For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വന്‍കുടല്‍ കാന്‍സര്‍ അപകടമാകും മുമ്പ് ചെറുക്കാന്‍ ഈ ശീലം മതി

|

സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന ഏറ്റവും സാധാരണമായ അഞ്ച് ക്യാന്‍സറുകളില്‍ ഒന്നാണ് കോളന്‍ കാന്‍സര്‍ അഥവാ വന്‍കുടല്‍ കാന്‍സര്‍. വന്‍കുടലിലെ ക്യാന്‍സര്‍ മലാശയത്തെയും വന്‍കുടലിനെയും ബാധിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള ആളുകളില്‍ സാധാരണമാണ്. എന്നിരുന്നാലും, ഇന്ത്യയില്‍ വന്‍കുടല്‍ കാന്‍സര്‍ ഉണ്ടാകുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. ഇന്ത്യക്കാര്‍ സമീകൃത അളവില്‍ കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയ്ക്കൊപ്പം നാരുകള്‍ അടങ്ങിയ ഭക്ഷണക്രമവും പതിവായി പിന്തുടരുന്നു. എന്നിരുന്നാലും, പാശ്ചാത്യ സംസ്‌കാരത്തിന്റെ വര്‍ദ്ധിച്ച സ്വാധീനം ഇന്നത്തെക്കാലത്ത് ആളുകളെ ജങ്ക് ഫുഡിനെ കൂടുതലായി ആശ്രയിക്കുന്നവരാക്കി.

Most read: തടി കുറക്കാന്‍ ഉത്തമ വഴികാട്ടി ഈ ചെറുധാന്യംMost read: തടി കുറക്കാന്‍ ഉത്തമ വഴികാട്ടി ഈ ചെറുധാന്യം

ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ അഭാവമാണ് ആളുകള്‍ക്ക് വന്‍കുടലിലെ ക്യാന്‍സര്‍ വരാനുള്ള പ്രധാന കാരണം. ഇന്ത്യയിലെ ആളുകള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ വന്‍കുടലിലെ കാന്‍സര്‍ പിടിപെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് രോഗലക്ഷണങ്ങളില്ലാതെ തന്നെ വികസിക്കുന്നു. അടിവയറ്റിലെയും മലാശയത്തിലെയും വേദന, മലാശയ രക്തസ്രാവം, കുടലിലെ മാറ്റങ്ങളും കുടുംബചരിത്രവും വരെ സാധാരണ വന്‍കുടല്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. വന്‍കുടല്‍ കാന്‍സര്‍ ബാധിച്ചവരുടെ 5 വര്‍ഷത്തെ അതിജീവന നിരക്ക് 64% ആണ്. ഒരു നല്ല വാര്‍ത്ത എന്തെന്നാല്‍ വന്‍കുടലിലെ ക്യാന്‍സര്‍ തടയാം എന്നതാണ്. വന്‍കുടലിലെ ക്യാന്‍സര്‍ കേസുകളില്‍ 75 ശതമാനവും ലളിതമായ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ തടയാനാകും. ഈ ലേഖനത്തില്‍, വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള ചില വഴികളെക്കുറിച്ച് വായിച്ചറിയാം.

കൊളോനോസ്‌കോപ്പി

കൊളോനോസ്‌കോപ്പി

ക്യാന്‍സര്‍ എത്ര നേരത്തെ കണ്ടുപിടിക്കുന്നുവോ അത്രയും നല്ലതും സുരക്ഷിതവുമാണ് അത് ചികിത്സിക്കുന്നത്. ക്യാന്‍സര്‍ നേരത്തേ കണ്ടെത്തുന്നത് മെച്ചപ്പെട്ട രോഗനിര്‍ണയം സുഗമമാക്കുകയും അത് കൂടുതല്‍ വഷളാകുന്നതിന് മുമ്പ് അനന്തരഫലങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വന്‍കുടലിലെ കാന്‍സര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും അത് വരാനുള്ള സാധ്യത കൂടുതലാണ്. വന്‍കുടല്‍ കാന്‍സര്‍ ഉണ്ടെന്ന് സംശയം തോന്നിയാല്‍ നിങ്ങള്‍ ഒരു കൊളോനോസ്‌കോപ്പി നടത്തണം. ഈ നടപടിക്രമം അടിസ്ഥാനപരമായി വന്‍കുടലിലെ കാന്‍സര്‍ സ്‌ക്രീനിംഗ് ആണ്. ഒരു വ്യക്തിക്ക് 50 വയസ്സ് തികയുമ്പോള്‍ വന്‍കുടല്‍ കാന്‍സര്‍ സാധാരണയായി ആരംഭിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് അപകടസാധ്യത ഘടകങ്ങള്‍ ഉണ്ടെങ്കില്‍, 50 വയസ്സിന് മുമ്പ് തന്നെ നിങ്ങള്‍ സ്‌ക്രീനിംഗ് നടത്തണം. ഈ പ്രക്രിയയില്‍, നിങ്ങളുടെ വന്‍കുടലില്‍ രൂപപ്പെടുന്ന പോളിപ്‌സ് ഡോക്ടര്‍മാര്‍ നീക്കം ചെയ്യുന്നു.

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

പൊണ്ണത്തടിയും അമിതഭാരവും വന്‍കുടലിലെ കാന്‍സറിന് കാരണമാകുന്ന ചില പ്രധാന ഘടകങ്ങളാണ്. നിങ്ങള്‍ 18 വയസ്സുള്ളപ്പോള്‍ ചെയ്തതുപോലെ തന്നെ ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കണം. അമിതമായ ശരീര വണ്ണമുള്ളവര്‍ അത് കുറയ്ക്കുക.

Most read:തടി കുറക്കാന്‍ ഇനി വേറൊരു ജ്യൂസ് തിരയേണ്ട; ഇത് ധാരാളംMost read:തടി കുറക്കാന്‍ ഇനി വേറൊരു ജ്യൂസ് തിരയേണ്ട; ഇത് ധാരാളം

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

നിങ്ങള്‍ ഈ ഭയാനകമായ ശീലത്തിന് ഇരയായിട്ടുണ്ടെങ്കില്‍, എത്രയും വേഗം അത് ഉപേക്ഷിക്കാന്‍ ശ്രമിക്കുക. പല തരത്തിലുള്ള ക്യാന്‍സറുകളുടെ അപകടസാധ്യതയ്ക്ക് കാരണമാകുന്ന ഓന്നാണ് പുകവലി. വന്‍കുടലിലെ കാന്‍സര്‍ അതിലൊന്നാണ്. വാസ്തവത്തില്‍, വന്‍കുടലിലെ കാന്‍സറിന് കാരണമാകുന്ന രണ്ടാമത്തെ പ്രധാന അപകട ഘടകമാണ് പുകവലി.

 ശാരീരികമായി സജീവമായിരിക്കുക

ശാരീരികമായി സജീവമായിരിക്കുക

ശാരീരികമായി സജീവമായിരിക്കുക, അഥവാ വ്യായാമം ചെയ്യുക. വൈവിധ്യമാര്‍ന്ന ആരോഗ്യ ഗുണങ്ങള്‍ നിങ്ങള്‍ക്ക് വ്യായമത്തിലൂടെ ലഭിക്കുന്നു. വന്‍കുടലിലെ ക്യാന്‍സറിനുള്ള സാധ്യത കുറയുമെന്നതാണ് വ്യായാമം ചെയ്യുന്നതിന്റെ ഒരു ഗുണം. നിങ്ങള്‍ എത്രത്തോളം വ്യായാമം ചെയ്യുന്നുവോ അത്രത്തോളം അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യാന്‍ നിങ്ങള്‍ ലക്ഷ്യം വയ്ക്കണം. വേഗത്തിലുള്ള നടത്തം, യോഗ അല്ലെങ്കില്‍ കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യാം.

Most read:നിങ്ങളെ അറിയാതെ രോഗിയാക്കും സ്‌ട്രെസ്സ്‌; ആരോഗ്യവും മനസ്സും കൈവിടുംMost read:നിങ്ങളെ അറിയാതെ രോഗിയാക്കും സ്‌ട്രെസ്സ്‌; ആരോഗ്യവും മനസ്സും കൈവിടും

മിതമായ അളവില്‍ മദ്യം

മിതമായ അളവില്‍ മദ്യം

അമിതമായ അളവില്‍ മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. എന്നാല്‍ നിങ്ങള്‍ ഒരു ദിവസം വെറും 2 ഗ്ലാസ് റെഡ് വൈന്‍ കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് ചില ഗുണങ്ങള്‍ നല്‍കും. അതിനാല്‍ മിതമായ അളവില്‍ കുടിക്കുക. അമിതമായ ആല്‍ക്കഹോള്‍ വന്‍കുടലിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

മാംസം പരിമിതപ്പെടുത്തുക

മാംസം പരിമിതപ്പെടുത്തുക

പന്നിയിറച്ചി, ഹാംബര്‍ഗര്‍ തുടങ്ങിയ റെഡ് മീറ്റ് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ബേക്കണ്‍, സോസേജുകള്‍ തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങളുടെ കാര്യവും അങ്ങനെ തന്നെ. അവ നിങ്ങളുടെ വന്‍കുടലിലെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഈ ഇനം മാംസത്തിന്റെ ഉപയോഗം കുറയ്ക്കുക.

കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ കഴിക്കുക

കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ കഴിക്കുക

കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ നിറയ്ക്കുന്നത് വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചീര, കാലെ, ബ്രൊക്കോളി, പാലുല്‍പ്പന്നങ്ങള്‍, ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങള്‍ എന്നിവയും മറ്റും കൂടുതല്‍ കഴിക്കുക. നിങ്ങള്‍ക്ക് ഇതിന്റെ കുറവുണ്ടെങ്കില്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ സപ്ലിമെന്റുകളെക്കുറിച്ച് നിങ്ങളുടെ ഡോക്ടറോട് ചോദിക്കുക.

Most read:ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ഡ്രൈ ഫ്രൂട്ട്‌സ് ഇവയാണ്.Most read:ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ഡ്രൈ ഫ്രൂട്ട്‌സ് ഇവയാണ്.

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക

സസ്യാധിഷ്ഠിത സ്രോതസ്സുകളില്‍ നിന്നുള്ള ഭക്ഷണ നാരുകള്‍ വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് പറയുന്നു. കൂടുതല്‍ നാരുകളുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ കുറക്കാന്‍ സഹായകമാകും. കടല, ബീന്‍സ്, കാരറ്റ്, ധാന്യങ്ങള്‍ എന്നിവ നാരുകളാല്‍ സമ്പുഷ്ടമാണ്.

English summary

Diet And Tips For Reducing Risks Of Colorectal Cancer in Malayalam

Colon cancer cases can be prevented by making simple lifestyle alterations. Read here to know about them.
Story first published: Thursday, March 31, 2022, 10:20 [IST]
X
Desktop Bottom Promotion