For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക എയ്ഡ്‌സ് ദിനം: ചുംബനത്തിലൂടെ എച്ച്.ഐ.വി എയ്ഡ്‌സ് പകരുമോ?

|

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണ് എച്ച്‌ഐവി. ലോകമെമ്പാടും, 1988 മുതല്‍ ഇതുവരെ 36.3 ദശലക്ഷം ജീവന്‍ അപഹരിച്ച എച്ച്‌ഐവി ഒരു പ്രധാന ആഗോള പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുന്നു. എച്ച്ഐവിയെക്കുറിച്ച് അവബോധം വളര്‍ത്താനും രോഗം ബാധിച്ചവരെ ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട്, ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനത്തിമായി ആചരിക്കുന്നു. ഒരു അന്താരാഷ്ട്ര ദിനമായി ലോകാരോഗ്യ സംഘടന അടയാളപ്പെടുത്തിയ ഈ ദിനത്തില്‍ എയ്ഡ്‌സിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില പ്രധാന കാര്യങ്ങള്‍ ഇതാ.

Most read: ഈ ശരീരാവയവങ്ങള്‍ കാണിച്ചുതരും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍

എച്ച്.ഐ.വിയും എയ്ഡ്‌സും

എച്ച്.ഐ.വിയും എയ്ഡ്‌സും

ഹ്യൂമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ് അല്ലെങ്കില്‍ എച്ച്.ഐ.വി ആണ് ആത്യന്തികമായി എയ്ഡ്‌സിന് കാരണമാകുന്നത്. ആദ്യം എച്ച്ഐവി അണുബാധയുണ്ടായതിന് തൊട്ടുപിന്നാലെ, വ്യക്തിക്ക് ഹ്രസ്വമായ ഫ്‌ളൂ പോലുള്ള രോഗം കണ്ടേക്കാം. ഇത് കുറച്ച് ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കും, എന്നാല്‍ പലര്‍ക്കും ഇത് അറിയാന്‍ പോലും കഴിയാത്തവിധം സൗമ്യമാണ്. സാധാരണ സാംക്രമിക രോഗങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവിനെ വൈറസ് പതുക്കെ നശിപ്പിക്കുന്നു. അണുബാധയെ ചെറുക്കാന്‍ കഴിയാത്തവിധം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോള്‍, ആ വ്യക്തിക്ക് എയ്ഡ്‌സ് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. എച്ച്‌ഐവി അണുബാധയും എയ്ഡ്‌സ് വികസിപ്പിക്കുന്നതും തമ്മിലുള്ള ശരാശരി കാലയളവ് 9.8 വര്‍ഷമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 9.8 വര്‍ഷത്തിനുള്ളില്‍ എച്ച്ഐവി ബാധിതരായ പകുതി പേര്‍ക്കും എയ്ഡ്സ് വരുമെന്ന് പ്രതീക്ഷിക്കാം, നേരെമറിച്ച്, ഈ സമയത്ത് പകുതി ആളുകളും ആരോഗ്യത്തോടെയും ആയിരിക്കുമെന്ന് ഊന്നിപ്പറയേണ്ടതുണ്ട്.

ചികിത്സയിലൂടെ രക്ഷയുണ്ടോ

ചികിത്സയിലൂടെ രക്ഷയുണ്ടോ

ഒരു വ്യക്തിക്ക് സാധാരണ അണുബാധകളെ ചെറുക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അയാള്‍ക്ക് എയ്ഡ്‌സ് വികസിച്ചു. രോഗനിര്‍ണയം സ്ഥിരീകരിച്ച ശേഷം ആന്റി റിട്രോവൈറല്‍ ചികിത്സ ആരംഭിച്ചില്ലെങ്കില്‍ സാധാരണയായി 12 മുതല്‍ 18 മാസത്തിനുള്ളില്‍ മരണം സംഭവിക്കും. ആന്റി റിട്രോവൈറലുകളില്‍ ഒരു വ്യക്തി ദീര്‍ഘകാലം ജീവിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍, ചികിത്സ ജീവിതകാലം മുഴുവന്‍ തുടരണം.

Most read:പുരുഷന്‍മാര്‍ കരുതിയിരിക്കൂ; നിങ്ങളെ നിശബ്ദമായി കൊല്ലും ഈ രോഗങ്ങള്‍

ചുംബനത്തിലൂടെ എച്ച്.ഐ.വി പകരുമോ

ചുംബനത്തിലൂടെ എച്ച്.ഐ.വി പകരുമോ

ഇല്ല, ഒരു വ്യക്തിക്ക് ചുംബനത്തിലൂടെ എച്ച് ഐ വി പകരാന്‍ കഴിയില്ല. ഉമിനീരില്‍ വളരെ ചെറിയ അളവില്‍ എച്ച്.ഐ.വി ഉണ്ടാകുമെങ്കിലും, ഉമിനീരില്‍ സ്വാഭാവികമായി കാണപ്പെടുന്ന പ്രോട്ടീനുകളും എന്‍സൈമുകളും എച്ച്‌ഐവിയുടെ പകര്‍ച്ചവ്യാധി കുറയ്ക്കുന്നു. ഇത് ചുംബനത്തിലൂടെ വൈറസ് പടരുന്നത് അസാധ്യമാക്കുന്നു.

പകരുന്ന വഴികള്‍ എന്തൊക്കെ

പകരുന്ന വഴികള്‍ എന്തൊക്കെ

രക്തം, ശുക്ലം, യോനിസ്രവം, മലദ്വാരം, മുലപ്പാല്‍ തുടങ്ങിയ ചില ശരീരസ്രവങ്ങളില്‍ മാത്രമേ എച്ച്‌ഐവിക്ക് അതിജീവിക്കാന്‍ കഴിയൂ. ഈ ശരീരസ്രവങ്ങളുടെ കൈമാറ്റത്തിലൂടെയാണ് എച്ച്.ഐ.വി പടരുന്നത്. ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാതെയുള്ള ഓറല്‍ സെക്സ് ഉള്‍പ്പെടെയുള്ള ലൈംഗിക ബന്ധമാണ് എച്ച്.ഐ.വി പകരുന്ന ഏറ്റവും സാധാരണമായ മാര്‍ഗം. വൈറസ് ബാധിച്ച ഒരാളുമായി സിറിഞ്ച് പങ്കിടുന്നതിലൂടെയും എച്ച്‌ഐവി പകരാം. വളരെ അപൂര്‍വ്വമായി എച്ച്‌ഐവി പോസിറ്റീവ് ആയ ഗര്‍ഭിണികളില്‍ നിന്ന് അവരുടെ ഗര്‍ഭസ്ഥ ശിശുവിലേക്കും രോഗം പകരാം.

Most read:അതിമാരകം, ഒമിക്രോണ്‍ ഏറ്റവും അപകടം; വീണ്ടും കോവിഡ് ആശങ്ക

രണ്ട് തരം എച്ച്‌ഐവി

രണ്ട് തരം എച്ച്‌ഐവി

നിലവില്‍ അറിയപ്പെടുന്ന രണ്ട് തരം എച്ച്‌ഐവികളുണ്ട് - എച്ച്‌ഐവി-1, എച്ച്‌ഐവി-2. ലോകമെമ്പാടും, പ്രധാന വൈറസ് HIV-1 ആണ്. രണ്ട് വൈറസുകളും രക്തത്തിലൂടെയും രക്ത ഉല്‍പന്നങ്ങളിലൂടെയും ലൈംഗികതയിലൂടെയും രോഗബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കും പകരുന്നു. ഇവ രണ്ടും മൂലമുണ്ടാകുന്ന രോഗം ക്ലിനിക്കലി വേര്‍തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും, എച്ച്‌ഐവി-2 എളുപ്പത്തില്‍ പകരില്ല. പ്രാരംഭ അണുബാധയ്ക്കും അസുഖത്തിനും ഇടയിലുള്ള കാലയളവ് എച്ച്‌ഐവി-2 ന് കൂടുതലാണ്.

രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെ

രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തൊക്കെ

പനി, തൊണ്ടവേദന, ത്വക്ക് ചുണങ്ങ്, ഓക്കാനം, ശരീരവേദന, വേദന, തലവേദന, വയറുവേദന തുടങ്ങിയവ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. അണുബാധ പുരോഗമിക്കുമ്പോള്‍, രോഗം വ്യക്തികളുടെ രോഗപ്രതിരോധ ശേഷിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും അവരുടെ ശരീരഭാരം കുറയുകയും ചെയ്യുന്നു. കൂടാതെ വയറിളക്കവും ലിംഫ് നോഡുകള്‍ വീര്‍ക്കുകയും ചെയ്യാം.

Most read:ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

എങ്ങനെയാണ് രോഗനിര്‍ണയം നടത്തുന്നത്

എങ്ങനെയാണ് രോഗനിര്‍ണയം നടത്തുന്നത്

എന്‍സൈം-ലിങ്ക്ഡ് ഇമ്മ്യൂണോസോര്‍ബന്റ് അസെയ്സ് (ELISAs) അല്ലെങ്കില്‍ എന്‍സൈം ഇമ്മ്യൂണോ-അസ്സെയ്സ് (EIAs) എച്ച്ഐവി/എയ്ഡ്സിനുള്ള ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സ്‌ക്രീനിംഗ് ടെസ്റ്റുകളാണ്. ഇത് എച്ച്‌ഐവിക്കെതിരെ നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ കണ്ടെത്തുകയും ചെയ്യുന്നു. നേരത്തെയുള്ള ടെസ്റ്റ് കിറ്റുകള്‍ എച്ച്‌ഐവി ആന്റിബോഡികള്‍ കണ്ടുപിടിക്കാന്‍ ക്രൂഡ് വൈറല്‍ ആന്റിജനുകള്‍ ഉപയോഗിച്ചിരുന്നു, എന്നാല്‍ പുതിയ കിറ്റുകള്‍ കൂടുതല്‍ നിര്‍ദ്ദിഷ്ട റീകോമ്പിനന്റ് പ്രോട്ടീനും സിന്തറ്റിക് പെപ്‌റ്റൈഡ് ആന്റിജനുകളും ഉപയോഗിക്കുന്നു. ഇത് വളരെ സെന്‍സിറ്റീവും നിര്‍ദ്ദിഷ്ടവുമായ പരിശോധനാ ഫലങ്ങള്‍ നല്‍കുന്നു. ചില പുതിയ കിറ്റുകള്‍ നേരത്തെയുള്ള രോഗനിര്‍ണയത്തിനായി വൈറല്‍ ആന്റിജനുകളെ കണ്ടെത്തുകയും ചെയ്യുന്നു.

Most read:തണുപ്പുകാലത്ത് രോഗപ്രതിരോധം തകരാറിലാകും; ഇവ ശ്രദ്ധിച്ചാല്‍ രക്ഷ

രോഗം പിടിപെടാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ എന്തൊക്കെ

രോഗം പിടിപെടാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ എന്തൊക്കെ

*സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക

* സൂചികളും ബ്ലേഡുകളും പങ്കിടുന്നത് ഒഴിവാക്കുക

* ഗര്‍ഭിണിയാണെങ്കില്‍, കുഞ്ഞിലേക്ക് അണുബാധ പകരുന്നത് തടയാന്‍ ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ കഴിക്കുന്നത് പരിഗണിക്കണം.

* എച്ച്‌ഐവി അണുബാധയ്ക്ക് ഇപ്പോഴും പ്രതിവിധി ഇല്ലെന്ന് ആളുകള്‍ മനസ്സിലാക്കണം. എന്നാല്‍ സമയബന്ധിതമായ ചികിത്സയും നിയന്ത്രണ നടപടികളും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരുപാട് ജീവന്‍ രക്ഷിക്കാനും വൈറസ് പകരുന്നത് നിയന്ത്രിക്കാനും കഴിയും.

English summary

World AIDS Day: Can kissing an HIV Positive Person Cause an HIV Infection in Malayalam

World AIDS Day: Every year on December 1st, World AIDS Day is observed around the world to spread awareness about this life-threatening condition. Read here to know can kissing an HIV positive person cause an HIV infection.
Story first published: Wednesday, December 1, 2021, 9:56 [IST]
X