For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെല്‍വിക് ഭാഗത്തെ വേദനക്ക് പിന്നില്‍ ഗുരുതര കാരണങ്ങള്‍

|
Chronic Pelvic Pain

പെല്‍വിക് വേദന അഥവാ പെല്‍വിക് പെയിന്‍ നിങ്ങളുടെ ആരോഗ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പെല്‍വിക് വേദന ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്. പെല്‍വിക് ഭാഗത്തെ വേദന ഗര്‍ഭകാലത്താണ് ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത്. എന്നാല്‍ ഗര്‍ഭകാലത്തല്ലാതെ നിങ്ങളില്‍ പെല്‍വിക് ഭാഗത്ത് വേദനയുണ്ടാവുന്നുണ്ടോ? എന്നാല്‍ അത് എന്തുകൊണ്ടാണ് എന്ന് നമുക്ക് നോക്കാം. അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും യഥാര്‍ത്ഥ ലക്ഷണങ്ങളെക്കുറിച്ചും എത്രത്തോളം അപകടകമാണെന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

പെല്‍വിക് വേദനക്കുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പലപ്പോഴും എന്‍ഡോമെട്രിയോസിസ് പോലുള്ള അവസ്ഥ. ഇത് നിങ്ങളുടെ ഗര്‍ഭാപാത്രത്തിന് പുറത്തും മൂത്രസഞ്ചി, മലാശയം എന്നീ അവയവങ്ങളിലും വളരുന്നുണ്ട്. നിങ്ങളില്‍ എന്‍ഡോമെട്രിയോസിസ് ഉണ്ട് എന്നത് എങ്ങനെ മനസ്സിലാക്കാം എന്ന് നമുക്ക് നോക്കാം. ആര്‍ത്തവത്തിനിടയിലോ അല്ലെങ്കില്‍ ആര്‍ത്തവത്തിന് മുന്‍പോ പെല്‍വിക് ഭാഗത്ത് വേദന. ലൈംഗിക ബന്ധത്തിന് ശേഷം വേദന, അണ്ഡോത്പാദനം നടക്കുമ്പോള്‍ വേദന, മലവിസര്‍ജന സമയത്ത് വേദന, വിട്ടുമാറാത്ത നടുവേദന, വന്ധ്യത എന്നിവയാണ് ലക്ഷണങ്ങള്‍

അഡെനോമിയോസിസ്

അഡെനോമിയോസിസ്

എന്‍ഡോമെട്രിയോസിസിന് സമാനമായ അവസ്ഥയാണ് ഇത്. നിങ്ങളുടെ ഗര്‍ഭപാത്ര കോശങ്ങള്‍ ഗര്‍ഭപാത്ര ഭിത്തിയുടെ (മയോമെട്രിയം) പേശി കോശങ്ങളെ ആക്രമിക്കുന്ന അവസ്ഥയാണ് ഇത്. അഡെനോമിയോസിസ് ഉള്ള പല സ്ത്രീകള്‍ക്കും പലേപ്പാഴും രോഗലക്ഷണങ്ങള്‍ വഴി ഇവ തിരിച്ചറിയാന്‍ സാധിക്കുകയില്ല. എന്നാല്‍ ആര്‍ത്തവ സമയത്തെ അതികഠിനമായ വേദന, മൂത്രാശയത്തിലോ മലാശയത്തിലോ അനുഭവപ്പെടുന്ന സമ്മര്‍ദ്ദം, ആര്‍ത്തവ ദിനങ്ങള്‍ നീണ്ട് നില്‍ക്കുന്നത്. സ്‌പോട്ടിംങ് എന്നിവ ശ്രദ്ധിക്കണം. ഇതോടൊപ്പം അതികഠിനമായ പെല്‍വിക് വേദനയും ഉണ്ടാവുന്നു.

ഇന്റര്‍സ്റ്റീഷ്യല്‍ സിസ്റ്റിറ്റിസ്

ഇന്റര്‍സ്റ്റീഷ്യല്‍ സിസ്റ്റിറ്റിസ്

ഇന്റര്‍സ്റ്റീഷ്യല്‍ സിസ്റ്റിറ്റിസ് ഉള്ള സ്ത്രീകള്‍ക്ക് മൂത്രസഞ്ചിയില്‍ വീക്കം സംഭവിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വീക്കം സംഭവിക്കുന്നത് ഒരിക്കലും അണുബാധ മൂലമല്ല എന്നതാണ് സത്യം. പലപ്പോഴും 30-നും 40-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് ഈ അവസ്ഥ ബാധിക്കുന്നത്. ഇതിന്റെ ഫലമായി നിങ്ങളില്‍ അതികഠിനമായ പെല്‍വിക് വേദന ഉണ്ടാവുന്നു. കൂടാതെ ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നു, മൂത്രമൊഴിക്കുമ്പോള്‍ അതി കഠിനമായ വേദന, ലൈംഗികവേളയില്‍ അസ്വസ്ഥതകളും വേദനയും ഉണ്ടാവുന്നു.

മൂത്രനാളിയിലെ അണുബാധ

മൂത്രനാളിയിലെ അണുബാധ

മൂത്രനാളിയിലെ അണുബാധയ്ക്ക് സാധാരണയായി ബാക്ടീരിയകളാണ് കാരണമാകുന്നത് എന്ന് നമുക്കറിയാം. ഇതും പെല്‍വിക് വേദന കഠിനമാക്കുന്നതിന് കാരണമാകുന്നു. വൃക്കകള്‍, മൂത്രസഞ്ചി, മൂത്രനാളി എന്നിവയുള്‍പ്പെടെ മൂത്രനാളിയിലെ ഏത് ഭാഗത്തും അണുബാധക്കുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി സ്ത്രീകള്‍ വളരെയധികം കഷ്ടപ്പെടുന്നു. സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ ഈ പ്രശ്‌നം കൂടുതല്‍ ഉണ്ടാവുന്നത്. ഇത്തരം അണുബാധയുടെ ഫലമായി പലപ്പോഴും പെല്‍വിസില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു, കൂടാതെ മൂത്രമൊഴിക്കുമ്പോള്‍ കത്തുന്നത് പോലെ തോന്നുന്നു, ഇടക്കിടെ മൂത്രമൊഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു. മൂത്രമൊഴിക്കാന്‍ രാത്രിയില്‍ ഇടക്കിടക്ക് എഴുന്നേല്‍ക്കേണ്ടി വരുന്നു.

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്

സ്ത്രീകളില്‍ ഗര്‍ഭാശയത്തിലോ ഫാലോപ്യന്‍ ട്യൂബുകളിലോ അണ്ഡാശയത്തിലോ ഉള്ള അണുബാധയാണ് ഇത്. ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളുടെ മൂത്രനാളിയില്‍ അണുബാധയുണ്ടാവുകയും നിങ്ങള്‍ക്ക് വീക്കം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഈ ബാക്ടീരിയകള്‍ യോനിയിലൂടെ ഗര്‍ഭാശയത്തിലേക്ക് പ്രവേശിക്കുകയും ഫാലോപ്യന്‍ ട്യൂബുകളില്‍ നിന്ന് അണ്ഡാശയം പോലുള്ള ചുറ്റുമുള്ള അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഇത് മൂലം പലപ്പോഴും അതികഠിനമായ വേദനയും പെല്‍വിക് ഭാഗത്ത് അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നു. നിങ്ങളില്‍ ഈ പ്രശ്‌നമുണ്ടെങ്കില്‍ പലപ്പോഴും കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് ലൈംഗികബന്ധ സമയത്തുണ്ടാവുന്ന വേദന, ക്രമരഹിതമായ ആര്‍ത്തവം, ഇടക്കിടെ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ദൂര്‍ഗന്ധത്തോടെയുള്ള ഡിസ്ചാര്‍ജ് എന്നിവ ശ്രദ്ധിക്കണം.

ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം

ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം

വിട്ടുമാറാത്ത പെല്‍വിക് വേദന ചിലപ്പോള്‍ പ്രത്യുല്‍പാദന അവയവങ്ങളിലോ മൂത്രനാളിയിലോ ഉള്ള പ്രശ്‌നങ്ങള്‍ മാത്രമായി കണക്കാക്കാന്‍ ആവില്ല. ഇത് പലരിലും പെല്‍വിക് ഏരിയയിലെ മറ്റ് അവയവങ്ങള്‍ക്കുണ്ടാവുന്ന അസ്വസ്ഥതയായും കണക്കാക്കാവുനന്താണ്. ഇതിലൊന്നാണ് ഇറിറ്റബിള്‍ബൗള്‍ സിന്‍ഡ്രോം. കുടലിലുണ്ടാവുന്ന വേദന അതികഠിനമായിരിക്കും. അതോടൊപ്പം തന്നെ നിങ്ങളില്‍ പെല്‍വിക് ഭാഗത്ത് അതികഠിനമായ വേദനയും ഉണ്ടാവുന്നു. മലബന്ധം, അതിസാരം, വയറേ് വേദന, വയറു വേദന എന്നിവയെല്ലാം ഇത്തരം അപകടങ്ങള്‍ ഉണ്ടാകകുന്നതാണ്.

ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍

ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍

ഗര്ഭപാത്രത്തിന്റെ ഭിത്തിയിലും അതിനുമുകളിലും വളരുന്ന അര്‍ബുദമില്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകള്‍ എന്ന് പറയുന്നത്. ഇത് പലരിലും ഗര്‍ഭകാലത്താണ് തിരിച്ചറിയപ്പെടുന്നത്. പലപ്പോഴും പല സ്ത്രീകളും ഈ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ഇവരിലും അതികഠിനമായ പെല്‍വിക് വേദന ഉണ്ടാവുന്നു. എന്നാല്‍ എന്തൊക്കെയാണ് രോഗത്തിന്റെലക്ഷണങ്ങള്‍ എന്ന് നോക്കാം. ആര്‍ത്തവം കനത്തതാവുന്നു. ഇത് കൂടാതെ വയറില്‍ അമിത സമ്മര്‍ദ്ദമോ വയറ് നിറഞ്ഞ അവസ്ഥും ഉണ്ടായിരിക്കാം. കൂടാതെ ഇടക്കിടക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും ആര്‍ത്തവ സമയത്ത് അതികഠിനമനായ വേഗനയും അസ്വസ്ഥതയും ഉണ്ടാവുന്നു.

അമ്മയുടെ ആരോഗ്യം പറയും ആണോ പെണ്ണോ....അമ്മയുടെ ആരോഗ്യം പറയും ആണോ പെണ്ണോ....

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

English summary

Chronic Pelvic Pain: Causes And Symptoms In Malayalam

Here in this article we are discussing about the chronic pelvic pain causes and symptoms in malayalam. Take a look.
Story first published: Saturday, December 10, 2022, 19:14 [IST]
X
Desktop Bottom Promotion