For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമം ചെയ്യുമ്പോള്‍ നെഞ്ച് വേദനയോ: ഹൃദയം നിലക്കാറായെന്ന് പറയും ലക്ഷണം

|

ഇന്നത്തെ കാലത്ത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഉള്ളത്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും നമ്മുടെ ആരോഗ്യത്തെ നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അത് പിന്നീട് ഹൃദയാഘാതം മറ്റ് പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ മരണത്തിലേക്ക് വരെ നിങ്ങളെ തള്ളിയിടാം. എന്നാല്‍ ഈ പ്രശ്‌നത്തെ നമുക്ക് പ്രതിരോധിക്കാന്‍ ജീവിത ശൈലിയില്‍ മികച്ച ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുന്നതാണ് വര്‍ക്കൗട്ട്. വ്യായാമത്തിന്റെ അഭാവം നിങ്ങളില്‍ ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

Dangerous Signs Of Heart Issues

എന്നാല്‍ എന്തും അമിതമാകുമ്പോള്‍ അപകടമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വ്യയാമം ചെയ്യുമ്പോള്‍ പലപ്പോഴും നെഞ്ചിലുണ്ടാവുന്ന വേദനയും കൊളുത്തി വലിക്കലും പലരും നിസ്സാരമായി വിടുകയാണ് ചെയ്യുന്നത്. ഇത് പലപ്പോഴും ഹൃദയ പ്രശ്‌നങ്ങള്‍ നിങ്ങളിലുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. ഇതിനെ പലപ്പോഴും പലരും വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശരീരത്തിന് ഉള്ളില്‍ ചില തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില ഫലങ്ങളാണ് നിങ്ങളില്‍ വരുന്നത്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

നെഞ്ചിലെ അസ്വസ്ഥത

നെഞ്ചിലെ അസ്വസ്ഥത

നിങ്ങള്‍ വ്യായാമം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നത് അല്‍പം ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം നെഞ്ച് വേദന എപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള ജോലി ചെയ്ത് കൊണ്ടിരിക്കുകയാണെങ്കില്‍ എന്നാല്‍ ഹൃദയ സംബന്ധമായ പ്രശ്‌നമാണ് എന്നുണ്ടെങ്കില്‍ നിങ്ങളില്‍ ചെറിയ രീതിയിലുള്ള അസ്വസ്ഥതയും അമിതമായ സമ്മര്‍ദ്ദവും അനുഭവപ്പെടുന്നു. നെഞ്ച് വേദന മാറാതെ നിലനില്‍ക്കുകയാണെങ്കില്‍ പലപ്പോഴും വ്യായാമം നിര്‍ത്തുകയും അതോടൊപ്പം നിങ്ങള്‍ക്ക് മെഡിക്കല്‍ സഹായം തേടുകയും ചെയ്യേണ്ടതാണ്.

ശ്വസിക്കാന്‍ ബുദ്ധിമുട്ട്

ശ്വസിക്കാന്‍ ബുദ്ധിമുട്ട്

നിങ്ങള്‍ക്ക് വ്യായാമം ചെയ്യുമ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളില്‍ നെഞ്ച് വേദന, അസ്വാസ്ഥ്യം എന്നിവയോടൊപ്പമാണ് എന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം വരാനിരിക്കുന്ന ഹൃദയ പ്രശ്‌നങ്ങളുടെ ലക്ഷണമായാണ് ഇത് കണക്കാക്കുന്നത്. ഈ ലക്ഷണം ഒന്നുകില്‍ നെഞ്ചിലെ അസ്വസ്ഥത ഉണ്ടാവുന്നതിന് മുന്‍പ് തന്നെ സംഭവിക്കാം. എന്നാല്‍ എപ്പോഴും നെഞ്ചില്‍ അസ്വസ്ഥത ഉണ്ടാവണം എന്നില്ല, ഇത് പലപ്പോഴും അല്ലെങ്കില്‍ നെഞ്ചില്‍ അസ്വസ്ഥത ഇല്ലാതെയും വരുന്നത് കൊണ്ട് ജാഗ്രതയോടെ ഇരിക്കണം.

തലകറക്കം

തലകറക്കം

വ്യായാമം ചെയ്യുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കഠിന ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്യുമ്പോള്‍ നിങ്ങളില്‍ തലകറക്കം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ടോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ചില സമയങ്ങളില്‍ കഠിനമായ വ്യായാമം നിങ്ങളില്‍ വേദന മാത്രമല്ല, പലപ്പോഴും ക്ഷീണവും തലകറക്കം പോലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഇതിനെ ഒരു പ്രധാന ലക്ഷണമായി എടുത്ത് വര്‍ക്കൗട്ട് ചെയ്യുന്നത് നിര്‍ത്തുക. ഇത്തരം അവസ്ഥകളില്‍ തുടര്‍ന്ന് വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു.

 ഹൃദയമിടിപ്പ് മാറുന്നത്

ഹൃദയമിടിപ്പ് മാറുന്നത്

നിങ്ങളുടെ ഹൃദയമിടിപ്പില്‍ മാറ്റം വരുന്നത് അല്‍പം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. കാരണം അസാധാരണമായ നിങ്ങളില്‍ വ്യായാമ സമയത്ത് ഉണ്ടെങ്കില്‍ അത്ത അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഹൃദയ സംബന്ധമായ പ്രശ്‌നത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഈ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ വ്യായാമം നിര്‍ത്തുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

നന്നായി വിയര്‍ക്കുന്നത്

നന്നായി വിയര്‍ക്കുന്നത്

വിയര്‍പ്പ് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം വ്യായാമം ചെയ്യുമ്പോള്‍ നിങ്ങള്‍ നല്ലതുപോലെ വിയര്‍ക്കുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി അമിതമായ വിയര്‍പ്പ് ഉണ്ടാവുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. വ്യായാമ വേളയില്‍ വിയര്‍പ്പ് സാധാരണമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ഈ വിയര്‍പ്പിനോടൊപ്പം ഒരു ഓക്കാനം പോലുള്ള അവസ്ഥ കൂടി ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. കാരണം സംഗതി അല്‍പം ഗുരുതരമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കഴുത്തിലും പുറകിലും താടിയെല്ലിലും വേദന

കഴുത്തിലും പുറകിലും താടിയെല്ലിലും വേദന

നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ പേശികളില്‍ വേദന എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ വ്യായാമം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ആ വേദനക്ക് പുറമേ കഴുത്തിലും നടുഭാഗത്തും താടിയെല്ലിലും വേദന അനുഭവപ്പെടുന്നുണ്ടോ? ഇതോടൊപ്പം തന്നെ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കൂടി ഉണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് അടിയന്തിര ശ്രദ്ധ അത്യാവശ്യമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഇതോടൊപ്പം വിട്ടുമാറാതെ നില്‍ക്കുന്ന ക്ഷീണവും ശ്രദ്ധിക്കേണ്ടതാണ്.

ഹൃദയാരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ടത്

ഹൃദയാരോഗ്യത്തിന് വേണ്ടി ശ്രദ്ധിക്കേണ്ടത്

നിങ്ങളുടെ ഹൃൃദയത്തിന്റെ ആരോഗ്യത്തെ നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, ഇത് കൂടാതെ പതിവായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക, എന്നാല്‍ അതികഠിനമായ വ്യായാമം ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക, മദ്യപാനം പോലുള്ളവ നിര്‍ത്തുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം. വ്യായാമം ചെയ്യുന്നവരാണെങ്കിലും അല്ലാത്തവരാണെങ്കിലും ഹൃദയാരോഗ്യം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

നല്ല ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങ നീരൊഴിക്കാറുണ്ടോ? ഇനി ഇതൊന്ന് ശ്രദ്ധിക്കൂനല്ല ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങ നീരൊഴിക്കാറുണ്ടോ? ഇനി ഇതൊന്ന് ശ്രദ്ധിക്കൂ

രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് നിങ്ങളില്‍ കുറവാണോ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണംരക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് നിങ്ങളില്‍ കുറവാണോ: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

English summary

Dangerous Signs Of Heart Issues During Exercise In Malayalam

Here in this article we are sharing some dangerous signs of heart disease during Exercise in malayalam. Take a look.
Story first published: Monday, September 26, 2022, 12:00 [IST]
X
Desktop Bottom Promotion