For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

|

എല്ലാ പ്രായത്തിലുമുള്ള ആളുകളെയും കോവിഡ് 19 വൈറസ് ബാധിക്കുന്നു. എന്നിരുന്നാലും, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് കോവിഡ് -19 മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കൂടുതലാണ്. പ്രമേഹം എന്ന രോഗാവസ്ഥ നേരിട്ട് കോവിഡ് -19 ന് കാരണമാകുന്നില്ലെങ്കിലും, ഇത് വൈറസ് ബാധ കാരണം ഗുരുതരമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് വൈറല്‍ അണുബാധ ഉണ്ടാകുമ്പോള്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകളും മറ്റ് സങ്കീര്‍ണതകളും കാരണം അവരെ ചികിത്സിക്കുന്നത് അല്‍പം ബുദ്ധിമുട്ടായിത്തീരുന്നു.

Most read: ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെMost read: ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെ

പ്രമേഹം എന്നത് സങ്കീര്‍ണ്ണമായ ഒരു അവസ്ഥയാണ്. ഈ അവസ്ഥയില്‍ ഇന്‍സുലിനോടുള്ള ശരീരത്തിന്റെ സംവേദനക്ഷമത കുറയുന്നു. ഇന്‍സുലിന്‍ പ്രതിരോധം ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും രോഗപ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹം കഠിനമായാല്‍ ശരീരത്തിലെ മറ്റ് അവയവങ്ങളെയും ഇത് പ്രശ്‌നത്തിലാക്കുന്നു. പ്രമേഹ രോഗികളുടെ ശരീരം രോഗപ്രതിരോധ ശേഷിയില്‍ വിട്ടുവീഴ്ച ചെയ്യുന്നു. അതിനാല്‍ ഒരു വ്യക്തിയുടെ ശരീരം വൈറസ് ഒഴിവാക്കാന്‍ കഠിനമായി പോരാടേണ്ടതായിവരുന്നു. കൂടാതെ പ്രമേഹരോഗികള്‍ക്ക് രോഗം ബാധിച്ചാല്‍ സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയവും ആവശ്യമായി വരും. കോവിഡില്‍ നിന്ന് രക്ഷനേടാനായി പ്രമേഹ രോഗികള്‍ അവരുടെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷനേടാനുള്ള വഴിതുറക്കും.

കോവിഡും പ്രമേഹവും

കോവിഡും പ്രമേഹവും

കൊറോണ വൈറസ് ബാധിച്ചാല്‍ പ്രമേഹ രോഗികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് ഇപ്പോള്‍ വ്യക്തമാണ്. പ്രത്യേകിച്ചും പ്രമേഹം ശരീരത്തില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, രക്തസമ്മര്‍ദ്ദം, വൃക്കരോഗങ്ങള്‍ മുതലായവയ്ക്ക് കാരണമാകുമെന്നതിനാല്‍. അത്തരം അവസ്ഥകള്‍ ഒത്തുചേരുമ്പോള്‍ ഒരാളുടെ ശരീരത്തിന് അണുബാധയെ ചെറുക്കാന്‍ ബുദ്ധിമുട്ടാണ്. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷനും ഇത് ശരിവയ്ക്കുന്നു. പൊതുവേ, പ്രമേഹമുള്ളവര്‍ക്ക് ഏതെങ്കിലും വൈറസ് ബാധിക്കുമ്പോള്‍ കൂടുതല്‍ കഠിനമായ ലക്ഷണങ്ങളും സങ്കീര്‍ണതകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) അനുസരിച്ച്, ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമുള്ളവര്‍ മാത്രമല്ല ഗര്‍ഭാവസ്ഥയില്‍ പ്രമേഹമുള്ളവര്‍ പോലും കൊറോണ വൈറസില്‍ നിന്ന് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ്.

വ്യായാമം

വ്യായാമം

ശാരീരികക്ഷമത നിലനിര്‍ത്തേണ്ടത് എല്ലാവര്‍ക്കും പ്രധാനമാണ്, പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ക്ക്. പതിവ് വ്യായാമം പ്രമേഹ രോഗികളെ ദീര്‍ഘകാലത്തേക്ക് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ശരീരഭാരം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വ്യായാമം ഉപകരിക്കും. പതിവായി വ്യായാമം ചെയ്യുന്നത് കൊളസ്‌ട്രോള്‍ നിലയും രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കും. വ്യായാമവും യോഗയും പരിശീലിക്കുന്നത് നിങ്ങളെ ഉത്കണ്ഠയില്‍ നിന്ന് മോചിപ്പിക്കുകയും മാനസികാരോഗ്യം നല്‍കുകയും ചെയ്യും. ദിവസവും ശാരീരികമായി സജീവമായിരിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.

Most read:വെറും വയറ്റില്‍ ഇതെല്ലാം കഴിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷിMost read:വെറും വയറ്റില്‍ ഇതെല്ലാം കഴിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷി

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക

പ്രമേഹരോഗികള്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ ഏതെങ്കിലും അണുബാധ നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. അതിനാല്‍, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തില്‍ നിങ്ങള്‍ ഈ സമയം കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക

പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക

എല്ലാവര്‍ക്കും എന്നപോലെ പ്രമേഹരോഗികളും പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍, കടല, ബീന്‍സ്, ധാന്യങ്ങള്‍, പഴങ്ങള്‍ എന്നിവ ചേര്‍ക്കുക. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പോഷകാഹാരം സഹായിക്കും. മധുരപലഹാരങ്ങള്‍, ചിപ്‌സ്, കുക്കികള്‍ തുടങ്ങിയ ജങ്ക് ഫുഡുകള്‍ പരമാവധി ഒഴിവാക്കുക.

Most read:നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ? ഒഴിവാക്കണം ഈ ഭക്ഷണമെല്ലാംMost read:നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ? ഒഴിവാക്കണം ഈ ഭക്ഷണമെല്ലാം

ജലാംശം നിലനിര്‍ത്തുക

ജലാംശം നിലനിര്‍ത്തുക

ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യത്തിന് വെള്ളം വേണ്ടതുണ്ട്. അതിനാല്‍, ദിവസം മുഴുവന്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതില്‍ ശ്രദ്ധിക്കുക. ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് നിര്‍ജ്ജലീകരണത്തിന് കൂടുതല്‍ സാധ്യതയുണ്ട്. അതിനാല്‍, വെള്ളം, പഞ്ചസാര രഹിത ജ്യൂസുകള്‍ എന്നിവ നിങ്ങള്‍ പതിവായി കുടിക്കാന്‍ ശ്രദ്ധിക്കുക.

മരുന്നുകള്‍ സൂക്ഷിക്കുക

മരുന്നുകള്‍ സൂക്ഷിക്കുക

പ്രമേഹ രോഗികള്‍ അവരുടെ പതിവ് മരുന്നുകള്‍ ഒരിക്കലും മുടക്കരുത്. എന്നാല്‍, പ്രമേഹരോഗികള്‍ മറ്റ് ഗുളികകള്‍ കഴിക്കുന്നത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുണ്ടാക്കും. പനി അല്ലെങ്കില്‍ ജലദോഷം പോലുള്ള ലക്ഷണങ്ങളുണ്ടെങ്കില്‍, ഡോക്ടറെ സന്ദര്‍ശിച്ച് പരിശോധന നടത്തുക. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം പ്രമേഹ മരുന്നുകളോടൊപ്പം മറ്റ് മരുന്നുകള്‍ കഴിക്കുക.

Most read:രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളിയും വെള്ളവും; ശരീരത്തില്‍ അത്ഭുതംMost read:രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളിയും വെള്ളവും; ശരീരത്തില്‍ അത്ഭുതം

കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിക്കുക

കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിക്കുക

* പതിവായി മാസ്‌ക് ധരിക്കുക

* നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ സാമൂഹിക അകലം പാലിക്കുക

* വീട്ടിലെത്തിയ ഉടന്‍ കൈ കഴുകുക

* വീടിനു പുറത്തായിരിക്കുമ്പോള്‍ കൈകള്‍ വൃത്തിയാക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക

* പുറത്ത് പ്രയാസമാണെങ്കില്‍, വീട്ടില്‍ തന്നെ നിങ്ങളുടെ ദൈനംദിന വ്യായാമം തുടരുക

* രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുക.

ഏതെങ്കിലും നേരിയ ലക്ഷണങ്ങള്‍ അവഗണിക്കുന്നത് കടുത്ത സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ ഡോക്ടറെ സന്ദര്‍ശിച്ച്, ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക.

English summary

Diabetes and COVID-19: Tips To Stay Healthy During The Pandemic

While diabetes directly does not make you to get infected by Covid-19, it increases the risk for serious complications. Lets see some tips for diabetes patients to stay healthy during the pandemic.
Story first published: Wednesday, May 26, 2021, 10:01 [IST]
X
Desktop Bottom Promotion