For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണക്കാലത്ത് ശരീരം കാക്കാന്‍ കോവിഡ് ഡയറ്റ്

|

നല്ല പോഷകാഹാരവും പതിവ് വ്യായാമവുമാണ് ആരോഗ്യകരമായ ജീവിതത്തിന്റെ നട്ടെല്ല്. ഇന്നത്തെ ഈ കോവിഡ് കാലഘട്ടത്തില്‍ കൊറോണ വൈറസുകളെ പ്രതിരോധിക്കാന്‍ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തേണ്ടതും പ്രധാനമായി മാറിയിരിക്കുന്നു. അതിനാല്‍ മികച്ച ഭക്ഷണത്തിലൂടെ രോഗപ്രതിരോധ ശേഷി നേടേണ്ടിയിരിക്കുന്നു. എന്നാല്‍ ശരീരത്തിലെ പല അനാരോഗ്യ അവസ്ഥകളും ഇതിനെതിരായി നില്‍ക്കുന്നു. നിങ്ങളുടെ ശരീരത്തിന് ഹാനികരമായ രോഗപ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതാണ് ശരീരത്തിലെ അധിക കൊഴുപ്പ്. വൈവിധ്യമാര്‍ന്നതും സമതുലിതമായതുമായ ഭക്ഷണം, ശക്തമായ പ്രതിരോധശേഷിയും ആരോഗ്യകരമായ ശരീരഭാരവും നേടാന്‍ നിങ്ങളെ സഹായിക്കുന്നു.

Most read: ഏതു തടിയും കുറയും; മുളപ്പിച്ച പയര്‍ ദിനവും

ഈ വൈറസ് വ്യാപനക്കാലത്ത് നിങ്ങളുടെ ശരീരഭാരം, രോഗപ്രതിരോധ ശേഷി എന്നിവ ക്രമപ്പെടുത്തുന്നതിനായി കോവിഡ് ഡയറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിക്കാവുന്ന ചില പ്രധാന പോഷകങ്ങളെ ഇവിടെ പരിചയപ്പെടാം. കൊറോണ വൈറസിന് പ്രത്യേക മരുന്നോ വാക്‌സിനോ കണ്ടെത്താത്തതിനാല്‍ രോഗം വരാതെ ശരീരത്തെ സംരക്ഷിക്കാന്‍ രോഗപ്രതിരോധ ശേഷി നേടലാണ് ഏറ്റവും നല്ല പോംവഴി എന്ന് ഏരോഗ്യ വിദഗ്ധര്‍ തന്നെ ശരിവയ്ക്കുന്നൊരു കാര്യമാണ്. എന്നാല്‍ ഇതൊക്കെ നേടാന്‍ എന്തൊക്കെ ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായ ധാരണയുണ്ടാവില്ല. കോപ്പര്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി, ഇരുമ്പ്, ഡയറ്ററി ഫൈബര്‍ എന്നിവയുടെ സുപ്രധാന പോഷകങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോവിഡ് ഡയറ്റ് വഴി നിങ്ങളുടെ ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാവുന്നതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായും ശരീരഭാരം ക്രമപ്പെടുത്തുന്നതിനായും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ഇവയാണ്.

കോപ്പര്‍

കോപ്പര്‍

രോഗപ്രതിരോധവ്യവസ്ഥയുടെ സാധാരണ പ്രവര്‍ത്തനം ഉള്‍പ്പെടെ ആരോഗ്യകരമായ ശരീരം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അവശ്യ മൈക്രോ ന്യൂട്രിയന്റാണ് കോപ്പര്‍. ചുവന്ന രക്താണുക്കളെ സൃഷ്ടിക്കാനും നാഡീകോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ശരീരത്തില്‍ അടിഞ്ഞുകൂടിയ അധിക കൊഴുപ്പ് നീക്കാനും കൊളാജന്‍ രൂപപ്പെടാനുമൊക്കെ കോപ്പര്‍ നിങ്ങളെ സഹായിക്കുന്നു. ഇവയൊക്കെ ക്രമപ്പെടുത്തുന്നതിലൂടെ കോപ്പര്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുത്തുന്നു. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഒഴിച്ചുകൂടാനാവാത്തൊരു ഘടകമാണ് കോപ്പര്‍. കടല്‍ വിഭവങ്ങള്‍ (ലോബ്സ്റ്റര്‍, കണവ, ചെമ്മീന്‍, കക്ക, കല്ലുമ്മക്കായ), നട്‌സ്, ബീന്‍സ് (പയറ്, സോയാബീന്‍), പഴം, പച്ചക്കറി തുടങ്ങിയവയാണ് കോപ്പര്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ആരോഗ്യകരവും ശരീരത്തിന് അവശ്യവുമായ കൊഴുപ്പുകളാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇന്‍ഫഌമേഷന്‍, ഇന്‍സുലിന്‍ പ്രതിരോധം എന്നിവ മെച്ചപ്പെടുത്തി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഇവ സഹായിക്കുന്നു. വിഷാദരോഗത്തിനെതിരെ പോരാടാനും രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിന് പങ്കുവഹിക്കാനും ഒമേഗ 3 ഫാറ്റി ആസിഡിന് കഴിവുണ്ട്. ശരീരഭാരം കുറയ്ക്കാനും അമിതവണ്ണത്തെ ചെറുക്കാനും ഇത് നിങ്ങളെ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. സാല്‍മണ്‍, മത്തി, ട്രൗട്ട്, ക്യാറ്റ് ഫിഷ്, അയല തുടങ്ങിയ മത്സ്യങ്ങളും ചിയ വിത്ത്, ഫ്‌ളാക്‌സ് സീഡ്, വാല്‍നട്ട്, ചീര തുടങ്ങിയവയും ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ്.

Most read: ഹൈ ബി.പി താനേ കുറയും; ഡാഷ് ഡയറ്റ് മേന്മ

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വിറ്റാമിന്‍ ഡി യുടെ പങ്ക് ഏറെ പ്രസിദ്ധമാണ്. വിറ്റാമിന്‍ ഡി യുടെ കുറവ് കോവിഡ് 19 മരണനിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അടുത്തിടെ ഒരു പഠനം അവകാശപ്പെട്ടിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാന്‍ വിറ്റാമിന്‍ ഡി സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഹൃദ്രോഗം തടയാനും വിഷാദം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ഡി നിങ്ങളെ സഹായിക്കും. മുട്ടയുടെ മഞ്ഞക്കരു, മത്തി, സാല്‍മണ്‍, ചെമ്മീന്‍ എന്നിവയും ഓറഞ്ച് ജ്യൂസ്, പാല്‍, തൈര്, ധാന്യങ്ങള്‍ എന്നിവയും നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി യുടെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ്.

Most read: മെലിഞ്ഞവരും തടിക്കും; ഭക്ഷണ ശീലം ഇങ്ങനെയെങ്കില്‍

ഇരുമ്പ്

ഇരുമ്പ്

രോഗപ്രതിരോധ ശേഷിയും ഹീമോഗ്ലോബിനും വര്‍ദ്ധിപ്പിക്കുന്നതു മുതല്‍ ശരീരത്തിന്റെ തളര്‍ച്ച അകറ്റാനും കഴിവുള്ള പോഷകമാണ് ഇരുമ്പ്. ശരീരത്തിലെ പല സുപ്രധാന പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതും ഈ പോഷകം സഹായിക്കുന്നു. ആരോഗ്യകരമായ ഗര്‍ഭധാരണത്തിനുള്ള പ്രധാന സൂക്ഷ്മ പോഷകമാണ് ഇരുമ്പ്. മുട്ട, കരള്‍, ബീഫ്, സാല്‍മണ്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നട്‌സ് (കശുവണ്ടി, ബദാം), ധാന്യങ്ങള്‍ തുടങ്ങിയവയും ചീര, കാലെ, ബ്രൊക്കോളി തുടങ്ങിയ ഇലകളും ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.

Most read: ഔഷധമാണ് രാവിലെ ഒരു ഗ്ലാസ് പുതിന വെള്ളം

ഭക്ഷ്യ നാരുകള്‍

ഭക്ഷ്യ നാരുകള്‍

ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഭക്ഷ്യ നാരുകള്‍ നിങ്ങളെ സഹായിക്കുന്നു, ഇത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യകളോടും പോരാടുന്നു. മികച്ച രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്ന ആരോഗ്യകരമായ കുടല്‍ ബാക്ടീരിയയെ പ്രോത്സാഹിപ്പിക്കാനും ഭക്ഷ്യനാരുകള്‍ സഹായിക്കുന്നു. നിങ്ങളുടെ ദഹനാരോഗ്യം മെച്ചപ്പെടുത്താനും ഫൈബര്‍ അത്യാവശ്യമാണ്.

Most read: ഈ ഭക്ഷണം തൊട്ടുപോകരുത് പ്രമേഹരോഗികള്‍

ഭക്ഷ്യ നാരുകള്‍

ഭക്ഷ്യ നാരുകള്‍

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന നാരുകള്‍ കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ബ്രൊക്കോളി, കാരറ്റ്, കടല, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍, സിട്രസ് പഴങ്ങള്‍, പിയേഴ്‌സ്, ഓറഞ്ച്, ധാന്യങ്ങള്‍, നടസ്, വിത്ത് എന്നിവയാണ് നാരുകള്‍ സുലഭമായി അടങ്ങിയ ഭക്ഷണങ്ങള്‍.

സിങ്ക്, മഗ്‌നീഷ്യം

സിങ്ക്, മഗ്‌നീഷ്യം

മത്തങ്ങ വിത്തുകള്‍, എള്ള്, ചണവിത്ത് എന്നിവയില്‍ അടങ്ങിയിരിക്കുന്ന സിങ്ക് പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്ന ഒരു പോഷകമാണ്, ഇതിനെ 'രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ കാവല്‍ക്കാരന്‍' എന്നും വിളിക്കുന്നു. സെറോട്ടോണിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഒരാളുടെ മാനസികാവസ്ഥ സ്വാഭാവികമായി ഉയര്‍ത്താനുള്ള കഴിവ് മഗ്‌നീഷ്യത്തിനുണ്ട്. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും നിങ്ങളെ ആരോഗ്യമുള്ളവരാക്കുകയും ചെയ്യുന്നതിന് ആരോഗ്യകരമായതും സമതുലിതമായതുമായ ഭക്ഷണം പോലെതന്നെ പ്രധാനമാണ് ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങളും. ലഘുവായ തോതില്‍ ദിവസവും വ്യായാമം കൂടി ചെയ്യാന്‍ ശ്രദ്ധിക്കുക.

Most read: തടികൂട്ടും നിങ്ങളുടെ ഈ ബ്രേക്ക്ഫാസ്റ്റ് തെറ്റുകള്‍

English summary

COVID Diet Plan to Stay Fit And Healthy

We have listed some key nutrients that you can include in your healthy COVID diet and plan to help you stay fit and healthy. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X