For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിൽ ചെറുതായി തുടങ്ങുന്ന വേദന കൂടുന്നുവോ, ഭയക്കണം

|

ജീവിതത്തിൽ എപ്പോഴെങ്കിലും വയറു വേദന അനുഭവിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഇതിന് പിന്നിൽ നിരവധി തരത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാൽ ഒരു ചെറിയ വയറു വേദനയാണ് എന്ന് പറഞ്ഞ് തള്ളിക്കളയുന്നതിന് മുൻപ് അൽപം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നമ്മുടെ ഉദാസീനമായ ജീവിതശൈലിയാണ് ഇതിന്‍റെ പ്രധാന കാരണം. ഇത് കാരണം ചിലപ്പോൾ നമ്മുടെ വയറിന് അസ്വസ്ഥത അനുഭവപ്പെടുന്നത് വളരെ സാധാരണമാണ്. എന്നാൽ ഇതില്‍ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ നിരവധിയാണ്. കാരണം കുടലിലുണ്ടാവുന്ന അസ്വസ്ഥതകൾ ഇതിന് പിന്നിലുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട.

കൂടുതൽ വായനക്ക്: ശരീരത്തിലെ ഈ പാടുകൾ ഭയക്കേണ്ടതാണ്; ശ്രദ്ധിക്കണം

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ചെറിയ രീതിയിൽ ഉള്ള അസ്വസ്ഥതകള്‍ പോലും നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ നമ്മൾ അറിഞ്ഞോ അറിയാതെയോ കൂടെക്കൂട്ടുന്ന അസ്വസ്ഥതകൾ വളരെ വലുതാണ്. എന്നാൽ കുടലിലുണ്ടാവുന്ന ചില അസ്വസ്ഥതകൾ വയറു വേദനയുടെ രൂപത്തിൽ പുറത്ത് വരുന്നുണ്ട്. ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ ഇവയെല്ലാമാണ്.‍

 വയറു വേദന

വയറു വേദന

എന്തെങ്കിലും തരത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ ഉടനേ വയറു വേദന അനുഭവപ്പെടുന്നവരാണോ? എങ്കിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇത് നിങ്ങളുടെ കുടലിൽ പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളതാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ അടിവയറ്റിലാണ് ഇത്തരം വേദനകളുടെ തുടക്കം. പതിയേ തുടങ്ങി നിങ്ങൾക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ അൽപം ശ്രദ്ധിക്കണം. കുടലിലെ ക്യാൻസർ, ക്രോൺ രോഗങ്ങൾ, ഇറിറ്റബിൾ ബൗൾ സിൻഡ്രോം എന്നിവയാണ് ഇതിൽ സംശയിക്കുന്ന രോഗങ്ങൾ.

മലബന്ധം

മലബന്ധം

നിങ്ങൾക്ക് പലപ്പോഴും മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ, മലമൂത്രവിസർജ്ജനം നടത്തുമ്പോൾ വേദന അനുഭവപ്പെടുകയാണെങ്കിൽ, അത് നിങ്ങളുടെ വൻകുടലിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ വയറിളക്കം, ശരീരവണ്ണം, വേദന , എന്നിവയെല്ലാം മലബന്ധത്തോടൊപ്പം ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ചിലപ്പോൾ ശരിയായ ഭക്ഷണക്രമം ഇത് പെട്ടെന്ന് തന്നെ സുഖപ്പെടുത്തുന്നതാണ്. പക്ഷേ ഇത് കൂടുതൽ കാലം ചികിത്സിക്കാതെ അവഗണിക്കുകയാണെങ്കിൽ ശരിയായി സുഖപ്പെടുത്തുന്നതിന് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.

ഡയറിയ

ഡയറിയ

നിങ്ങൾക്ക് ഇടക്കിടക്ക് ടോയ്ലറ്റിൽ പോവാൻ തോന്നുന്നുണ്ട് എങ്കിൽ നിങ്ങളുടെ വൻകുടൽ ശരിയായി പ്രവർത്തിക്കുന്നില്ല എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ദഹന പ്രവർത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ല എന്നുള്ളതാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല കുടൽവീക്കം ഇത് മൂലം ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത് 24 മണിക്കൂറിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. ശരീരം ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് എങ്കില്‍ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.

കൂടുതൽ വായനക്ക്: സ്ത്രീകളിൽ ശാരീരികബന്ധം വേദനിപ്പിക്കും,കാരണം ഇതാണ്കൂടുതൽ വായനക്ക്: സ്ത്രീകളിൽ ശാരീരികബന്ധം വേദനിപ്പിക്കും,കാരണം ഇതാണ്

മലത്തില്‍ രക്തം

മലത്തില്‍ രക്തം

മലത്തിൽ രക്തം കാണുന്നുണ്ട് എന്നുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളിൽ ക്യാൻസർ സാധ്യതയേയും ക്രോൺ രോഗത്തേയും സൂചിപ്പിക്കുന്നുണ്ട്. മലത്തിൽ രക്തത്തിന്‍റെ അംശം കണ്ടത്തിയാൽ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് എത്തുന്നുണ്ട്. ഒരിക്കലും ഈ ലക്ഷണം കണ്ടെത്തിയാൽ ഡോക്ടറെ കാണുന്നതിന് വേണ്ടി വൈകിക്കരുത്. ഇത് കൂടുതല്‍ അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

അധോവായു

അധോവായു

അധോവായു പോലുള്ള അസ്വസ്ഥതകള്‍ ഇടക്കിടക്ക് ഉണ്ടാവുന്നുണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഇത്തരം അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടെങ്കിൽ അത് കുടലിന്‍റെ ആരോഗ്യത്തിന് വരെ പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളതാണ് കാണിക്കുന്നത്. നിങ്ങളിൽ കുടൽ സംബന്ധമായ അസ്വസ്ഥതകൾ പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സൂചിപ്പിക്കുന്നത്.

ശാരീരികോർജ്ജമില്ലാത്ത അവസ്ഥ

ശാരീരികോർജ്ജമില്ലാത്ത അവസ്ഥ

ശരീരത്തിന് ഊര്‍ജ്ജമില്ലാതെ എപ്പോഴും തളർച്ച അനുഭവപ്പെടുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാൽ അതിന് കാരണം പലപ്പോഴും വൻകുടൽ പ്രവർത്തന ക്ഷമമല്ലാത്തതാണ്. വിലയേറിയ പോഷകങ്ങൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയുടെ അഭാവം മൂലം ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ഇത് നമ്മെ ക്ഷീണിതരാക്കുകയും ഉറക്ക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വീട്ടിലോ ജോലിസ്ഥലത്തോ ഉള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് ശേഷം നിങ്ങൾ പെട്ടെന്ന് തളർന്നുപോയാൽ, അത് വൻകുടൽ പുണ്ണ് അല്ലെങ്കിൽ ക്രോൺസ് രോഗം മൂലമാകാം . അല്ലെങ്കിൽ ക്യാൻസര്‍ പോലുള്ള അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാവുന്നുണ്ട് എന്നുള്ളതാണ് സത്യം.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, ധാന്യങ്ങൾ എന്നിവയിൽ നിന്ന് ധാരാളം ഫൈബർ ലഭിക്കുന്നുണ്ട്. ഇത് മാത്രമല്ല റെഡ് മീറ്റ്, വറുത്ത ഭക്ഷണങ്ങൾ, പഞ്ചസാര, മദ്യം, കോഫി എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ കുടലിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പുകവലി ഉപേക്ഷിച്ച് ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രമിക്കുക. മുകളിൽ പറഞ്ഞ ഇത്തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

വലതുവശത്തെ ഉറക്കം കമിഴ്ന്ന് കിടത്തം; അപകടം അരികെവലതുവശത്തെ ഉറക്കം കമിഴ്ന്ന് കിടത്തം; അപകടം അരികെ

English summary

Colon Pain Symptoms That Should not Ignore

Here in this article we are discussing about the colon pain symptoms that should not ignored. Read on.
Story first published: Wednesday, March 4, 2020, 14:58 [IST]
X
Desktop Bottom Promotion