾക്ക് തുടക്കമാണ് എന്നതാണ് കാണിക്കുന്നത്.

മെലസ്മ
മെലസ്മ എന്ന് പലരും കേട്ടിട്ടുണ്ടാവില്ല. ചർമ്മത്തിൽ പിഗ്മെന്‍റേഷൻ വർദ്ധിക്കുന്ന അവസ്ഥയിൽ ചർമ്മത്തിൽ നിറം മാറ്റം സംഭവിക്കുന്നുണ്ട്. ഇത് മുഖത്താണ് ആദ്യം കാണപ്പെടുന്നത്. എന്നാൽ പിന്നീട് ചർമ്മത്തിന്‍റെ പല ഭാഗത്തേക്കും ഇത് ബാധിക്കുന്നുണ്ട്. ഹോർമോൺ പ്രശ്നങ്ങൾ കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളിൽ ധാരാളം ഇത് കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഇതൊരിക്കലും വളരെയധികം വെല്ലുവിളി ഉയർത്തുന്ന പ്രശ്നമല്ല. സാധാരണ ഒരു ചർമ പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് ഇത്.

വെള്ളപ്പാണ്ട്
ചർമ്മത്തില്‍ വെള്ളപ്പാണ്ട് ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഇത് പലപ്പോഴും ശരീരത്തിന്‍റെ പല ഭാഗത്തും ഉണ്ടാവുന്നുണ്ട്. തുടക്കത്തിൽ നിങ്ങളില്‍ ഇത് വളരെ ലൈറ്റ് ആയിട്ടാണ് കാണപ്പെടുന്നത്. പലപ്പോഴും മുടിയുടെ നിറത്തിൽ വരെ ബാധിക്കുന്നുണ്ട് ഈ ചർമ്മ പ്രശ്നം. ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്ന മെലാനിന്‍ പലപ്പോഴും കൃത്യമായി പ്രവർത്തിക്കാത്തതാണ് പലപ്പോഴും വെള്ളപ്പാണ്ടിന്‍റെ പ്രധാന കാരണം. ചിലരിൽ ഇത് വളരെ കൂടിയ തോതിലും ചിലരില്‍ ഇത് കുറഞ്ഞ തോതിലും ഉണ്ടായിരിക്കും. കൃത്യമായ ചികിത്സ എടുക്കുന്നതിലൂടെ പൂർണമായും മാറ്റാവുന്നതാണ്.

ചർമ്മത്തിൽ ചുവന്ന പാടുകൾ
ചർമ്മത്തിൽ ചുവന്ന പാടുകൾ കാണുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന കാര്യം ആദ്യം തിരിച്ചറിയണം. ചർമ്മത്തിൽ ചുവന്ന പാടുകൾ വളരെയധികം കൂടുന്ന അവസ്ഥയാണ് ഇത്. പലപ്പോഴും ഇത്തരം ചുവന്ന പാടുകൾ നിങ്ങളുടെ നെറ്റിയിലും, കവിളിലും, മൂക്കിലും എല്ലാം കാണപ്പെടുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

സോറിയാസിസ്
ചർമ്മത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ് സോറിയാസിസ്. അതിന്‍റെ ഫലമായി ചർമ്മത്തിൽ വെള്ളി നിറത്തിലുള്ള ശൽക്കങ്ങൾ കാണപ്പെടുന്നുണ്ട്. ഇത് മൊരിയിളകി വരുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറ്റാർ വാഴ തേക്കാവുന്നതാണ്. കറ്റാർ വാഴ മാത്രമല്ല വെളിച്ചെണ്ണയും തേച്ച് പിടിപ്പിക്കാവുന്നതാണ്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആണ് ആദ്യം ശ്രമിക്കേണ്ടത്. ഡോക്ടറെ കാണുന്നതിന് വേണ്ടി ഒട്ടും വൈകരുത്. ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

എക്സിമ
എക്സിമ പോലുള്ള പ്രതിസന്ധികൾ പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിൽ അനാരോഗ്യകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇവ പലപ്പോഴും വരണ്ട ചർമ്മമായും പൊളിഞ്ഞിളകുന്ന ചർമ്മമായും മാറുന്നുണ്ട്. നല്ലതു പോലെ എണ്ണ തേച്ച് കുളിക്കാൻ ശ്രദ്ധിക്കണം. പലപ്പോഴും പാരമ്പര്യമായി നിങ്ങൾ വളരെയധികം വിഷമിപ്പിക്കുന്ന അവസ്ഥയാണ് ഇത്. കാരണം പാരമ്പര്യമായി നിങ്ങളിൽ എക്സിമ ഉണ്ടാക്കുന്നുണ്ട്. ആസ്തമയും, പനിയും എല്ലാം ഈ ഒരു അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

സ്കിൻ ക്യാൻസർ
തൊലിയിലെ കോശങ്ങളിൽ ഉണ്ടാവുന്ന അസാധാരണമായ വളർച്ചയാണ് ക്യാൻസർ ആയി മാറുന്നത്. എന്നാൽ ഇത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. കാരണം പലപ്പോഴും ചർമ്മത്തിൽ ചെറിയ നിറം മാറ്റവും ചർമ്മത്തിൽ അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. ഇതിനെ ആദ്യം തിരിച്ചറിയാൻ ശ്രദ്ധിക്കണം. ചർമ്മത്തിന്‍റെ പല ഭാഗത്തും സ്കിൻ ക്യാൻസറിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. സ്കിൻ ക്യാൻസർ നിങ്ങളിലുണ്ട് എന്നുണ്ടെങ്കിൽ ചർമ്മത്തിൽ ചില നിറം മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് അൽപം ശ്രദ്ധിക്കണം.