For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണ് കേടാക്കും കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

By Mini
|

കോവിഡ് വ്യാപനം പല കാര്യങ്ങളിലും മനുഷ്യജീവിതം മാറ്റിമറിച്ചു. ശീലങ്ങളും, ചിട്ടകളുമൊക്കെ മാറി, ഒപ്പം ജോലിയുടെ രീതിയും. ഭൂരിഭാഗം കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്നു തന്നെ ജോലി ചെയ്യേണ്ട സാഹചര്യം നല്‍കിയിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം എന്ന രീതിയിലേക്ക് മിക്കവരും പൊരുത്തപ്പെട്ടു വരികയാണ്. ഈ മാറ്റങ്ങളൊക്കെ പകര്‍ച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കാന്‍ വളരെ സഹായിക്കുന്നുണ്ടെങ്കിലും ഇതിനു ഒരു ദോഷവശം കൂടിയുണ്ട്. ഈ രീതിയില്‍ ജോലി ചെയ്യുന്നത് പലര്‍ക്കും പല ആയാസങ്ങളും നല്‍കുന്നു, പ്രത്യേകിച്ച് നിങ്ങളുടെ കണ്ണുകള്‍ക്ക്.

ഏറെ നേരം മുറിയിലിരുന്ന് കമ്പ്യൂട്ടറുകള്‍ക്കു മുന്നില്‍ ജോലി ചെയ്യുന്നതിലൂടെ കണ്ണ് വളരെയധികം സമ്മര്‍ദ്ദത്തിലായിത്തീരുന്നു. ലാപ്‌ടോപ്, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയെ വളരെയധികം ആശ്രയിക്കേണ്ടി വരുന്നത് നമ്മുടെ കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇത് ആളുകളെ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം അഥവാ ഡിജിറ്റല്‍ ഐ സ്‌ട്രെയിനിലേക് നയിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആയുര്‍വ്വേദ ഒറ്റമൂലി ഏത് പഴകിയ മൈഗ്രേയ്‌നും മാറും

അസോസിയേറ്റഡ് ചേംബര്‍സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ നടത്തിയ വെബിനാറില്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (CVS) എന്ന രോഗം വര്‍ദ്ധിക്കാന്‍ ഇടയായത് ആളുകള്‍ കമ്പ്യൂട്ടറിന് മുന്നില്‍ വളരെയധികം സമയം ചെലവഴിക്കുന്നത് മൂലമാണെന്ന് നേത്രരോഗ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് 19 വ്യാപനം കാരണം കുട്ടികളും മുതിര്‍ന്നവരും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഉപയോഗിക്കുന്നത് 75 ശതമാനത്തിലധികം വര്‍ദ്ധിച്ചതായി വിലയിരുത്തപ്പെടുന്നു.

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം ലക്ഷണങ്ങള്‍

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം ലക്ഷണങ്ങള്‍

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ ഒരു പ്രശ്‌നത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് മൂലം ഒന്നിലധികം നേത്ര പ്രശ്‌നങ്ങളുടെ ഒരു ശ്രേണി തന്നെയാണ് ഇതുമൂലമുണ്ടാകുന്നത്. ഇന്ന് ഏകദേശം 50 മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് സി.വി.സി ലക്ഷണങ്ങളില്‍ ചിലതെങ്കിലും അനുഭവപ്പെടുന്നുണ്ട്.

സ്ഥിരമായ കമ്പ്യൂട്ടര്‍ ഉപയോഗം

സ്ഥിരമായ കമ്പ്യൂട്ടര്‍ ഉപയോഗം

സ്ഥിരമായ കമ്പ്യൂട്ടര്‍ ഉപയോഗം കണ്ണിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും കാഴ്ച മങ്ങല്‍, ഇരട്ടിയായി കാണുക, കണ്ണുകള്‍ക്ക് വരള്‍ച്ച, ചുവപ്പുനിറം, ചൊറിച്ചില്‍, തലവേദന, കഴുത്തിനും നടുവിനും ഉള്ള വേദനകള്‍, ഫോക്കസ് ചെയ്യാനുള്ള ബുദ്ധിമുട്ട് എന്നിവയിലേക്ക് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം നിങ്ങളെ നയിച്ചേക്കാം. മാത്രമല്ല, ഇത് നിങ്ങളുടെ ജോലിയുടെ ക്ഷമതയെയും പ്രതികൂലമായി ബാധിച്ചേക്കാം.

കണ്ണുകള്‍ക്ക് അസ്വസ്ഥത

കണ്ണുകള്‍ക്ക് അസ്വസ്ഥത

നിങ്ങള്‍ ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണുകള്‍ ചിമ്മുന്നതിന്റെ ഇടവേളകള്‍ കൂടുകയും തല്‍ഫലമായി കണ്ണുകള്‍ക്ക് വരള്‍ച്ചയും ഇടയ്ക്ിടെ മങ്ങലും അനുഭവപ്പെടുന്നു. മാത്രമല്ല ഇത് കണ്ണിന്റെ പേശികള്‍ക്ക് വളരെയധികം ആയാസം ഉണ്ടാക്കുകയും ചെയ്യുന്നു. സ്‌ക്രീനിലെ പ്രകാശത്തിന്റെ അളവില്‍ പെട്ടെന്നുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ കണ്ണിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും തല്‍ഫലമായി അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും.

 പ്രതിവിധികള്‍

പ്രതിവിധികള്‍

കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തുടര്‍ച്ചയായി അധികനേരം നോക്കാതിരിക്കുക, സ്‌ക്രീനിന്റെ പ്രകാശതീവ്രത കുറച്ചുവയ്ക്കുക, കണ്ണില്‍ ഐ ഡ്രോപ്‌സ് ഉപയോഗിക്കുക എന്നിവയൊക്കെ സി.വി.സി തടയാന്‍ സഹായിക്കും. തുടര്‍ച്ചയായി 30-35 മിനിട്ടില്‍ കൂടുതല്‍ സ്‌ക്രീനില്‍ നോക്കാതിരിക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അധ്യാപകര്‍ 30-35 മിനിറ്റിനുശേഷം ഒരു പതിനഞ്ച് മിനിട്ട് ഇടവേള നല്‍കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് കുട്ടികളില്‍ സി.വി.സി ഉണ്ടാവാതിരിക്കാന്‍ സഹായിക്കും.

20-20-20 റൂള്‍

20-20-20 റൂള്‍

വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് 20-20-20 നിയമം നടപ്പിലാക്കുന്നത് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം അപകട സാധ്യത കുറയ്ക്കാന്‍ ഉപകാരപ്പെടും എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 20 മിനിറ്റ് ജോലി ചെയ്തതിനു ശേഷം 20 സെക്കന്‍ഡ് നേരം 20 അടിയില്‍ കൂടുതല്‍ ദൂരത്തുള്ള ഏതെങ്കിലും വസ്തുവില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. ഇത് നിങ്ങളുടെ കണ്ണിന്റെ മസിലുകള്‍ക്ക് വിശ്രമം നല്‍കുകയും കണ്ണുകളിലേക്കും കഴുത്തിലേക്കും നടുഭാഗത്തേക്കുമുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ മുറിയിലെ വെളിച്ചത്തിന്റെ ക്രമീകരണം, ഇരിക്കുന്ന രീതി, കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ ഗുണനിലവാരം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്.

കുഞ്ഞുങ്ങളിലെ നേത്രപരിരക്ഷ

കുഞ്ഞുങ്ങളിലെ നേത്രപരിരക്ഷ

ഇനി കുഞ്ഞുങ്ങളുടെ കാര്യത്തില്‍, ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞാല്‍ ഉടന്‍ തന്നെ കുഞ്ഞുങ്ങളുടെ നേത്ര പരിശോധന നടത്തേണ്ടത് പ്രധാനമാണ്. ജനങ്ങളുടെ ഇടയില്‍ നേത്രപരിചരണത്തിന് വേണ്ടത്ര അവബോധം സൃഷ്ടിക്കേണ്ട കാലത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ ജനങ്ങളെ അന്ധതയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് തിമിരം. യഥാര്‍ത്ഥത്തില്‍ തിമിരത്തിന് ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്.

English summary

Computer Vision Syndrome: Causes, Symptoms and Treatments

Are you working from home? You may be at risk of developing computer vision syndrome. Take a look.
X