Just In
Don't Miss
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Movies
ചേട്ടാ ഈ സുനാമി എന്ന് വെച്ചാല്‍ എന്താ സംഭവം, മുകേഷിനോട് രമേഷ് പിഷാരടി, വീഡിയോ
- News
5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നു നീക്കി; കേരളത്തില്‍ ആശങ്ക ഇനി 369 പ്രദേശങ്ങളില്‍
- Sports
IND vs ENG: ഇംഗ്ലണ്ടിന് ഇപ്പോഴും അതറിയില്ല! ഏറ്റവും വലിയ വീക്ക്നെസ് ചൂണ്ടിക്കാട്ടി വോന്‍
- Finance
സർക്കാർ ഇടപാടുകൾ നടത്തുന്നതിന് സ്വകാര്യ ബാങ്കുകൾക്ക് ഉണ്ടായിരുന്ന നിരോധനം നീക്കി
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കൊവിഡ് 19; ഹൈ ബി.പി ഉള്ളവരും സുരക്ഷിതരല്ല
അസുഖം വളരെ വൈകും വരെ വ്യക്തമല്ലാത്ത ലക്ഷണങ്ങള്‍ പ്രകടമാക്കാത്തതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ 'സൈലന്റ് കില്ലര്‍' എന്ന് വിളിക്കപ്പെടുന്നു. സ്ഥിരമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത് ഒരു വ്യക്തിയെ പല ഗുരുതരമായ ആരോഗ്യ അവസ്ഥകളിലേക്കും നയിക്കുന്നു. ഇപ്പോള്‍ ഈ അവസ്ഥ കൊറോണ വൈറസില്‍ നിന്നുള്ള മരണ സാധ്യതയും വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു.
Most read: കുട്ടികളിലെ അസുഖങ്ങളും കൊറോണ ഭീതിയും
നിങ്ങള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍, കൊറോണ വൈറസ് വ്യാപന സമയത്ത് സ്വയം പരിരക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ഗര്‍ഭിണികളായ സ്ത്രീകളിലും ഇതിനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. ഇത്തരക്കാരിലെ അപകടങ്ങളാണ് കൊവിഡ് 19 രോഗം ബാധിക്കുക, മോശമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുക, അണുബാധയേറ്റ് ജീവന് അപകടത്തിലാവുക എന്നിവ.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ അപകടസാധ്യതകള്‍
ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള കണക്കുകള്‍ പഠിച്ച ഗവേണങ്ങള്‍ കാണിക്കുന്നത് വൈറസ് ബാധിച്ച രാജ്യങ്ങളിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകളില്‍ കൊവിഡ് 19 അണുബാധയ്ക്കും സങ്കീര്‍ണതകള്‍ക്കും സാധ്യത കൂടുതലാണെന്നാണ്. ചൈനയില്‍, കൊറോണ വൈറസ് ബാധിച്ച് ആശുപത്രികളില്‍ എത്തിയ 25% മുതല്‍ 50% വരെ ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ക്യാന്‍സര്‍, പ്രമേഹം അല്ലെങ്കില്‍ ശ്വാസകോശരോഗങ്ങള്‍ പോലുള്ള ആരോഗ്യാവസ്ഥ ഉണ്ടായിരുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ അപകടസാധ്യതകള്‍
ഇറ്റലിയില്‍, വൈറസ് ബാധിച്ച് മരിച്ചവരില്‍ 99% ത്തിലധികം പേര്‍ക്കും ഈ അവസ്ഥകളിലൊന്ന് ഉണ്ടായിരുന്നു. അവരില്‍ 76% പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍ കൊറോണ വൈറസ് മൂലം മരിക്കാനുള്ള സാധ്യതയും കൂടുതലാണ്. അവരുടെ അപകടസാധ്യത മൊത്തം മരണനിരക്കിനേക്കാള്‍ 6% കൂടുതലാണ്.

കൊറോണ വൈറസും രക്തസമ്മര്‍ദ്ദവും
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുള്ള ആളുകള്‍ക്ക് കൊറോണ വൈറസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘകാല ആരോഗ്യ അവസ്ഥകളും വാര്‍ദ്ധക്യവും നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുന്നു, അതിനാല്‍ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവ് കുറവായിക്കാണുന്നു. 60 വയസ്സിനു മുകളിലുള്ളവരില്‍ മൂന്നില്‍ രണ്ട് പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്ദ്ദമുള്ളവരാകുന്നു.
Most read:കൊറോണ: ഹൃദ്രോഗികളുടെ സങ്കീര്‍ണതകള്‍

കൊറോണ വൈറസും രക്തസമ്മര്‍ദ്ദവും
മറ്റൊരു സാധ്യത ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ നിന്നല്ല, മറിച്ച് ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ചില മരുന്നുകളില്‍ നിന്നാണ്. കാരണം ഈ മരുന്നുകള്‍ കൊവിഡ് 19നെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ ഉത്തരമില്ല. രക്തസമ്മര്‍ദ്ദം ചികിത്സിക്കുന്ന എ.സി.ഇ ഇന്‍ഹിബിറ്ററുകളും എ.ആര്.ബികളും നിങ്ങളുടെ ശരീരത്തില്‍ എ.സി.ഇ 2 എന്ന എന്‍സൈമിന്റെ അളവ് ഉയര്‍ത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കോശങ്ങളെ ബാധിക്കുന്നതിന്, കൊവിഡ് 19 വൈറസ് സ്വയം എ.സി.ഇ 2 ലേക്ക് യോജിക്കപ്പെട്ടേക്കാം.

കൊറോണ വൈറസും രക്തസമ്മര്‍ദ്ദവും
കൂടുതല്‍ കൃത്യത വരുന്നതുവരെ നിങ്ങളുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മരുന്ന് നിര്‍ദ്ദേശിച്ചതുപോലെ തുടരാന്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് എന്നിവ ശുപാര്‍ശ ചെയ്യുന്നു. ഇതിനു മുടക്കം വരുത്തുന്നത്് ഹൃദയാഘാതത്തിനുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും കൊറോണ വൈറസ് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കൊറോണ വൈറസ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരെ എങ്ങനെ ബാധിക്കുന്നു
വൈറസ് ഏറ്റവും എളുപ്പത്തിലും അപകടകരമായും ബാധിക്കുന്നത് ന്യൂമോണിയ രോഗികളെ ആണെങ്കിലും ഇത് നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നു. അതുകൊണ്ടാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ഹൃദയസ്തംഭനം എന്നിവയുള്ള ആളുകളില്‍ അപകടസാധ്യത വര്‍ധിക്കുന്നു.
Most read: കൊറോണ: ഭക്ഷണക്കാര്യത്തില്‍ അല്പം ശ്രദ്ധ നല്‍കാം

കൊറോണ വൈറസ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരെ എങ്ങനെ ബാധിക്കുന്നു
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ധമനികളെ നശിപ്പിക്കുകയും നിങ്ങളുടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു. ആവശ്യത്തിന് രക്തം പമ്പ് ചെയ്യാന്‍ നിങ്ങളുടെ ഹൃദയം കഠിനമായി പരിശ്രമിക്കേണ്ടി വരുന്നു. കാലക്രമേണ, ഈ അധിക ജോലി നിങ്ങളുടെ ശരീരത്തിലേക്ക് ഓക്സിജന്‍ അടങ്ങിയ രക്തം പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നിങ്ങളുടെ ഹൃദയത്തെ ദുര്‍ബലപ്പെടുത്തുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഫലമായി നിങ്ങളുടെ ഹൃദയം ഇതിനകം ദുര്‍ബലമായിട്ടുണ്ടെങ്കില്‍ കൊറോണ വൈറസ് ഹൃദയത്തെ നേരിട്ട് തകരാറിലാക്കുന്നു. മയോകാര്‍ഡിറ്റിസ് എന്ന ഹൃദയപേശിയുടെ വീക്കം ഈ വൈറസിന് എളുപ്പത്തില്‍ പ്രവേശിക്കുന്നതിന് കാരണമായേക്കാം. നിങ്ങളുടെ ധമനികളില്‍ തകരാറുണ്ടെങ്കില്‍, വൈറസ് ആ ഫലകങ്ങള്‍ വിഘടിച്ച് ഹൃദയാഘാതത്തിന് കാരണമാകാം.

എന്ത് ചെയ്യാനാകും
കൊറോണ വൈറസ് തടയാന്‍ എല്ലാവരും മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റ് ആരോഗ്യ സ്ഥിതികളും ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക:
* ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും മറ്റ് ആരോഗ്യ അവസ്ഥകള്‍ക്കും ചികിത്സിക്കാന്‍ ആവശ്യമായ മരുന്ന് നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കുക.
* നിങ്ങള്‍ക്ക് അസുഖം വന്നാല്‍ പനിയും മറ്റ് ലക്ഷണങ്ങളും ചികിത്സിക്കുന്നതിനായി മരുന്നുകള്‍ കരുതുക.
* വീട്ടില്‍ തന്നെ തുടരുക, നിങ്ങള്‍ക്ക് കഴിയുന്നത്ര മറ്റുള്ളവരുമായി സമ്പര്‍ക്കം പരിമിതപ്പെടുത്തുക.
* ജനക്കൂട്ടത്തെയും അസുഖമുള്ളവരെയും ഒഴിവാക്കുക.
* സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കൈകള്‍ പലപ്പോഴും കഴുകുക.
* വീട്ടില്‍ നിങ്ങള്‍ പതിവായി സ്പര്‍ശിക്കുന്ന എല്ലാ ഉപരിതലങ്ങളും വൃത്തിയാക്കി അണുവിമുക്തമാക്കുക.