For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ: പരിശോധന എങ്ങനെ?

|

ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്തെ വിഴുങ്ങുന്ന അവസ്ഥയിലാണ്. ഇന്ത്യയും പ്രതിസന്ധിയുടെ വക്കിലാണ്, ഇതുവരെ 62 സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളാണ് ഇന്ത്യയിലുള്ളത്. അതില്‍ 14 എണ്ണവും കേരളത്തിലാണ്. ജലദോഷം അല്ലെങ്കില്‍ പനി എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഈ രോഗം പ്രകടിപ്പിക്കുന്നതിനാല്‍ വളരെയധികം പരിഭ്രാന്തിയും പരക്കുന്നുണ്ട്. സാധാരണ പനിയോ ജലദോഷമോ ഉള്ളവര്‍ വരെ ഭയക്കേണ്ട സ്ഥിതിയാണ് ഇതിനാല്‍. കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, അണുബാധയുടെ വ്യാപനം തടയാന്‍ ആളുകളെ എത്രയും വേഗം രോഗനിര്‍ണയം നടത്തുക എന്നതാണ് ചെയ്യേണ്ട പ്രധാന കാര്യം.

Most read: ഓഫീസിലെ ഈ ഇടങ്ങള്‍ ബാക്ടീരിയകളുടെ കോട്ട

നടപടിക്രമം എങ്ങനെ

നടപടിക്രമം എങ്ങനെ

കൊറോണ വൈറസ് അപകടത്തില്‍ നിന്ന് പരിരക്ഷിക്കുന്നതിനുള്ള പ്രതിരോധത്തിന്റെ ആദ്യ പടിയാണ് ക്വാറന്റൈനും ഐസൊലേഷനും. കൊറോണ വൈറസ് ഉയര്‍ന്ന അപകടസാധ്യതയുള്ള അണുബാധയായതിനാല്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നിര്‍ദ്ദേശിക്കുന്നത് കോവിഡ്-19 ബാധിത രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്തവരെയും അല്ലെങ്കില്‍ ഇവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെയും സ്‌ക്രീനിംഗ് ചെയ്യണം എന്നാണ്.

കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാകേണ്ടവര്‍

കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരാകേണ്ടവര്‍

* കൊറോണ ബാധിത രാജ്യങ്ങളിലേക്ക് (ചൈന, ഹോങ്കോംഗ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഇറാന്‍, ഇറ്റലി മുതലായവ) സഞ്ചരിച്ച വ്യക്തികള്‍

* കൊവിഡ് 19 അണുബാധ സ്ഥിരീകരിച്ച വ്യക്തികളുമായി ഇടപഴകിയവര്‍

* ചൈനയിലെ വുഹാന്‍, ജപ്പാനിലെ ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യക്തികള്‍.

കൊവിഡ് പരിശോധനകള്‍

കൊവിഡ് പരിശോധനകള്‍

കൊറോണ വൈറസ് അണുബാധ കണ്ടെത്താന്‍ എളുപ്പത്തില്‍ ലഭ്യമായ ടെസ്റ്റ് കിറ്റ് ഇല്ലെങ്കിലും ഡോക്ടര്‍മാരും ഗവേഷകരും അണുബാധ സ്ഥിരീകരിക്കുന്നതിന് നിരവധി പരിശോധനകള്‍ നടത്തുന്നു. വീട്ടിലോ ലാബിലോ പരിശോധന നടത്താം. പരിശോധനയില്‍ സാധാരണയായി രക്തവും കഫവും സാമ്പിളായി ശേഖരിക്കുന്നു.

Most read: പ്രതിരോധം പ്രധാനം; ഈ പാനീയങ്ങള്‍ മികച്ചത്‌

കൊവിഡ് 19 പരിശോധനാ പ്രക്രിയ

കൊവിഡ് 19 പരിശോധനാ പ്രക്രിയ

'നോവല്‍' കൊറോണ വൈറസ് ബാധ ഒരു വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍, ആരോഗ്യ വിദഗ്ധര്‍ മൂന്ന് പ്രത്യേക പരിശോധനകള്‍ ഉള്‍ക്കൊള്ളുന്ന വിശകലനം നടത്തുന്നു:

* തൊണ്ടയ്ക്കുള്ളിലോ മൂക്കിനുള്ളിലോ ഒരു കോട്ടണ്‍ തുണി തിരുകി പരിശോധിക്കുന്നു.

* മൂക്കിനുള്ളില്‍ ഒരു സലൈന്‍ ലായനി ഒഴിച്ച ശേഷം പരിശോധിക്കുന്നു.

* ബ്രാങ്കോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധന.

* വൈറല്‍ അണുബാധയ്‌ക്കൊപ്പം ഉണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതിന് ആന്റിബോഡികളുടെ പരിശോധന നടത്താനും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.

കൊവിഡ് 19 പരിശോധനാ പ്രക്രിയ

കൊവിഡ് 19 പരിശോധനാ പ്രക്രിയ

ശേഖരിച്ച സാമ്പിളുകള്‍ വൈറസ് സാധ്യത കണ്ടെത്തുന്നതിനായി പരിശോധനക്ക് അയക്കുന്നു. കൊറോണ വൈറസ് ബാധ കണ്ടെത്താനാകുന്ന നിര്‍ദ്ദിഷ്ട ജീന്‍ സീക്വന്‍സുകള്‍ വൈറോളജി ലാബുകളില്‍ ഇന്ത്യയിലുണ്ട്. അത്തരത്തിലുള്ള ഒന്നാണ് പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എന്‍.ഐ.വി). കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, പ്രാഥമിക തലത്തില്‍ പരിശോധനാ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്നതിനായി രാജ്യത്തൊട്ടാകെയുള്ള 52 ലാബുകള്‍ക്ക് ഭാരത സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

പരിശോധനാ ഫലം വരാന്‍ എത്ര സമയമെടുക്കും?

പരിശോധനാ ഫലം വരാന്‍ എത്ര സമയമെടുക്കും?

വൈറസ് ഇന്‍കുബേഷനും അതിന്റെ ജീന്‍ സീക്വന്‍സും കണ്ടെത്തുന്നതിനായി പരിശോധനകള്‍ നടത്തുന്നതിനാല്‍, പരിശോധന പ്രക്രിയയ്ക്ക് കുറച്ച് സമയമെടുക്കും. ചില ലാബുകള്‍ക്ക് 10 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ടുകള്‍ അയയ്ക്കാന്‍ കഴിയുമെങ്കിലും ഫലങ്ങള്‍ കാണുന്നതിന് സാധാരണയായി കൂടുതല്‍ സമയമെടുക്കും.

Most read: ഇങ്ങനെയാണോ നിങ്ങള്‍ കൈ കഴുകാറ്?

കൊറോണ വൈറസ് പരിശോധന ലഭ്യമാകുന്ന ഇന്ത്യയിലെ ആശുപത്രികള്‍

കൊറോണ വൈറസ് പരിശോധന ലഭ്യമാകുന്ന ഇന്ത്യയിലെ ആശുപത്രികള്‍

കൊറോണ വൈറസ് പരിശോധന ലഭ്യമാകുന്ന ഇന്ത്യയിലുടനീളമുള്ള 52 ലാബുകളുടെ പട്ടിക ഇതാ:

1. ശ്രീ വെങ്കിടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, തിരുപ്പതി

2. ആന്ധ്ര മെഡിക്കല്‍ കോളേജ്, വിശാഖപട്ടണം, ആന്ധ്രാപ്രദേശ്

3. ജി.എം.സി, അനന്തപുര്‍, ആന്ധ്രാപ്രദേശ്

4. റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍, നിക്കോബാര്‍

5. ഗുവാഹത്തി മെഡിക്കല്‍ കോളേജ്, ഗുവാഹത്തി

ഇന്ത്യയിലെ ആശുപത്രികള്‍

ഇന്ത്യയിലെ ആശുപത്രികള്‍

6. റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, ദിബ്രുഗഡ്

7. രാജേന്ദ്ര മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, പട്‌ന

8. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ & റിസര്‍ച്ച്, ചണ്ഡിഗഡ്

9. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസ്, റായ്പൂര്‍

10. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസ്, ദില്ലി

ഇന്ത്യയിലെ ആശുപത്രികള്‍

ഇന്ത്യയിലെ ആശുപത്രികള്‍

11. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ദില്ലി

12. ബി.ജെ മെഡിക്കല്‍ കോളേജ്, അഹമ്മദാബാദ്

13. എം.പി. ഷാ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ജാംനഗര്‍

14. പണ്ഡിറ്റ്. ബി. ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്. മെഡി. സയന്‍സസ്, റോഹ്തക്, ഹരിയാന

15. ബി.പി.എസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, സോണിപേട്ട്

Most read: പ്രതിരോധത്തിനായി ധരിക്കാം N95 മാസ്‌കുകള്‍

ഇന്ത്യയിലെ ആശുപത്രികള്‍

ഇന്ത്യയിലെ ആശുപത്രികള്‍

16. ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ്, ഷിംല, ഹിമാചല്‍ പ്രദേശ്

17. ഡോ. രാജേന്ദ്ര പ്രസാദ് ഗവ. മെഡല്‍. കോളേജ്, കാന്‍ഗ്ര, തണ്ട, ഹിമാചല്‍ പ്രദേശ്

18. ഷേര്‍-ഇ-കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ശ്രീനഗര്‍

19. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജമ്മു

20. എം.ജി.എം മെഡിക്കല്‍ കോളേജ്, ജംഷദ്പൂര്‍

ഇന്ത്യയിലെ ആശുപത്രികള്‍

ഇന്ത്യയിലെ ആശുപത്രികള്‍

21. ബാംഗ്ലൂര്‍ മെഡിക്കല്‍ കോളേജ് & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂര്‍

22. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂണിറ്റ് ബാംഗ്ലൂര്‍

23. മൈസൂര്‍ മെഡിക്കല്‍ കോളേജ് & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, മൈസൂര്‍

24. ഹസ്സന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി. സയന്‍സസ്, ഹസ്സന്‍, കര്‍ണാടക

25. ഷിമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി. സയന്‍സ്, ശിവമോഗ, കര്‍ണാടക

ഇന്ത്യയിലെ ആശുപത്രികള്‍

ഇന്ത്യയിലെ ആശുപത്രികള്‍

26. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂണിറ്റ്, കേരളം

27. ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം, കേരളം

28. ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്, കേരളം

29. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സസ്, ഭോപ്പാല്‍

30. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ ട്രൈബല്‍ ഹെല്‍ത്ത് (എന്‍.ആര്‍.ടി.എച്ച്), ജബല്‍പൂര്‍

ഇന്ത്യയിലെ ആശുപത്രികള്‍

ഇന്ത്യയിലെ ആശുപത്രികള്‍

31. നീഗ്രി ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സസ്, ഷില്ലോംഗ്, മേഘാലയ

32. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, നാഗ്പൂര്‍

33. കസ്തൂര്‍ബ ഹോസ്പിറ്റല്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ്, മുംബൈ

34. ജെ.എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡി. സയന്‍സസ് ഹോസ്പിറ്റല്‍, ഇംഫാല്‍-ഈസ്റ്റ്, മണിപ്പൂര്‍

35. റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, ഭുവനേശ്വര്‍

Most read: കൊറോണ: പടരാതിരിക്കാന്‍ പ്രതിരോധം

ഇന്ത്യയിലെ ആശുപത്രികള്‍

ഇന്ത്യയിലെ ആശുപത്രികള്‍

36. ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ & റിസര്‍ച്ച്, പുതുച്ചേരി

37. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പട്യാല, പഞ്ചാബ്

38. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, അമൃത്സര്‍

39. സവായ് മാന്‍സിംഗ്, ജയ്പൂര്‍

ഇന്ത്യയിലെ ആശുപത്രികള്‍

ഇന്ത്യയിലെ ആശുപത്രികള്‍

40. ജോധ്പൂരിലെ ഡോ. എസ്.എന്‍ മെഡിക്കല്‍ കോളേജ്

41. ജലാവര്‍ മെഡിക്കല്‍ കോളേജ്, ജലാവര്‍, രാജസ്ഥാന്‍

42. എസ്പി മെഡ്. കോളേജ്, ബിക്കാനീര്‍, രാജസ്ഥാന്‍

43. കിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് മെഡിസിന്‍ & റിസര്‍ച്ച്, ചെന്നൈ

44. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, തേനി

45. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, അഗര്‍ത്തല

ഇന്ത്യയിലെ ആശുപത്രികള്‍

ഇന്ത്യയിലെ ആശുപത്രികള്‍

46. ഗാന്ധി മെഡിക്കല്‍ കോളേജ്, സെക്കന്തരാബാദ്

47. കിംഗ്‌സ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ലഖ്‌നൗ

48. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ബനാറസ് ഹിന്ദു സര്‍വകലാശാല, വാരണാസി

49. ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ്, അലിഗഡ്

50. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ഹല്‍ദ്വാനി

51. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്‍ഡ് എന്ററിക് ഡിസീസസ്, കൊല്‍ക്കത്ത

52. IPGMER, കൊല്‍ക്കത്ത

English summary

Coronavirus: What are the Tests Should You Get Done

Even though the symptoms are similar to that of a cold or the flu, coronavirus is a novel, strain, and hence, the testing is also different. Know more about the coronavirus tests and procedure.
X