For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ്; സാധ്യതകള്‍ ഇതെല്ലാം

|

വാക്‌സിന്‍ സ്വീകരിച്ചവരില്‍ കൊവിഡ് ബാധിക്കുന്ന വാര്‍ത്ത നാം ഈ അടുത്തായി വായിച്ചു. എന്നാല്‍ വാക്‌സിന്‍ പ്രതിരോധ ശേഷി നല്‍കുന്ന അവസ്ഥയില്‍ എങ്ങനെ അവര്‍ക്ക് കൊവിഡ് ബാധിക്കുന്നു എന്നുള്ളത് പലപ്പോഴും നാം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. വാക്‌സിന്‍ സ്വീകരിച്ച ശേഷവും നിങ്ങളില്‍ കൊവിഡ് ബാധിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

severe COVID symptoms

പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ പോലും, ആളുകള്‍ക്ക് കോവിഡ് അണുബാധ പിടിപെടുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വകഭേദങ്ങള്‍ സജീവമായതും അതിലൂടെ ഉണ്ടാവുന്ന ഭീഷണിയും എല്ലാം പലപ്പോഴും ശരീരത്തില്‍ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് വിഴി പലപ്പോഴും വാക്‌സിനുകളില്‍ നിന്നുള്ള ആന്റിബോഡികള്‍ കുറയുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നില്ല എന്നുള്ളതാണ് സത്യം. വാക്‌സിന്‍ എടുത്തവരില്‍ ഗുരുതരമായ അവസ്ഥയിലേക്ക് രോഗം എത്തുന്നില്ലെങ്കിലും ഇവരില്‍ രോഗ സാധ്യത ഇല്ല എന്ന് 100 ശതമാനം ഉറപ്പ് പറയാന്‍ സാധിക്കുകയില്ല.

വാക്‌സിനേഷന്‍ എന്തിന്, ഗുണങ്ങളും

വാക്‌സിനേഷന്‍ എന്തിന്, ഗുണങ്ങളും

കൊറോണക്കെതിരേയുള്ള പ്രതിരോധ കുത്തിവയ്പ്പ് സംരക്ഷിത ആന്റിബോഡികളെ സൃഷ്ടിക്കാന്‍ സഹായിക്കുന്നു. ഇത് അണുബാധ പിടിപെടാനുള്ള സാധ്യത തടയുന്നു. എന്നിരുന്നാലും, അവ ഒരു പൂര്‍ണ്ണമായ പ്രതിരോധം നിങ്ങളില്‍ സ്വീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നില്ല. പക്ഷേ രോഗത്തിന്റെ തീവ്രത കുറക്കുന്നതിന് ഇതിലൂടെ സാധിക്കുന്നുണ്ട്. അണുബാധ മൂലം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ നമ്മള്‍ വിചാരിച്ചതിലും കുറവായിരിക്കും എന്നുള്ളതാണ് വാക്‌സിന്‍ എടുത്തിട്ട് രോഗം വന്നാല്‍ സംഭവിക്കുന്നത്.

വാക്‌സിനേഷന്‍ കഴിഞ്ഞുണ്ടാവുന്ന അസ്വസ്ഥതകള്‍

വാക്‌സിനേഷന്‍ കഴിഞ്ഞുണ്ടാവുന്ന അസ്വസ്ഥതകള്‍

നിങ്ങള്‍ വാക്‌സിനേഷന്‍ എടുക്കാത്തപ്പോള്‍ കൊവിഡ് പിടിപെടുന്നതു പോലെ വാക്‌സിനേഷനു ശേഷം രോഗം ബാധിക്കുന്നതിന്റെ തോത് കുറക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ച വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് കോവിഡ് -19 പിടിപെടാനുള്ള സാധ്യത വളരെ കുറവാണ്. ഒരു വ്യക്തിക്ക് ഭാഗികമായ പ്രതിരോധശേഷി ഉണ്ടാകുമ്പോള്‍ സാധ്യതകള്‍ ഉയര്‍ന്നിരിക്കും. എന്നാല്‍ ഇവരില്‍ വാക്‌സിനേഷനിലൂടെ ലഭിച്ച പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ പലപ്പോഴും രോഗാവസ്ഥക്കുള്ള സാധ്യത വളരെ കുറവായിരിക്കും.

കണക്ക് പ്രകാരം രോഗാവസ്ഥകള്‍

കണക്ക് പ്രകാരം രോഗാവസ്ഥകള്‍

ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, പൂര്‍ണ്ണമായി വാക്‌സിനേഷന്‍ ചെയ്ത വ്യക്തികളില്‍ 0.4% മാത്രമേ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ ചെയ്തതിനുശേഷം അണുബാധ പിടിപെടാന്‍ സാധ്യതയുള്ളൂ. എന്നിരുന്നാലും നമ്മള്‍ വാക്‌സിനേഷന് ശേഷം സ്വീകരിക്കുന്ന ചില നടപടികള്‍ ചെറിയ തോതിലെങ്കിലും നമ്മളെ രോഗബാധിതരാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. വാക്‌സിന്‍ എടുത്തെന്ന് കരുതി ഒരു കാരണവശാലും രോഗത്തെ നിസ്സാരവത്കരിക്കുകയോ, മാസ്‌ക് ധരിക്കാതേയും കൈകള്‍ സാനിറ്റൈസര്‍ ഇടാതെയും സാമൂഹിക അകലം പാലിക്കാതേയും നടക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും.

രോഗതീവ്രത കുറക്കുന്നതിന് പിന്നില്‍

രോഗതീവ്രത കുറക്കുന്നതിന് പിന്നില്‍

നിങ്ങളില്‍ രോഗതീവ്രത കുറക്കുന്നതിന് വാക്‌സിന്‍ സഹായിക്കുന്നുണ്ട്. എന്നാല്‍ രോഗ തീവ്രതയുടെ അപകടസാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ലെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ആന്റിബോഡികള്‍ ഒഴിവാക്കാനും അവയവങ്ങളെ വേഗത്തില്‍ ആക്രമിക്കാനും ഇപ്പോള്‍ ക്ലിനിക്കലായി അറിയപ്പെടുന്ന ഡെല്‍റ്റ വേരിയന്റ് പോലുള്ള വകഭേദങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ചില ആളുകള്‍ക്ക് ഇപ്പോഴും സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ പരിചരണം ആവശ്യമാണ്. പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് ശേഷം തീവ്രതയോടെ രോഗമുണ്ടാവുന്നതിനുള്ള സാധ്യത വളരെ കുറവായിരിക്കാം. പക്ഷേ എങ്കിലും ആശങ്ക പൊതുവേ ഒഴിവാക്കേണ്ടതില്ല എന്നുള്ളതാണ് സത്യം.

ചില ആളുകള്‍ക്ക് ഉയര്‍ന്ന അപകടസാധ്യത

ചില ആളുകള്‍ക്ക് ഉയര്‍ന്ന അപകടസാധ്യത

സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ (സിഡിസി) നിന്നുള്ള ഏറ്റവും പുതിയ ഗവേഷണം ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത് 70% കഠിനമായ കോവിഡ് -19 കേസുകള്‍, പലതും 70 വയസ്സിന് മുകളിലുള്ളവരായിരുന്നു. ഇവരില്‍ പ്രതിരോധശേഷി കുറയുന്നതും, വിട്ടുമാറാത്ത രോഗവും ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയും, പ്രായവുമായി ബന്ധപ്പെട്ട മറ്റ് ആശങ്കകളും എല്ലാം രോഗത്തിന്റെ ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിക്കുന്ന ചില ഘടകങ്ങളാകാം. അതിനുപുറമേ, പ്രതിരോധ കുത്തിവയ്‌പ്പെടുത്തിട്ടുള്ളവര്‍, പ്രതിരോധ കുത്തിവയ്പ്പുകളില്‍ ആദ്യം തന്നെ നല്ല രോഗപ്രതിരോധ ശേഷി ഇല്ലാത്തവര്‍ എല്ലാം പലപ്പോഴും കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതായി വന്നേക്കാം.

കൊവിഡ് ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍

കൊവിഡ് ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍

കോവിഡ് -19 ഉണ്ടാക്കുന്നത് ആ സമയത്തെ ഗുരുതരാവസ്ഥകള്‍ മാത്രമല്ല ഇത് പലപ്പോഴും നീണ്ട് നില്‍ക്കുന്ന ആരോഗ്യാവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. വൈദ്യശാസ്ത്രപരമായി പറഞ്ഞാല്‍, ദീര്‍ഘകാല കോവിഡും അണുബാധയുടെ മറ്റ് ദീര്‍ഘകാല പാര്‍ശ്വഫലങ്ങളും ചിലരില്‍ കൂടുതലായിരിക്കും. വാക്‌സിനുകള്‍ വളരെ ഫലപ്രദമാണെന്ന് പ്രാഥമിക ഗവേഷണം സൂചിപ്പിക്കുന്നു, കൂടാതെ കോവിഡിന് ശേഷമുള്ള അസുഖങ്ങളുടെ അപകടസാധ്യത 50%വരെ കുറക്കുന്നതിനും വാക്‌സിന്‍ സഹായിക്കുന്നുണ്ട്.

English summary

Can You get severe COVID symptoms after being vaccinated?

Here we discussing about Can you get severe breakthrough infections after being vaccinated against Covid-19? Here's what we know in malayalam.
Story first published: Monday, September 13, 2021, 17:58 [IST]
X
Desktop Bottom Promotion