For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനയില്‍ മങ്കി ബി വൈറസ് മരണം; വെല്ലുവിളിയുമായി അടുത്ത മഹാമാരി

|

കൊവിഡ് എന്ന വാക്ക് ഇന്ന് ഏത് കൊച്ചുകുട്ടിക്കും സുപരിചിതമാണ്. എന്നാല്‍ ഇതിന് തുടക്കം കുറിച്ചത് ചൈനയില്‍ നിന്നാണ്. ഇപ്പോള്‍ കൊവിഡ് ലോകമാകെ വ്യാപിച്ച് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊവിഡിന് പുറകേ ഇപ്പോള്‍ മങ്കി ബി വൈറസ് ആണ് അടുത്ത ഭീഷണിയുമായി എത്തിയിരിക്കുന്നത്. കുരങ്ങില്‍ നിന്നാണ് മനുഷ്യരിലേക്ക് മങ്കി ബി വൈറസ് ബാധിക്കുന്നത്. ഈ വൈറസ് ബാധിച്ച് ചൈനയില്‍ ആദ്യത്തെ മരണവും സ്ഥിരീകരിച്ച് കഴിഞ്ഞു. 53 വയസ്സുള്ള വെറ്റിനറി ഡോക്ടറാണ് മരണപ്പെട്ടത്. മാര്‍ച്ച് ആദ്യത്തെ ആഴ്ചയില്‍ രണ്ട് കുരങ്ങുകളെ ഡോക്ടര്‍ പരിശോധിച്ചിരുന്നു. അതില്‍ നിന്നാണ് ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

ബീജസങ്കലനം നടക്കും മുന്‍പ് ബീജത്തെ നശിപ്പിക്കും യോനീസ്രവം

മനുഷ്യരില്‍ കേന്ദ്ര നാഡി വ്യവസ്ഥയെ ആണ് ഇത് ബാധിക്കുന്നത്. വളരെയധികം അപകടകരിയായ വൈറസാണ് മങ്കി ബി വൈറസ്. ഇതില്‍ 70-80 ശതമാനം വരെയാണ് മരണ നിരക്ക്. 1933-ലാണ് ഈ രോഗം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചത്. കുരങ്ങിന്റെ കടിയേറ്റ ഒരു ലബോറട്ടറി ജീവനക്കാരിലാണ് ഈ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്. എന്നാല്‍ ഈ ലാബ് ജീവനക്കാരന്‍ ആദ്യം രക്ഷപ്പെട്ടെങ്കിലും പിന്നീട് കേന്ദ്ര നാഡീവ്യൂഹത്തിനുണ്ടായ തകരാറ് മൂലം മരണപ്പെടുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്താണ് മങ്കി ബി വൈറസ്?

എന്താണ് മങ്കി ബി വൈറസ്?

കുരങ്ങുകളാണ് മങ്കി ബി വൈറസിന് പ്രധാന കാരണം. ആദ്യകാല കുരങ്ങുകളാണ് മകാകുളിലാണ് വൈറസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഇത് ചിമ്പാന്‍സികള്‍, മറ്റ് കുരങ്ങുകള്‍ എന്നിവയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഈ രോഗവാഹകര്‍ രോഗബാധിതരാകുകയും മരിക്കുകയും ചെയ്യും. ബി വൈറസിനെ സാധാരണയായി ഹെര്‍പ്പസ് ബി, മങ്കി ബി വൈറസ്, ഹെര്‍പ്പസൈ്വറസ് സിമിയ, ഹെര്‍പ്പസൈ്വറസ് ബി എന്നും വിളിക്കുന്നു. എന്നാല്‍ ഇത് വളരെയധികം അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.

മനുഷ്യരിലേക്ക് വ്യാപിക്കുന്നത്

മനുഷ്യരിലേക്ക് വ്യാപിക്കുന്നത്

ആളുകളില്‍ മങ്കി ബി വൈറസ് ബാധ വളരെ അപൂര്‍വമാണെങ്കിലും 1932 ല്‍ ആദ്യമായി കണ്ടെത്തിയതിനുശേഷം ഇത് ലോകത്ത് വെറും 50 പേരെ മാത്രമാണ് ബാധിച്ചിട്ടുള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സിഡിസി) പറഞ്ഞു. അതില്‍ 21 പേര്‍ മാത്രമാണ് മരിച്ചത്. ചൈനീസ് സര്‍ജന്‍ വൈറസിന്റെ പിടിയിലായപ്പോള്‍ പോലും ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.

രോഗം പകരുന്നത്

രോഗം പകരുന്നത്

ഉമിനീര്‍, മലം, മൂത്രം, മസ്തിഷ്‌കം അല്ലെങ്കില്‍ ഇത്തരം കുരങ്ങുകളുടെ സുഷുമ്നാ നാഡി ടിഷ്യു എന്നിവയില്‍ വൈറസ് കാണപ്പെടുന്നു, ഇത് ഉപരിതലത്തില്‍ മണിക്കൂറുകളോളം ജീവനോടെ നിലനില്‍ക്കും, പ്രത്യേകിച്ച് ഈര്‍പ്പമുള്ളപ്പോള്‍. സാധാരണക്കാര്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെങ്കിലും, ലബോറട്ടറി തൊഴിലാളികള്‍, മൃഗഡോക്ടര്‍മാര്‍, മൃഗങ്ങള്‍ അല്ലെങ്കില്‍ അവരുമായി ഇടപെടാന്‍ സാധ്യതയുള്ളവര്‍ എന്നിവരിലെലല്ാം രോഗം പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

കൊറോണ വൈറസ് പോലെ, മങ്കി ബി വൈറസിന്റെ ആദ്യ ലക്ഷണങ്ങള്‍ പനി, ജലദോഷം, പേശിവേദന, ക്ഷീണം, തലവേദന എന്നിവ തന്നെയാണ്. കാലക്രമേണ, വൈറസ് ബാധിച്ച വ്യക്തിക്ക് മുറിവില്‍ ചെറിയ പൊട്ടലുകള്‍ ഉണ്ടാകാം, മറ്റ് ലക്ഷണങ്ങളില്‍ ശ്വാസതടസ്സം, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, വിള്ളല്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ പിന്നീട് രോഗം വഷളാകുമ്പോള്‍, വൈറസ് തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും വീക്കം, ന്യൂറോളജിക്കല്‍, കോശജ്വലന ലക്ഷണങ്ങള്‍, മസ്തിഷ്‌ക ക്ഷതം, നാഡീവ്യവസ്ഥയ്ക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. ഒരു ദിവസം മുതല്‍ മൂന്ന് ആഴ്ച വരെ രോഗലക്ഷണങ്ങള്‍ സമയം എടുക്കാവുന്നതാണ്.

മങ്കി ബി വൈറസ് എങ്ങനെ പ്രതിരോധിക്കാം?

മങ്കി ബി വൈറസ് എങ്ങനെ പ്രതിരോധിക്കാം?

നിലവില്‍, മങ്കി ബി വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഇല്ല. സമയബന്ധിതമായ ആന്റിവൈറല്‍ മരുന്നുകള്‍ ജീവിതത്തിലെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു എന്നുള്ളതാണ്. എന്നാല്‍ കുരങ്ങുമായി ഇടപെടേണ്ട് അവസ്ഥയിലോ കുരങ്ങ് കടിച്ചാലോ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. മുറിവ് സോപ്പ്, അയോഡിന്‍ എന്നിവ ഉപയോഗിച്ച് 15 മിനിറ്റ് കഴുകുക. ഇത് കൂടാതെ 15 മുതല്‍ 20 മിനിറ്റ് വരെ മുറിവിലോ പ്രദേശത്തോ വെള്ളം ഒഴിക്കുക. ഇത് കൂടാതെ നമ്മള്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

English summary

China reports first human death from Monkey B Virus; Know What It Is, Symptoms And Treatment In Malayalam

China reports first human death from Monkey B Virus; Know what it is, symptoms and treatment in malayalam. Take a look.
X