For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരൾ രോഗം അടുക്കില്ല;കാബേജും കോളിഫ്ളവറും മാത്രം മതി

|

ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയർത്തുന്ന പല വിധത്തിലുള്ള രോഗങ്ങൾ ഉണ്ട്. ഇവ തിരിച്ചറിഞ്ഞ് വേണം അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങൾ തേടേണ്ടത്. ഇന്നത്തെ കാലത്താകട്ടെ രോഗങ്ങൾ വർദ്ധിച്ച് വരുന്ന അവസ്ഥയാണ് ഉള്ളത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. കരൾ രോഗങ്ങൾ ഇന്ന് അപകടവും മരണ നിരക്കും വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മുന്നിൽ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

കൂടുതൽ വായനക്ക്; സ്ത്രീകളിൽ മൂത്രാശയ അണുബാധക്ക് ഈ ഡയറ്റ് ഒരാഴ്ചകൂടുതൽ വായനക്ക്; സ്ത്രീകളിൽ മൂത്രാശയ അണുബാധക്ക് ഈ ഡയറ്റ് ഒരാഴ്ച

ഇപ്പോൾ അൽപം കാബേജും കോളിഫ്ളവറും എല്ലാം നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ അത് നിങ്ങളുടെ ഭാവിയിൽ ഉണ്ടാവാന്‍ പോവുന്ന പല രോഗങ്ങളിൽ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. കോളിഫ്ളവറും കാബേജും നല്ല വിലക്കുറവിൽ ലഭിക്കുന്നു എന്നതും ഡയറ്റിൽ ഇത് ഉൾപ്പെടുത്താനുള്ള ഒരു പ്രധാന കാരണമായി മാറുന്നുണ്ട്. ഹൂസ്റ്റണിലെ ഹെപ്പറ്റോളജി ജേണലിൽ ആണ് കാബേജിനും കോളിഫ്ളവറിനും കരൾ രോഗങ്ങളിൽ നിന്ന് പരിഹാരം കാണുന്നതിനുള്ള കഴിവുണ്ടെന്ന് വിവരിച്ചിട്ടുള്ളത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വായിക്കൂ.

കരൾ രോഗങ്ങൾ വർദ്ധിക്കുന്ന അവസ്ഥ

കരൾ രോഗങ്ങൾ വർദ്ധിക്കുന്ന അവസ്ഥ

ഇന്ന് കരൾ രോഗങ്ങൾ ഫാറ്റി ലിവർ സംബന്ധമായ പ്രശ്നങ്ങൾ വർദ്ധിച്ച് വരുന്നതായാണ് പഠനങ്ങൾ പറയുന്നത്. മദ്യപാനം ഇതിന്‍റെ ഒരു പ്രധാന കാരണമാണെങ്കിൽ പോലും പലപ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ട് പലരും പരാജയപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്. എന്നാൽ മദ്യപിക്കാത്തവരിലും ഇതേ അവസ്ഥ കാണപ്പെടുന്നുണ്ട്. കരൾ രോഗങ്ങൾ പിടിപെടാൻ മദ്യപിക്കണം എന്നില്ല എന്നത് തന്നെയാണ് മദ്യപിക്കാത്തവരിൽ കരൾ രോഗങ്ങൾ വർദ്ധിക്കുന്നതിലൂടെ കാണിക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇവയെ നോൺ ആല്‍ക്കഹോളിക് ഫാറ്റി ലിവർ എന്നാണ് പറയുന്നത്.

കാബേജും കോളിഫ്ളവറും

കാബേജും കോളിഫ്ളവറും

ഇത്തരം രോഗികളെ സംബന്ധിച്ച് കാബേജും കോളിഫ്ളവറും കഴിക്കുന്നത് ഒരു പരിധി വരെ രോഗത്തിന്‍റെ നിയന്ത്രണത്തിന് സഹായിക്കുന്നുണ്ട് എന്നാണ് പഠനങ്ങളിൽ പറയുന്നത്. ഇവയിൽ രണ്ടിലും അടങ്ങിയിട്ടുള്ള ഇൻഡോൾ എന്ന ഘടകമാണ് ഇത്തരം പ്രശ്നങ്ങളിൽ നിന്ന് നിങ്ങളുടെ കരളിനെ സംരക്ഷിക്കുന്നത്. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നവരിലാണ് കരൾ രോഗങ്ങൾ വർദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നത്. അതുകൊണ്ട് കാബേജും കോളിഫ്ളവറും ഡയറ്റിൽ കൂടുതലായി ഉൾപ്പെടുത്തുമ്പോൾ അത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

ഭക്ഷണ ക്രമത്തിൽ ശ്രദ്ധിക്കേണ്ടത്

ഭക്ഷണ ക്രമത്തിൽ ശ്രദ്ധിക്കേണ്ടത്

ഭക്ഷണ ക്രമത്തിൽ പല വിധത്തിലുള്ള മുന്‍കരുതലുകൾ എടുത്താൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. അതിലുപരി കാബേജ് കോളിഫ്ളവർ തുടങ്ങിയവ ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നതും നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയും കരളിലെ ടോക്സിനെ എല്ലാം പുറന്തള്ളി നല്ല ആരോഗ്യമുള്ള പ്രവർത്തന ക്ഷമമായ കരളിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇല്ലെങ്കിൽ പലപ്പോഴും ഇത് അതി സങ്കീർണമായ കരൾ രോഗങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ഫാറ്റി ലിവർ

ഫാറ്റി ലിവർ

ഫാറ്റി ലിവർ തുടക്കത്തിലേ കണ്ടെത്തിയാൽ അധികം കഷ്ടപ്പാടില്ലാതെ തുടക്കത്തിലേ തന്നെ തിരിച്ചറിഞ്ഞ് ചികിത്സിക്കാവുന്നതാണ്. ഇത് പൂർണമായും മാറ്റാവുന്ന ഒരു രോഗാവസ്ഥയാണ്. എന്നാൽ ഇത് ചികിത്സിക്കാതെ മുന്നോട്ട് പോയാൽ അത് ഗുരുതരമായ അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് കരൾ രോഗം ഗുരുതരമാവുന്നതിനും ലിവർ ക്യാൻസർ പോലുള്ള അവസ്ഥയിലേക്ക് എത്തുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്. അതി സങ്കീർണമായ അവസ്ഥയിൽ നിന്ന് നിങ്ങൾക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിന് കാബേജും കോളിഫ്ളവറും അതുകൊണ്ട് തന്നെ ശീലമാക്കാവുന്നതാണ്.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു

കാബേജ്, കോളിഫ്ളവര്‍ എന്നിവയിൽ അടങ്ങിയിട്ടുള്ള ഇൻഡോളിന് ക്യാൻസറിനെ വരെ പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ടെന്നതാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ദിവസവും കാബേജും കോളിഫ്ളവറും ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നിങ്ങൾക്ക് ദിവസവും കാബേജും കോളിഫ്ളവറും ഡയറ്റിന്‍റെ ഭാഗമാക്കാവുന്നതാണ്.

കഴിക്കേണ്ട മറ്റ് ഭക്ഷണങ്ങൾ

കഴിക്കേണ്ട മറ്റ് ഭക്ഷണങ്ങൾ

കരളിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും നിങ്ങളുടെ ആരോഗ്യത്തിനും കരളിന്‍റെ ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് പറയാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കരളിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മധുര നാരങ്ങ

മധുര നാരങ്ങ

മധുരനാരങ്ങ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇത് കരളിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും നിങ്ങൾക്ക് കരൾ രോഗങ്ങൾ വരാതിരിക്കുന്നതിനും വേണ്ടി സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ദിവസവും മധുരനാരങ്ങ ശീലമാക്കുന്നതിലൂടെ അത് നിങ്ങളുടെ കരളിനെ ആരോഗ്യകരമാക്കി മാറ്റുന്നുണ്ട്. ഇത് കരളിലെ ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നുണ്ട്.

ബെറികൾ

ബെറികൾ

ബെറികൾ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം ആന്‍റി ഓക്സിഡന്‍റ് എൻസൈമുകൾ എല്ലാം നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നവയാണ്. കരളിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ദിവസവും ഒരു പിടി ബെറികൾ കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഡയറ്റിൽ ധാരാളം ബെറികൾ കഴിക്കുന്നതിലൂടെ അത് കരളിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് എന്നും മുന്‍നിരയിൽ ആണ്.

 ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‌ ചില്ലറയല്ല. ഇതിലുള്ള ആന്‍റി ഓക്സിഡന്‍റുകൾ ദിവസവും നിങ്ങളുടെ കരളിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നുണ്ട്. ഫാറ്റി ലിവർ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി മികച്ച് നില്‍ക്കുന്നതാണ് ബീറ്റ്റൂട്ട് ജ്യൂസ്.

English summary

Cabbage And Cauliflower May Help Fight Fatty Liver Disease

According to the study, compound in cabbage and cauliflower may help to protect your liver from fatty liver disease. Read on.
X
Desktop Bottom Promotion