For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിയന്ത്രണങ്ങള്‍ക്കിടയിലും ചൈനയില്‍ കൊവിഡ് പടരുന്നു

|

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. ചൈനയില്‍ 31,454 ആഭ്യന്തര കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 27,517 രോഗലക്ഷണങ്ങളില്ലാതെയാണ് കണ്ടെത്തിയിട്ടുള്ളത് എന്ന് ബുധനാഴ്ച, നാഷണല്‍ ഹെല്‍ത്ത് ബ്യൂറോ അറിയിച്ചു. എന്നാല്‍ ചൈനയുടെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ രോഗബാധിതരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന കേസുകളുടെ എണ്ണം കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിന് സമാനമാണ്. സീറോ കോവിഡ് പോളിസിയുമായി രാജ്യം മുന്നോട്ട് പോവുമ്പോഴാണ് വീണ്ടും ഇത്തരത്തില്‍ ഒരു മഹാമാരി ചൈനയെ പിടികൂടുന്നത്. കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷനേടിക്കൊണ്ടിരിക്കുകയാണ് പല രാജ്യങ്ങളും. സാമ്പത്തികമായും ആരോഗ്യപരമായും എല്ലാം തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് പല രാജ്യങ്ങളും.

ചൈനയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ ആദ്യത്തെ കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബെയ്ജിംങില്‍ നിന്നുള്ള 87 വയസ്സുള്ള വ്യക്തിയാണ് കൊവിഡ ബാധിച്ച് മരണപ്പെട്ടത്. മെയ് 26-ന് ശേഷമുള്ള ആദ്യത്തെ മരണമാണിത്. ഇതിനെത്തുടര്‍ന്ന് ബീജിങില്‍ കൊവിഡഡ് സുരക്ഷാമാനദണ്ഡങ്ങള്‍ ശക്തമാക്കുകയും ലോക്ക്ഡൗണിലേക്ക് പോവുകയും ചെയ്തു. വ്യാപനം തടയുന്നതിന് വേണ്ടി ചയോങില്‍ സ്‌കൂളുകളും ഓഫീസുകളും അടക്കുകയും ഇവയെല്ലാം ഓണ്‍ലൈന്‍ ആക്കുകയും ചെയ്തിരുന്നു. കൊവിഡ് എന്ന മഹാമാരിയില്‍ നിന്ന് ലോകരാജ്യങ്ങള്‍ പതിയെ മുക്തരായി വരുമ്പോഴാണ് വീണ്ടും കൊവിഡിന്റെ പിടിയിലേക്ക് ചൈന എത്തിയത്

ഏപ്രില്‍ മാസത്തില്‍ ചൈനയിലെ രോഗികളുടെ പ്രതിദിന കണക്ക് എന്ന് പറയുന്നത് 29411 ആയിരുന്നു. പിന്നീട് ആഴ്ചകളോളം ലോക്ക്ഡൗണ്‍ നടത്തിയതിന് ശേഷമാണ് രോഗസാധ്യത കുറഞ്ഞത്. എന്നാല്‍ വീണ്ടും രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് അധികാരികളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഗ്വാങ്‌ഷോയിലും ചോങ്കിംഗിലുമാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതില്‍ പലപ്പോഴും രോഗലക്ഷണങ്ങളില്ലാത്ത കേസുകളാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് എന്നതാണ് വെല്ലുവിളി. ബെയ്ജിംങില്‍ മാത്രം കഴിഞ്ഞ ദിവസം 1486 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്നാണ് ലോക്ക്ഡൗണിലേക്ക് പോവാന്‍ തീരുമാനിച്ചത്.

സീറോ കൊവിഡ് നയം ശക്തമാക്കി കൊണ്ട് വരുന്നതിനിടയില്‍ ഉണ്ടായ ഈ കൊവിഡ് വര്‍ദ്ധനവ് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. 92% പേരാണ് ചൈനയില്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തത്. ഇതില്‍ തന്നെ 80 വയസ്സിന് ശേഷം വാക്‌സിന്‍ എടുത്തവരുടെ കണക്ക് എന്ന് പറയുന്നത് വെറും 65% ആണ്. ഇത്തരത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യങ്ങളില്‍ നടപടികള്‍ ശക്തമാക്കണമെന്ന് അധികാരികള്‍ ആവശ്യപ്പെട്ടു. 2019-ലാണ് വുഹാനില്‍ ലോകത്തെ ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിക്കപ്പെട്ടത്. അതിന് ശേഷം രണ്ട് ലക്ഷത്തിലധികം കേസുകള്‍ ചൈനയില്‍ സ്ഥീരികരിക്കപ്പെട്ടു. ഇന്നത്തെ അവസ്ഥയില്‍ കര്‍ശനമായ ലോക്ക്ഡൗണും കടുത്ത നിയന്ത്രണങ്ങളും ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ ആണ് ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്നതും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര ഭദ്രമല്ല എന്ന് തന്നെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അതേ സമയം ചൈനയില്‍ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരേയും ആളുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഷാങ്ഹായില്‍ ഒരു മാസത്തോളമായി തുടരുന്ന ലോക്ക്ഡൗണിനെതിരേ ആളുകള്‍ തെരുവിലിറങ്ങിയിരുന്നു. അവശ്യ വസ്തുക്കള്‍ ലഭിക്കാത്തതിനാല്‍ അതിന്റെ പേരില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ലക്ഷണങ്ങളില്ലാതേ രോഗം പടരുന്നു എന്നതാണ് ഇപ്പോള്‍ ആശങ്കയുണ്ടാക്കുന്നത്. ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങാതിരിക്കുന്നതിന് വേണ്ടി കടുത്ത നിരീക്ഷണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏത് കടുത്ത പല്ല് വേദനക്കും പെട്ടെന്നാണ് പരിഹാരം

ഭുജംഗാസനം: നട്ടെല്ലിന്റെ ഉറപ്പിനും കരുത്തിനും ഇതിലും മികച്ച യോഗാസനമില്ല

English summary

China's Daily Covid Tally Hits Record High With Over 30,000 Cases: Report

Coronavirus Cases in China : China's daily Covid cases have hit a record high since the beginning of the pandemic. China recorded 31,454 domestic cases.
X
Desktop Bottom Promotion