For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ശരീരാവയവങ്ങള്‍ കാണിച്ചുതരും ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍

|

ലോകമെമ്പാടും ഹൃദയാഘാതം ഒരു പ്രധാന ആരോഗ്യ പ്രശ്നമായി മാറിയിരിക്കുന്നു. ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത് 2019ല്‍ 17.9 ദശലക്ഷം ആളുകള്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരിച്ചു എന്നാണ്. ഇത് മൊത്തം ആഗോള മരണങ്ങളുടെ 32 ശതമാനമാണ്. കോവിഡിന്റെ തുടക്കത്തോടെ, സ്ഥിതി കൂടുതല്‍ വഷളാവുകയും യുവാക്കളായ ഹൃദ്രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു.

Most read: പുരുഷന്‍മാര്‍ കരുതിയിരിക്കൂ; നിങ്ങളെ നിശബ്ദമായി കൊല്ലും ഈ രോഗങ്ങള്‍

തെറ്റായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണം, അമിത വ്യായാമം എന്നിവ ഉള്‍പ്പെടെയുള്ളവ ഹൃദയാഘാത കേസുകളുടെ വര്‍ദ്ധനവിന് കാരണമായി. ഹൃദയാഘാതം എപ്പോള്‍ സംഭവിക്കുമെന്ന് കൃത്യമായി പറയാനാവില്ലെങ്കിലും, നിങ്ങളുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വരാനിരിക്കുന്ന ഹൃദയാഘാതത്തെ മനസിലാക്കിത്തരും. ഈ ലേഖനത്തില്‍ അതിനെക്കുറിച്ച് നിങ്ങള്‍ക്ക് വായിച്ചറിയാം.

നെഞ്ച്

നെഞ്ച്

ഹൃദയാഘാതത്തിന്റെ സൂചനകള്‍ അസ്വസ്ഥതയും വേദനയും ഉണ്ടാക്കിയേക്കാം. നെഞ്ചിലെ അസ്വസ്ഥത തീര്‍ച്ചയായും ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രകാരം, ഒരാള്‍ക്ക് അസ്വാസ്ഥ്യകരമായ സമ്മര്‍ദ്ദം, ഞെരുക്കം, അല്ലെങ്കില്‍ നിങ്ങളുടെ നെഞ്ചിന്റെ മധ്യഭാഗത്ത് വേദന എന്നിവ അനുഭവപ്പെടാം. വേദനയും സമ്മര്‍ദ്ദവും കുറച്ച് മിനിറ്റിലധികം നീണ്ടുനില്‍ക്കും. അങ്ങനെയെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

പുറം

പുറം

നെഞ്ചുവേദന ഒരു ഹൃദയാഘാതത്തിന്റെ അടയാളമായിരിക്കാമെങ്കിലും, നിങ്ങളുടെ പുറത്ത്, പ്രത്യേകിച്ച് സ്ത്രീകളില്‍ പ്രത്യക്ഷപ്പെടുന്ന മുന്നറിയിപ്പ് അടയാളങ്ങള്‍ ആരും അവഗണിക്കരുത്. ഹൃദയാഘാതത്തിന് മുമ്പും ശേഷവും ഉണ്ടാകുന്ന നടുവേദനയെക്കുറിച്ച് പരാതിപ്പെടുന്നത് പുരുഷന്മാരേക്കാള്‍ സ്ത്രീകളാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അവകാശപ്പെടുന്നു.

Most read:അതിമാരകം, ഒമിക്രോണ്‍ ഏറ്റവും അപകടം; വീണ്ടും കോവിഡ് ആശങ്ക

താടിയെല്ല്

താടിയെല്ല്

നിങ്ങളുടെ താടിയെല്ലില്‍ പ്രസരിക്കുന്ന വേദന കേവലം പേശി തകരാറോ പല്ലുവേദനയോ മാത്രമല്ല അര്‍ത്ഥമാക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍, മുഖത്തിന്റെ ഇടതുവശത്തുള്ള താടിയെല്ല് വേദന ഹൃദയാഘാതത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്. നിങ്ങള്‍ക്ക് നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസ്സം, വിയര്‍പ്പ്, ശ്വാസം മുട്ടല്‍, ഓക്കാനം എന്നിവയ്ക്കൊപ്പം താടിയെല്ല് വേദനയും അനുഭവപ്പെടുന്നതിനാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

കഴുത്ത്

കഴുത്ത്

ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം തടയുന്ന തരത്തില്‍ രക്തം കട്ടപിടിക്കുന്നത് മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. നിങ്ങളുടെ നെഞ്ചില്‍ നിന്ന് അസ്വസ്ഥത ആരംഭിക്കുമ്പോള്‍, വേദന കാലക്രമേണ കഴുത്തിലേക്ക് വ്യാപിക്കും. കഠിനമായ കഴുത്ത് വേദന, പേശി സമ്മര്‍ദ്ദം, ബുദ്ധിമുട്ട് എന്നിവ മറ്റ് അടയാളമാണെങ്കിലും, ഇത് ഹൃദയാഘാതം മൂലവും സംഭവിക്കാം.

Most read:ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

തോള്‍

തോള്‍

നെഞ്ചില്‍ നിന്ന് കഴുത്ത്, താടിയെല്ല്, തോളുകള്‍ എന്നിവയിലേക്ക് അസ്വസ്ഥ വേദന എത്തുമ്പോള്‍, അത് ഹൃദയാഘാതത്തിന്റെ സൂചനയായിരിക്കാം. നിങ്ങളുടെ തോളില്‍ വേദന അനുഭവപ്പെടുകയാണെങ്കില്‍, പ്രത്യേകിച്ച് നിങ്ങളുടെ നെഞ്ചില്‍ നിന്ന് ഇടത് താടിയെല്ലിലേക്കോ കൈകളിലേക്കോ കഴുത്തിലേക്കോ അത് പ്രസരിക്കുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക.

ഇടതു കൈ

ഇടതു കൈ

ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്, അത് നിങ്ങളുടെ ഇടതുകൈയില്‍ വേദനയുണ്ടാക്കും. ഇടത് കൈയിലെ നേരിയ വേദന വാര്‍ദ്ധക്യത്തിന്റെ ലക്ഷണമാകുമെങ്കിലും, പെട്ടെന്നുള്ള അസാധാരണമായ വേദന ഹൃദയാഘാതത്തിന്റെ ആദ്യകാല ലക്ഷണമാകാം. അത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

Most read:തണുപ്പുകാലത്ത് രോഗപ്രതിരോധം തകരാറിലാകും; ഇവ ശ്രദ്ധിച്ചാല്‍ രക്ഷ

ഉടനടി പ്രവര്‍ത്തിക്കുക

ഉടനടി പ്രവര്‍ത്തിക്കുക

ഒരു വ്യക്തിക്ക് ഹൃദയാഘാതമോ ഹൃദയസ്തംഭനമോ ഉണ്ടാകുമ്പോള്‍, ഉടനടിയുള്ള രക്ഷാപ്രവര്‍ത്തനമായി കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷന്‍ (സി.പി.ആര്‍) സ്വീകരിക്കുക. രോഗിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുക.

English summary

Body Parts That Can Signal a Heart Attack in Malayalam

While there is no telling when exactly a heart attack will occur, some parts of your body can indicate a forthcoming heart attack. Read on to know more.
Story first published: Tuesday, November 30, 2021, 12:56 [IST]
X