For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ എഴുന്നേൽക്കുമ്പോഴുള്ള തലകറക്കം നിസ്സാരമല്ല

|

തലകറക്കം സാധാരണ ഉള്ള അനാരോഗ്യകരമായ ഒരു അവസ്ഥയാണ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുന്നവരുണ്ട്. എന്നാൽ ഓരോ സമയത്തും ഉണ്ടാവുന്ന തലകറക്കത്തിന് വ്യത്യസ്തതയുണ്ട്. രാവിലെ ഉറക്കമുണർന്ന ഉടനേ തന്നെ ഒരു ചെറിയ തലകറക്കം ഉണ്ടോ? എന്താണ് ഇതിന്‍റെ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? ചിലരിൽ തലകറക്കത്തോടൊപ്പം തന്നെ ചെറിയ രീതിയില്‍ മനം പിരട്ടൽ ഉള്ളതായും തോന്നുന്നുണ്ട്. എന്നാൽ എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് മനസ്സിലാക്കുന്നതിന് അൽപം ശ്രദ്ധിക്കാവുന്നതാണ്. എന്നാൽ കുറച്ച് സമയം കഴിയുന്നതോടെ ഈ അസ്വസ്ഥത മാറി സാധാരണ അവസ്ഥയിലേക്ക് വരുന്നുണ്ട്.

<strong>കൂടുതൽ വായനക്ക്: തുളസി നീരിൽ ഇഞ്ചി നീര്; ജലദോഷത്തിന് നിമിഷപരിഹാരം</strong>കൂടുതൽ വായനക്ക്: തുളസി നീരിൽ ഇഞ്ചി നീര്; ജലദോഷത്തിന് നിമിഷപരിഹാരം

ഇതിന് പിന്നിൽ എന്തൊക്കെ കാരണങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നിങ്ങൾക്കറിയേണ്ടേ? കാരണം എപ്പോഴും ഇത്തരം തലകറക്കം ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. പല കാരണങ്ങള്‍ കൊണ്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചെറിയ തലകറക്കം ഉണ്ടാവുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ. എന്തെങ്കിലും അനാരോഗ്യകരമായ അസ്വസ്ഥതകൾ ആണ് ഉണ്ടാവുന്നത് എന്നുണ്ടെങ്കിൽ അൽപം കൂടുതൽ ശ്രദ്ധ നൽകണം. നിങ്ങളിൽ ഉണ്ടാവുന്ന തലകറക്കത്തിന്‍റെ കാരണങ്ങൾ അൽപം ശ്രദ്ധിക്കാവുന്നതാണ്.

നിർജ്ജലീകരണം

നിർജ്ജലീകരണം

നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ നിർജ്ജലീകരണം മൂലം ഉണ്ടാവുന്നുണ്ട്. ഇതിന്‍റെ ഫലമായി നിങ്ങളിൽ രാവിലെ എഴുന്നേൽക്കുമ്പോൾ ഇത്തരത്തിലുള്ള തലകറക്കം ഉണ്ടാവുന്നുണ്ട്. അമിത ദാഹം, ക്ഷീണം, തലവേദന, തലകറക്കം എന്നിവയെല്ലാം ഇതിന്‍റെ ഫലമായി ഉണ്ടാവുന്നതാണ്. ഇത്തരം കാര്യങ്ങൾ കണ്ടാൽ രാവിലെയാണെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഡയറിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

 കുറഞ്ഞ രക്തസമ്മർദ്ദം

കുറഞ്ഞ രക്തസമ്മർദ്ദം

അനാരോഗ്യം നൽകുന്ന ഒന്നാണ് രക്തസമ്മർദ്ദത്തിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ. രക്തസമ്മർദ്ദം വളരെയധികം കുറഞ്ഞാൽ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നാൽ കുറഞ്ഞ രക്തസമ്മർദ്ദം രാവിലെ എഴുന്നേൽക്കുമ്പോൾ ഉള്ള തലകറക്കം വളരെയധികം ശ്രദ്ധിക്കണം. ഇതിന്‍റെ ഫലമായി തലകറക്കം,ക്ഷീണം, കാഴ്ച മങ്ങൽ, തളർച്ച എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളിൽ രാവിലെ തലകറക്കം ഉണ്ടാവുന്നതിന്‍റെ സൂചനയാണ്.

കുറഞ്ഞ പ്രമേഹം

കുറഞ്ഞ പ്രമേഹം

പ്രമേഹം കുറയുന്ന അവസ്ഥയും നിങ്ങളിൽ വെല്ലുവിളി ഉയർത്തുന്നതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ഇതും രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാവുന്ന തലകറക്കത്തിന് കാരണമാകുന്നുണ്ട്. കൂടുതൽ ശാരീരികമായി അധ്വാനിക്കുന്നവരിലും ഭക്ഷണം കാര്യമായി കഴിക്കാത്തവരിലും എല്ലാം കുറഞ്ഞ പ്രമേഹം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഇതിന്‍റെ ഫലമായി ഇവരിൽ രാവിലെ എഴുന്നേൽക്കുമ്പോൾ തലകറക്കം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

രക്തയോട്ടം കുറയുന്നത്

രക്തയോട്ടം കുറയുന്നത്

പ്രായമായവരിൽ രക്തയോട്ടം കുറയുന്നത് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ശരീരത്തിൽ രക്തയോട്ടം കൃത്യമായി നടക്കാത്തതും ഹൃദയത്തിന്‍റെ എല്ലാ ഭാഗത്തേക്കും ശരീരത്തിലേക്കും രക്തം എത്താതിരുന്നതിലും പലപ്പോഴും ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ഉള്ള പ്രായമായവരിൽ തലകറക്കത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ ചെറിയ ഒരു മിനിട്ട് സമയത്തേക്ക് രക്തയോട്ടം കൃത്യമായി എത്താതെ വരുന്നു. ഇതിന്‍റെ ഫലമായി രാവിലെ എഴുന്നേൽക്കുമ്പോൾ തലകറക്കം ഉണ്ടാവുന്നുണ്ട്.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ചയുള്ളവരിലും ഇതേ അവസ്ഥയുണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കണം. രക്തയോട്ടം കുറയുന്നവരിൽ രാവിലെ എഴുന്നേൽക്കുമ്പോൾ തലകറക്കത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. വിളർച്ചയുണ്ടെങ്കിലും രക്തത്തിൽ ഹിമോഗ്ലോബിന്‍റെ അളവ് കുറയുന്നതും രാവിലെ എഴുന്നേൽക്കുമ്പോൾ തലകറക്കം ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെതിരെയുള്ള ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടത്.

English summary

Cause of Dizziness After Waking Up In The Morning

Here in this article we are discussing about the causes of dizziness after waking up in the morning. Read on.
X
Desktop Bottom Promotion