For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാം

|

കോവിഡ് മഹാമാരിക്കിടയില്‍ ലോകമെമ്പാടും ആശങ്കയായി ഇപ്പോള്‍ കുരങ്ങുപനിയും. ആഗോളതലത്തില്‍ ഇതുവരെ നൂറിലധികം കുരങ്ങുപനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ രോഗത്തെ നിസ്സാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും നിരീക്ഷണം ശക്തമാക്കുന്നതിനിടെ കുരങ്ങുപനിയുടെ കൂടുതല്‍ കേസുകള്‍ തിരിച്ചറിയപ്പെടുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Most read: ആരോഗ്യത്തെ നിശ്ചയിക്കുന്നത് 5 ഘടകങ്ങള്‍; അവ നേടാന്‍ ഫലപ്രദമായ വഴികള്‍ ഇതാ

കുരങ്ങുപനി ബാധിച്ച് ഇതുവരെ ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വൈറസുമായി താരതമ്യപ്പെടുത്തുമ്പോള്‍, കുരങ്ങുപനി നിയന്ത്രണവിധേയമാക്കുന്നതിനും ചികിത്സിക്കുന്നതിനും നിലവില്‍ കൂടുതല്‍ വഴികള്‍ ഉണ്ടെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. ഈ ലേഖനത്തില്‍, കുരങ്ങുപനിയും കോവിഡും തമ്മില്‍ പരസ്പരം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് നോക്കാം.

കുരങ്ങുപനിക്കും കൊവിഡിനും കാരണം

കുരങ്ങുപനിക്കും കൊവിഡിനും കാരണം

കൊറോണ വൈറസ് രോഗം ഉണ്ടാകുന്നത് കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം മൂലമാണെങ്കില്‍, കുരങ്ങ് പനി പോക്സ്വിരിഡേ കുടുംബത്തിലെ ഓര്‍ത്തോപോക്സ് വൈറസ് ജനുസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. കുരങ്ങുപനി സാധാരണയായി മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ വന്യമൃഗങ്ങള്‍ക്കിടയില്‍ പടരുകയും വ്യാപിക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. ഇത് മനുഷ്യര്‍ ഭക്ഷണം കഴിക്കുന്നതിലൂടെയോ രോഗബാധിതരായ മൃഗങ്ങളുമായി അടുത്തിടപഴകുമ്പോഴോ പകരാം. കോവിഡിന്റെ കാര്യത്തില്‍ RNA എന്ന് വിളിക്കപ്പെടുന്ന ജനിതക സാമഗ്രികളുടെ ഒറ്റ സരണികള്‍ അടങ്ങിയിരിക്കുമ്പോള്‍, മങ്കിപോക്‌സ് വൈറസ് DNAയില്‍ ഇരട്ട-ധാരയുള്ള ജനിതക കോഡ് വഹിക്കുന്നവയാണ്.

എങ്ങനെയാണ് കുരങ്ങുപനി പടരുന്നത്?

എങ്ങനെയാണ് കുരങ്ങുപനി പടരുന്നത്?

ഗവേഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കുരങ്ങുകളില്‍ വൈറസ് കണ്ടെത്തിയപ്പോള്‍ 1958ല്‍ ഈ രോഗത്തിന് മങ്കിപോക്‌സ് എന്ന് പേരിട്ടു. മുഖത്തും ശരീരത്തിലും ചിക്കന്‍ പോക്സ് പോലെ കാണപ്പെടുന്നതാണ് പ്രധാന ലക്ഷണം. ഇത് കൂടാതെ അതികഠിനമായ പനി, ചുമ, പേശീവേദന എന്നിവയും ഉണ്ടാവുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ എളുപ്പത്തില്‍ രോഗം പകരുന്നു. ശരീരസ്രവങ്ങള്‍, ചര്‍മ്മത്തിലെ മുറിവുകള്‍, അല്ലെങ്കില്‍ വായിലോ തൊണ്ടയിലോ ഉള്ള മ്യൂക്കോസല്‍ പ്രതലങ്ങള്‍ എന്നിവയിലൂടെ അടുത്ത സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് ഇത് പരസ്പരം പകരാന്‍ കഴിയും. ഹീമോ ഫൈസാലിസ് വര്‍ഗ്ഗത്തില്‍പെട്ട ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകള്‍, ചെറിയ സസ്തനികള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണ് ഈ രോഗത്തിന് കാരണമാകുന്ന വൈറസ് അധികമായും കാണപ്പെടുന്നത്. ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേല്‍ക്കുന്നതിലൂടെ രോഗാണു മനുഷ്യരിലെത്തുന്നു. രോഗാണു വാഹിയായ കുരങ്ങിലൂടെയും രോഗം മനുഷ്യരിലെത്താം.

Most read:കുട്ടികളിലെ സന്ധിവാദം അപകടകരം; ലക്ഷണങ്ങള്‍ ഇതാണ്

കുരങ്ങുപനി ആശങ്ക

കുരങ്ങുപനി ആശങ്ക

മങ്കിപോക്‌സ് വൈറസ് കോവിഡിനേക്കാള്‍ അപകടകരമല്ലെങ്കിലും ഇതിന് മരണനിരക്ക് കൂടുതലാണ്. ലോകമെമ്പാടുമുള്ള കുരങ്ങുപനി കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് കണ്ട് കുറച്ച് രാജ്യങ്ങള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്തിടെ, യുകെ ഹെല്‍ത്ത് വിഭാഗം രാജ്യത്ത് പശ്ചിമാഫ്രിക്കന്‍ വേരിയന്റുകളുടെ കേസുകളുടെ വര്‍ദ്ധനവിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു. കുരങ്ങുപനി വരാനുള്ള ഉയര്‍ന്ന അപകടസാധ്യതയുള്ളവരോ രോഗബാധിതരുമായി അടുത്തിടപഴകുന്നവരോ 21 ദിവസത്തേക്ക് സ്വയം ക്വാറന്റൈന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുരങ്ങുപനി ബാധിച്ചവര്‍ക്ക് ബെല്‍ജിയവും 21 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗലക്ഷണങ്ങളിലെ വ്യത്യാസങ്ങള്‍

രോഗലക്ഷണങ്ങളിലെ വ്യത്യാസങ്ങള്‍

പനി, തൊണ്ടവേദന, ചുമ, ക്ഷീണം, മൂക്കൊലിപ്പ്, സന്ധി വേദന, തലവേദന, ശ്വാസതടസ്സം, നെഞ്ചുവേദന, ഗന്ധവും രുചിയും അറിയാനാകാത്ത അവസ്ഥ, ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഏറ്റവും സാധാരണമായ കോവിഡ് ലക്ഷണങ്ങള്‍.

മറുവശത്ത്, കുരങ്ങുപനി ലക്ഷണങ്ങള്‍ വസൂരിക്ക് സമാനമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ തലവേദന, പനി, വിറയല്‍, തൊണ്ടവേദന, അസ്വാസ്ഥ്യം, ക്ഷീണം, ചുണങ്ങ്, ലിംഫഡെനോപ്പതി എന്നിവയാണ് കുരങ്ങുപനിയുടെ ചില സാധാരണ ലക്ഷണങ്ങള്‍.

Most read:യോഗാസനങ്ങളുടെ രാജാവ്; ശീര്‍ഷാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇത്

വാക്‌സിന്‍ ലഭ്യത

വാക്‌സിന്‍ ലഭ്യത

കോവിഡ്-19 വാക്‌സിനുകളെക്കുറിച്ച് ഇപ്പോള്‍ നമുക്കെല്ലാം അറിയാം. അതുപോലെ, കുരങ്ങുപനി പടരുന്നതിനിടെ രോഗം തടയാന്‍ വാക്‌സിന്‍ ഉണ്ടോ എന്നും അറിഞ്ഞിരിക്കണം. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രകാരം, കുരങ്ങുപനിക്ക് പ്രത്യേകമായി തെളിയിക്കപ്പെട്ട ചികിത്സയൊന്നുമില്ല, എന്നാല്‍ കുരങ്ങുപനിക്ക് വസൂരിയുമായി അടുത്ത ബന്ധമുള്ളതിനാല്‍, വസൂരി വാക്‌സിന്‍, ആന്റിവൈറലുകള്‍, വാക്‌സിനിയ ഇമ്മ്യൂണ്‍ ഗ്ലോബുലിന്‍ എന്നിവ കുരങ്ങുപനി വരുന്നതില്‍ നിന്ന് ആളുകളെ സംരക്ഷിക്കും.

English summary

Difference between monkeypox and COVID-19? Know Causes, Symptoms in Malayalam

While the coronavirus disease or COVID-19 is caused by severe acute respiratory syndrome coronavirus 2 (SARS-CoV-2), monkeypox is associated with the Orthopoxvirus genus in the family Poxviridae. let us understand how the two infections differ from one another.
Story first published: Tuesday, May 24, 2022, 9:41 [IST]
X
Desktop Bottom Promotion