For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുപ്പതുകളില്‍ എല്ലിന് പണികിട്ടുന്നവര്‍ ഇവരാണ്: അല്‍പം ശ്രദ്ധയില്‍ പ്രശ്‌നപരിഹാരം

|

എല്ലുകളുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് നിങ്ങള്‍ പ്രായമായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. എല്ലുകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം ഓരോരുത്തരും അതീവ ശ്രദ്ധ ചെലുത്തേണ്ടത്. നിങ്ങള്‍ മുപ്പതിന് ശേഷമാണെങ്കില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. കാരണം മുപ്പതിന് ശേഷം നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം കുറയുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രശനമുണ്ടാക്കുന്നു. വേദനയും പ്രശ്‌നങ്ങളും ഇതിന്റെ ഫലമായി വര്‍ദ്ധിക്കുന്നു. ശൈശവത്തിലും കൗമാരത്തിലുമാണ് എല്ലുകളുടെ ആരോഗ്യം നമുക്ക് പ്രശ്‌നമല്ലാതെ മാറുന്നത്. ഇത്തരം അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതാണ്.

bone health

ചില ഭക്ഷണങ്ങള്‍ തന്നെയാണ് എല്ലുകളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നത്. അതില്‍ ചിലതിനെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന എല്ലുകളുടെ ആരോഗ്യം തകര്‍ക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ നമ്മുടെ ഡയറ്റില്‍ നിന്ന് ഒഴിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്നും എന്തൊക്കെയാണ് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്നും നാം തിരിച്ചറിയണം. എല്ലുകളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

 ശീതളപാനീയങ്ങള്‍

ശീതളപാനീയങ്ങള്‍

ശീതളപാനീയങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇന്നത്തെ കാലത്ത് പലരും ആകൃഷ്ടരാവുന്നതാണ് ശീതളപാനീയങ്ങള്‍. ഇവ നിങ്ങളുടെ എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തെ നശിപ്പിക്കുന്നതാണ് എന്നത് മനസ്സിലാക്കേണ്ടതാണ്. ശീതളപാനിയങ്ങളില്‍ ധാരാളം കഫീനും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഫോസ്ഫറിക് ആസിഡും പ്രിസര്‍വേറ്റീവ് ആയി ചേര്‍ക്കുന്നുണ്ട്. ഇത് നിങ്ങളുടെ അസ്ഥികളുടെ നഷ്ടത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് ശീതളപാനീയങ്ങള്‍, കഫീന്‍ കൂടുതല്‍ അടങ്ങിയ ചോക്ലേറ്റുകള്‍, കാപ്പി എന്നിവ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ കാല്‍സ്യം ആഗിരണത്തെ തടയുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

പുകവലിക്കുന്നത് എല്ലുകള്‍ക്ക് മാത്രമല്ല പ്രശ്‌നമുണ്ടാക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്‌നത്തിലാക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പുകവലി പൂര്‍ണമായും ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇതിലുള്ള നിക്കോട്ടിന്‍ പലപ്പോഴും ശരീരത്തിലേക്ക് കാല്‍സ്യം ആഗിരണം ചെയ്യപ്പെടുന്നതിനെ തടസ്സപ്പെടുത്തുന്നു. ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തെ വളരോ മോശമായി ബാധിക്കുന്നു. ഈ അവസ്ഥയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് 30 വയസ്സിന് ശേഷമെങ്കില്‍ എല്ലുകള്‍ അനാരോഗ്യത്തിലേക്ക് എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഉപ്പും പഞ്ചസാരയും ഉപയോഗിക്കുമ്പോള്‍

ഉപ്പും പഞ്ചസാരയും ഉപയോഗിക്കുമ്പോള്‍

ഉപ്പും പഞ്ചസാരയും അധികമായി ഉപയോഗിക്കുന്നവരും അല്‍പം ശ്രദ്ധിക്കണം. കാരണം ഉപ്പും പഞ്ചസാരയും അമിതമായി ഉപയോഗിക്കുന്നത് ശരീരത്തില്‍ നിന്ന് കാല്‍സ്യം പുറന്തള്ളുന്നതിനാണ് കാരണമാകുന്നത്. ഇത്തരം അവസ്ഥയില്‍ കാല്‍സ്യത്തിന്റെ അളവ് ശരീരത്തില്‍ കുറയുകയും അത് കൂടുതല്‍ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ഇവയെല്ലാം തന്നെ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇത്തരം അവസ്ഥയില്‍ അമിതമായി ഉപ്പും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്.

ജീവിതശൈലിയിലെ മാറ്റങ്ങള്‍

ജീവിതശൈലിയിലെ മാറ്റങ്ങള്‍

നമുക്കുണ്ടാവുന്ന പല പ്രശ്‌നങ്ങളുടേയും അടിസ്ഥാന പ്രശ്‌നം എന്ന് പറയുന്നത് പലപ്പോഴും ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക്ക ആവശ്യമായ പ്രോട്ടീനും വൈറ്റമിനുകളും ഒന്നും ഭക്ഷണത്തില്‍ നിന്ന് ലഭിക്കാതെ വരുന്നു. കൂടാതെ വ്യായാമത്തിന്റെ അഭാവം, ആവശ്യത്തിന് നടത്തവും ഓട്ടവും ഒന്നുമില്ലാത്ത അവസ്ഥയെല്ലാം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് നിങ്ങളുടെ മുപ്പതിന് ശേഷം.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്

കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ വ്യായാമം സ്ഥിരമായി ചെയ്യുന്നതിന് ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ മുകളില്‍ പറഞ്ഞ പോലെ ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. എന്തുകൊണ്ടും ഇവയെല്ലാം ശീലമാക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് ശക്തിയും ആരോഗ്യകരവുമായ അസ്ഥികള്‍ പ്രദാനം ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം. ഇനി മുപ്പതിന് ശേഷവും ആരോഗ്യത്തോടെ ഇരിക്കാന്‍ നമുക്ക് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശീലിക്കാവുന്നതാണ്.

ഗോമുഖാസനം ചെയ്യണം: ശരീരത്തിന് വഴക്കവും ഒതുക്കവും കൈക്കുള്ളില്‍ഗോമുഖാസനം ചെയ്യണം: ശരീരത്തിന് വഴക്കവും ഒതുക്കവും കൈക്കുള്ളില്‍

ശരീരബലം വര്‍ദ്ധിപ്പിക്കും ബാലാസനം: ഏത് തളര്‍ച്ചയും മാറ്റുംശരീരബലം വര്‍ദ്ധിപ്പിക്കും ബാലാസനം: ഏത് തളര്‍ച്ചയും മാറ്റും

English summary

Bone Health Things That You should Avoid in Your 30s In Malayalam

Here in this article we are discussing about things that you should avoid in your 30s to keep your bones healthy in Malayalam. Take a look.
Story first published: Monday, October 10, 2022, 14:33 [IST]
X
Desktop Bottom Promotion