For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് വാക്‌സിന്‍ ആര്‍ത്തവത്തില്‍ മാറ്റം വരുത്തുന്നോ, പഠനം പറയുന്നത്

|

കൊവിഡ് എന്ന മഹാമാരി നമ്മുടെ ലോകത്തെ ഓരോ മുക്കിലും മൂലയിലും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട് മഹാമാരിക്കെതിരെ വാക്‌സിന്‍ സ്വീകരിക്കുക എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ഇതില്‍ തന്നെ വാക്‌സിന്‍ എടുക്കുമ്പോള്‍ ഉള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ചും പലരും സംശയിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ ആര്‍ത്തവവും പ്രധാനപ്പെട്ടത് തന്നെയാണ്.

ഡെല്‍റ്റ പ്ലസ് വകഭദേത്തെ കരുതിയിരിക്കണം; അപകടം തൊട്ടടുത്താണ്ഡെല്‍റ്റ പ്ലസ് വകഭദേത്തെ കരുതിയിരിക്കണം; അപകടം തൊട്ടടുത്താണ്

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ വാക്‌സിന് ശേഷം ഉണ്ടാവുന്നു എന്നുള്ളതാണ് പല സ്ത്രീകളും പറയുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നുള്ളത് പ്രധാനപ്പെട്ടതാണ്. വാക്‌സിന് ശേഷം ഉണ്ടാവുന്ന ആര്‍ത്തവ തകരാറുകള്‍ നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നത് തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ആരോഗ്യത്തിന്റെ കാര്യങ്ങള്‍ക്കും വേണ്ടി നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാം?

പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാം?

സാധാരണ അവസ്ഥയില്‍ വാക്‌സിന് ശേഷം പലപ്പോഴും പലരിലും പല വിധത്തിലുള്ള ചെറിയ പാര്‍ശ്വഫലങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് സാധാരണ പനി, തലവേദന, ചര്‍മ്മത്തിലെ തിണര്‍പ്പ് എന്നിവയായി പെട്ടെന്ന് തന്നെ ഇല്ലാതാവുന്നുണ്ട്. എന്നാല്‍ സ്ത്രീകളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് വരുന്നു എന്നാണ് പറയുന്നത്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് നമുക്ക് വാക്‌സിന് ശേഷം എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

ആര്‍ത്തവ സമയത്തെ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സമയത്തെ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ആര്‍ത്തവവും വാക്‌സിനും തമ്മില്‍ ബന്ധമില്ലെങ്കില്‍ പോലും പലപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ ചക്രത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് പല പഠനങ്ങളും നടക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവചക്രത്തിലെ മാറ്റങ്ങള്‍ വൈകി അല്ലെങ്കില്‍ മാറി വരുന്ന അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. വാക്‌സിനേഷനുശേഷം കനത്ത രക്തസ്രാവം എന്നിവ അനുഭവപ്പെടുന്നതായി പലരും പറയുന്നു. പലരും വാക്‌സിന് ശേഷം പലപ്പോഴും അതികഠിനമായ രക്തസ്രാവം അനുഭവിക്കുന്നതായി പറയുന്നുണ്ട്.

പലരുടേയും അഭിപ്രായം

പലരുടേയും അഭിപ്രായം

പലരുടേയും അഭിപ്രായത്തില്‍ അവര്‍ പറയുന്നത്, മാര്‍ച്ചില്‍ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസം ലഭിച്ചുവെന്നും അതിന് ശേഷമുള്ള ആദ്യത്തെ ആര്‍ത്തവത്തില്‍ പ്രശ്‌നങ്ങളില്ലെങ്കിലും രണ്ടാമത്തെ ഡോസിന് ശേഷം ആര്‍ത്തവം വേദനാജനകമായ അവസസ്ഥയിലായിരുന്നു എന്നുമാണ് പറയുന്നത്. ഏകദേശം പത്ത് ദിവസത്തില്‍ ഏറെയായി ഇവരില്‍ ആര്‍ത്തവം ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. ഇത് വാക്‌സിനിലെ പാര്‍ശ്വഫലമാകുമോ എന്ന സംശയവും അവരിലുണ്ടായിരുന്നു. വാക്‌സിന്‌ശേഷം തന്നെ അന്വേഷിച്ച് ഇത്തരത്തില്‍ നിരവധി പേരാണ് വന്നിരുന്നത് എന്നും പറഞ്ഞു.

ശാസ്ത്രീയ അടിസ്ഥാനം

ശാസ്ത്രീയ അടിസ്ഥാനം

എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് ശാസ്ത്രീയാടിസ്ഥാനം ഉണ്ട് എന്നതിനെ തെളിവില്ലെന്നതാണ് പറയുന്നത്. കുത്തിവയ്പ്പിലൂടെ ആര്‍ത്തവ ചക്രങ്ങളെയും രക്തസ്രാവത്തെയും മാറ്റാന്‍ കഴിയുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ഇത് സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടതാകാം ഇത്തരം പ്രശ്‌നമെന്നാണ് അവര്‍ പറയുന്നത്. കോവിഡ് വാക്‌സിനേഷനെത്തുടര്‍ന്ന് പല സ്ത്രീകളും ആര്‍ത്തവചക്രം, രക്തസ്രാവം എന്നിവയില്‍ മാറ്റം വന്നതായി പറയുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

 ശാസ്ത്രീയ ഗവേഷണങ്ങള്‍

ശാസ്ത്രീയ ഗവേഷണങ്ങള്‍

എന്നാല്‍ ഇത്തരത്തില്‍ വാക്‌സിനുകള്‍ ആര്‍ത്തവത്തെ നേരിട്ട് ബാധിക്കുന്നുണ്ടോ എന്നറിയാന്‍ ഇതുവരെ ശാസ്ത്രീയ ഗവേഷണങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഇത് രോഗപ്രതിരോധ സംവിധാനത്തിന് ശക്തി നല്‍കുന്നുണ്ട്. ഇത് ഗര്‍ഭാശയത്തിന്റെ പാളി ചൊരിയാന്‍ കാരണമാകുന്നുണ്ട്. തത്ഫലമായി സ്‌പോട്ടിംങ് ആദ്യകാല ആര്‍ത്തവങ്ങള്‍ അല്ലെങ്കില്‍ കനത്ത രക്തസ്രാവം എന്നിവ ഉണ്ടാകുന്നു. വാക്‌സിനേഷനുശേഷം സ്‌പോട്ടിംങ് ഉണ്ടായ ഒരു 29 കാരിയുടെ കേസും വാക്‌സിനേഷന്‍ കഴിഞ്ഞ് 40 ദിവസത്തിന് ശേഷം 31 വയസുകാരിയുടെ പിരീഡ് ഉണ്ടായ മറ്റൊരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സമ്മര്‍ദ്ദം പ്രധാന കാരണം

സമ്മര്‍ദ്ദം പ്രധാന കാരണം

എന്നാല്‍ ഇതിന് പിന്നിലെ പ്രധാന കാരണം സമ്മര്‍ദ്ദമാണ് എന്നാണ് പറയുന്നത്. അതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നത് എന്നും ആരോഗ്യത്തിന് ഇത് പലപ്പോഴും വെല്ലുവിളിയായി മാറുന്നുണ്ട് പിന്നീട് എന്നുമാണ് പറയുന്നത്. എന്നാല്‍ നിലവില്‍ വാക്‌സിനേഷന്‍ ആര്‍ത്തവചക്രത്തെ മാറ്റുമെന്ന് തെളിയിക്കാന്‍ ഒരു ഗവേഷണവും നടന്നിട്ടില്ല എന്നുള്ളതാണ് സത്യം. പക്ഷേ സമ്മര്‍ദ്ദം അല്ലെങ്കില്‍ ഉറക്കം നിങ്ങളില്‍ പലപ്പോഴും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ അല്ലെങ്കില്‍ ശരീര താപനിലയെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ആര്‍ത്തവചക്രത്തെ ബാധിച്ചേക്കാം. പകര്‍ച്ചവ്യാധി മൂലം പലരും സമ്മര്‍ദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നു.

താല്‍ക്കാലിക പാര്‍ശ്വഫലങ്ങള്‍

താല്‍ക്കാലിക പാര്‍ശ്വഫലങ്ങള്‍

എന്നാല്‍ ഇവയെല്ലാം വെറും താല്‍ക്കാലിക പാര്‍ശ്വഫലങ്ങളാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൊണ്ട് വാക്‌സിന്‍ എടുക്കാതിരിക്കരുത് എന്നും രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്ത് തന്നെയായാലും വാക്‌സിന്‍ എടുക്കണം എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം അവസ്ഥകളില്‍ പലപ്പോഴും പാര്‍ശ്വഫലങ്ങളെ ഭയന്ന് പലരും വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് പുറകോട്ട് വരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

English summary

Covid-19 Vaccination: Menstrual Cycle Changes after taking vaccine; Here is What Experts Say

Here is what expert says about the changes in menstrual cycle after taking covid vaccine. Take a look.
Story first published: Monday, June 28, 2021, 12:47 [IST]
X
Desktop Bottom Promotion