For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറുവേദന അസഹനീയം: കുടലിലെ ക്യാന്‍സര്‍ നേരത്തേയറിയാന്‍ ഈ ടെസ്റ്റുകള്‍

|

ആരോഗ്യത്തിന് വെല്ലുവിളിയും അപകടവും ഉണ്ടാക്കുന്നതാണ് ക്യാന്‍സര്‍ എന്ന് നമുക്കറിയാം. ഗുരുതരമായ ഒരു അവസ്ഥയാണ് ഇത് നിങ്ങളില്‍ ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധയോടെ വേണം ഈ സമയങ്ങളില്‍ മുന്നോട്ട് പോവുന്നതിന്. കോശങ്ങള്‍ നിയന്ത്രണാതീതമായി പെരുകുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. വന്‍കുടലില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ ആണ് വന്‍കുടലിലും മലാശയത്തിലും ക്യാന്‍സര്‍ രൂപത്തിലേക്ക് മാറുന്നത്. ട്യൂമര്‍ ദോഷകരമോ അര്‍ബുദമോ ആകാം. എന്നാല്‍ ഇവ വളരുന്നതിന് അനുസരിച്ച് അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി പടരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പല കാരണങ്ങള്‍ കൊണ്ടും ക്യാന്‍സര്‍ ഒരു മനുഷ്യനെ ബാധിക്കാം. ജീവിത ശൈലിയിലെ മാറ്റം അനാരോഗ്യകരമായ അവസ്ഥകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകുന്നു.

Diagnose For Colorectal Cancer

ചിലപ്പോള്‍ കൃത്യസമയത്ത് രോഗ നിര്‍ണയം നടത്താന്‍ സാധിക്കാതെ വരുന്നതാണ് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് ഉള്ള സമയം വൈകുന്നു. ഇത് കൂടുതല്‍ അപകടത്തിലേക്കും ജീവന്‍ തന്നെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കും നിങ്ങളെ എത്തിക്കുന്നു. ക്യാന്‍സറിന്റെ അടയാളങ്ങളില്‍ പലപ്പോഴും പലതും തിരിച്ചറിയപ്പെടാതേയും വേണ്ടത്ര ശ്രദ്ധിക്കാതേയും വിടുന്നതാണ് അപകടത്തിലേക്ക് എത്തിക്കുന്നത്. വന്‍കുടല്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതിന് എന്തൊക്കെ ടെസ്റ്റുകളാണ് നടത്തേണ്ടത് എന്നും എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നും നമുക്ക് നോക്കാം.

മുന്നറിയിപ്പ് ലക്ഷണങ്ങള്‍

മുന്നറിയിപ്പ് ലക്ഷണങ്ങള്‍

ക്യാന്‍സര്‍ നിങ്ങളുടെ വന്‍കുടലിനെ ബാധിച്ചു എന്നുണ്ടെങ്കില്‍ അതിന് കാരണമാകുന്ന ചില മുന്നറിയിപ്പുകള്‍ ശരീരം നല്‍കുന്നുണ്ട്. ഇത് പലപ്പോഴും പ്രാരംഭ ഘട്ടത്തില്‍ പലരും ശ്രദ്ധിക്കുന്നില്ല എന്നാല്‍ പിന്നീട് ഗുരുതരമാവുമ്പോള്‍ അത് പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാധാരണ രോഗത്തിന്റെ തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാവില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ പിന്നീട് ഓരോ ദിവസം കഴിയുന്തോറും ട്യൂമറിന്റെ വലിപ്പവും സ്ഥാനവും അനുസരിച്ച് ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. ഇതില്‍ മലവിസര്‍ജന സമയക്കെ മാറ്റം, മലത്തില്‍ രക്തം, വയറ്റില്‍ അസ്വസ്ഥത, ക്ഷീണം, ശരീരഭാരം കുറയുന്നത് എല്ലാം ശ്രദ്ധിക്കണം. ഇതൊന്നും ഒരിക്കലും നിസ്സാരമാക്കി വിടരുത്. അത് പിന്നീട് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. വന്‍കുടല്‍ കാന്‍സര്‍ തിരിച്ചറിയുന്നതിന് വേണ്ടി സഹായിക്കുന്ന ചില ടെസ്റ്റുകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കൊളോനോസ്‌കോപ്പി ടെസ്റ്റ്

കൊളോനോസ്‌കോപ്പി ടെസ്റ്റ്

ഇത് രോഗാവസ്ഥയുടെ സങ്കീര്‍ണതകളും പ്രശ്‌നങ്ങളും എല്ലാം മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. രോഗിയെ മയക്കിക്കിടത്തിയാണ് ഈ ടെസ്റ്റ് നടത്തുന്നത്. ഇതിലൂടെ മലാശയത്തിന്റെയും വന്‍കുടലിന്റെയും ഉള്‍ഭാഗം പൂര്‍ണമായും കാണുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ഒരു രോഗിക്ക് വന്‍കുടല്‍ കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍, ക്യാന്‍സര്‍ കോശങ്ങളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതുവരെ, ക്യാന്‍സറിന്റെ സ്ഥാനവും വ്യാപനവും കൃത്യമായി വിവരിക്കുന്ന പൂര്‍ണമായ രോഗനിര്‍ണയം ഇതിലൂടെ സാധ്യമാണ്.

ബയോപ്‌സി ടെസ്റ്റ്

ബയോപ്‌സി ടെസ്റ്റ്

ക്യാന്‍സര്‍ കണ്ടെത്തുന്നതിന് ബയോപ്‌സി ടെസ്റ്റ് വളരെയധികം സഹായകമാണ്. വന്‍കുടല്‍ കാന്‍സറിന്റെ കൃത്യമായ രോഗനിര്‍ണയം നടത്താനുള്ള ഏക പരിശോധനയാണ് ബയോപ്‌സി എന്ന് പറയുന്നത്. ഇത് നടത്തുന്നതിന് വേണ്ടി ചെറിയ അളവിലുള്ള ക്യാന്‍സര്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്ന ടിഷ്യു നീക്കം ചെയ്ത് നടത്തുന്നതാണ് ഈ ടെസ്റ്റ്. ഇത് ഒന്നുകില്‍ കൊളോനോസ്‌കോപ്പി സമയത്ത് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ശസ്ത്രക്രിയക്കിടെ തന്നെ ഇത് നീക്കം ചെയ്യാവുന്നതാണ്. ബയോപ്‌സി നടത്തുന്നതിന് ചിലപ്പോള്‍ ഒരു സിടി സ്‌കാന്‍ അല്ലെങ്കില്‍ അള്‍ട്രാസൗണ്ട് പരിശോധന ആവശ്യമായി വന്നേക്കാം.

ബയോമാര്‍ക്കര്‍ പരിശോധന

ബയോമാര്‍ക്കര്‍ പരിശോധന

ട്യൂമറിന്റെ മോളിക്യുലാര്‍ ടെസ്റ്റിംഗ് എന്നും വിളിക്കപ്പെടുന്ന പരിശോധനയാണ് ബയോമാര്‍ക്കര്‍ ടെസ്റ്റിംഗ് എന്ന് പറയുന്നത്. ട്യൂമര്‍ സാമ്പിളില്‍ നിര്‍ദ്ദിഷ്ട ജീനുകള്‍, പ്രോട്ടീനുകള്‍, ട്യൂമറിന് കാരണമായ മറ്റ് ഘടകങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ ഈ പരിശോധന സഹായിക്കുന്നു. ഈ പരിശോധനകളുടെ ഫലങ്ങള്‍ നിങ്ങളുടെ ചികിത്സയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കോശങ്ങളെ കണ്ടെത്തി നേരത്തെ രോഗനിര്‍ണയവും ചികിത്സയും നടത്തുക എന്നതാണ് പ്രധാന കാര്യം.

കമ്പ്യൂട്ട് ടോമോഗ്രഫി (സിടി) സ്‌കാന്‍

കമ്പ്യൂട്ട് ടോമോഗ്രഫി (സിടി) സ്‌കാന്‍

കംപ്യൂട്ടഡ് ടോമോഗ്രാഫി എന്ന് പേര് പലര്‍ക്കും അപരിചിതത്വം ഉണ്ടാക്കുന്നതാണ്. എന്നാല്‍ സിടി സ്‌കാന്‍ എന്ന് പറയുന്നത് നാമെല്ലാവരും കേട്ടിരിക്കുന്ന ഒരു പേരാണ്. നിങ്ങളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രമെടുക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. ഇതില്‍ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള അസാധാരണ മുഴകള്‍ ഉണ്ടെങ്കില്‍ അത് തിരിച്ചറിയുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ട്യൂമറിന്റെ പഴക്കം വലിപ്പം എന്നിവ അളക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. കൂടാതെ ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നുണ്ടോ എന്ന്‌ന മനസ്സിലാക്കുന്നതിനും ഈ പരിശോധനയിലൂടെ സാധിക്കുന്നു.

മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എംആര്‍ഐ)

മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് (എംആര്‍ഐ)

മാഗ്‌നെറ്റിക് റെസൊണന്‍സ് ഇമേജിംഗ് അഥവാ എംആര്‍ഐ പരിശോധന പലരും പല കാര്യങ്ങള്‍ക്കും ചെയ്തിട്ടുണ്ടാവും. എന്നാല്‍ കുടലിലെ ക്യാന്‍സറിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് എം ആര്‍ ഐ ചെയ്യാവുന്നതാണ്. ഇത് ശരീരത്തിന്റെ വിശദമായ ചിത്രങ്ങള്‍ കാണിച്ച് തരുന്നു. കൂടാതെ ട്യൂമറിന്റെ വലുപ്പം അളക്കാന്‍ ഇമേജിംഗ് ടെസ്റ്റും ചെയ്യാവുന്നതാണ്. വന്‍കുടല്‍ കാന്‍സര്‍ എവിടെയാണ് വളര്‍ന്നതെന്ന് കണ്ടെത്താന്‍ എം ആര്‍ ഐ മികച്ചതാണ്.

അള്‍ട്രാസൗണ്ട്

അള്‍ട്രാസൗണ്ട്

അള്‍ട്രാസൗണ്ട് പരിശോധന ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പെട്ടെന്ന് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. ശബ്ദ തരംഗങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്. ഇത് ക്യാന്‍സര്‍ എത്രത്തോളം ശരീരത്തില്‍ ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതിനും എത്രത്തോളം ആഴത്തിലാണ് എന്ന് മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇതിന്റെ പോരായ്മ എന്ന് പറയുന്നത് പെല്‍വിസിനപ്പുറം അല്ലെങ്കില്‍ അടുത്തുള്ള ലിംഫ് നോഡുകളിലേക്ക് പടര്‍ന്ന ക്യാന്‍സര്‍ കണ്ടെത്തുന്നതിനുള്ള കൃത്യമായ ഒരു മാര്‍ഗ്ഗമല്ല എന്നതാണ് സത്യം.

രക്ത പരിശോധന

രക്ത പരിശോധന

നിങ്ങളുടെ മലത്തില്‍ രക്തം കണ്ടാല്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം വന്‍കുടലിലേക്കോ മലാശയത്തിലേക്കോ രക്തസ്രാവം ഉണ്ടെന്നതിന്റെ പ്രധാന കാരണം പലപ്പോഴും വന്‍കുടല്‍ കാന്‍സര്‍ സാധ്യതയെ പറയുന്നു. ഇത് നിങ്ങളെ വിളര്‍ച്ചയിലേക്കും മറ്റ് തളര്‍ച്ചകളിലേക്കും എത്തിച്ചേക്കാം. അതുകൊണ്ട് തന്നെ രക്തപരിശോധന നടത്തിയാല്‍ രോഗത്തെ മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണത്തെയാണ് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ വന്‍കുടല്‍ കാന്‍സറിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റായി ഇത് ഉപയോഗിക്കുന്നില്ല. പക്ഷേ രോഗാവസ്ഥയില്‍ കഴിയുന്ന വ്യക്തികള്‍ക്ക് ഇത് ഫലപ്രദമാണ്.

നെഞ്ചിന്റെ എക്‌സ് - റേ

നെഞ്ചിന്റെ എക്‌സ് - റേ

എക്‌സറേ എടുക്കുന്നത് എന്തുകൊണ്ടും രോഗം പടര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് സഹായിക്കുന്നു. ക്യാന്‍സര്‍ ശ്വാസകോശത്തിലേക്ക് പടര്‍ന്നിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തേണ്ടത് അപകട സാധ്യത കുറക്കുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി നെഞ്ചിന്റ എക്‌സ-റേ എടുക്കുന്നത് നല്ലതാണ്. ഇത് രോഗത്തിലെ അപകടാവസ്ഥയിലേക്ക് പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ടാണ് പലരും നെഞ്ചിന്റെ എക്‌സറേ എടുക്കുന്നത് ക്യാന്‍സര്‍ തിരിച്ചറിയുന്നതിന് വേണ്ടി.

പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി (പിഇടി)

പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി (പിഇടി)

പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി (PET) അല്ലെങ്കില്‍ PET-CT സ്‌കാന്‍ ഒരു CT സ്‌കാനും PET സ്‌കാനും അടങ്ങുന്നതാണ്. ഇത് രോഗാവസ്ഥയെ മനസ്സിലാക്കുന്നതിനും ആരോഗ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളില്‍ ആണ് PET സ്‌കാനുകള്‍ ചെയ്യുന്നത്. ഇത് വന്‍കുടല്‍ കാന്‍സര്‍ ബാധിച്ച എല്ലാ രോഗികള്‍ക്കും വേണ്ടി ചെയ്യുന്ന ഒരു സകാന്‍ ഇല്ല. എന്ത് തന്നെയായാലും രോഗാവസ്ഥയുണ്ടെന്ന് സംശയം തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ അപകടാവസ്ഥയിലേക്ക് നിങ്ങളെത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.

കുടലില്‍ ക്യാന്‍സര്‍ വളരുന്നത് അറിയില്ല: ശ്രദ്ധിക്കണം ഈ ലക്ഷണംകുടലില്‍ ക്യാന്‍സര്‍ വളരുന്നത് അറിയില്ല: ശ്രദ്ധിക്കണം ഈ ലക്ഷണം

most read:മലാശയ അര്‍ബുദം; ലക്ഷണം നിസ്സാരം പക്ഷേ അപകടം

English summary

Different Test To Diagnose For Colorectal Cancer In Malayalam

Here in this article we are sharing some different test to diagnose for colorectal cancer in malayalam. Take a look.
Story first published: Wednesday, September 21, 2022, 12:52 [IST]
X
Desktop Bottom Promotion