For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതമായാല്‍ ഗ്രാമ്പൂ വരുത്തും ദോഷം; ശരീരത്തിലെ മാറ്റം ഇത്

|

മിക്ക വീടുകളിലും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു ഘടകമാണ് ഗ്രാമ്പൂ. ഇത് ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമാണ്. ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ നല്‍കുന്ന ഗ്രാമ്പൂ തീര്‍ച്ചയായും ഒരു മാന്ത്രിക സസ്യമാണ്. ഭക്ഷണത്തില്‍ രുചി കൂട്ടാനായി ഇത് ഒരു ഫ്‌ളേവറിംഗ് ഏജന്റായി ഉപയോഗിക്കുന്നു. ഇതിന് വിവിധ ഔഷധ ഗുണങ്ങളുമുണ്ട്. സോപ്പുകള്‍, ടൂത്ത് പേസ്റ്റ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയിലെ ഒരു പ്രധാന ഘടകമാണ് ഗ്രാമ്പൂ.

Most read: ആരോഗ്യം നല്‍കും കടല്‍പ്പായല്‍ എന്ന അത്ഭുത ഭക്ഷണംMost read: ആരോഗ്യം നല്‍കും കടല്‍പ്പായല്‍ എന്ന അത്ഭുത ഭക്ഷണം

ഗ്രാമ്പൂ പച്ചയായോ അതില്‍ നിന്ന് വേര്‍തിരിച്ചെടുത്ത എണ്ണയുടെ രൂപത്തിലോ കഴിച്ചാല്‍ വിവിധ ആരോഗ്യ ഗുണങ്ങളുണ്ടെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, ഈ മാന്ത്രിക സുഗന്ധവ്യഞ്ജനം അധികമായി കഴിക്കുന്നത് ദോഷകരമാണ്. ഗ്രാമ്പൂ കഴിക്കുന്നതിന്റെ ചില പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

അമിത രക്തസ്രാവം

അമിത രക്തസ്രാവം

ഗ്രാമ്പൂവില്‍ യൂജെനോള്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്, ഇത് രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഡോക്ടര്‍ നിര്‍ദേശിക്കുന്നതിലും കൂടുതല്‍ ഗ്രാമ്പൂ എണ്ണ കഴിക്കുന്നത് രക്തസ്രാവത്തിനോ കുടല്‍ രക്തസ്രാവത്തിനോ കാരണമാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

പ്രമേഹമുള്ളവര്‍ക്ക് ഗ്രാമ്പൂ ഫലപ്രദമാണ്, കാരണം ഇത് ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കും. എന്നിരുന്നാലും, അമിതമായി കഴിച്ചാല്‍, അത് ഇന്‍സുലിന്‍ നിലയെ തടസ്സപ്പെടുത്തുകയും അത് അമിതമായി കുറയുകയും ചെയ്യും. ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഗ്രാമ്പൂ കഴിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു.

Most read:വയറ് നന്നായാല്‍ ആരോഗ്യം നന്നായി; ദഹനം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍Most read:വയറ് നന്നായാല്‍ ആരോഗ്യം നന്നായി; ദഹനം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍

അലര്‍ജി

അലര്‍ജി

ഗ്രാമ്പൂവിലെ യൂജെനോള്‍ അലര്‍ജിക്ക് കാരണമാകും. ഈ സംയുക്തം ശരീരത്തിലെ പ്രോട്ടീനുകളുമായി നേരിട്ട് പ്രതികരിക്കുകയും കോണ്‍ടാക്റ്റ് ഡെര്‍മറ്റൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മ പ്രകോപനത്തിനും കാരണമാകും. ചില വ്യക്തികളില്‍ ഗ്രാമ്പൂ ശ്വാസകോശ അലര്‍ജിക്കും കാരണമായേക്കാം. ഗ്രാമ്പൂ സംസ്‌കരണ ഫാക്ടറികളിലെ തൊഴിലാളികളുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും സത്യമാണ്. ഗ്രാമ്പൂവിലെ യൂജെനോള്‍, ഇത് അമിതമായി കഴിക്കുന്ന വ്യക്തികള്‍ക്ക് വായില്‍ ചൂടും വേദനയും ഉണ്ടാക്കിയേക്കാം.

വിഷാംശം

വിഷാംശം

അമിതമായ ഗ്രാമ്പൂ ചില സന്ദര്‍ഭങ്ങളില്‍ വിഷാംശത്തിന് കാരണമായേക്കാം. കോമ, ഫിറ്റ്സ്, കരള്‍ തകരാറുകള്‍ എന്നിവയ്ക്ക് ഗ്രാമ്പൂ എണ്ണ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗ്രാമ്പൂവിന് ശക്തമായ ഗുണങ്ങളുണ്ട്. എന്നാല്‍ മറ്റേതൊരു ചേരുവയെയും പോലെ, അവ അമിതമായി കഴിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍, ഗ്രാമ്പൂവിന്റെ സ്വീകാര്യമായ ഡോസ് എത്രയെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം.

Most read:ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെMost read:ബി.പി നിയന്ത്രിക്കാനും പ്രതിരോധശേഷിക്കും തക്കാളിക്കുരു; പക്ഷേ ദോഷം ഇങ്ങനെ

ഒരു ദിവസം എത്ര ഗ്രാമ്പൂ കഴിക്കാം

ഒരു ദിവസം എത്ര ഗ്രാമ്പൂ കഴിക്കാം

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഗ്രാമ്പൂവിന്റെ സ്വീകാര്യമായ പ്രതിദിന ഡോസ് 1 കിലോ ശരീരഭാരത്തിന് 2.5 മില്ലിഗ്രാം ആണ്. ഇതിനപ്പുറമുള്ള എന്തും സങ്കീര്‍ണതകള്‍ ഉണ്ടാക്കും. ഗ്രാമ്പൂ അവയുടെ നിരവധി ഗുണങ്ങള്‍ക്കും പേരുകേട്ടതാണ്. തനതായ രുചിക്കും സൗരഭ്യത്തിനും വേണ്ടി പല പാചകരീതികളിലും ഇത് ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക് അടിസ്ഥാനപരമായ എന്തെങ്കിലും രോഗാവസ്ഥയുണ്ടെങ്കില്‍, ഗ്രാമ്പൂ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.

ഗ്രാമ്പൂവിന്റെ ഗുണങ്ങള്‍

ഗ്രാമ്പൂവിന്റെ ഗുണങ്ങള്‍

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു - ഗ്രാമ്പൂവില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും ഉള്ളതിനാല്‍ ഇത് ശരീത്തിന്റെ തടി കുറയ്ക്കുന്നു. നാരുകള്‍ ദഹനത്തെ സഹായിക്കുന്നു, ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നു. നല്ല ഉപാപചയ നിരക്ക് അമിതഭാരം വേഗത്തിലും ഫലപ്രദമായും കുറയ്ക്കുന്നു.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

ഗ്രാമ്പൂവിന് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്, ഇത് അനാരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്നു. അവ വായുടെ ആരോഗ്യത്തിന് സഹായകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് പല്ലുവേദനയ്ക്കും ആശ്വാസം നല്‍കുന്നു. ഒരു ഗ്രാമ്പൂ എടുത്ത് വായില്‍ വേദനയുള്ള ഭാഗത്ത് കുറച്ച് മിനിറ്റ് വെച്ചാല്‍, അത് അവശ്യ എണ്ണ പുറത്തുവിടുന്നു. ഇത് വേദന ശമിപ്പിക്കും.

Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍Most read:വിഷാദവും ഉത്കണ്ഠയും ഉള്ളവര്‍ ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

English summary

Dangerous Side Effects of Cloves in Malayalam

This article examines the side effects of cloves, their safety and recommended dosage. Take a look below.
Story first published: Thursday, April 21, 2022, 16:20 [IST]
X
Desktop Bottom Promotion