Just In
Don't Miss
- News
ഒരിഞ്ച് പോലും തല കുനിക്കില്ല, ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കില്ല, പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സ്പീക്കർ
- Automobiles
സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- Movies
മമ്മൂട്ടി ഇന്നും സിനിമയില്‍ തുടരാന്‍ കാരണം അയാള്‍ തന്നെ, പല ശീലങ്ങളും അദ്ദേഹം മാറ്റിവെച്ചു
- Sports
IND vs ENG: ടീം ഇന്ത്യക്കു വന്‍ തിരിച്ചടി, ജഡേജയുടെ മടങ്ങിവരവ് ഉടനില്ല
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കോവിഡ്-19 ; 60 കഴിഞ്ഞവരില്‍ കൂടുതല്‍ ശ്രദ്ധ
കൊറോണവൈറസ് ഇന്ന് ലോകത്തെയാകെ പിടിച്ച് വലിച്ച് കൊണ്ടിരിക്കുകയാണ്. ലോകത്തില്‍ ഉണ്ടാക്കുന്ന ഈ ഭീകരമായ അവസ്ഥക്ക് കാരണമായ കൊറോണയെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനാണ് എല്ലാവരും നെട്ടോട്ടമോടുന്നത്. പ്രായമായവരേയും ചെറുപ്പക്കാരേയും കുട്ടികളെ വരേയും കൊറോണ ബാധിച്ച് കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പ്രായമായവരെ തന്നെയാണ്. കാരണം ലോകത്തിന്റെ പല ഭാഗത്തും മരിക്കുന്നത് പ്രായമായവര്‍ തന്നെയാണ്. രോഗത്തെ പിടിച്ച് കെട്ടാനും രോഗത്തില്‍ നിന്ന് ഇവരെ മുക്തരാക്കുന്നതിനും വേണ്ടി നമ്മുടെ ആരോഗ്യവകുപ്പും സര്‍ക്കാരും ഒത്തു ചേര്‍ന്ന് പരിശ്രമിക്കുകയാണ്.
കൈകഴുകേണ്ടത് 20 സെക്കന്റ്; പക്ഷേ ശ്രദ്ധിക്കണം
എന്നാല്‍ കോവിഡ് -19 ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ പരിചരിക്കുന്നതിന് വേണ്ടി ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസാമൂഹിക നീത്, ശാക്തീകരണ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എന്തൊക്കെയെന്ന് നോക്കാം. പ്രത്യേകിച്ച് 60 വയസ്സിന് മുകളിലുള്ളവരാണ് ശ്രദ്ധിക്കേണ്ടത്. ഇവരില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് മാത്രമല്ല ആസ്ത്മ, ബ്രോങ്കൈറ്റിസ്, മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വീടിനുള്ളില്‍ കഴിയുക
വീടിനുള്ളില്‍ തന്നെ കഴിയുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ക്ക് പുറത്തിറങ്ങുന്നതിനുള്ള സാഹചര്യം ഉണ്ടാക്കരുത്. മാത്രമല്ല വീട്ടിലേക്ക് മറ്റുള്ള സന്ദര്‍ശകരെ അനുവദിക്കരുത്. അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്. ഇനി കണ്ടേ പറ്റൂ എന്നുള്ളവരാണെങ്കില്‍ ഒരു മീറ്റര്‍ അകലം പാലിച്ച് മാത്രം സന്ദര്‍ശിക്കാന്‍ അനുവദിക്കുക. ആരോഗ്യ കാര്യത്തില്‍ എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കുക. ഇതെല്ലാം നിര്‍ബന്ധമായും 60-ന് ശേഷമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്

ഒറ്റക്ക് താമസിക്കുന്നവര്‍
ഒറ്റക്ക് താമസിക്കുന്നവരാണെങ്കില്‍ അയല്‍വാസിയുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും വസ്തുക്കള്‍ വാങ്ങിക്കണം എന്നുണ്ടെങ്കില്‍ ആരോഗ്യമുള്ള മറ്റ് വ്യക്തികളുടെ സഹായം സ്വീകരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ ശ്രദ്ധിക്കുക. ചെറുതും വലുതുമായ എല്ലാ കൂടിച്ചേരലുകളും മീറ്റിംഗുകളും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ലളിതമായ രീതിയില്‍ വീട്ടില്‍ തന്നെ വ്യായാമവും യോഗയും ചെയ്യാന്‍ ശ്രദ്ധിക്കുക. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് എന്നുള്ളത് ഓര്‍മ്മയില്‍ വെക്കുക.

കൈ കഴുകുക
വാഷ്റൂം ഉപയോഗിച്ചതിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും നിര്‍ബന്ധമായും സോപ്പ് ഉപയോഗിച്ച് കൈ കഴുകാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ എന്തെങ്കിലും അത്യാവശ്യത്തിന് പുറത്ത് പോയി വന്നാല്‍ നിര്‍ബന്ധമായും 20 സെക്കന്റ് നേരം കൈകഴുകാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ കണ്ണട പോലുള്ള സാധനങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് ക്ലീന്‍ ചെയ്യേണ്ടതാണ്. ഇടക്കിടെ ഇത് കഴുകുന്നതിന് ശ്രദ്ധിക്കണം. തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ടിഷ്യൂവും തൂവാലയും ഉപയോഗിച്ച് വായ പൊത്തിപ്പിടിക്കാന്‍ ശ്രദ്ധിക്കണം.

മരുന്നുകള്‍ മുടക്കരുത്
മരുന്നുകള്‍ മുടക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇടക്കിടക്ക് ആരോഗ്യനില പരിശോധിക്കുകയോ ചുമയോ, പനിയോ ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ആരോഗ്യകരമായി ഇരിക്കുന്നതിന് വൈദ്യോപദേശം തേടുന്നതിന് ശ്രദ്ധിക്കണം. പുറത്തുള്ള ബന്ധുക്കളുമായി ഫോണ്‍ വഴിയോ വീഡിയോ കോള്‍ വഴിയോ സംസാരിക്കാന്‍ ശ്രദ്ധിക്കുക. ഇത് കൂടാതെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വൃക്കരോഗമുള്ളവര്‍ ഹൃദ്രോഗമുള്ളവര്‍ എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവര്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

പരിചരിക്കുന്നവര്‍ ശ്രദ്ധിക്കാന്‍
മുതിര്‍ന്നവരെ പരിചരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവ എന്താണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ വീട്ടിലുണ്ടെങ്കില്‍ മുതിര്‍ന്നവരെ അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പരിചരിക്കുന്നവര്‍ ശ്രദ്ധിക്കാന്‍
കൈകള്‍ വൃത്തിയായി കഴുകുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പരിചരണ വേളയില്‍ മുഖാവരണം അണിയുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഇവര്‍ നിത്യവും ഉപയോഗിക്കുന്ന വസ്തുക്കള്‍ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കുക. കൈ ഇടക്കിടെ കഴുകാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ഇടവേളയില്‍ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും നല്കാന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യനില ഇടക്കിടക്ക് ശ്രദ്ധിച്ച് കൊണ്ടിരിക്കണം. പനി, തുടര്‍ച്ചയായ ചുമ, ശ്വാസതടസ്സം എന്നീ അവസ്ഥകള്‍ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചെയ്യാന്‍ പാടില്ലാത്തത്
എന്താണ് മുതിര്‍ന്ന പൗരന്മാരോട് ചെയ്യാന്‍ പാടില്ലാത്തത് എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒരു കാര്യമാണ്. പനി, ചുമ, ശ്വാസതടസ്സം എന്നിവ ഉള്ളവര്‍ ഒരിക്കലും പ്രായമായവരെ സന്ദര്‍ശിക്കരുത്. കൈകള്‍ കഴുകാതെ ഇവരെ സ്പര്‍ശിക്കരുത്. വീട്ടിലെ അംഗങ്ങളോട് നിങ്ങള്‍ സംസാരിക്കണം, അയല്‍പക്കത്തുള്ളവരുമായി സാമൂഹിക അകലം പാലിച്ച് തന്നെ ബന്ധം സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. സമാധാനപരമായ ടെന്‍ഷനടിപ്പിക്കാത്ത സാഹചര്യം ഒരുക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം ശ്രദ്ധിച്ചാല്‍ നമുക്ക് നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.