For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇടക്കിടെ മൂത്രശങ്കയോ ഫൈബ്രോയ്ഡ് സംശയിക്കണം

|

സ്ത്രീകളില്‍ ഫൈബ്രോയ്ഡ് എന്ന അവസ്ഥ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. ഗര്‍ഭപാത്രത്തിലോ അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും അവയവങ്ങളിലോ കാണപ്പെടുന്നതാണ് ഫൈബ്രോയ്ഡ്. എന്നാല്‍ ഇവ ഒരിക്കലും ക്യാന്‍സറായി മാറുന്നില്ല. എന്ന് മാത്രമല്ല ഇത് അപകടകരമായ ഒരു അവസ്ഥ ജീവന് ഉണ്ടാക്കുന്നുമില്ല. ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം സ്ത്രീകളിലും ഫൈബ്രോയ്ഡ് കാണപ്പെടാം. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണുകളില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നതിന്റെ ഫലമായാണ് ഫൈബ്രോയ്ഡ് കാണപ്പെടുന്നത്. പ്രത്യുത്പാദന ശേഷിയുള്ള പ്രായത്തില്‍ കാണപ്പെടുന്ന ഈ മുഴകള്‍ ചിലപ്പോള്‍ ആര്‍ത്തവ വിരാമത്തിന് ശേഷവും വലുതായി കാണപ്പെടാം.

Fibroid Cause Frequent Urination

ചിലരില്‍ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങള്‍ ഇല്ലാതേയും ഫൈബ്രോയ്ഡ് കാണപ്പെട്ടേക്കാം. ഗര്‍ഭപാത്രത്തിന്റെ പുറത്തേക്ക് തള്ളിനില്‍ക്കുന്ന മുഴകളാണെങ്കില്‍ പലപ്പോഴും ഇത് വലിപ്പം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വയറില്‍ തൊട്ടു നോക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ചില സ്ത്രീകള്‍ക്ക് ഇടക്കിടെ മൂത്രശങ്ക ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ഫൈബ്രോയ്ഡിന്റെ ഒരു ലക്ഷണമായി കണക്കാക്കാവുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്, എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍, എങ്ങനെ ഇതിനെ പരിഹരിക്കണം എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

ഇടക്കിടെയുള്ള മൂത്രശങ്ക

ഇടക്കിടെയുള്ള മൂത്രശങ്ക

ഇടക്കിടെയുള്ള മൂത്രശങ്ക സ്ത്രീകളിലാണെങ്കിലും പുരുഷന്‍മാരിലാണെങ്കിലും അത്ര നല്ല ലക്ഷണമല്ല. സ്ത്രീകളില്‍ ഇതിനെ രണ്ട് തരത്തില്‍ തിരിക്കാവുന്നതാണ്. ഒന്ന് മൂത്രാശയത്തിലും ഒന്ന് കുടലിലും സംഭവിക്കുന്നതാണ്. എന്നാല്‍ ഫൈബ്രോയിഡുകളുടെ കാര്യം വരുമ്പോള്‍, സാധാരണയായി അത് മൂത്രാശയത്തെയാണ് ബാധിക്കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ ഇവ കുടല്‍ സംവിധാനത്തെയും ബാധിക്കുന്നു. എന്നാല്‍ അത് പലപ്പോഴപം ഫൈബ്രോയ്ഡിന്റെ വലിപ്പത്തേയും സ്ഥാനത്തേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. എന്നാല്‍ കുടലിനെ ബാധിക്കുന്നത് പലപ്പോഴും അപൂര്‍വ്വമായി സംഭവിക്കുന്നതാണ്. ചിലര്‍ക്ക് ഈ സമയം മൂത്രശങ്കയേക്കാള്‍ മലബന്ധമാണ് അനുഭവപ്പെടുന്നത്.

എന്തുകൊണ്ട് മൂത്രശങ്ക

എന്തുകൊണ്ട് മൂത്രശങ്ക

മൂത്രശങ്ക ഇടക്കിടെ ഉണ്ടാവുന്നത് നല്ലതല്ല. കാരണം നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നം ഉണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇടക്കിടെ മൂത്രമൊഴിക്കുന്നതിന് പിന്നില്‍ ഫൈബ്രോയ്ഡ് ആണെങ്കില്‍ അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്താണ് ഇതിന് കാരണമെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇവ വളരുന്നത് പലപ്പോഴും ഗര്‍ഭാശയ ഭിത്തിക്ക് ചുറ്റുമാണ്. ഇത് ഗര്‍ഭാശഭിത്തിക്ക് ചുറ്റുമുള്ള ഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് കാരണമാകുന്നു. ഫൈബ്രോയ്ഡുകള്‍ വളരുമ്പോള്‍ അത പലപ്പോഴും ചുറ്റുമുള്ള ഭാഗങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഇത് മൂത്രസഞ്ചിയിലേക്കും സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം മൂത്രശങ്ക ഉണ്ടാവുന്നത്. ധാരാളം മുഴകള്‍ വളരുമ്പോള്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

എന്തുകൊണ്ട് മൂത്രശങ്ക

എന്തുകൊണ്ട് മൂത്രശങ്ക

മൂത്രസഞ്ചിക്ക് പലപ്പോഴും മൂത്രം പിടിച്ച് വെക്കുന്നതിനുള്ള കഴിവ് കുറവായിരിക്കും. അതുകൊണ്ടാണ് ഫൈബ്രോയ്ഡ് പോലുള്ള അവസ്ഥകള്‍ ഉള്ള സ്ത്രീകള്‍ക്ക് ഇടക്കിടെ മൂത്രശങ്കഉണ്ടാവുന്നത്. ഫൈബ്രോയ്ഡിന്റെ വലിപ്പം ഇതില്‍ ഒരു വലിയ പ്രശ്‌നമാണ്. കാരണം ഇതിന് ചുറ്റുമുള്ള അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള സാധ്യത ഫൈബ്രോയ്ഡിന്റെ വലിപ്പത്തിന് അനുസരിച്ചാണ് ഉണ്ടായിരിക്കുക. ഗര്‍ഭാശയഭിത്തിയുടെ മുകളില്‍ വളരുന്ന സബ്‌സെറോസല്‍ ഫൈബ്രോയിഡുകള്‍ മറ്റ് അവയവങ്ങളിലേക്കും സമ്മര്‍ദ്ദം ചെലുത്തുന്നു. ചിലരില്‍ ഇത് ഗുരുതരമായ അവസ്ഥയിലേക്ക് മാറുകയും പിന്നീട് ശസ്ത്രക്രിയയിലൂടെ മാത്രമേ ആരോഗ്യം തിരിച്ചെടുക്കാന്‍ സാധിക്കൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും.

 ഫൈബ്രോയിഡുകള്‍ക്കുള്ള പരിഹാരം

ഫൈബ്രോയിഡുകള്‍ക്കുള്ള പരിഹാരം

സ്ത്രീകളില്‍ ഫൈബ്രോയ്ഡുകള്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കും. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലേക്ക് തള്ളിനില്‍ക്കുന്ന ഫൈബ്രോയ്ഡുകള്‍ പലപ്പോഴും അമിത രക്തസ്രാവം ഉണ്ടാക്കുന്നു. ഈ അവസ്ഥയില്‍ ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ അതി കഠിന രക്തസ്രാവം ഉണ്ടാവുന്നു. ഇത് കൂടാതെ അതികഠിനമായ വയറുവേദനയും ഉണ്ടാവുന്നു. അതോടൊപ്പം തന്നെ പുറംവേദന, മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ട് തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടാവാം. ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ഡോക്ടര്‍ ഇതിനെക്കുറിച്ച് രോഗനിര്‍ണയം നടത്തുന്നതിന് സാധിക്കുന്നു.

എങ്ങനെ കണ്ടെത്താം

എങ്ങനെ കണ്ടെത്താം

ഫൈബ്രോയ്ഡ് ഉണ്ടെന്നത് സ്‌കാനിംഗിലൂടെയും നിങ്ങളുടെ ലക്ഷണങ്ങളിലൂടേയും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെയും സോണോഗ്രാഫിയിലൂടേയും രോഗത്തെ നിര്‍ണയിക്കാന്‍ സാധിക്കുന്നു. ചിലരില്‍ അപൂര്‍വ്വമായി എം ആര്‍ ഐ സ്‌കാനിംഗ് നടത്തേണ്ടതായി വരുന്നുണ്ട്. ചിലരില്‍ ശസ്ത്രക്രിയ വഴി ഇത് നീക്കം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ചില സ്ത്രീകളില്‍ ഗര്‍ഭസമയത്ത് ഇതുണ്ടാവുന്നു. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണം. ചിലരില്‍ പാരമ്പര്യമായും ഇതേ പ്രശ്‌നം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്ന അല്‍പം ശ്രദ്ധിക്കണം.

മൂത്രശങ്കയെ പ്രതിരോധിക്കാന്‍

മൂത്രശങ്കയെ പ്രതിരോധിക്കാന്‍

ഫൈബ്രോയ്ഡ് മൂലമുണ്ടാവുന്ന മൂത്രശങ്കയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഇടക്കിടെ വ്യായാമം ചെയ്യാവുന്നതാണ്. അതില്‍ പേശികളെ ശക്തിപ്പെടുത്തുന്നതിന് പെല്‍വിക് ഫ്‌ളോര്‍ വ്യായാമങ്ങള്‍ ചെയ്യുക. ഇത് കൂടാതെ നല്ലതുപോലെ വെള്ളം കുടിക്കുക. ഇത് അണുബാധ കുറക്കുന്നതിന് സഹായിക്കുന്നു. കഫീന്‍ അല്ലെങ്കില്‍ കാര്‍ബൊണേറ്റഡ് പാനീയങ്ങളോ അമിതമായി കുടിക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിനും ആവശ്യത്തിന് ചികിത്സയും പ്രതിരോധവും എടുക്കുന്നതിനും ശ്രദ്ധിക്കണം.

most read:രണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസി

ഹൃദയത്തെ സ്മാര്‍ട്ടാക്കാനും ആയുസ്സിനും ശീലമാക്കേണ്ട ഭക്ഷണങ്ങള്‍ഹൃദയത്തെ സ്മാര്‍ട്ടാക്കാനും ആയുസ്സിനും ശീലമാക്കേണ്ട ഭക്ഷണങ്ങള്‍

English summary

Can Fibroid Cause Frequent Urination In Malayalam

Here in this article we are discussing about why do fibroids cause frequent urination in women. Take a look
Story first published: Saturday, July 30, 2022, 12:06 [IST]
X
Desktop Bottom Promotion