For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നു കിലോ കുറയ്ക്കും കുക്കുമ്പര്‍ ഡയറ്റ്..

4 കിലോ കുറയ്ക്കും കുക്കുമ്പര്‍ ഡയറ്റ്...

|

തടിയും വയറുമെല്ലാം ഇന്നത്തെ കാലത്തു പലരേയും അലട്ടുന്ന ആരോഗ്യപരമായ പ്രശ്‌നങ്ങളാണ്. തടിയില്ലാത്തവര്‍ക്കും പോലും ചാടിയ വയര്‍ പലപ്പോഴും പ്രശ്‌നമാകാറുണ്ട്. പലരും തടിയും വയറുമെല്ലാം സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കുന്നതെങ്കിലും ഇതു വാസ്തവത്തില്‍ ആരോഗ്യ പ്രശ്‌നമാണെന്നതാണ് വാസ്തവം.

തടി, വയര്‍ കുറയ്ക്കാന്‍ എളുപ്പ മാര്‍ഗങ്ങള്‍ തിരക്കി പോകരുത്. പ്രത്യേകിച്ചും കൃത്രിമ മരുന്നുകള്‍. ഇവ ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തുന്നവയാകും.

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ആരോഗ്യപരമായ പല ഡയറ്റുകളുമുണ്ട്. ഇതില്‍ ഒന്നാണ് കുക്കുമ്പര്‍ ഡയറ്റ്. നമ്മുടെ ചെറുവെള്ളരി ഉപയോഗിച്ചുള്ള ഒരു ഡയറ്റാണിത്. ഇതെക്കുറിച്ചറിയൂ.

കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി

കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി

കുക്കുമ്പര്‍ അഥവാ ചെറുവെള്ളരിയില്‍ ഭൂരിഭാഗവും വെള്ളമാണ്. ഇതാണ് തടി കുറയ്ക്കാന്‍ ഏറെ സഹായകമായ ഘടകവും. ധാരാളം വൈറ്റമിനുകളും പോഷകങ്ങളുമല്ലൊം അടങ്ങിയ ഇത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്ന ഒന്നാണിത്.

രാവിലെ പ്രാതലിനായി

രാവിലെ പ്രാതലിനായി

രാവിലെ പ്രാതലിനായി കുക്കുമ്പറാണ് കഴിയ്‌ക്കേണ്ടത്. രാവിലെ ഒരു കുക്കുമ്പര്‍ അരിഞ്ഞതില്‍ കുരുമുളകിട്ടത്, ഒരു പുഴുങ്ങിയ മുട്ട എന്നാവയാണ് കഴിയ്‌ക്കേണ്ടത്. കുക്കുമ്പര്‍ നല്ലപോലെ മഞ്ഞളോ ഉപ്പോ കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടു വച്ച് തൊലിയോടെ കഴിയ്ക്കാം. അരിഞ്ഞതില്‍ ഉപ്പു ചേര്‍ക്കരുത്. ഈ ഡയറ്റില്‍ ഉപ്പോ പഞ്ചസാരയോ ചേര്‍ക്കില്ല.

കസ്‌കസ് വെള്ളവും

കസ്‌കസ് വെള്ളവും

ഇതിനൊപ്പം കസ്‌കസ് വെള്ളവും കുടിയ്ക്കാം. കസ്‌കസ് വാങ്ങുവാന്‍ ലഭിയ്ക്കും. ഇതു രണ്ടു ടീസ്പൂണ്‍ 1 ഗ്ലാസ് വെള്ളത്തിലിട്ടു കുതിര്‍ത്തി ഇതു കുടിയ്ക്കാം. ഈ കസ്‌കസും കഴിയ്ക്കാം. രാവിലെ പ്രാതലിനാണ് ഈ സാലഡ്, പുഴുങ്ങിയ മുട്ട, കസ്‌കസ് വെള്ളം കോമ്പോ.

പഴങ്ങളും

പഴങ്ങളും

ഇടയില്‍, അതായത് മിഡ്‌സ്‌നാക്കായി കുക്കുമ്പറും ഒപ്പം ഏത്തപ്പഴം ഒഴിയെയുള്ള ഏതെങ്കിലും പഴങ്ങളും കഴിയ്ക്കാം. രാവിലെ 11 മണിയോടെ. പിന്നീട് ഉച്ചയ്ക്കുള്ള ഭക്ഷണമാണ്. ഉച്ച ഭക്ഷണം 12.30-1 എന്ന സമയത്തിനിടയില്‍ കഴിയ്ക്കാം. ഇതും പ്രാതലിനെ പോലെയാകണം. മുട്ട പുഴുങ്ങിയത് 1, കുക്കുമ്പര്‍ എന്നിവയാണ് വേണ്ടത്. കുക്കുമ്പര്‍ ഡയറ്റില്‍ കുക്കുമ്പര്‍ എത്ര വേണമെങ്കിലും കഴിയ്ക്കാം. വിശപ്പു തോന്നുമ്പോഴെല്ലാം കഴിയ്ക്കാം. ഇടയില്‍ ധാരാളം വെള്ളവും കുടിയ്ക്കാം.

ഈന്തപ്പഴം

ഈന്തപ്പഴം

വൈകീട്ട് 4-5 മണിയ്ക്ക് 3 ഈന്തപ്പഴം, അല്ലെങ്കില്‍ 4 കശുവണ്ടിപ്പരിപ്പ് അല്ലെങ്കില്‍ ബദാം, ബദമെങ്കില്‍ തൊലി കളഞ്ഞത്, ഗ്രീന്‍ ടീ എന്നിവ കഴിയ്ക്കാം. ഇതിനൊപ്പം ആവിയില്‍ വേവിച്ചെടുത്ത കൊഴുക്കട്ട പോലുളള കഴിയ്ക്കാം. പഞ്ചസാര, ഉപ്പു ചേര്‍ക്കാത്തതാകണം. ശര്‍ക്കര വയ്ക്കാം. തേങ്ങയും മിതമായി ഉപയോഗിയ്ക്കുക.

ഓട്‌സ്

ഓട്‌സ്

രാത്രി ഭക്ഷണത്തിന് ഓട്‌സാണ് കുക്കുമ്പര്‍ ഡയറ്റിനെടുക്കാറ്. ഓട്‌സില്‍ ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളിയിടാം. ഇതു നല്ല ദഹനത്തിനും ഗ്യാസ് വരാതിരിയ്ക്കാനും നല്ലതാണ്. മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നുമാണ് വെളുത്തുള്ളി. ഓട്‌സ് കഞ്ഞി തയ്യാറാക്കി ഇതില്‍ വെളുത്തുള്ളി, കപ്പലണ്ടി അഥവാ നിലക്കടല ഒഴികെയുള്ള ഏതെങ്കിലും നട്‌സ്, കുതിര്‍ത്ത കസ്‌കസ് ഒന്നു രണ്ടു ടീസ്പൂണും കൂടി ചേര്‍ത്തിളക്കി കഴിയ്ക്കാം. ഇത് രാത്രി എട്ടു മണിയ്ക്കു മുന്‍പായി കഴിയ്ക്കണം.

English summary

Cucumber Diet To Reduce Weight And Belly Fat

Cucumber Diet To Reduce Weight And Belly Fat, Read more to know about,
X
Desktop Bottom Promotion