For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്‌

|

ഇന്നത്തെക്കാലത്ത് മിക്കവര്‍ക്കും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നത് ഒരു സത്യമാണ്. ശരീരത്തിന് ആവശ്യത്തിന് വിശ്രമം ആവശ്യമാണ്. നാളേക്കായുള്ള ശരീരത്തിന്റെ ഊര്‍ജ്ജസംഭരണമാണ് നല്ല ഉറക്കം. എന്നാല്‍ ഉറക്കം ശരിയായില്ലെങ്കില്‍ നിങ്ങളുടെ ഒരു ദിവസം തന്നെ നാശമായേക്കാം. രാത്രി നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ പകല്‍ മുഴുവന്‍ നിങ്ങള്‍ക്ക് ക്ഷീണവും ആലസ്യവും തോന്നിയേക്കാം.

Also read: ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂAlso read: ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂ

നല്ല ഉറക്കത്തിന് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും ഒരു പങ്കു വഹിക്കുന്നുണ്ട്. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. രാത്രിയില്‍ അത്തരം ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് മുമ്പ് നിങ്ങള്‍ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് നിങ്ങള്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണപാനീയങ്ങള്‍ ഇതാ.

മദ്യം

മദ്യം

നല്ല ഉറക്കത്തിനായി രാത്രിയില്‍ പലരും മദ്യപിക്കുന്നു. എന്നാല്‍ ഇതിന്റെ ഫലം നേരെ തിരിച്ചാണ്. മദ്യം നിങ്ങളെ ഉറക്കുകയല്ല ഉണര്‍ത്തുകയാണ് ചെയ്യുന്നത്. മദ്യം നിങ്ങളെ മയങ്ങാന്‍ സഹായിക്കുമെങ്കിലും, രാത്രിയില്‍ അത് നിങ്ങളുടെ സ്വാഭാവിക ഉറക്ക ചക്രത്തെ തടസ്സപ്പെടുത്തും. ഇത് നിങ്ങള്‍ക്ക് ലഭിക്കുന്ന ഉറക്കത്തിന്റെ അളവ് കുറയ്ക്കും. മദ്യം കഴിക്കുന്നത് ശരീരത്തിലെ എല്ലാ പേശികളിലും അയവുവരുത്തുന്നു, ഇത് സ്ലീപ് അപ്നിയയെയും കൂര്‍ക്കംവലിയെയും വര്‍ദ്ധിപ്പിക്കും.

അമിത ആഹാരം

അമിത ആഹാരം

കൊഴുപ്പുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍ ദഹനക്കേടിലേക്ക് നയിക്കുകയും രാത്രിയില്‍ നിങ്ങളെ ഉണര്‍ത്തുകയും ചെയ്യും. ചീസ് ബര്‍ഗറുകള്‍, ഫ്രൈകള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ പോലുള്ളവ രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കുക.

Also read:ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍Also read:ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍

ഉയര്‍ന്ന ജലാംശമുള്ള ഭക്ഷണങ്ങള്‍

ഉയര്‍ന്ന ജലാംശമുള്ള ഭക്ഷണങ്ങള്‍

ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ഒരു പ്രധാന ഭാഗമാണ്. എന്നാല്‍ ഉറക്കത്തെ തടസപ്പെടുത്തി രാത്രിയില്‍ മൂത്രമൊഴിക്കാന്‍ പോകാന്‍ ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ രാത്രിയില്‍ നിങ്ങള്‍ ഉയര്‍ന്ന ജലാംശമുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. സെലറി, തണ്ണിമത്തന്‍, കക്കിരി എന്നിവ ഒഴിവാക്കുക.

കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പല ഭക്ഷണങ്ങളിലും കഫീന്‍ അടങ്ങിയിട്ടുണ്ട്. കാപ്പിയിലും ചോക്ലേറ്റിലുമെല്ലാം സാധാരണയായി കഫീന്‍ ഉണ്ട്. കഫീന്‍ അടങ്ങിയ ചോക്ലേറ്റും മറ്റ് ഭക്ഷണങ്ങളും ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ ആഴത്തിലുള്ള ഉറക്കത്തെ തടസ്സപ്പെടുത്തുകയും നിങ്ങള്‍ക്ക് സാധാരണയായി ലഭിക്കുന്ന ഉറക്കത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

Also read:അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടംAlso read:അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടം

മധുരം കൂടിയ ഭക്ഷണങ്ങള്‍

മധുരം കൂടിയ ഭക്ഷണങ്ങള്‍

അമിതമായി മധുരമുള്ള ലഘുഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകും. മധുരം അടങ്ങിയ ധാന്യങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ രാത്രി കഴിക്കരുത്.

ടെറാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ടെറാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന്, ഉയര്‍ന്ന അളവില്‍ ടൈറാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. ഈ അമിനോ ആസിഡ്, തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്ന ഒരു സ്വാഭാവിക ഉത്തേജകത്തെ മസ്തിഷ്‌കത്തില്‍ നിന്ന് പുറപ്പെടുവിക്കുന്നു. ഇത് നിങ്ങളുടെ ഉറക്കത്തിന് വെല്ലുവിളിയാകും. തക്കാളി, സോയ സോസ്, വഴുതന, റെഡ് വൈന്‍ എന്നിവ ടൈറാമിന്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

Also read:പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണം; ഈ പയര്‍വര്‍ഗ്ഗങ്ങളിലുണ്ട് ഷുഗര്‍ കുറയ്ക്കാന്‍ വഴിAlso read:പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണം; ഈ പയര്‍വര്‍ഗ്ഗങ്ങളിലുണ്ട് ഷുഗര്‍ കുറയ്ക്കാന്‍ വഴി

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള വിഭവങ്ങള്‍ രാത്രി കഴിക്കുന്നത് അത്ര നല്ലതല്ല. ഉറക്കം സുഗമമാക്കുന്നതിന് നിങ്ങളുടെ ശരീര താപനില കുറയണം. എന്നാല്‍ എരിവുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിക്കും. ചൂട് അനുഭവപ്പെടുന്നത്, കൂടുതല്‍ നേരം ഉണര്‍ന്നിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. അതിനാല്‍ നല്ല ഉറക്കത്തിനായി രാത്രിയില്‍ എരിവുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

അസിഡിക് ഭക്ഷണങ്ങള്‍

അസിഡിക് ഭക്ഷണങ്ങള്‍

രാത്രിയില്‍ അസിഡിറ്റിക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. സിട്രസ് ജ്യൂസ്, ഉള്ളി, വൈറ്റ് വൈന്‍, തക്കാളി സോസ് എന്നിവ നെഞ്ചെരിച്ചില്‍ കൂടുതല്‍ വഷളാക്കുന്നതിലൂടെ ഉറക്കത്തെ തടസ്സപ്പെടുത്തും. അതുകൊണ്ട് ഉറങ്ങുന്നതിനുമുമ്പ് ഇത്തരം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.

Also read:കൊളസ്‌ട്രോളില്‍ വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണം ഇത്Also read:കൊളസ്‌ട്രോളില്‍ വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണം ഇത്

ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍

ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍

ദഹിക്കാന്‍ പ്രയാസമുള്ളതും ധാരാളം നാരുകള്‍ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ വേദനാജനകമായ ഗ്യാസിന് കാരണമാകും. ഉയര്‍ന്ന നാരുകളുള്ള പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ശരീരത്തിന് മികച്ചതാണ്. എന്നാല്‍ ഇത് ഉറക്കത്തിന് നല്ലതല്ല. അതിനാല്‍ ഉറങ്ങുന്നതിനുമുമ്പ് അത്തരം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

English summary

Caffeine To Sugar; Avoid Eating These Foods At Night That Disturbs Your Sleep

Eating some foods at night may keep you awake at night. Here are some foods you should avoid eating at night. Take a look.
Story first published: Tuesday, January 31, 2023, 11:37 [IST]
X
Desktop Bottom Promotion