For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് മുക്തരായാലും രക്ഷയില്ല; ഇത്തരക്കാര്‍ക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യത

|

ഒരു രോഗമെന്ന നിലയില്‍ കോവിഡ് നിങ്ങളുടെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് ഈ രോഗത്തില്‍ നിന്ന് നിങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നുവെങ്കിലും വൈറസ് ബാധയില്‍ നിന്ന് മുക്തരാവര്‍ക്കുതന്നെ വീണ്ടും വൈറസ് ബാധ സ്ഥിരീകരിക്കുന്ന അവസ്ഥ പലയിടത്തുമുണ്ട്. ചിലര്‍ക്ക് രോഗമുക്തി നേടി 50 ദിവസത്തിനുള്ളില്‍ തന്നെ വീണ്ടും വൈറസ് പുനര്‍നിര്‍മ്മിക്കപ്പെടുന്നു. കൊറോണ വൈറസിനെതിരെ ഒരു വ്യക്തിക്ക് എത്രത്തോളം സ്വാഭാവിക പ്രതിരോധശേഷി ഉണ്ടെന്ന് സൂചിപ്പിക്കുന്നതിന് മതിയായ തെളിവുകളോ പഠനങ്ങളോ ഇപ്പോള്‍ ഇല്ല. എന്നാല്‍, ഒരു വ്യക്തിക്ക് രണ്ടാമതും വൈറസ് സ്ഥിരീകരിക്കുന്നത് നാം കണക്കിലെടുക്കേണ്ട ഒരു സാധ്യതയാണ്.

Most read: ഉച്ചമയക്കം ശീലമാക്കിയവരാണോ നിങ്ങള്‍ ?Most read: ഉച്ചമയക്കം ശീലമാക്കിയവരാണോ നിങ്ങള്‍ ?

ഓരോ വ്യക്തിയും, കോവിഡ് സ്ഥിരീകരിച്ചാല്‍ അലംഭാവം കാണിക്കാന്‍ പാടില്ല. മുമ്പുണ്ടായിരുന്ന മെഡിക്കല്‍ അവസ്ഥകള്‍ ഒരു വ്യക്തിയെ വീണ്ടും വൈറസ് ബാധയ്ക്ക് ഇരയാക്കാമെന്നും അല്ലെങ്കില്‍ കോവിഡ് മുക്തിക്ക് ശേഷം സങ്കീര്‍ണതകള്‍ നേരിടുന്നുവെന്നും ഡോക്ടര്‍മാര്‍ കരുതുന്നു. ഇതിന്റെ ഏറ്റവും വലിയ കാരണം ദുര്‍ബലമായ പ്രതിരോധശേഷി തന്നെയാണ്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ (ബി.എം.ജെ) നടത്തിയ ഒരു പഠനത്തില്‍, കോമോര്‍ബിഡിറ്റികളുള്ള ആളുകള്‍ക്ക് കോവിഡ് വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, ഇനിപ്പറയുന്ന അവസ്ഥകളും രോഗസാധ്യതകളുമുള്ള ആളുകള്‍ ഒന്നിലധികം തവണ കോവിഡ് പിടിക്കാനുള്ള സാധ്യത ഒഴിവാക്കാന്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യ സംബന്ധിയായ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

പ്രമേഹം

പ്രമേഹം

ടൈപ്പ് -1, ടൈപ്പ് -2 പ്രമേഹം എന്നിവ ഏറ്റവും വലിയ കൊമോര്‍ബിഡിറ്റികളിലൊന്നാണ്. ഇത് കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പ്രമേഹ രോഗികള്‍ക്ക് അസാധാരണമായി കോവിഡ് വൈറസ് സാധ്യത കൂടുതലാണ്. കോവിഡ് ബാധിച്ച പ്രമേഹരോഗികള്‍ക്ക് വേഗത്തില്‍ പ്രതിരോധശേഷി കുറയുന്നതായും കോവിഡ് വീണ്ടും പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളില്ലാത്ത, മിതമായ വൈറസ് ബാധയാല്‍ കഷ്ടപ്പെടുന്നവരോ അല്ലെങ്കില്‍ കോവിഡ് മുക്തരാകാന്‍ ആറുമാസത്തില്‍ കൂടുതല്‍ സമയം എടുക്കുന്നവരോ ആണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളവര്‍.

പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

55 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് സ്വാഭാവികമായും പ്രതിരോധശേഷി കുറവാണ്. ഇത് അവരെ കോവിഡിന് കൂടുതല്‍ ഇരയാക്കുന്നു. പഠനങ്ങള്‍ അനുസരിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് ടെയ്ലിംഗ് കോമോര്‍ബിഡിറ്റി ഉള്ളവര്‍ക്ക് ഒന്നിലധികം തവണ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

Most read:ശ്രദ്ധിക്കൂ!! ഈ പ്രായത്തിലുള്ളവരാണ് കോവിഡ് പടര്‍ത്തുന്നത്Most read:ശ്രദ്ധിക്കൂ!! ഈ പ്രായത്തിലുള്ളവരാണ് കോവിഡ് പടര്‍ത്തുന്നത്

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍

നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കോവിഡ് അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു രോഗമാണ് തൈറോയ്ഡ്. ഹൈപ്പോതൈറോയ്ഡ്, ഹൈപ്പര്‍ തൈറോയ്ഡ് അല്ലെങ്കില്‍ ഇവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ തടയുകയും മറ്റ് രോഗങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. പ്രവര്‍ത്തനരഹിതമായ ഹോര്‍മോണുകള്‍ കാരണം അണുബാധകളെയും മറ്റ് രോഗകാരികളെയും പ്രതിരോധിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുന്നു. അതിനാല്‍, ഹോര്‍മോണ്‍ പ്രശ്നങ്ങളും തൈറോയ്ഡ് പ്രശ്നങ്ങളും ഉള്ളവര്‍ വീണ്ടും കോവിഡ് വരാനുള്ള സാധ്യതയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അമിതവണ്ണമുള്ളവര്‍

അമിതവണ്ണമുള്ളവര്‍

നിങ്ങളുടെ സ്വാഭാവിക പ്രതിരോധ ശേഷി കുറയ്ക്കുന്ന ഒരു ഘടകമാണ് അമിതവണ്ണം. ഇത് ഒരു വ്യക്തിയില്‍ കോവിഡ് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമിതവണ്ണത്താല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് തീവ്രവും മാരകവുമായ വൈറസ്ബാധാ സങ്കീര്‍ണതകള്‍ നേരിടാനുള്ള സാധ്യതയും കൂടുതലാണ്. അമിതവണ്ണം ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കുകയും സുപ്രധാനമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തിന് അതിന്റെ ജോലി ചെയ്യുന്നത് വളരെ പ്രയാസകരമാക്കുന്നു, പ്രത്യേകിച്ച് കോവിഡ് മുക്തിക്കു ശേഷം. അമിതവണ്ണമുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനുകള്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ നല്‍കില്ലെന്നും പുതിയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, ഇത്തരക്കാരില്‍ കോവിഡ് രണ്ടാമതും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് വീണ്ടും പിടിപെടാതിരിക്കാനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനുമായി അമിതവണ്ണമുള്ളവര്‍ ജീവിതശൈലി മാറ്റാനും അവരുടെ ആരോഗ്യം സംരക്ഷിക്കാനും ശ്രദ്ധിക്കുക.

Most read:ചെറുപ്രായത്തിലേ ആസ്ത്മ തടയണോ? ഇത് കഴിച്ചാല്‍ മതിMost read:ചെറുപ്രായത്തിലേ ആസ്ത്മ തടയണോ? ഇത് കഴിച്ചാല്‍ മതി

ശ്വസന രോഗങ്ങള്‍

ശ്വസന രോഗങ്ങള്‍

ശ്വസനവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കുന്ന ഒരു രോഗകാരിയാണ് കൊറോണ വൈറസ്. ശ്വസന ബുദ്ധിമുട്ടുകള്‍, വര്‍ദ്ധിച്ച ശ്വാസകോശ സംബന്ധമായ അപകടസാധ്യതയുള്ളവര്‍ എന്നിവരില്‍ കോവിഡ് വീണ്ടും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഒരിക്കല്‍ കോവിഡ് ബാധിച്ചാല്‍ വൈറസില്‍ നിന്ന് മുക്തി നേടാനും ഇവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണ്. സി.പി.ഡി, ആസ്ത്മ, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ അപകടസാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുക.

പ്രതിരോധശേഷിയുടെ അടയാളങ്ങള്‍

പ്രതിരോധശേഷിയുടെ അടയാളങ്ങള്‍

സ്വാഭാവിക പ്രതിരോധശേഷിയും ആന്റിബോഡികളുടെ അളവും നിങ്ങളുടെ കോവിഡ് ബാധാ അപകടസാധ്യത നിര്‍ണ്ണയിക്കും. അതേസമയം, ചില ലക്ഷണങ്ങള്‍, അണുബാധയുടെ രീതി, ഒരു വ്യക്തിയുടെ ലിംഗഭേദം എന്നിവ കോവിഡിനെതിരായ പ്രതിരോധശേഷി എത്രത്തോളം നിലനില്‍ക്കുമെന്ന് വെളിപ്പെടുത്തും. ഉദാഹരണത്തിന്, ഉയര്‍ന്ന പ്രതിരോധശേഷിയുള്ളവരില്‍, പ്രത്യേകിച്ച് പുരുഷന്‍മാര്‍ക്ക് കഠിനമായ കോവിഡിനെപ്പോലും എളുപ്പത്തില്‍ ഭേദമാക്കാനാവുന്നുവെന്ന് ധാരാളം ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 5 ദിവസത്തില്‍ കൂടുതലുള്ള പനി, വിശപ്പില്ലായ്മ, വയറുവേദന, നാഡീപ്രശ്‌നങ്ങള്‍ തുടങ്ങിയവ അപകടകരമായതായി കണക്കാക്കപ്പെടുന്ന സാധാരണ കോവിഡ് ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ മാറാനുള്ള കാലയളവും ഒരു വ്യക്തിയുടെ പ്രതിരോധശേഷിയെ സൂചിപ്പിക്കുന്നു.

Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്

രണ്ടാമതും കോവിഡ് ബാധിക്കുന്നുവെന്നതിന്റെ ലക്ഷണങ്ങള്‍ ആദ്യത്തേതിന് സമാനമായതുതന്നെയാണ്. എന്നിരുന്നാലും, പുതിയ കോവിഡ് വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നതിനാലും പുതിയ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനാലും എല്ലാവരും വളരെ ശ്രദ്ധാലുവായിരിക്കണം. കോവിഡ് വീണ്ടും പിടിപെടാനുള്ള അപകടസാധ്യതയുള്ളവര്‍ ഈ മുന്നറിയിപ്പ് സൂചനകള്‍ നിരീക്ഷിക്കുക:

* ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട്

* അസാധാരണമായ പേശി വേദന

* ഉയര്‍ന്ന പനി, ചുമ

English summary

Coronavirus Reinfection: Diseases Which Could Increase The Risk of Falling Sick

People with these conditions and disease risks need to be the most careful if they want to avoid the risk of catching COVID-19 more than once. Take a look.
Story first published: Wednesday, February 10, 2021, 9:52 [IST]
X
Desktop Bottom Promotion