For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവന്‍ വരെ കവര്‍ന്നേക്കാം; 50 വയസ്സ് കഴിഞ്ഞാല്‍ കരുതിയിരിക്കണം ഈ അസുഖങ്ങളെ

|

ഒരു ഘട്ടം കഴിയുമ്പോള്‍ പ്രായം അതിന്റെ വികൃതികള്‍ കാണിച്ചുതുടങ്ങും. രോഗങ്ങള്‍ നിങ്ങളെ എളുപ്പത്തില്‍ കീഴടക്കാന്‍ തുടങ്ങും. അതിനാല്‍ നിങ്ങള്‍ പ്രായമാകുന്നതിനനുസരിച്ച് നിങ്ങളുടെ ആരോഗ്യവും വേണ്ടവിധം ശ്രദ്ധിക്കേണ്ടതുണ്ട്.

Also read: പ്രതിരോധശക്തിക്കും ഹോര്‍മോണ്‍ വളര്‍ത്താനും തണുപ്പുകാലത്ത് ഗുണംചെയ്യും ഈ മഗ്നീഷ്യം ഭക്ഷണങ്ങള്‍Also read: പ്രതിരോധശക്തിക്കും ഹോര്‍മോണ്‍ വളര്‍ത്താനും തണുപ്പുകാലത്ത് ഗുണംചെയ്യും ഈ മഗ്നീഷ്യം ഭക്ഷണങ്ങള്‍

50 വയസ്സ് കഴിയുമ്പോള്‍ പലതരത്തിലുള്ള ആരോഗ്യ അപകടസാധ്യതകളും വര്‍ദ്ധിക്കുന്നു. അവയില്‍ പലതും നിങ്ങളുടെ ജീവന് ഭീഷണിയാകുന്നതുമാണ്. ചില രോഗങ്ങള്‍ പ്രായമാകുമ്പോള്‍ സാധാരണയായി വരുന്നവയാണ്. പ്രായമാകുമ്പോള്‍, പ്രത്യേകിച്ച് 50 വയസ്സിന് ശേഷം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ചില രോഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

നേത്ര സംബന്ധമായ പ്രശ്‌നങ്ങള്‍

നേത്ര സംബന്ധമായ പ്രശ്‌നങ്ങള്‍

പ്രായമായവരില്‍ തിമിരം, പ്രെസ്ബയോപിയ, മാക്യുലര്‍ ഡീജനറേഷന്‍, ഗ്ലോക്കോമ, കണ്ണ് വരള്‍ച്ച തുടങ്ങിയ നേത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ സാധാരണമാണ്. പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനും ഗ്ലോക്കോമയും കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്ലോക്കോമയുടെ കാര്യത്തില്‍, കണ്ണില്‍ ദ്രാവകത്തിന്റെ മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് ഒപ്റ്റിക് നാഡിക്ക് തകരാറ് വരുത്തുകയും കാഴ്ചയെ ബാധിക്കുകയും ചെയ്യുന്നു. ഇത് ഒടുവില്‍ അന്ധതയിലേക്ക് നയിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

50 കഴിഞ്ഞാല്‍ ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത ഏറെയാണ്. ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുകയും അവയ്ക്കുള്ളിലെ മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യുന്നതിനാലാണ് വാര്‍ദ്ധക്യസമയത്ത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. പ്രായമായവരില്‍ അമിതവണ്ണവും സമ്മര്‍ദ്ദവും കാരണം അവരുടെ ആരോഗ്യാവസ്ഥ വഷളാകുന്നു. എന്നിരുന്നാലും, ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും മരുന്നുകളിലൂടെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Also read:തണുപ്പുകാലത്ത് കഠിനമാകുന്ന മൈഗ്രേനും സൈനസും; വേദനമുക്തിക്ക് പരിഹാരം ഇത്Also read:തണുപ്പുകാലത്ത് കഠിനമാകുന്ന മൈഗ്രേനും സൈനസും; വേദനമുക്തിക്ക് പരിഹാരം ഇത്

ഹൃദ്രോഗങ്ങള്‍

ഹൃദ്രോഗങ്ങള്‍

50 വയസ്സ് കഴിഞ്ഞവരില്‍ കണ്ടുവരുന്ന മറ്റൊരു സാധാരണമായി ആരോഗ്യ പ്രശ്‌നമാണ് ഹൃദ്രോഗങ്ങള്‍. രക്തക്കുഴലുകള്‍ക്കുള്ളില്‍ ശിലാഫലകം അധികസമയം അടിഞ്ഞുകൂടുന്നതും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതും ഹൃദയാഘാതത്തിന് വരെ കാരണമാകുന്നു. അപകടസാധ്യത കണക്കിലെടുത്ത് 50 വയസ് കഴിഞ്ഞവര്‍ ഒരു പതിവ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. അതുവഴി നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും സാധ്യമാകുന്നു.

കേള്‍വി പ്രശ്‌നങ്ങള്‍

കേള്‍വി പ്രശ്‌നങ്ങള്‍

പ്രായമായവരിലുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് കേള്‍വി തകരാറ്. ഉയര്‍ന്ന ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള കഴിവ് ക്രമേണ കുറഞ്ഞുവരുന്നു. പ്രായവുമായി ബന്ധപ്പെട്ട ശ്രവണ നഷ്ടത്തിന്റെ ഏറ്റവും പ്രബലമായ തരം പ്രെസ്ബിക്യൂസിസ് ആണ്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടും.

Also read:ഓട്ടിസം, സെറിബ്രല്‍ പാള്‍സി; കുട്ടികളില്‍ കണ്ടുവരുന്ന 5 ന്യൂറോളജിക്കല്‍ തകരാറുകള്‍Also read:ഓട്ടിസം, സെറിബ്രല്‍ പാള്‍സി; കുട്ടികളില്‍ കണ്ടുവരുന്ന 5 ന്യൂറോളജിക്കല്‍ തകരാറുകള്‍

അസ്ഥി രോഗങ്ങള്‍

അസ്ഥി രോഗങ്ങള്‍

പ്രായമാകുമ്പോള്‍ ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ ആളുകള്‍ക്ക് സാധാരണയായി വരുന്നു. ഓസ്റ്റിയോപൊറോസ് ബാധിച്ചാല്‍ അസ്ഥികള്‍ ദുര്‍ബലമാവുകയും അസ്ഥി ഒടിവ് സംഭവിക്കുകയും ചെയ്യുന്നു. പ്രായമായവരില്‍ സന്ധിവേദനയുടെ ഒരു സാധാരണ രൂപമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. ഈ അവസ്ഥയില്‍ സന്ധികള്‍ ജീര്‍ണിക്കുന്നു.

പ്രമേഹം

പ്രമേഹം

ഏത് പ്രായത്തിലും നിങ്ങള്‍ക്ക് പ്രമേഹം വരാം. എന്നാല്‍ പ്രായത്തിനനുസരിച്ച് പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നു. പ്രമേഹം വരുമ്പോള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നു. ഇത് ആത്യന്തികമായി കണ്ണുകള്‍, ഞരമ്പുകള്‍, വൃക്കകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തുന്നു. ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവയ്ക്കുന്നു. കടുത്ത വിശപ്പ്, ദാഹം, ക്ഷീണം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍, കാഴ്ച മങ്ങല്‍ എന്നിവയാണ് പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ നിങ്ങള്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

Also read:വെറും വയറ്റില്‍ പഴം കഴിക്കരുത്; നിങ്ങളെ കാത്തിരിക്കുന്നത് ഈ 5 അപകടങ്ങള്‍Also read:വെറും വയറ്റില്‍ പഴം കഴിക്കരുത്; നിങ്ങളെ കാത്തിരിക്കുന്നത് ഈ 5 അപകടങ്ങള്‍

ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി)

ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി)

സിഒപിഡി നിങ്ങളുടെ ശ്വാസകോശത്തില്‍ നിന്നുള്ള വായുവിന് തടസ്സം വരുത്തുന്നു. നിങ്ങള്‍ അറിയാതെ തന്നെ വര്‍ഷങ്ങളോളം നിങ്ങളില്‍ നിലനില്‍ക്കുന്ന രോഗമാണിത്. ഇതിന്റെ ലക്ഷണങ്ങള്‍ സാധാരണയായി നിങ്ങളുടെ 40കളിലും 50കളിലും പ്രത്യക്ഷപ്പെടും. ഈ അസുഖം ബാധിച്ചാല്‍ നിങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. ചുമ, ശ്വാസം മുട്ടല്‍, കഫക്കെട്ട് എന്നിവ ഉണ്ടാകാം. വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, പുകവലിയും മലിനീകരണവും ഒഴിവാക്കല്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് സിഒപിഡി പരിഹരിക്കാന്‍ സാധിക്കും.

English summary

Common Health Problems You Should Care About After Turning 50

Here are some health problems you should care about after 50 years of age. Take a look.
Story first published: Wednesday, December 21, 2022, 12:00 [IST]
X
Desktop Bottom Promotion