For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണീരിലൂടെ കോവിഡ് പകരുമോ ? പഠനം പറയുന്നത് ഇത്

|

കോവിഡ് പകരുന്ന വിധങ്ങള്‍ എങ്ങനെയെന്ന് ഇക്കാലങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് മനസിലായിക്കാണും. രോഗബാധിതനായ ഒരാള്‍ പുറന്തള്ളുന്ന ശ്വസന തുള്ളികളിലൂടെയോ ശ്രവങ്ങളിലൂടെയോ പകരാവുന്ന രോഗമാണ് കോവിഡ് 19 എന്ന് നമുക്കറിയാം. എന്നിരുന്നാലും, വൈറസ് പരിവര്‍ത്തനം ചെയ്യുകയും വികസിക്കുകയും ചെയ്യുമ്പോള്‍, കൊറോണവൈറസിന്റെ പുതിയ വകഭേദങ്ങള്‍ പകരുന്നത് സംബന്ധിച്ച് ഇപ്പോഴും നിരവധി രഹസ്യങ്ങളുണ്ട്.

Most read: കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌Most read: കോവിഡ് വന്നുമാറിയശേഷം മുടി കൊഴിയുന്നതിന് കാരണം ഇതാണ്‌

ഇത് ഒരു ശ്വാസകോശ രോഗമാണ്, അതായത് ഇത് പ്രധാനമായും കഫത്തിലൂടെയും ചുമയിലൂടെയോ തുമ്മലിലൂടെയോ പുറന്തള്ളുന്ന തുള്ളികളിലൂടെ വ്യാപിക്കുന്നു. പക്ഷേ, വിയര്‍പ്പ്, കണ്ണുനീര്‍ എന്നിവയും അതുപോലുള്ള ശാരീരിക ദ്രാവകങ്ങളിലൂടെയും ഇത് പടരുന്നതിന്റെ സാധ്യതകളെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, പുതിയ പഠനങ്ങള്‍ പ്രകാരം യഥാര്‍ത്ഥത്തില്‍ അത് സാധ്യമാകുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. അമൃത്സറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് നടത്തിയ അത്തരമൊരു പഠനം കണ്ടെത്തിയത് കോവിഡ് പകരാന്‍ കണ്ണുനീരും കാരണമാകുമെന്നാണ്. കോവിഡ് ബാധിച്ച രോഗികളുടെ കണ്ണീരിന് വൈറസ് പകരാനുള്ള ശക്തിയുണ്ടെന്ന് ഇവര്‍ പറയുന്നു.

ഗവേഷണം പറയുന്നത്

ഗവേഷണം പറയുന്നത്

പുതിയ ഗവേഷണമനുസരിച്ച്, പരിശോധിച്ച മൊത്തം സാമ്പിളുകളുടെ 17.5 ശതമാനം പേരിലാണ് വ്യാപനം കണ്ടെത്തിയത്. കോവിഡ് പോസിറ്റീവ് രോഗികളുടെ കണ്ണീരില്‍ കോവിഡിന്റെ സാന്നിധ്യം വിലയിരുത്തുന്നതില്‍ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചു. രോഗം ബാധിച്ച സ്രവങ്ങള്‍ക്ക് വിധേയമാകുകയാണെങ്കില്‍ ഒപ്റ്റിഷ്യന്‍മാര്‍, നേത്രരോഗവിദഗ്ദ്ധര്‍, വ്യക്തിഗത പരിചരണ മേഖലകളില്‍ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ - സലൂണുകള്‍, ബ്യൂട്ടീഷ്യന്‍മാര്‍, ഹോം ഹെല്‍ത്ത് കെയര്‍ ജോലിക്കാര്‍ എന്നിവര്‍ക്ക് കൂടുതല്‍ അപകടസാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.

കണ്ണുനീരിലൂടെ എങ്ങനെ കോവിഡ് പടരുന്നു

കണ്ണുനീരിലൂടെ എങ്ങനെ കോവിഡ് പടരുന്നു

കൊറോണ വൈറസ് ഉള്ള ആളുകള്‍ക്ക് അവരുടെ കണ്ണീരിലൂടെ രോഗം പടര്‍ത്താന്‍ കഴിയുമെന്ന് പഠനസംഘം പറയുന്നു. കണ്ണുനീര്‍ അല്ലെങ്കില്‍ കണ്ണുനീരിന്റെ ഉപരിതലത്തില്‍ സ്പര്‍ശിക്കുന്നത് മറ്റൊരാള്‍ക്ക് അണുബാധയുണ്ടാകാനുള്ള മാര്‍ഗമാണ്. വൈറസ് ബാധിച്ച എന്തെങ്കിലും സ്പര്‍ശിച്ചതിന് ശേഷം നിങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് അണുബാധയുണ്ടാകാം. അപൂര്‍വമായി, കൊറോണ വൈറസ് പിങ്ക് ഐ അഥവാ കണ്‍ജങ്ക്റ്റിവിറ്റിസ് അണുബാധയ്ക്കും കാരണമായേക്കാം.

Most read:കോവിഡ് വന്നാല്‍ ആണിനും പെണ്ണിനും വ്യത്യസ്ത ലക്ഷണം; പഠനം പറയുന്നത്Most read:കോവിഡ് വന്നാല്‍ ആണിനും പെണ്ണിനും വ്യത്യസ്ത ലക്ഷണം; പഠനം പറയുന്നത്

കണ്ണുനീര്‍ തുള്ളികള്‍ എങ്ങനെ വൈറസിന്റെ വാഹകരാകുന്നു

കണ്ണുനീര്‍ തുള്ളികള്‍ എങ്ങനെ വൈറസിന്റെ വാഹകരാകുന്നു

കണ്ണീരിലൂടെ കൊറോണ വൈറസ് പകരുന്നത് സൂചിപ്പിച്ചിട്ടുള്ള ചില ഗവേഷണങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും, വര്‍ഷങ്ങളായി പല പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാസ്തവത്തില്‍, നമ്മുടെ കണ്ണുകളില്‍ വ്യത്യസ്ത തരം വൈറസുകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. കണ്ണിന്റെ വെളുത്ത ഭാഗവും കണ്‍പോളയുടെ ഉള്ളിലെ വരകളുള്ള കോശത്തിനും ജലദോഷം, ഹെര്‍പ്പസ് എന്നിവയുമായി ബന്ധപ്പെട്ട വൈറസുകള്‍ ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും ഉണ്ടാകുന്ന തുള്ളികളുമായി കണ്ണുകള്‍ നേരിട്ട് ബന്ധപ്പെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. കൂടാതെ, മിക്ക ആളുകള്‍ക്കും അവരുടെ കണ്ണുകള്‍ തടവുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന ശീലവുമുണ്ട്.

കോവിഡ് എങ്ങനെ കണ്ണുകളിലൂടെ വ്യാപിക്കും

കോവിഡ് എങ്ങനെ കണ്ണുകളിലൂടെ വ്യാപിക്കും

ശ്വസന തുള്ളികളിലൂടെ പകരുന്നതുപോലെ കണ്ണുകളിലൂടെയും കൊറോണ വൈറസ് വ്യാപിക്കും. രോഗബാധിതനായ ഒരാളുടെ കണ്ണുനീര്‍ സ്പര്‍ശിക്കുകയോ കണ്ണീര്‍ വീണ ഉപരിതലത്തില്‍ സ്പര്‍ശിക്കുകയോ ചെയ്യുന്നത് നിങ്ങളെ അണുബാധയ്ക്ക് വിധേയമാക്കുന്നു. ഉപരിതലത്തില്‍ വൈറസ് ബാധിച്ച ശേഷം നിങ്ങളുടെ കണ്ണുകളില്‍ സ്പര്‍ശിക്കുന്നത് പോലും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. കണ്‍ജങ്ക്റ്റിവിറ്റിസ് കോവിഡ് 19 അണുബാധയുടെ ഒരു പ്രധാന ലക്ഷണമാണെങ്കിലും, ഇത് അപൂര്‍വമാണ്. വൈറസ് ബാധിച്ച എല്ലാവര്‍ക്കും ഈ ലക്ഷണം ഉണ്ടാകുന്നില്ല അതിനാല്‍ സ്വയം പരിരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

Most read:ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണംMost read:ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണം

ഇത്തരക്കാര്‍ ഏറെ ശ്രദ്ധിക്കണം

ഇത്തരക്കാര്‍ ഏറെ ശ്രദ്ധിക്കണം

ഇന്ത്യന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച സമാനമായ ഒരു പഠനവും പകര്‍ച്ചവ്യാധികള്‍ കണ്ണീരിലൂടെ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ പുതിയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, കോവിഡ് പകരാനുള്ള ഈ പുതിയ മാര്‍ഗ്ഗത്തെ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ഒപ്റ്റിഷ്യന്‍മാര്‍, നേത്രരോഗവിദഗ്ദ്ധര്‍, സലൂണുകള്‍, ബ്യൂട്ടീഷ്യന്‍മാര്‍ തുടങ്ങിയ വ്യക്തിഗത പരിചരണ മേഖലകളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അണുബാധയുടെ സാധ്യത കൂടുതലാണെന്നും ഇവര്‍ വിലയിരുത്തി.

പ്രതിരോധ നടപടി എന്താണ്

പ്രതിരോധ നടപടി എന്താണ്

കണ്ണുനീരിലൂടെ കൊറോണ വൈറസ് മറ്റൊരാളിലേക്ക് പടരുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തരത്തില്‍ വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാനുള്ള ഏറ്റവും നല്ല കാര്യം, സുരക്ഷിതമായിരിക്കാന്‍ ചില ആരോഗ്യകരമായ ശുചിത്വ രീതികള്‍ പരിശീലിക്കുക എന്നതാണ്. അപകടസാധ്യത കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില ചെറിയ കാര്യങ്ങള്‍ ഇവയാണ്:

Most read:രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്Most read:രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നിങ്ങളുടെ വായയും മൂക്കും മൂടുക.

* കോവിഡ് 19 ബാധിച്ചാല്‍ നിങ്ങളുടെ കണ്ണുകള്‍ തടവരുത്.

* തുമ്മുമ്പോള്‍ നിങ്ങള്‍ ഒരു ടിഷ്യു പേപ്പര്‍ ഉപയോഗിക്കുന്നുവെങ്കില്‍ അത് ഉടന്‍ ശരിയായ വിധം കളയുക

* ഏതെങ്കിലും ഉപരിതലത്തില്‍ സ്പര്‍ശിച്ചതിന് ശേഷം നിങ്ങളുടെ മുഖത്ത് സ്പര്‍ശിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മുമ്പ് കുറഞ്ഞത് 30 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.

* സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍, കുറഞ്ഞത് 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക.

* അസുഖമുള്ള ആളുകളുമായി അടുത്ത ബന്ധം ഒഴിവാക്കുക.

* പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക

English summary

Can COVID-19 Spread Through Tears in Malayalam

A study has found out that the tears of the infected COVID patients have the potential to transmit the virus to a healthy persons. Read on to know more.
Story first published: Tuesday, August 24, 2021, 9:30 [IST]
X
Desktop Bottom Promotion