Just In
- 19 min ago
ശരീരത്തിന് ബാലന്സ് നിലനിര്ത്തും യോഗാസനങ്ങള് ഇതാണ്
- 1 hr ago
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്: അറിയാം നിങ്ങളുടേത്
- 3 hrs ago
മുടിയുടെ ആരോഗ്യത്തെ പൂര്വ്വാധികം ശക്തിയോടെ തിരിച്ച് പിടിക്കാം
- 3 hrs ago
ചാണക്യനീതി; ഭാര്യയോട് അബദ്ധത്തില് പോലും ഈ 4 കാര്യങ്ങള് പറയരുത്, ഭര്ത്താക്കന്മാര് ശ്രദ്ധിക്കണം
Don't Miss
- Movies
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
- News
ബിബിസി ഡോക്യുമെന്ററി; ദില്ലി യൂണിവേഴ്സിറ്റിയിലെ 24 വിദ്യാര്ത്ഥികള് അറസ്റ്റില്
- Sports
IND vs NZ: ഹര്ദിക് ഒത്തുകളിക്കുന്നു! പൃഥ്വിയെ തഴഞ്ഞത് മനപ്പൂര്വ്വം-വിമര്ശിച്ച് ഫാന്സ്
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില് അങ്കത്തട്ടുണര്ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
സെര്വ്വിക്കല് ക്യാന്സറിനെ ചെറുക്കാന് വാക്സിന്: സമ്പൂര്ണ വിവരങ്ങള്
സ്ത്രീകളിലെ ഗര്ഭാശയ ഗള അര്ബുദത്തെ ചെറുക്കുന്നതിനുള്ള വാക്സിന് ഇന്ത്യയില് വികസിപ്പിച്ചു. സെറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ബയോടെക്നോളജി വകുപ്പും സംയുക്തമായാണ് ക്വാഡ്രിവാലന്റ് ഹ്യൂമന് പാപ്പിലോമ വൈറസ് വാക്സിന് ക്യു എച്ച് പി വി വികസിപ്പിച്ചെടുത്തത്. ജൂലൈ മാസത്തില് ഡ്രഗ്സ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ വാക്സിനേഷന് അനുമതി നല്കിയിരുന്നു. സെര്വ്വിക്കല് ക്യാന്സറിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഈ വാക്സിന് നല്ലൊരു ശതമാനം വരെ ഫലപ്രദമാണ്. 9-14 വയസ്സ് വരെയുള്ള പെണ്കുട്ടികളില് രണ്ട് ഡോസ് വാക്സിന് ആണ് എടുക്കേണ്ടത്. ഇതിലൂടെ ക്യാന്സര് രോഗികളില് ഗണ്യമായ കുറവുണ്ടാവും എന്നാണ് പറയുന്നത്.
വാക്സിന്റെ ആദ്യത്തെ ഡോസ് ഒന്പതാമത്തെ വയസ്സിലാണ് എടുക്കേണ്ടത്. അടുത്ത ഡോസ് ആവട്ടെ 12-ാമത്തെ വയസ്സിലും ആണ് എടുക്കേണ്ടത്. എന്നാല് 15 വയസ്സിന് മുകളിലുള്ളവരാണെങ്കില് ഇവര്ക്ക് മൂന്ന് ഡോസ് വാക്സിന് എടുക്കണം. ഇതിന് യാതൊരു വിധത്തിലുള്ള പാര്ശ്വഫലങ്ങളും ഉണ്ടാവില്ലെന്നാണ് സിറം ഇന്സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. രോഗാവസ്ഥയില് വളരെ വലിയ കുറവ് അനുഭവപ്പെടുമെന്നാണ് പറയപ്പെടുന്നത്. വാക്സിനെക്കുറിച്ചും സെര്വ്വിക്കല് ക്യാന്സറിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. കൂടുതല് അറിയാന് വായിക്കൂ.

സെര്വ്വിക്കല് ക്യാന്സര് വാക്സിന്
സെര്വ്വിക്കല് ക്യാന്സര് വാക്സിന് ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്തതാണ്. വാക്സിനെക്കുറിച്ച് നിങ്ങള് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഡല്ഹി ഐഐസിയില് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്, എസ്ഐഐ സിഇഒ അഡാര് പൂനവല്ല എന്നിവര് ചേര്ന്ന് വാക്സിന് പുറത്തിറക്കിയത്. ജൂലൈയില്, ഇന്ത്യന് ഫാര്മ റെഗുലേറ്റര്, ഡ്രഗ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ (ഡിസിജിഐ), സെറം ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്ഐഐ) ഇന്-ഹൌസ് സെര്വിക്കല് ക്യാന്സര് വാക്സിന് നിര്മ്മിക്കുന്നതിന് വിപണി അംഗീകാരം നല്കി.

സെര്വ്വിക്കല് ക്യാന്സര് വാക്സിന്
qHPV വാക്സിന് CERVAVAC എല്ലാ ഡോസുകളിലും നിശ്ചയിച്ച പ്രായത്തിലുള്ളവര്ക്ക് ഏകദേശം 1,000 മടങ്ങ് ശക്തമായ ആന്റിബോഡി പ്രതികരണത്തിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സെര്വിക്കല് ക്യാന്സര് കേസുകളില് 85 ശതമാനം മുതല് 90 ശതമാനം വരെയുള്ളവരില് രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഈ വാക്സിന് ഉപയോഗിക്കാവുന്നതാണ്. രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും സെര്വിക്കല് ക്യാന്സര് തടയുന്നതിനും വളരെയധികം ഫലപ്രദമാണ് വാക്സിന്. നമ്മുടെ കുട്ടികളും പെണ്മക്കളും ചെറുപ്പത്തില് തന്നെ ഈ വാക്സിന് നല്കിയാല് അണുബാധയില് നിന്ന് സംരക്ഷിക്കാവുന്നതാണ് എന്നതാണ് ഉറപ്പ്.

സെര്വ്വിക്കല് ക്യാന്സര് വാക്സിന്
ഇവര്ക്ക് മുപ്പത് വയസ്സ് വരേയും രോഗം ബാധിക്കുന്നതിനുള്ള സാധ്യതയില്ല. നിലവിലുള്ള HPV വാക്സിനുകളില് നിന്ന് വ്യത്യസ്തമായി, SII യുടെ വാക്സിന് കൂടുതല് ഫലം നല്കുന്നു. നിലവില് HPV വാക്സിനുകള്ക്കായി പൂര്ണമായും വിദേശ നിര്മ്മാതാക്കളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയില്, വാക്സിന്റെ ഓരോ ഡോസിനും ബ്രാന്ഡ് അനുസരിച്ച് ഒരു ഡോസിന് 2000 മുതല് 3500 രൂപവരെയാണ് വില. എന്നാല് പ്രായത്തിന് അനുസരിച്ച് രണ്ടോ മൂന്നോ ഡോസുകള് വരെ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി എടുക്കാവുന്നതാണ്.

സെര്വ്വിക്കല് ക്യാന്സര് വാക്സിന്
എച്ച് പി വി വാക്സിന് ഉപയോഗിക്കുമ്പോള് സെര്വിക്കല്, യോനി, വുള്വാര് ക്യാന്സറുകള് എന്നിവയില് നിന്ന് സംരക്ഷിക്കുന്നതിനു പുറമേ, HPV വാക്സിന് മറ്റ് തരത്തിലുള്ള HPV കളില് നിന്നും പെണ്കുട്ടികളെ സംരക്ഷിക്കുന്നു. 2022 ഡിസംബറോടെ ഒരു കോടി qHPV വിതരണം ചെയ്യാന് കഴിയുമെന്ന് ഓഗസ്റ്റ് 1 ന് SII കേന്ദ്രസര്ക്കാരിനെ അറിയിച്ചിരുന്നു.

സെര്വ്വിക്കല് ക്യാന്സര് വാക്സിന്
ഇന്ത്യയില് ഏറ്റവും കൂടുതല് സ്ത്രീകളില് കാണപ്പെടുന്ന മൂന്ന് അര്ബുദങ്ങളില് ഒന്നാണ് സെര്വ്വിക്കല് ക്യാന്സര്. വൈറസാണ് ഇതിന് കാരണമാകുന്നത്. സ്ത്രീകളില് സെര്വിക്സ് ഭാഗത്ത് കാണപ്പെടുന്ന ക്യാന്സറാണ് സെര്വ്വിക്കല് ക്യാന്സര്. അഞ്ചിലൊന്ന്സ്ത്രീകളിലും രോഗബാധക്കുള്ള സാധ്യതയുണ്ട്. സ്ത്രീകളില് മരണത്തിലേക്കും ഇത് കാരണമാകുന്നു. ഏകദേശം 67000ത്തിലധികം മരണങ്ങളാണ് സെര്വ്വിക്കല് ക്യാന്സറുമായി ബന്ധപ്പെട്ട് ഇന്ത്യയില് ഉണ്ടാവുന്നത്.

വാക്സിന് എങ്ങനെ ഫലപ്രദമാവുന്നു?
സെര്വിക്കല് ക്യാന്സര് തടയാന് വാക്സിന് എങ്ങനെ സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. സ്ത്രീകളില് രോഗകാരിയായ വൈറസ് ബാധിക്കുന്നതിന് മുന്പ് തന്നെ വാക്സിന് നല്കിയാല് സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കും സെര്വിക്കല് ക്യാന്സറില് നിന്ന് സംരക്ഷണം ലഭിക്കുന്നു. വള്വാര്, വജൈനല് ക്യാന്സറുകള്ക്കെതിരെയും ഇത് ഫലപ്രദമാണ്. കൂടാതെ, ഈ വാക്സിന് ജനനേന്ദ്രിയ അരിമ്പാറ, മലദ്വാരം ക്യാന്സര്, പുരുഷന്മാരിലും സ്ത്രീകളിലും വായ, തൊണ്ട, തല, കഴുത്ത് എന്നീ ഭാഗങ്ങളില് നിന്നും പ്രതിരോധം തീര്ക്കുന്നു. ഇത്തരം കാര്യങ്ങള് എല്ലാം തന്നെ വളരെ ഫലപ്രദമായ രീതിയില് വാക്സിന് പ്രതിരോധിക്കുന്നു.
ഓക്കാനവും
വയറുവേദനയും
നാല്പ്പതിന്
ശേഷം-
പിത്താശയ
ആരോഗ്യം
തകരാറില്