For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ത്വക്കിലെ ക്യാൻസറിനെ പ്രതിരോധിക്കും ഭക്ഷണം

|

ആരോഗ്യത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നമ്മളിൽ പലരും അനുഭവിക്കുന്നുണ്ട്. ക്യാന്‍സർ എന്നും എല്ലാവരും ഭയക്കുന്ന ഒരു രോഗാവസ്ഥയാണ്. എന്തൊക്കെ വന്നാലും ക്യാൻസർ പോലെ ഭയപ്പെടുത്തുന്ന അവസ്ഥകൾ ഉണ്ടാവരുത് എന്ന് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. എന്നാൽ പലപ്പോഴും രോഗങ്ങൾക്ക് പഞ്ഞമില്ലാത്ത കാലത്ത് രോഗങ്ങൾ നിരവധി നമ്മെളെ വേട്ടയാടുന്നുണ്ട്. ക്യാൻസർ പല തരത്തിലാണ് ഉള്ളത്. എന്നാൽ പലപ്പോഴും ഇത് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. ചർമ്മത്തിലുണ്ടാവുന്ന ക്യാൻസർ പലപ്പോഴും ഏറെ വൈകിയാണ് തിരിച്ചറിയപ്പെടുന്നത്.

ചർമ്മത്തിൽ ഇത് പ്രശ്നങ്ങൾ ഉണ്ടാക്കിയ ശേഷമായിരിക്കും പലപ്പോഴും ഇത് തിരിച്ചറിയപ്പെടുന്നത്. ചർമ്മാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങളായി പലരും കണക്കാക്കുന്നത് പലപ്പോഴും ചർമ്മത്തിലെ നിറം മാറ്റവും ചൊറിച്ചിലും ആണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ക്രീമുകളും മറ്റും ആണ് പലരും ഉപയോഗിക്കുന്നത്.

പിന്നീടാണ് മനസ്സിലാവുന്നത് ഇത് കൈവിട്ട് പോയ അവസ്ഥയിൽ ആണ് എന്നത്. ത്വക്കിലെ ക്യാൻസറിനെ തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകുന്നതിന്റെ പ്രധാന കാരണം. എന്നാൽ ചില ഭക്ഷണങ്ങളിലൂടെ നമുക്ക് ഈ പ്രതിസന്ധിയെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

കാരറ്റ്

കാരറ്റ്

കാരറ്റ് സ്ഥിരമായി കഴിക്കുന്നവരിൽ ക്യാൻസർ എന്നല്ല പല രോഗങ്ങളും മുട്ടു മടക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത് പലരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് കാരറ്റ്. ഇത് ത്വക്കിലെ അർബുദത്തിനോടും പൊരുതുന്നുണ്ട്. കാരറ്റ് മാത്രമല്ല ബീറ്റ കരോട്ടിൻ അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ശീലമാക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

ഇലക്കറികൾ

ഇലക്കറികൾ

ഇലക്കറികൾ കഴിക്കുന്നത് ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. ഇലക്കറികൾ കഴിക്കുന്നതിലൂടെ അത് നിങ്ങളിലുള്ള എല്ലാ രോഗത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിലുപരി ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പെട്ടെന്നാണ് ചീരയും മുരിങ്ങയും പരിഹാരം കാണുന്നത്. ഇത് ത്വക്കിലെ അസ്വസ്ഥതകൾക്ക് എല്ലാം പരിഹാരം നൽകി ത്വക്കിലെ ക്യാൻസറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 ബെറികള്‍

ബെറികള്‍

പല വിധത്തിലുള്ള ബെറികൾ ഉണ്ട്. ഇതെല്ലാം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. സ്ട്രോബെറി, മൾബറി, റാസ്ബെറി എന്നിവയെല്ലാം ആരോഗ്യത്തിന്ഏറ്റവും മികച്ചതാണ്. ഇത് ചർമ്മത്തിലെ അർബുദത്തിനുള്ള സാധ്യത വളരെയധികം കുറക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണം എന്നും വെല്ലുവിളിയായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.ഇത്തരം അവസ്ഥയിൽ ബെറികൾ ഒഴിവാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

മത്സ്യം

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മത്സ്യം. ഇത് ത്വക്കിലെ ക്യാൻസറിന് പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിൽ മത്സ്യം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാം. ക്യാൻസറിനെ പ്രതിരോധിക്കാൻ മീൻ നല്ലൊരു ഓപ്ഷനാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് പലപ്പോഴും എന്തൊക്കെ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് എന്ന് പലർക്കും അറിയുകയില്ല. പല ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടിശ്രമിക്കുമ്പോൾ ഒഴിവാക്കാൻ പാടില്ലാത്തഒരു പച്ചക്കറിയാണ് മധുരക്കിഴങ്ങ്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ചർമ്മത്തിലുണ്ടാവുന്ന അർബുദത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇന്ന് തന്നെ മധുരക്കിഴങ്ങ് കഴിക്കാൻ ശ്രദ്ധിക്കാവുന്നതാണ്.

ഓറഞ്ച്

ഓറഞ്ച്

വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. ത്വക്കിലെ ക്യാൻസറിനെ പ്രതിരോധിക്കുന്നതിന് ഇതിനോളം ഗുണങ്ങൾ നിറഞ്ഞ മറ്റൊന്നും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ഇത് ആരോഗ്യ സംരക്ഷണത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ദിവസവും ആപ്പിൾ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന് നമുക്കറിയാം. എന്നാൽ ഓറഞ്ച് കഴിച്ചാൽ രോഗത്തെ തന്നെ ഇല്ലാതാക്കാം എന്നുള്ളതാണ് സത്യം.

English summary

diet to reduce the skin cancer risk

Here in this article we explain some special diet tips to reduce the risk of skin cancer. Read on.
Story first published: Saturday, October 12, 2019, 12:31 [IST]
X
Desktop Bottom Promotion