Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
കോവിഡിനെ ചെറുക്കാന്‍ ആയുഷ് മന്ത്രാലയം നിര്‍ദേശിക്കുന്നത്
കൊറോണവൈറസിന്റെ രണ്ടാം തരംഗം ഏവരിലും ഭീതി വളര്‍ത്തി പടരുകയാണ്. ഈ ഘട്ടത്തില്‍ ഓരോരുത്തര്‍ക്കും ചെയ്യാവുന്ന കാര്യം എന്തെന്നാല്‍ അവരവരുടെ ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ്. അതിനായി നിങ്ങള്‍ക്കാവുന്ന വിധം ചില പ്രതിരോധ നടപടികള്‍ കൈക്കൊള്ളുക. അണുബാധ തടയുന്നതിനായി വ്യക്തമായ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ആരോഗ്യ വിദഗ്ധര്‍ വീണ്ടും വീണ്ടും ഊന്നിപ്പറയുന്നു. അതിനായി കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം നിങ്ങള്‍ക്കായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ആയുഷ് മന്ത്രാലയം ചില ആയുര്‍വേദ സ്വയം പരിചരണ ടിപ്പുകള്‍ പങ്കുവച്ചിട്ടുണ്ട്, ഇതാ നോക്കൂ:

പൊതുവായ നിര്‍ദേശങ്ങള്‍
* ഇടയ്ക്കിടെ ഇളം ചൂടുവെള്ളം കുടിക്കുക
* മഞ്ഞള്‍, ജീരകം, മല്ലി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുക.
* നെല്ലിക്ക കഴിക്കുക.
* ഒരു നുള്ള് മഞ്ഞളും ഉപ്പും ചേര്‍ത്ത് ചെറുചൂടുള്ള വെള്ളം കവിള്‍കൊള്ളുക

പൊതുവായ നിര്‍ദേശങ്ങള്‍
* ഫ്രഷ് ആയി പാകം ചെയ്തതോ അല്ലെങ്കില്‍ ദഹിക്കാന്‍ എളുപ്പമുള്ളതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുക.
* കോവിഡ് 19 രോഗപ്രതിരോധത്തിനായി ആയുഷ് നാഷണല്‍ ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോക്കോള്‍ മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രകാരം ദിവസവും 30 മിനിറ്റെങ്കിലും യോഗ, പ്രാണായാമം, ധ്യാനം എന്നിവ പരിശീലിക്കുക.
* ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ മതിയായ ഉറക്കം നേടുക, പകല്‍ ഉറക്കം ഒഴിവാക്കുക

രോഗപ്രതിരോധശേഷിക്ക് ആയുര്‍വേദ വഴികള്‍
* വെറും വയറ്റില്‍ 20 ഗ്രാം ച്യവനപ്രാശം ഇളം ചൂടുള്ള വെള്ളത്തോടൊപ്പം കഴിക്കുക
* 150 മില്ലി ചൂടുള്ള പാലില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസത്തില്‍ ഒന്നോ രണ്ടോ തവണ കഴിക്കുക

ഹെര്‍ബല്‍ ടീ
* 3 ഗ്രാം പൊടിയിട്ട് നിര്‍മ്മിച്ച ഹെര്‍ബല്‍ ടീ കുടിക്കുക:
4 ഭാഗം - തുളസി
2 ഭാഗം - കറുവപ്പട്ട
2 - ചുക്ക്
1 ഭാഗം - കുരുമുളക്
* 150 മില്ലി ചൂടുവെള്ളത്തില്‍ ഈ ചേരുവകള്‍ ചേര്‍ത്ത് ദിവസത്തില്‍ ഒന്നോ രണ്ടോ തവണ കഴിക്കുക. രുചി മെച്ചപ്പെടുത്താന്‍ വെല്ലം, ഉണക്കമുന്തിരി, ഏലം എന്നിവ ചേര്‍ക്കാം.

മൂക്കൊലിപ്പ് തടയാന്‍
* രാവിലെയും വൈകുന്നേരവും നാസാരന്ധ്രങ്ങളില്‍ എള്ള് എണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ പശു നെയ്യ് പുരട്ടുക.
* ഓയില്‍ പുള്ളിംഗ് തെറാപ്പി - 1 ടീസ്പൂണ്‍ എള്ള് എണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ വായില്‍ എടുക്കുക. കുടിക്കരുത്, രണ്ട് മൂന്ന് മിനിറ്റ് വായില്‍ കുലുക്കി അത് തുപ്പുകയും തുടര്‍ന്ന് ചൂടുവെള്ളം ഉപയോഗിച്ച് വായ കഴുകുകയും ചെയ്യുക. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാം.

വരണ്ട ചുമ, തൊണ്ടവേദന
* പ്ലെയിന്‍ വാട്ടര്‍, പുതിന ഇലകള്‍, അയമോദകം, കര്‍പ്പൂരം എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് ദിവസത്തില്‍ ഒരിക്കല്‍ ആവിപിടിക്കുക.
* ചുമ അല്ലെങ്കില്‍ തൊണ്ടവേദന ഉണ്ടെങ്കില്‍ ഒരു ദിവസം രണ്ട് മൂന്ന് തവണ ഗ്രാമ്പൂ അല്ലെങ്കില്‍ ഇരട്ടിമധുരം പൊടിയില്‍ പഞ്ചസാരയോ തേനോ ചേര്‍ത്ത് കഴിക്കുക.
* ഈ നടപടികള്‍ സാധാരണ വരണ്ട ചുമയ്ക്കും തൊണ്ടവേദനയ്ക്കും ഫലപ്രദമാണ്. എന്നിരുന്നാലും, ഈ ലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ഡോക്ടര്‍മാരെ സമീപിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications