For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകള്‍ നിങ്ങളുടെ ശരീരത്തെ നശിപ്പിക്കും

|

രാജാവിനെപ്പോലെ പ്രഭാതഭക്ഷണം കഴിക്കുക എന്ന് നമ്മള്‍ എപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ലോകത്ത് എല്ലാവരുടെയും ഭക്ഷണം അവഗണിക്കുന്നു. തോന്നിയ സമയത്ത് തോന്നിയ പോലെ കഴിക്കുന്നു. പ്രഭാതഭക്ഷണം ഒരു പ്രധാന ഭക്ഷണമാണ്. കാരണം നിങ്ങള്‍ ഒരു നീണ്ട ഉറക്കം കഴിഞ്ഞ് ഉപവാസം അവസാനിപ്പിക്കുന്നതു പോലെയാണിത്. നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിന് ശരീരത്തിന് ശരിയായ ഇന്ധനം ആവശ്യമാണ്.

Most read: മാമ്പഴം കഴിച്ച ഉടനെ ഇവ കഴിക്കുന്നത് ശരീരത്തിന് അപകടം; ഒഴിവാക്കണം ഇതെല്ലാംMost read: മാമ്പഴം കഴിച്ച ഉടനെ ഇവ കഴിക്കുന്നത് ശരീരത്തിന് അപകടം; ഒഴിവാക്കണം ഇതെല്ലാം

സമതുലിതമായ പ്രഭാതഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് നിങ്ങളുടെ മെറ്റബോളിസത്തെ വളരെയേറെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ 'പിത്തം' അതിന്റെ ഉച്ചസ്ഥായിയിലാകുന്ന സമയമായതിനാല്‍ പ്രാതലിന് ആയുര്‍വേദത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. പ്രാതല്‍ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു, മസ്തിഷ്‌ക ശക്തി വര്‍ദ്ധിപ്പിക്കുന്നു, നമ്മുടെ ഊര്‍ജ്ജം വളര്‍ത്തുന്നു. ശരീരഭാരം നന്നായി നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മറ്റ് ഉപാപചയ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് ഞങ്ങളെ സഹായിക്കും. പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങള്‍ ലഭ്യമായിട്ടും പലരും പല കാരണങ്ങളാല്‍ അറിയാതെ അത് ഒഴിവാക്കുകയോ അനാരോഗ്യകരമാക്കുകയോ ചെയ്യുന്നു. അതിനാല്‍, പ്രഭാതഭക്ഷണത്തിലെ ചില തെറ്റുകള്‍ നിങ്ങള്‍ ഒഴിവാക്കേണ്ടത് പ്രധാനമാണ്.

വൈകി ഭക്ഷണം കഴിക്കുന്നത്

വൈകി ഭക്ഷണം കഴിക്കുന്നത്

ഒരു വ്യക്തിയുടെ പ്രഭാതഭക്ഷണം ദിവസം മുഴുവനും അവരുടെ ഭക്ഷണത്തെ സ്വാധീനിക്കുന്നു. പ്രഭാതഭക്ഷണം വൈകിയാല്‍ ഒരു വ്യക്തി ദിവസം മുഴുവന്‍ അമിതമായി ഭക്ഷണം കഴിക്കുന്നു. ഉണര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത്

വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത്

ഇരുന്നു ഭക്ഷണം കഴിക്കുക. നിങ്ങള്‍ അത് പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും മിക്കപ്പോഴും അത് അവഗണിക്കുന്നു. എല്ലായ്പ്പോഴും തിരക്കിലായിരിക്കുമ്പോള്‍ നിങ്ങള്‍ വേഗത്തില്‍ ഭക്ഷണം കഴിക്കുകയും വലിയ അളവില്‍ കഴിക്കുകയും ചെയ്യുന്നു. ചില പഠനങ്ങള്‍ പ്രകാരം ഇത് അമിതവണ്ണത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആയുര്‍വേദം അനുസരിച്ച്, നിങ്ങള്‍ ഇരുന്നു ഭക്ഷണം കഴിക്കുമ്പോള്‍, ശരിയായി ചവച്ചരച്ചാല്‍, ദഹനം മെച്ചപ്പെടുത്തുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ പ്രഭാതഭക്ഷണം ആസ്വദിച്ച് കഴിക്കുക.

Most read:തലയിണ ഇല്ലാതെ ഉറങ്ങിയാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റംMost read:തലയിണ ഇല്ലാതെ ഉറങ്ങിയാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആളുകള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് തീര്‍ച്ചയായും ആരോഗ്യകരമായ വഴിയല്ല. നിങ്ങളുടെ ബ്രെയിന്‍ ഫുഡ് ആണ് രാവിലെയുള്ള ഭക്ഷണം. ഇത് ഒഴിവാക്കുന്നത് നിങ്ങളുടെ ശരീരത്തിന് പലവിധത്തില്‍ ദോഷം ചെയ്യും.

ജ്യൂസ് മാത്രം കഴിക്കുന്നത്

ജ്യൂസ് മാത്രം കഴിക്കുന്നത്

ചില ആളുകള്‍ ജ്യൂസുകള്‍ ഉപയോഗിച്ച് ദിവസം ആരംഭിക്കാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ ജ്യൂസില്‍ നാരുകള്‍ അടങ്ങിയിട്ടില്ല. അതിനാല്‍, ജ്യൂസിന് പകരം പഴങ്ങള്‍ തന്നെ കഴിക്കാന്‍ ശ്രമിക്കുക. കാരണം ഇത് ദിവസത്തേക്കുള്ള ആവശ്യമായ നാരുകളുടെ ഉള്ളടക്കം വര്‍ദ്ധിപ്പിക്കാനും നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിലനിര്‍ത്താനും സഹായിക്കും.

Most read:പല്ലുതേക്കാന്‍ വേപ്പിന്‍ തണ്ട് ഇങ്ങനെ ഉപയോഗിച്ചാല്‍ പല്ലിന് കരുത്തും വെളുപ്പും പെട്ടെന്ന്‌Most read:പല്ലുതേക്കാന്‍ വേപ്പിന്‍ തണ്ട് ഇങ്ങനെ ഉപയോഗിച്ചാല്‍ പല്ലിന് കരുത്തും വെളുപ്പും പെട്ടെന്ന്‌

പ്രോട്ടീന്‍ മാത്രം കഴിക്കുന്നത്

പ്രോട്ടീന്‍ മാത്രം കഴിക്കുന്നത്

മുട്ടയില്‍ ശരീരത്തിന് ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണത്തിന് മുട്ട മാത്രം കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് അകറ്റാന്‍ സഹായിക്കും. എന്നാല്‍ ദിവസം ആരംഭിക്കാന്‍ നിങ്ങളുടെ ശരീരത്തിന് അവശ്യം ഇന്ധനം നല്‍കില്ല എന്നുമാത്രം. ശരീരത്തിന് തല്‍ക്ഷണം ഇന്ധനം നല്‍കുന്നതിന് കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കേണ്ടത് പ്രധാനമാണ്.

തെറ്റായ കാര്‍ബോഹൈഡ്രേറ്റ്

തെറ്റായ കാര്‍ബോഹൈഡ്രേറ്റ്

ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് പ്രോട്ടീന്‍. കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നാനും അമിതഭക്ഷണം ഒഴിവാക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. പ്രോട്ടീന്‍ ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് നിങ്ങള്‍ക്ക് ഊര്‍ജസ്വലത നിലനിര്‍ത്താനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. ശരിയായ കാര്‍ബോഹൈഡ്രേറ്റ് തിരഞ്ഞെടുക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള താക്കോലാണ്. പുഴുങ്ങിയ മുട്ട സാന്‍ഡ്വിച്ച്, പനീര്‍ റാപ്, ഓട്‌സ്, ക്വിനോവ ഉപ്മാവ് എന്നിവ കഴിക്കാം. എന്നാല്‍ കൂടുതല്‍ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് പ്രശ്‌നമാണ്. പാസ്ത, വൈറ്റ് ബ്രെഡ്, മൈദ, പഞ്ചസാര തുടങ്ങിയ ഉയര്‍ന്ന ഗ്ലൈസെമിക് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആരോഗ്യത്തെ ബാധിക്കും.

Most read:രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍Most read:രാവിലെ വെറും വയറ്റില്‍ ബ്രഹ്‌മി കഴിച്ചാലുള്ള അത്ഭുത ഫലങ്ങള്‍

കഫീന്‍ ഉപയോഗം

കഫീന്‍ ഉപയോഗം

നമ്മളില്‍ പലരും പ്രഭാതഭക്ഷണത്തിന് ശേഷം ചായയോ കാപ്പിയോ കഴിക്കാന്‍ കൊതിക്കുന്നവരാണ്. കാപ്പിയിലും ചായയിലും കഫീന്‍, ടാന്നിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തില്‍ കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനെ തടയുന്നു.

English summary

Breakfast Mistakes That Make Us Unhealthy in Malayalam

We make many mistakes when it comes to our breakfast without being aware of them. Here's all you need to know.
Story first published: Friday, June 24, 2022, 13:08 [IST]
X
Desktop Bottom Promotion