For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ ശേഷം ഈ ദിവസം വൈറ്റ് ഡിസ്ചാര്‍ജ്: ഗര്‍ഭ ധാരണം ഉറപ്പ്

|

സ്ത്രീ ശരീരത്തില്‍ സ്വാഭാവികമായും സംഭവിക്കുന്ന ചില ശാരീരിക പ്രത്യേകതകള്‍ ഉണ്ട്. അതില്‍ ഒന്നാണ് ആര്‍ത്തവവും ഓവുലേഷനും ഗര്‍ഭവും എല്ലാം. എന്നാല്‍ ചില അവസ്ഥകളില്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ അതികഠിനമായ മാനസിക സമ്മര്‍ദ്ദം കൊണ്ടോ ഇതില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റം വരാവുന്നതാണ്. ആര്‍ത്തവമുള്ള സ്ത്രീകളില്‍ പ്രത്യുത്പാദന അവയവത്തിന്റെ് ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ് ഡിസ്ചാര്‍ജ് എന്ന് പറയുന്നത്. നിങ്ങളുടെ സ്വകാര്യഭാഗ്യവും ഗര്‍ഭപാത്രവും സെര്‍വിക്‌സും ആരോഗ്യത്തോടെയാണ് നിലകൊള്ളുന്നത് എന്നാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ എന്തുകൊണ്ടും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയണം. സ്ത്രീകളില്‍ ഡിസ്ചാര്‍ജില്‍ വരുന്ന മാറ്റം സൂചിപ്പിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങളെ തന്നെയാണ്‌

Discharge After Period

ഇത് നിങ്ങളെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് കൂടാതെ ശാരീരികബന്ധത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുകയും ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നു. സാധാരണയായി ഉണ്ടാവുന്ന എല്ലാ വജൈനല്‍ ഡിസ്ചാര്‍ജും ആരോഗ്യകരമാണ്. എന്നാല്‍ ഡിസ്ചാര്‍ജിലുണ്ടാവുന്ന ചില മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അവ എന്തൊക്കെയെന്നും ആര്‍ത്തവത്തിന് ശേഷം ഡിസ്ചാര്‍ജില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും നമുക്ക് നോക്കാം.

ആര്‍ത്തവത്തിന് ശേഷം ഡിസ്ചാര്‍ജ്

ആര്‍ത്തവത്തിന് ശേഷം ഡിസ്ചാര്‍ജ്

ആര്‍ത്തവത്തിന് മുന്‍പും ശേഷവും ശരീരത്തില്‍ നിന്ന് ഡിസ്ചാര്‍ജ് വരുന്നുണ്ട്. എന്നാല്‍ ഇവയുടെ നിറം, കട്ടി, എന്നിവയെല്ലാം വളരെയധികം വ്യത്യാസപ്പെട്ടതായിരിക്കാം. ആര്‍ത്തവത്തിന്റെ മൂന്നോ നാലോ ദിവസത്തിന് ശേഷം ഗര്‍ഭാശയത്തില്‍ നിന്ന് ചിലരില്‍ ബ്രൗണ്‍ നിറത്തില്‍ ഡിസ്ചാര്‍ജ് പുറത്തേക്ക് വരുന്നു. അതിന്റെ അര്‍ത്ഥം നിങ്ങളില്‍ ഗര്‍ഭാശയത്തില്‍ അവശേഷിച്ച കോശങ്ങളും മറ്റും പുറത്തേക്ക് വരുന്നതാണ്. എന്നാല്‍ ഏഴ് ദിവസത്തിന് ശേഷം ഇത് സാധാരണ നിലയിലാവുന്നു. എന്നാല്‍ ചിലരില്‍ അവരുടെ ആര്‍ത്തവ ദിനങ്ങള്‍ കഴിഞ്ഞിട്ടും ഡിസ്ചാര്‍ജ് പുറത്തേക്ക ്‌വരണം എന്നില്ല.

ഡിസ്ചാര്‍ജിന്റെ കാരണങ്ങള്‍

ഡിസ്ചാര്‍ജിന്റെ കാരണങ്ങള്‍

ആര്‍ത്തവത്തിന് ശേഷം സ്ത്രീകളില്‍ നിന്ന് പുറത്തേക്ക് വരുന്ന ഡിസ്ചാര്‍ജ് പ്രത്യുത്പാദന ശേഷിയുള്ളതാണ്. ഇത് പലപ്പോഴും സാധാരണമായയ ഒന്നാണ്. ആര്‍ത്തവത്തിന് ശേഷം ്ബ്രൗണ്‍ ഡിസ്ചാര്‍ജ് ഉണ്ടാവുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. ഗര്‍ഭാശയ പാളിയുടെ അവസാനഭാഗം പുറന്തള്ളുന്നത്, അണ്ഡോത്പാദനം, ഹോര്‍മോണുകളിലെ മാറ്റങ്ങള്‍, അണുബാധ എന്നിവയാണ് ഇത് സൂചിപ്പിക്കുന്നത്. അതൊടൊപ്പം ഡിസ്ചാര്‍ജ് നില്‍ക്കുന്നില്ലെങ്കില്‍ ബാക്ടീരിയ വജൈനോസിസ്, യീസ്റ്റ് അണുബാധ ലൈംഗികമായി പകരുന്ന രോഗങ്ങള്‍ (എസ്ടിഡി) എന്നിവയുണ്ടെന്നതും ശ്രദ്ധിക്കണം.

ആരോഗ്യകരമായ ഡിസ്ചാര്‍ജ്

ആരോഗ്യകരമായ ഡിസ്ചാര്‍ജ്

മറ്റ് ലക്ഷണങ്ങളോടൊപ്പമില്ലാത്തതും മണമില്ലാത്തതുമായ വ്യക്തമായ ഡിസ്ചാര്‍ജ് പലപ്പോഴും ആരോഗ്യകരമായ ഒരു സൂചനയാണ്. നിങ്ങളുടെ ആര്‍ത്തവചക്രത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ ഗര്‍ഭകാലത്തോ ഡിസ്ചാര്‍ജ് വെളുത്ത നിറത്തില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നു. പ്രത്യേകിച്ച് അണ്ഡോത്പാദന സമയത്ത് മുട്ടയുടെ വെള്ള പോലെ നേര്‍ത്ത ഡിസ്ചാര്‍ജ് ആയിരിക്കും പുറത്തേക്ക് വരുന്നത്. നിങ്ങളില്‍ ആരോഗ്യകരമായ ഡിസ്ചാര്‍ജ് ആണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് ആരോഗ്യകരമായ ശാരീരിക പ്രവര്‍ത്തനത്തെയാണ്. സാധാരണ അവസ്ഥയില്‍ ഇളം മഞ്ഞ നിറത്തില്‍ വരെ ഇത് കാണപ്പെടുന്നതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

നിങ്ങളുടെ ഡിസ്ചാര്‍ജില്‍ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം ഇതില്‍ മഞ്ഞയോ പച്ചയോ നിറം കാണപ്പെടുന്നെങ്കില്‍ രോഗത്തിന്റെ മുന്നറിയിപ്പാണ്. മഞ്ഞനിറത്തിലുള്ള ഡിസ്ചാര്‍ജ് ബാക്ടീരിയല്‍ വജൈനോസിസിന്റെ ലക്ഷണമാകാം, ചിലപ്പോള്‍ ആന്റിബയോട്ടിക് ചികിത്സ ആവശ്യമായി വരുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ആര്‍ത്തവത്തിന് തൊട്ടു മുന്‍പ് ചിലരില്‍ സ്‌പോട്ടിംങ് ഉണ്ടാവുന്നു. ഇതും സാധാരണമായ ഒരു അവസ്ഥയാണ്. എന്നാല്‍ ചിലരില്‍ ഈ സ്‌പോട്ടിംങ് ഗര്‍ഭലക്ഷണമാവാം. ഇത് കൂടാതെ ആര്‍ത്തവ വിരാമത്തിന് ശേഷവും എന്തെങ്കിലും പ്രശ്‌നങ്ങള്‍ തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

ബ്രൗണ്‍ ഡിസ്ചാര്‍ജ് ശ്രദ്ധിക്കണം

ബ്രൗണ്‍ ഡിസ്ചാര്‍ജ് ശ്രദ്ധിക്കണം

ചിലരില്‍ ആര്‍ത്തവത്തിന് ശേഷവും ബ്രൗണ്‍ ഡിസ്ചാര്‍ജ് കാണപ്പെടുന്നത് അല്‍പം ശ്രദ്ധിക്കണം. ആര്‍ത്തവത്തിന്റെ തൊട്ടു മുന്‍പും ആര്‍ത്തവത്തിന് നാല് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷവും ബ്രൗണ്‍ ഡിസ്ചാര്‍ജ് ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ആര്‍ത്തവ സമയത്ത് അല്ലാതെ സംഭവിക്കുന്ന ബ്രൗണ്‍ ഡിസ്ചാര്‍ജ് അല്‍പം അപകടമുണ്ടാക്കുന്നതാണ് എന്നത് അറിഞ്ഞിരിക്കണം. എന്നാല്‍ ചിലരില്‍ ഇത് സൂചിപ്പിക്കുന്നത് അപകടകരമായ അവസ്ഥയാണ്. ഇത് കൂടാതെ ചില സമയങ്ങളില്‍ നിങ്ങളില്‍ ചാരനിറത്തിലുള്ള ഡിസ്ചാര്‍ജ് ഉണ്ടാവുന്നുണ്ട്. ഇത് ബാക്ടീരിയല്‍ വജൈനോസിസ് എന്ന രോഗത്തിന്റെ ലക്ഷണങ്ങളില്‍ പെടുന്നതായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ലൈംഗികമായി പകരുന്ന രോഗങ്ങളുടെ ലക്ഷണവുമാകാം. ചാരനിറത്തിലുള്ള ഡിസ്ചാര്‍ജ് നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറെ ഉടന്‍ കാണേണ്ടതാണ്.

ഓരോ മാസവും മാറ്റങ്ങള്‍ ഇപ്രകാരം

ഓരോ മാസവും മാറ്റങ്ങള്‍ ഇപ്രകാരം

വജൈനല്‍ ഡിസ്ചാര്‍ജില്‍ ഓരോ സമയവും ഓരോ മാസവും മാറ്റങ്ങള്‍ ഉണ്ടാവാം. ആര്‍ത്തവ സമയത്തെങ്കില്‍ ചുവപ്പോ അല്ലെങ്കില്‍ ബ്രൗണ്‍ നിറമോ ആയിരിക്കും ഡിസ്ചാര്‍ജ്. ആര്‍ത്തവത്തിന് ശേഷം ചിലരില്‍ തവിട്ട് നിറത്തിലുള്ള ഡിസ്ചാര്‍ജ് ഉണ്ടാവുന്നു. എന്നാല്‍ ഇത് അസാധാരണമല്ല. അതിന് ശേഷം നിങ്ങളില്‍ മുട്ടയുടെ വെള്ളപോലുള്ള ഡിസ്ചാര്‍ജ് കാണപ്പെടുന്നു. ഇത് ഇലാസ്റ്റിക് ആയിരിക്കും. അണഅണ്ഡോത്പാദന സമയത്ത് നിങ്ങളില്‍ ഇത്തരം ഡിസ്ചാര്ജ് ആയിരിക്കും കാണപ്പെടുക. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുന്ന സമയമാണ്. സാധ്യമായ ഗര്‍ഭധാരണത്തിനുള്ള തയ്യാറെടുപ്പില്‍ സെര്‍വിക്കല്‍ മ്യൂക്കസിന്റെ വര്‍ദ്ധനവ് കാരണം ഈ സമയത്ത് ഡിസ്ചാര്‍ജിന്റെ സ്ഥിരത മാറുന്നു. ആര്‍ത്തവ ചക്രത്തിന്റെ അണ്ഡോത്പാദന ഘട്ടം ആര്‍ത്തവ ചക്രത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ കാലഘട്ടമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ഓവുലേഷന് ശേഷം വീണ്ടും ഡിസ്ചാര്‍ജ് കട്ടിയുള്ളതും വെളുത്ത നിറത്തിലുള്ളതുമായി മാറുന്നു. ഈ സമയം ഗര്‍ഭധാരണം നടക്കുന്നില്ല.

ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?

English summary

Discharge After Period : What You Should Know In Malayalam

Here in this article we are discussing about the discharge after period what you should know in malayalam. Take a look.
X
Desktop Bottom Promotion