For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറാത്ത അരിമ്പാറ, ഇരുണ്ട കഴുത്ത്; പ്രമേഹം കൂടുതല്‍

|

സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ ചര്‍മ്മത്തിനെ മാത്രമല്ല അല്‍പം ആരോഗ്യകാര്യങ്ങളില്‍ കൂടി ചര്‍മ്മത്തെ ഒന്ന് ഉള്‍പ്പെടുത്തേണ്ടതുണ്ട്. കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ ആദ്യം മനസ്സിലാവുന്നതും ബാധിക്കുന്നതിനും ചര്‍മ്മത്തെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചര്‍മ്മത്തിലും ആരോഗ്യത്തിനും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ ചില്ലറയല്ല.

രുചിയും ഗന്ധവും ഇല്ലാതാക്കും കൊറോണബാധരുചിയും ഗന്ധവും ഇല്ലാതാക്കും കൊറോണബാധ

പ്രമേഹം ഇത്തരത്തില്‍ ചര്‍മ്മത്തില്‍ ചില വ്യത്യാസങ്ങള്‍ വരുത്തുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന കാര്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇനി പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത നമ്മളില്‍ പലരും മറന്ന് പോവുന്ന അവസ്ഥയാണ് ഉള്ളത്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചാല്‍ രോഗത്തെ ഇല്ലാതാക്കുകയും പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്.

മഞ്ഞ, ചുവപ്പ്, ബ്രൗണ്‍ നിറമുള്ള ചര്‍മ്മം

മഞ്ഞ, ചുവപ്പ്, ബ്രൗണ്‍ നിറമുള്ള ചര്‍മ്മം

മുഖക്കുരു പോലെ കാണപ്പെടുന്ന ചെറിയ കുരുക്കളോട് കൂടിയാണ് ഇത് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ചെറുതല്ലോ എന്ന് കരുതി അവഗണിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളായി മാറുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. മഞ്ഞ നിറത്തോട് കൂടിയാണ് തുടക്കം എന്നുണ്ടെങ്കിലും അത് പലപ്പോഴും ബ്രൗണ്‍, ചുവപ്പ് നിറത്തിലേക്ക് മാറുന്നുണ്ട്. ഇതോടൊപ്പം ചര്‍മ്മത്തില്‍ ചൊറിച്ചിലുകളും ശല്‍ക്കങ്ങള്‍ കാണുന്ന തരത്തിലേക്ക് എത്തുകയും രക്തക്കുഴലുകള്‍ കാണുന്ന അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ചര്‍മ്മം ഇരുണ്ട നിറത്തിലാവുന്നത്

ചര്‍മ്മം ഇരുണ്ട നിറത്തിലാവുന്നത്

ചര്‍മ്മം ഇരുണ്ട നിറത്തിലാവുന്നതാണ് മറ്റൊന്ന്. പ്രത്യേകിച്ച് കഴുത്തിലേയും കക്ഷത്തിലേയും സ്വകാര്യഭാഗങ്ങൡലേയും ചര്‍മ്മത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കുകയും വെല്‍വറ്റ് പോലുള്ള അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനര്‍ത്ഥം രക്തത്തില്‍ ഇന്‍സുലിന്റെ അളവ് കൂടുതലാണ് എന്നാണ് കാണിക്കുന്നത്. ഇതിനെ പ്രിഡയബറ്റിസ് ലക്ഷണങ്ങള്‍ ആയി കണക്കാക്കാവുന്നതാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍ ഉടനേ തന്നെ രക്തം പരിശോധിച്ച് രോഗ നിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്.

 കട്ടിയേറിയ ചര്‍മ്മം

കട്ടിയേറിയ ചര്‍മ്മം

നിങ്ങളുടെ ചര്‍മ്മം കട്ടിയേറിയതാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് വിരലുകളുലെയും നഖങ്ങളിലേയും മറ്റ് ചര്‍മ്മങ്ങൡലേയും ചര്‍മ്മം കട്ടിയുള്ളതാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് കാലുകളിലേയും കൈകളിലേയും ചര്‍മ്മത്തിനാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് ഒരു കല്ലു പോലെ രൂപപ്പെടുന്ന അവസ്ഥയിലേക്ക് പിന്നെ എത്തുന്നുണ്ട്. മുകളിലെ പുറം, തോളുകള്‍, കഴുത്ത് എന്നീ ഭാഗങ്ങളിലെ ചര്‍മ്മത്തിനും കട്ടി കൂടുന്നുണ്ട്. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍, കാല്‍മുട്ടുകള്‍, കണങ്കാലുകള്‍, കൈമുട്ടുകള്‍ എന്നിവയ്ക്ക് മുകളിലുള്ള ചര്‍മ്മം കട്ടിയാകുന്നു. പ്രമേഹം സങ്കീര്‍ണത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലാണ് ഇത്തരം അവസ്ഥകള്‍ സംജാതമാകുന്നത്.

പരുക്കള്‍ പോലെ

പരുക്കള്‍ പോലെ

പരുക്കള്‍ പോലെ ചര്‍മ്മത്തില്‍ പാടുകള്‍ കാണപ്പെടുന്നു. കാല്‍പ്പാദം, കൈവെള്ള എന്നീ സ്ഥലങ്ങളിലാണ് ഇത്തരം പരുക്കള്‍ കാണപ്പടുന്നത്. പൊള്ളലേറ്റ പോലെയാണ് ഇത്തരം പാടുകള്‍ കാണപ്പെടുന്നത്. എന്നാല്‍ ഇത്തരം പാടുകള്‍ക്ക് വേദന വളരെയധികം കുറവായിരിക്കും. പൊള്ളിക്കുമളിക്കും പോലെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഡയബറ്റിസ് കൂടുതലുള്ളവരിലാണ് ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ചര്‍മ്മത്തില്‍ അണുബാധ

ചര്‍മ്മത്തില്‍ അണുബാധ

ചര്‍മ്മത്തില്‍ അണുബാധ ഉണ്ടാവുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പ്രമേഹമുള്ളവര്‍ക്ക് ചര്‍മ്മ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ചര്‍മ്മ അണുബാധയുണ്ടെങ്കില്‍, ഇനിപ്പറയുന്നതില്‍ ഒന്നോ അതിലധികമോ ലക്ഷണങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചൊറിച്ചിലും ചുണങ്ങും ചിലപ്പോള്‍ ചെറിയ പൊട്ടലുകളും, വരണ്ട പുറംതൊലി, അല്ലെങ്കില്‍ കോട്ടേജ് ചീസ് പോലെ കാണപ്പെടുന്ന വെളുത്ത ഡിസ്ചാര്‍ജ് നിങ്ങളുടെ കാല്‍വിരലുകള്‍ക്കിടയിലും, ഒന്നോ അതിലധികമോ നഖങ്ങളിലോ, തലയോട്ടിയിലോ ഉള്‍പ്പെടെ നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തും ചര്‍മ്മ അണുബാധ ഉണ്ടാകാം. എന്നാല്‍ ഇത് പലപ്പോഴും പ്രമേഹത്തിന്റെ ഗുരുതരാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

 മുറിവുണങ്ങാനുള്ള ബുദ്ധിമുട്ട്

മുറിവുണങ്ങാനുള്ള ബുദ്ധിമുട്ട്

ഉയര്‍ന്ന അളവില്‍ പ്രമേഹമുള്ളവരില്‍ പലപ്പോഴും രക്തചംക്രമണത്തിനും നാഡികളുടെ തകരാറിനും കാരണമാകുന്നുണ്ട്. ഇവ പിന്നീട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും മുറിവുകള്‍ വര്‍ദ്ധിക്കുന്നതിനും ഉണങ്ങുന്നതിനുള്ള കാലതാമസം നേരിടുന്നതിനും കാരണമാകുന്നുണ്ട്. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, വ്രണങ്ങള്‍ ഉണ്ടാവുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ട്.

 കറുത്ത വരയും കുത്തുകളും

കറുത്ത വരയും കുത്തുകളും

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന കറുത്ത വരയും കുത്തുകളും ഉണ്ടാവുന്ന അവസ്ഥയിലാണ് പ്രമേഹം ശ്രദ്ധിക്കേണ്ടത്. കാരണം പ്രമേഹം കൂടുതലുള്ളവരിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. കൈകള്‍, തുടകള്‍, കാല്‍ എന്നിവിടങ്ങളില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ചിലരില്‍ ബ്രൗണ്‍ നിറത്തിലും യാതൊരുവിധത്തിലുള്ള മാറ്റങ്ങളും ലക്ഷണങ്ങളും ഇല്ലാതെ ഇത് വര്‍ഷങ്ങളോളം തുടരുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ഡോക്ടറെ ഉടനേ കാണുക എന്നുള്ളതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം.

ചുവന്ന ചര്‍മ്മത്തില്‍ ചെറിയ കുരുക്കള്‍

ചുവന്ന ചര്‍മ്മത്തില്‍ ചെറിയ കുരുക്കള്‍

ചര്‍മ്മത്തില്‍ ചുവപ്പ് നിറം ഉണ്ടാവുകയും ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള അവസ്ഥ ചൂടുകാലത്ത് കാണാറുണ്ട്. എന്നാല്‍ ഇത് പ്രമേഹ ബാധിതരിലും സ്ഥിരമായി കണ്ട് വരുന്ന ഒന്നാണ്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ചിലരില്‍ നിറം മാറ്റത്തോടെയാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് അല്‍പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. അല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുന്നു.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത് പ്രമേഹത്തിനോട് അനുബന്ധിച്ച് സംഭവിക്കുന്നതാണോ എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. കാരണം പ്രമേഹ രോഗികളില്‍ ചര്‍മ്മം വരണ്ടതാവുന്നതിനുള്ള സാധ്യതയുണ്ട്.അതുകൊണ്ട് ഇത്തരം അവസ്ഥകള്‍ കാണുമ്പോള്‍ ചര്‍മ്മ രോഗവിദഗ്ധനെ കാണുന്നതിന് മുന്‍പ് രോഗാവസ്ഥയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നതിന് ശ്രദ്ധിക്കണം. പ്രമേഹത്തെക്കുറിച്ച് കൂടുതലായി അറിയുന്നതിന് വേണ്ടി ശ്രദ്ധിക്കണം.

 അരിമ്പാറ പോലുള്ളവ

അരിമ്പാറ പോലുള്ളവ

അരിമ്പാറ പോലുള്ളവ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികളൊന്നും ഉണ്ടാക്കുന്നവയല്ല. എന്നാല്‍ അരിമ്പാറയും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ? ടൈപ്പ് 2 പ്രമേഹത്തിന്റെ സുപ്രധാനലക്ഷണങ്ങളില്‍ ഒന്നാണ്. ഇവ കണ്‍പോളകളിലും കഴുത്തിലും കക്ഷത്തിലും വയറിലും ഒക്കെയായാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ പ്രമേഹത്തിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Diabetes: Warning Signs That Appear on Your Skin

Here in this article we are discussing about some diabetes warning signs that appear on your skin. Read on.
Story first published: Wednesday, April 1, 2020, 15:43 [IST]
X
Desktop Bottom Promotion