For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനങ്ങളിലെ വേദന നിസ്സാരമാക്കരുത്, പിന്നീട് അപകടം

|

സ്തനങ്ങളിൽ വേദന സാധാരണ സ്ത്രീകളിൽ ഉണ്ടാവുന്ന ഒന്നാണ്. അവരുടെ ആർത്തവ കാലത്തും ഓവുലേഷന്‍ സമയത്തും ഗർഭകാലത്തും എല്ലാം സ്തനങ്ങളിലെ വേദന ഉണ്ടാവുന്നുണ്ട്. സാധാരണയായി ആർത്തവത്തോട് അനുബന്ധിച്ചാണ് ഇത് ഉണ്ടാവുന്നത്. അല്ലെങ്കിൽ സ്തനാർബുദത്തിന്‍റെ ലക്ഷണങ്ങളിൽ ഒന്നായും ഇതിനെ കണക്കാക്കാറുണ്ട്. എന്നാല്‍ സ്തനാർബുദലക്ഷണങ്ങളിൽ ഒന്ന് മാത്രമല്ല ഇത്തരത്തിലുള്ള വേദന എന്ന് തിരിച്ചറിയേണ്ടതാണ്.

പല സ്ത്രീകളും ഇത്തരം കാര്യങ്ങൾ അവഗണിച്ച് വിടുകയാണ് ചെയ്യുന്നത്. പിന്നീട് അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്. പൊതുവേ ആർത്തവത്തോട് അനുബന്ധിച്ചാണ് ഇത്തരം വേദനകൾ ഉണ്ടാവുന്നത് എന്നുണ്ടെങ്കിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. മറ്റ് പല കാരണങ്ങൾ കൊണ്ടും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്.

Most read:പ്രസവ വേദനയേക്കാൾ ഭീകരം പുരുഷനിലെ ഈ വേദനMost read:പ്രസവ വേദനയേക്കാൾ ഭീകരം പുരുഷനിലെ ഈ വേദന

സ്തനങ്ങളിൽ ഉണ്ടാവുന്ന വേദനകള്‍ പലപ്പോഴും അവഗണിക്കുന്നതിന് മുൻപ് അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് നിങ്ങളിൽ സ്തനങ്ങളിലെ വേദന ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

 ആർത്തവ സമയം

ആർത്തവ സമയം

ആർത്തവ സമയത്തുണ്ടാവുന്ന വേദന സ്തനങ്ങളിൽ സാധാരണ ഒന്ന് തന്നെയാണ്. ഈ സമയത്തുണ്ടാവുന്ന ഹോര്‍മോൺ പ്രശ്നങ്ങളാണ് പലപ്പോഴും ഇത്തരം വേദനകൾക്ക് കാരണം. ആർത്തവത്തിന് ഒരാഴ്ച മുൻപെങ്കിലും സ്തനങ്ങളിൽ വേദന അനുഭവപ്പെടുന്നുണ്ട്. ഇത് കൂടാതെ പല വിധത്തിലുള്ള കാരണങ്ങളും ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് മറ്റ് ചില കാരണങ്ങൾ എന്ന് നോക്കാം.

ഇൻഫെക്ഷൻ

ഇൻഫെക്ഷൻ

സ്തനങ്ങളിൽ ഉണ്ടാവുന്ന ഫംഗൽ ഇൻഫെക്ഷന്‍ പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് വലിയ സ്തനങ്ങൾ ഉള്ളവരിലാണ് ഈ അവസ്ഥ ഉണ്ടാവുന്നത്. ഇവർക്ക് തൊലിയിൽ നിറവ്യത്യാസവും ചൊറിച്ചിലും ഒക്കെ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം ഇൻഫെക്ഷന്‍റെ പ്രധാന ലക്ഷണമാണ്. ഇതിന് വേണ്ടി ഡോക്ടറെ കണ്ട് ഉചിതമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

ഹോർമോൺ ചികിത്സ

ഹോർമോൺ ചികിത്സ

ഹോര്‍മോൺ ചികിത്സ പലപ്പോഴും സ്തനങ്ങളിൽ വേദന ഉണ്ടാക്കുന്നുണ്ട്. ചിലർ സ്തനങ്ങളിൽ ഷേപ്പ് ഉണ്ടാക്കുന്നതിനും പ്രായത്തെ കുറക്കുന്നതിനും വേണ്ടി ഹോര്‍മോൺ ചികിത്സ എടുക്കാറുണ്ട്. ഇത് നിങ്ങളിൽ ഉണ്ടാക്കുന്നത് പലപ്പോഴും സ്തനങ്ങളിലെ വേദനയും മറ്റുമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

ഗര്‍ഭനിരോധന ഗുളികകൾ

ഗര്‍ഭനിരോധന ഗുളികകൾ

ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവരിലും ഇതേ അവസ്ഥ ഉണ്ടാവാറുണ്ട്. ഇവരിൽ ഈസ്ട്രജൻ, പ്രൊജസ്റ്റിറോൺ ഹോർമോണുകളിൽ മാറ്റം വരുകയും അത് സ്തനങ്ങളിൽ വേദനയുണ്ടാക്കുന്നതിനും കാരണമായി മാറുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഉടനെ ശ്രദ്ധിക്കണം.

വ്യായാമം

വ്യായാമം

ചില സ്ത്രീകളിൽ വ്യായാമം ചെയ്യുന്ന സമയത്ത് ഇത്തരം വേദനകൾ അനുഭവപ്പെടാറുണ്ട്. ഇത് പലപ്പോഴും അമിതമായി വ്യായാമം ചെയ്യുന്നതോ അല്ലെങ്കിൽ വ്യായാമ സമയത്ത് വസ്ത്രങ്ങൾ കൃത്യമായ അളവിലല്ലാത്തതോ പലപ്പോഴും ഇത്തരം വേദനകൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത് അത്ര ടെൻഷനടിക്കേണ്ട ഒരു കാര്യമല്ല.

 വലിയ സ്തനങ്ങൾ

വലിയ സ്തനങ്ങൾ

വലിയ സ്തനങ്ങൾ ഉള്ളവർ പലപ്പോഴും ഇത്തരം പ്രതിസന്ധികൾ അനുഭവിക്കുന്നതിന് കാരണമാകുന്നുണ്ട്. സ്തനങ്ങളുടെ വലിപ്പവും കനവും ആണ് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നത്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി സപ്പോർട്ടിംങ് ബ്രാകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്.

 ബ്രായുടെ അളവ് കൃത്യമല്ലെങ്കിൽ

ബ്രായുടെ അളവ് കൃത്യമല്ലെങ്കിൽ

നിങ്ങളിൽ ബ്രായുടെ അളവ് കൃത്യമല്ലെങ്കില്‍ ഇത് സ്തനങ്ങളിലെ വേദനകൾ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. കൃത്യമായ അളവിലുള്ള ബ്രാ ധരിക്കുന്നതിലൂടെ അത് നിങ്ങളുടെ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രണ്ട് സ്തനങ്ങളിലും വേദന ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അളവ് കൃത്യമായ ബ്രാ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്.

സ്തനങ്ങളിലെ സിസ്റ്റ്

സ്തനങ്ങളിലെ സിസ്റ്റ്

സ്തനങ്ങളിലെ സിസ്റ്റ് പലപ്പോഴും ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ സിസ്റ്റുകൾ ഉണ്ടാവുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും സ്തനങ്ങളിൽ ചെറിയ തടിപ്പും കനവും ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാല്‍ അതിന് പരിഹാരം കാണുന്നതിന് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

പരിഹാരങ്ങൾ

പരിഹാരങ്ങൾ

എന്തൊക്കെ കാര്യങ്ങളാണ് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി സോഡിയം അടങ്ങിയ പദാർത്ഥങ്ങൾ കഴിക്കുന്നത് കുറക്കണം, കാൽസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. സപ്പോർട്ടീവ് ആയിട്ടുള്ള ബ്രാ ആണ് വാങ്ങിക്കേണ്ടത്. ഹോര്‍മോൺ മാറ്റങ്ങള്‍ കൃത്യമാക്കുന്നതിന് വേണ്ടിയുള്ള മരുന്നുകൾ ഉപയോഗിക്കണം. എന്നാൽ വേദന കുറക്കുന്ന മരുന്നുകൾ കഴിക്കുന്നത്‌ ശ്രദ്ധിക്കണം. ഇതെല്ലാമാണ് ഇത്തരത്തിലുള്ള പരിഹാരങ്ങൾ.

English summary

Common Causes, Symptoms and Treatment Of Breast Pain

Here in this article we are discussing about the common causes, symptoms and treatment of breast pain. Read on.
X
Desktop Bottom Promotion