Just In
Don't Miss
- News
ശിവമോഗയിലെ കരിങ്കൽ ക്വാറിയിൽ ഉഗ്രസ്ഫോടനം; 5 പേർ മരിച്ചെന്ന് റിപ്പോർട്ട്.. നിരവധി പേർക്ക് പരിക്ക്
- Travel
ചെറിയ ഇടത്തെ കൂടുതല്‍ കാഴ്ചകള്‍....പുതുച്ചേരിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന കാരണങ്ങള്‍
- Finance
കെഎസ്ഐഡി ഇൻവെസ്റ്റ്മെന്റ് സോൺ;17 കോടി ചെലവിൽ പുതിയ ഡിസൈൻ ഫാക്ടറി സജ്ജം
- Sports
ISL 2020-21: ഡേവിഡ് വില്യംസ് രക്ഷകനായി; ചെന്നൈയ്ക്കെതിരെ അവസാന നിമിഷം ജയിച്ച് എടികെ
- Movies
മമ്മൂട്ടി ചിത്രത്തിന്റെ പ്രശ്നങ്ങളുമായി നില്ക്കുന്ന സമയത്താണ് മോഹന്‍ലാല്‍ അത് പറഞ്ഞത്: ഭദ്രന്
- Automobiles
കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്വിച്ചിട്ട പോലെ മൈഗ്രേയ്ൻ നിർത്തും സ്പെഷ്യൽ ചായകൾ
ഏറെ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയുടെ ഇരട്ടി പ്രശ്നമാണ് പലപ്പോഴും മൈഗ്രേയ്ൻ നിങ്ങളിൽ ഉണ്ടാക്കുന്നത്. കടുത്ത തലവേദനയോടൊപ്പവും മറ്റും പല അസ്വസ്ഥതകളും മൈഗ്രേയ്നിൽ ഉണ്ടാവുന്നുണ്ട്. ചിലരിൽ ഛർദ്ദിയും മുഖത്ത് തരിപ്പും ഉണ്ടാവുന്നുണ്ട്. പലരിലും വൈകുന്നേരത്തോടെയാണ് തലവേദന ആരംഭിക്കുന്നത്. രാത്രിയാവുന്നതോടെ ഇത് വർദ്ധിക്കുകയും പ്രകാശം കണ്ടാൽ പോലും അസ്വസ്ഥതയുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്യുന്നുണ്ട്.
ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. മൈഗ്രേയ്ന്‍ പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങളുടെ ഭാഗമായാണ് ഉണ്ടാവുന്നത്. എന്നാൽ അത് എന്താണെന്ന് കണ്ടെത്തി പരിഹാരം കാണുന്നതിന് പലപ്പോഴും കഴിയുന്നില്ല എന്നത് തന്നെയാണ് പരാജയം. എന്നാൽ മൈഗ്രേയ്ൻ ഉള്ളവർക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില ചായകൾ ശീലമാക്കാവുന്നതാണ്.
Most read: തലവേദന ഇനി 'തലവേദന'യാവില്ല
നല്ല തലവേദന ഉള്ളപ്പോള്‍ അൽപം ചായ കുടിച്ചാൽ അത് തലവേദനക്ക് ചെറിയ ആശ്വാസം നൽകുന്നത് നിങ്ങൾക്കറിയാമല്ലോ? എന്നാൽ ഇത്തരം അവസ്ഥകളെ ഇനി ചായയിലൂടെ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്. ഏതൊക്കെ ചായകൾ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ആരോഗ്യം വർദ്ധിക്കും എന്നും മൈഗ്രേയ്നിനെ പൂർണമായും പെട്ടെന്ന് ഇല്ലാതാക്കും എന്നും നമുക്ക് നോക്കാവുന്നതാണ്. ഇത്തരം ചായകൾ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതും വേദനയുടെ കാഠിന്യം വളരെയധികം കുറക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയുന്നതിന് വായിക്കൂ.

ഇഞ്ചി ചായ
ഇഞ്ചി വളരെയധികം ആരോഗ്യത്തിന് മികച്ച ഗുണങ്ങൾ നൽകുന്നതാണ്. ദഹനപ്രശ്നങ്ങൾക്കും വയറിന്‍റെ അസ്വസ്ഥതകൾക്കും എല്ലാം നമുക്ക് ഇഞ്ചി ചായ കഴിക്കാവുന്നതാണ്. ഇത് തയ്യാറാക്കി കഴിക്കുന്നതിലൂടെ നമുക്ക് പെട്ടെന്ന് തന്നെ മൈഗ്രേയ്ൻ എന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ടെൻഷൻ കുറക്കുന്നതോടൊപ്പം തന്നെ വേദനയെ സ്വിച്ചിട്ട പോലെ നിർത്തുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി ചായ. മൈഗ്രേയ്ൻ പ്രതിസന്ധികൾക്ക് പെട്ടെന്നാണ് ഇഞ്ചി പരിഹാരം കാണുന്നത്. നല്ലൊരു വേദന സംഹാരിയാണ് ഇഞ്ചി ചായ എന്ന കാര്യത്തിൽ സംശയം വേണ്ട.

കര്‍പ്പൂര തുളസി ടീ
കര്‍പ്പൂര തുളസി ചായ കൊണ്ട് നമുക്ക് ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. കര്‍പ്പൂര തുളസി ഇഞ്ചി ചായ നൽകുന്ന അതേ ഗുണം തന്നെയാണ് നൽകുന്നത്. ഇത് നിങ്ങളുടെ വേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്കും വേദന കുറക്കുന്നതിനും സഹായിക്കുന്നുണ്ട് പെപ്പർമിന്‍റ് ടീ. ഇതുപോലെ ഒരു വേദന സംഹാരി വേറെ ഇല്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. മൈഗ്രേയ്ൻ മൂലമുണ്ടാവുന്ന ഛര്‍ദ്ദിയും മറ്റും ഇല്ലാതാക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കര്‍പ്പൂര തുളസി ചായ.

കാമോമൈൽ ടീ
കാമോമൈൽ എന്ന് പറയുന്നത് നിങ്ങളുടെ ശരീരത്തില്‍ റിലാക്സേഷന്‍ നൽകുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ഉത്കണ്ഠ കുറക്കുകയും ഡിപ്രഷന്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് രണ്ടും മൈഗ്രേയ്നിന്‍റെ ശത്രുക്കളാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി കാമോമൈൽ ചായ കുടിക്കാവുന്നതാണ്. ഇത് പെട്ടെന്നാണ് മൈഗ്രേയ്ൻ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കാമോമൈൽ ചായ മികച്ചത് തന്നെയാണ്.

ഗ്രീൻ ടീ
ഗ്രീൻ ടീ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാൽ ഇതിൽ കഫീൻ ചെറിയ തോതിൽ അടങ്ങിയിട്ടുണ്ട്. എങ്കിലും ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടീസും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഗ്രീൻ ടീ ഉപയോഗിക്കാവുന്നതാണ്. പെട്ടെന്ന് മൈഗ്രേയ്നിനെ ഇല്ലാതാക്കുന്നതിന് മികച്ച് നിൽക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും എന്നും മികച്ച ഓപ്ഷൻ തന്നെയാണ്.

ലാവെൻഡർ ടീ
ലാവെൻഡർ ചായ അത്രക്ക് നമുക്ക് പരിചിതമല്ലെങ്കിലും നല്ലൊരു വേദന സംഹാരിയാണ് ലാവെൻഡർ ടീ. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നമ്മളിൽ പലരും അറിയാതെ പോവുന്നുണ്ട്. വേദന സംഹാരിയും നല്ല ഉറക്കം നൽകുന്നതിനും എന്നും ഉപയോഗിക്കാവുന്ന ഒന്നാണ് ലാവെൻഡർ ചായ. ഇത് സ്ട്രെസ്സ്, നിങ്ങളിലെ ഉത്കണ്ഠ മറ്റ് അസ്വസ്ഥതകൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ ധൈര്യപൂർവ്വം ഇത് ഉപയോഗിക്കാവുന്നതാണ്.

ബ്ലാക്ക് ടീ
നല്ല തലവേദന ഉള്ളപ്പോൾ അൽപം കട്ടൻ ചായ മധുരമിടാതെ കഴിച്ച് നോക്കൂ. ഇത് നിങ്ങളിലെ തലവേദനയെ പൂർണമായും ഇല്ലാതാക്കുന്നതിനും ഉൻമേഷം നൽകുന്നതിനും സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നതിന് മുൻപ് ഇത്തരം പ്രകൃതിദത്ത പരിഹാരങ്ങൾ തേടുന്നതാണ് എന്തുകൊണ്ടും നല്ലത്. ബ്ലാക്ക് ടീ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിലെ വേദനയെ കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് ശരീരത്തിലെ ഇൻഫ്ളമേഷന്‍ കുറക്കുന്നതിനും സഹായിക്കുന്നുണ്ട്.