Just In
- 6 hrs ago
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- 9 hrs ago
ഗരുഡപുരാണം: ഭാര്യക്കും ഭര്‍ത്താവിനും ബാധകം; ഈ 4 സ്വഭാവത്താല്‍ വരും നരകതുല്യ ദാമ്പത്യജീവിതം
- 13 hrs ago
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- 15 hrs ago
Weekly Horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം : 12 രാശിക്കും ഗുണദോഷഫലങ്ങള്‍ ഇപ്രകാരം
Don't Miss
- Sports
IND vs NZ: ഗില്ലിന് ഒരു ഫോര്‍മാറ്റ് മാത്രമേ കഴിയൂ! ആത്മവിശ്വാസം തകര്‍ക്കരുത്, ഫാന്‍സ് പറയുന്നു
- News
ബത്തേരിയില്‍ വിദ്യാര്‍ത്ഥിനി ആശുപത്രി പരിസരത്ത് മരിച്ച നിലയില്‍
- Movies
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
ചെറുപ്രായത്തിലേ ആസ്ത്മ തടയണോ? ഇത് കഴിച്ചാല്‍ മതി
കാലാവസ്ഥയിലെ മാറ്റവും മലിനീകരണവും കാരണം ആസ്ത്മാ രോഗികളുടെ എണ്ണം ഇന്നത്തെ കാലത്ത് വര്‍ധിച്ചുവരികയാണ്. ശ്വാസകോശത്തിലേക്കുള്ള വായുമാര്‍ഗങ്ങളുടെ കോശജ്വലന രോഗമാണ് ആസ്ത്മ. ആസ്ത്മ പിടിപെട്ടയാളുടെ വായുമാര്‍ഗങ്ങളുടെ പാളികള്‍ വീര്‍ക്കുകയും അവയ്ക്ക് ചുറ്റുമുള്ള പേശികള്‍ ശക്തമാക്കുകയും ചെയ്യുന്നു. കട്ടിയുള്ള കഫം വായുമാര്‍ഗങ്ങളില്‍ നിറയ്ക്കുകയും വായു കടന്നുപോകുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നു. ആസ്ത്മയുടെ ലക്ഷണങ്ങളാണ് ചുമ, ശ്വാസതടസ്സം, ശ്വാസം മുട്ടല്‍ എന്നിവ. ലക്ഷണങ്ങള്‍ പെട്ടെന്ന് വഷളാകുമ്പോഴാണ് ആസ്ത്മ എന്ന നിത്യരോഗത്തിലേക്ക് നാമെത്തുന്നത്.
Most
read:
അത്താഴശീലം
ഇങ്ങനെയെങ്കില്‍
ആയുസ്സ്
കുറയും
ഉറപ്പ്
ചെറുപ്പത്തിലേ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തുന്നതിലൂടെ ആസ്ത്മാ സാധ്യതകള്‍ കുറയ്ക്കാവുന്നതാണ്. ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്സിറ്റി, ബ്രിസ്റ്റോള്‍ സര്‍വകലാശാല, യുകെയിലെ സതാംപ്ടണ് സര്‍വകലാശാല, സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ ശാസ്ത്രജ്ഞര്‍ അടുത്തിടെ ഒരു പുതിയ പഠനം പഠനം. അതില്‍ കണ്ടെത്തിയത് ഭക്ഷണങ്ങള്‍ ആസ്ത്മാ രോഗത്തെ ചെറുക്കുമെന്നാണ്, പ്രത്യേകിച്ച് ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങള്‍.
ആരോഗ്യ സംബന്ധിയായ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ.

പഠനം പറയുന്നത്
ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുന്നത് ആസ്ത്മ വരാതെ തടയാന്‍ സഹായിക്കുന്നുവെന്ന് ഇവര്‍ നിരീക്ഷിച്ചു. കുട്ടിക്കാലത്ത് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലായി കഴിക്കുന്നതിലൂടെ, പില്ക്കാലത്ത് ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത കുറയുമെന്ന് പഠനത്തില്‍ കണ്ടെത്തി.

ആസ്ത്മ തടയാന്‍ ഒമേഗ 3 ഭക്ഷണം
മിക്ക ആസ്ത്മാ രോഗികളിലും അവരുടെ കുട്ടിക്കാലത്തു തന്നെ ആസ്ത്മ ആരംഭിക്കുന്നുവെന്നും ഗവേഷണങ്ങള്‍ കണ്ടെത്തി. 2018 ല്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ 6 ശതമാനം കുട്ടികളും ആസ്ത്മയോ സമാനമായ പ്രശ്നങ്ങളോ അനുഭവിക്കുന്നവരാണ്. കുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ വിട്ടുമാറാത്ത അവസ്ഥയാണ് ആസ്ത്മ. ഒരു മോശം ഭക്ഷണക്രമം തീര്‍ച്ചയായും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇതിനൊരു പരിഹാരമാണ് ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഒമേഗ 3 യുടെ സമ്പന്നമായ ഉറവിടമാണ് മത്സ്യം. അതുപോലെ, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
Most
read:കാന്‍സര്‍
മുക്തി
വേഗത്തിലാക്കും
ഈ
ഭക്ഷണങ്ങള്‍

മത്സ്യം
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഏറ്റവും സമൃദ്ധമായ ഉറവിടങ്ങളിലൊന്നാണ് മത്സ്യം. സാല്‍മണ്‍, മത്തി, മുത്തുച്ചിപ്പി പോലുള്ള കക്കയിറച്ചി തുടങ്ങിയ മത്സ്യങ്ങളില്‍ ഇത് അടങ്ങിയിരിക്കുന്നു. ഹൃദയത്തിന് വളരെ ആരോഗ്യകരമായ ഭക്ഷണമായി ഒമേഗ 3യെ കണക്കാക്കപ്പെടുന്നു, കാരണം അവയില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കടല്‍പ്പായല്‍, ആല്‍ഗകള്‍
ഒമേഗ 3യുടെ പോഷകമൂല്യമുള്ള സസ്യാഹാര സ്രോതസ്സുകളാണ് കടല്‍പ്പായല്‍. കടല്‍പ്പായലും ആല്ഗയും ഭക്ഷ്യയോഗ്യമായ പോഷകത്തിന്റെ സമൃദ്ധമായ ഉറവിടങ്ങളാണ്. കണ്ടെത്താന്‍ പ്രയാസമാണെങ്കിലും, കഴിയുമെങ്കില്‍ അവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
Most
read:പാന്‍ക്രിയാറ്റിക്
കാന്‍സര്‍
വരുന്നത്
ആര്‍ക്ക്?

ചിയ വിത്തുകള്‍
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സസ്യ ഉറവിടമാണ് ചിയ വിത്തുകള്‍. സ്മൂത്തികള്‍, സലാഡുകള്‍, മധുരപലഹാരങ്ങള്‍ എന്നിവയില്‍ ചിയ വിത്തുകള്‍ ചേര്‍ത്ത് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് സഹായിക്കും.

വാല്‍നട്ട്
നട്സ് വിഭാഗത്തില്‍പ്പെടുന്ന ഭക്ഷണസാധനമാണ് വാല്‍നട്ട്. ലോകമെമ്പാടും ഇത് സാധാരണയായി ഉപയോഗിക്കുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് വാല്‍നട്ട്. ആരോഗ്യകരമായ ലഘുഭക്ഷണമായി പകല്‍ അല്ലെങ്കില്‍ വൈകുന്നേരങ്ങളില്‍ വാല്‍നട്ട് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
Most
read:ചൊറിച്ചില്‍
നിസാരമായി
തള്ളല്ലേ,
ഈ
രോഗലക്ഷണങ്ങളാകാം

ബീന്‍സ്
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് കിഡ്നി ബീന്‍സ്. ആരോഗ്യകരമായ പോഷകത്തിന്റെ ശരിയായ അളവ് നിങ്ങളുടെ ശരീരത്തിന് ലഭിക്കാന്‍ സാലഡുകളിലോ കറികളിലോ ചേര്‍ത്ത് പതിവായി ബീന്‍സ് കഴിക്കണം.

ചണ വിത്ത്
ചണ വിത്തുകള്‍ ഒമേഗ -3 യുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ്. നിങ്ങള്‍ ഒരു സസ്യാഹാരിയാണെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ മത്സ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍, ചണ വിത്തുകള്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും.