For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹ ശേഷം സ്ത്രീകളില്‍ മാറിടവലിപ്പം കൂടുന്നതിന് പിന്നില്‍

By Aparna
|

പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ് കേള്‍ക്കുന്നതാണ് സ്ത്രീകളില്‍ വിവാഹ ശേഷം മാറിട വലിപ്പം വര്‍ദ്ധിക്കുന്നു എന്നുള്ളത്. എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനോ പ്രധാനപ്പെട്ട ഏതെങ്കിലും വ്യക്തിയോട് പങ്കു വെക്കുന്നതിനോ ഇന്നും പലര്‍ക്കും മടിയാണ്. എന്നാല്‍ വിവാഹ ശേഷം മാത്രമല്ല സ്ത്രീകളില്‍ മാറിടവലിപ്പം വര്‍ദ്ധിക്കുന്നത്. അതിന് പിന്നില്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.

സ്ത്രീകളില്‍ പലരും പുറത്ത് പറയാന്‍ മടിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഇതും. ചിലരില്‍ മാറിട വലിപ്പം കുറയുന്നതും ചിലരില്‍ മാറിട വലിപ്പം വര്‍ദ്ധിക്കുന്നതും തന്നെയാണ് ഇവരെ അലട്ടുന്നത്. എന്നാല്‍ വിവാഹ ശേഷമല്ലാതെ തന്നെ മറ്റ് ചില കാരണങ്ങള്‍ കൊണ്ട് നിങ്ങളില്‍ മാറിട വലിപ്പം വര്‍ദ്ധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ വെല്ലുവിളികള്‍ ഇല്ലാതെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നുണ്ട്.

 ആണറിയണം ഈ തകരാറുകള്‍; ലൈംഗിക ജീവിതം നശിപ്പിക്കുന്നവ ഇവ ആണറിയണം ഈ തകരാറുകള്‍; ലൈംഗിക ജീവിതം നശിപ്പിക്കുന്നവ ഇവ

സ്ത്രീ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ആകര്‍ഷണീയമായ ഒന്ന് തന്നെയാണ് മാറിടം. എന്നാല്‍ ഇതിന്റെ അസാധാരണായ വലിപ്പക്കുറവ് സ്ത്രീകളില്‍ ആത്മവിശ്വാസം ഇല്ലാതാക്കുകയും മാനസിക പ്രശ്‌നങ്ങള്‍ വരെ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിവാഹ ശേഷം മാറിടവലിപ്പം വര്‍ദ്ധിക്കുന്നു എന്നൊരു ധാരണ പലര്‍ക്കിടയിലും ഉണ്ട്. പക്ഷേ ഇതല്ലാതേയും മാറിടവലിപ്പം വര്‍ദ്ധിക്കുന്നുണ്ട്. പലരും ശ്രദ്ധിക്കുന്നില്ലെന്ന് മാത്രമാണ് കാര്യം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വണ്ണം കൂടുന്നും കുറയുന്നതും

വണ്ണം കൂടുന്നും കുറയുന്നതും

ശരീരവണ്ണം കൂടുന്നതും കുറയുന്നതും നമ്മുടെ ശരീരത്തിലെ എല്ലാം അംഗങ്ങളേയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നുണ്ട്. എന്നാല്‍ ഒരു പ്രത്യേക ഭക്ഷണത്തിനും നിങ്ങളുടെ സ്തനങ്ങള്‍ വലുതാക്കാനോ ചെറുതാക്കാനോ കഴിയില്ല; സ്തനങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് കൊഴുപ്പ് കൊണ്ടാണ്. അതുകൊണ്ട് തന്നെ ശരീരഭാരത്തിലെ മാറ്റങ്ങള്‍ സ്തന വലുപ്പത്തിലുള്ള മാറ്റങ്ങളില്‍ പതിഫലിപ്പിക്കും.' കൂടുതല്‍ ഈസ്ട്രജന്‍ തരത്തിലുള്ള ഭക്ഷണങ്ങള്‍ (സോയാബീന്‍ പോലുള്ളവ) കഴിക്കുന്നത് സ്തന വലുപ്പത്തെ ബാധിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് ശരീര ഭാരം വര്‍ദ്ധിക്കുമ്പോഴും കുറയുമ്പോഴും നിങ്ങളില്‍ സ്തനവലിപ്പം വര്‍ദ്ധിക്കും എന്നുള്ളത് അറിഞ്ഞിരിക്കണം.

ലൈംഗികത

ലൈംഗികത

ലൈംഗികവേളയില്‍, ഉത്തേജനം, സംവേദനം, ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവ വര്‍ദ്ധിക്കുന്നത് സ്തനങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും, ഇത് അവയുടെ വലിപ്പം വര്‍ദ്ധിക്കുന്നതിന് കാരണമാകും. രക്തപ്രവാഹം വര്‍ദ്ധിക്കുന്നതിനാല്‍ ലൈംഗികബന്ധത്തില്‍ സ്തനങ്ങള്‍ക്ക് 25% വരെ വലിപ്പമുണ്ടാകുമെന്നതിന് ചില തെളിവുകളുണ്ട്. സ്ഥിരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍ ഇവരില്‍ ഈ മാറ്റം ക്രമേണ നിലനില്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ ലൈംഗിക ബന്ധം മാത്രം സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി പറയാന്‍ സാധിക്കില്ല. ഇത് കൂടാതെ നിരവധി ഘടകങ്ങള്‍ ഇതിന് പിന്നിലുണ്ട്.

 വ്യായാമം

വ്യായാമം

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് മികച്ചതാണ്. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് കുറയുകയും അത്‌ലറ്റുകള്‍ക്ക് ബ്രെസ്റ്റ് കൊഴുപ്പ് ടിഷ്യു കുറയുകയും ചെയ്യുന്നു. വ്യായാമം പേശികളെ വര്‍ദ്ധിപ്പിക്കുകയും സ്തനങ്ങള്‍ ഇരിക്കുന്ന നെഞ്ച് പ്രത്യേകമായി ടോണ്‍ ചെയ്യുകയും അവയെ ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളില്‍ സ്തനവലിപ്പത്തില്‍ മാറ്റം സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിലും സ്തനവലിപ്പത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.

ഓവുലേഷന്‍

ഓവുലേഷന്‍

സ്ത്രീകളില്‍ ഓവുലേഷന്‍ സമയത്തും ഇത്തരം ശാരീരിക മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യീ സമയം ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവിലുണ്ടാവുന്ന വ്യതിയാനം നിങ്ങളുടെ സ്തനങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നു. ഇത് അവയുടെ വലിപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സമയത്ത് നിങ്ങളില്‍ ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്കുള്ള സാധ്യത വളരെ കൂടുതലായാണ് കണക്കാക്കുന്നത്. ഓവുലേഷന്‍ സമയത്ത് ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധേയമായതും ആണ്.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന്റെ സമയത്ത് പല വിധത്തിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആര്‍ത്തവ വിരാമവും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നതാണ്. ഹോര്‍മോണ്‍ വ്യത്യാസത്തിന്റെ ഫലമായാണ് നിങ്ങളില്‍ പലപ്പോഴും സ്തനവലിപ്പത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഇത് പലപ്പോഴും സ്തനകോശങ്ങളില്‍ ഈസ്ട്രജന്റെ സ്വാധീനം കാരണം നിങ്ങളുടെ സ്തനങ്ങള്‍ വലുതായതായി തോന്നുന്നു.

പുകവലി

പുകവലി

പുകവലിക്കുന്ന സ്ത്രീകളും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് പിന്തുണയ്ക്കാത്ത ബ്രെസ്റ്റ് ടിഷ്യു ഉള്ളപ്പോള്‍, ഇത് സ്തനങ്ങള്‍ ക്ഷയിക്കാന്‍ കാരണമാകുന്നു. 'നിങ്ങള്‍ പുകവലിക്കുമ്പോള്‍ നിങ്ങളുടെ കോശങ്ങളില്‍ ഓക്‌സിജന്‍ കുറവാണെന്ന് ചിലര്‍ പറയുന്നു. ഇത് നിങ്ങളുടെ ടിഷ്യുകളെ ബാധിക്കുന്നുണ്ട്. ഈ സമയത്ത് സ്തനങ്ങളില്‍ വലിപ്പ മാറ്റം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

 ഗര്‍ഭകാലം

ഗര്‍ഭകാലം

ഗര്‍ഭകാലത്തും സ്ത്രീകളില്‍ സ്തനവലിപ്പം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് ഹോര്‍മോണ്‍ വ്യത്യാസം കാരണം മാറിടത്തിന്റെ വലിപ്പം വര്‍ദ്ധിക്കാവുന്നതാണ്. പ്രസവ ശേഷവും സ്ത്രീ ശരീരത്തില്‍ ഇത്തരം മാറ്റങ്ങള്‍ കൂടുതലായി ഉണ്ടാവുന്നുണ്ട്. വിവാഹ ശേഷമാണെങ്കില്‍ സന്തോഷകരമായ അവസ്ഥകള്‍ സ്ത്രീ ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ആര്‍ത്തവം

ആര്‍ത്തവം

ആര്‍ത്തവ സമയത്ത് നിങ്ങളില്‍ സ്തനങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. ഈസ്ട്രജനില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട് വിവാഹം മാത്രമല്ല സ്ത്രീകളില്‍ സ്തനങ്ങളില്‍ വ്യത്യാസമുണ്ടാക്കുന്നത് എന്നുള്ളത് എല്ലാവരും അറിഞ്ഞിരിക്കണം.

English summary

Common Things That Can Change Your Breast Size

Here in this article we are discussing about some common things that can change your breast size. Take a look.
X
Desktop Bottom Promotion