For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്നനാളം സ്‌ട്രോങ് ആക്കും പ്രോബയോട്ടിക് ഭക്ഷണങ്ങളുടെ മുഴുവന്‍ വിവരം

|

ആരോഗ്യ സംരക്ഷണം എന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ വരുന്ന ഒന്നാണ്. മികച്ച ദഹനത്തിനും ആരോഗ്യത്തിനും വേണ്ടി നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യകരമായ ദഹന വ്യവസ്ഥ എന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യം വേണ്ട ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ മാനസികാരോഗ്യത്തിനും ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല.

Best Probiotic Foods

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ അവയവങ്ങള്‍ ഭക്ഷണത്തെ വിവിധ പോഷകങ്ങളായി വിഘടിപ്പിക്കുന്നുണ്ട്. മികച്ച ദഹനത്തിന് ആരോഗ്യകരമായ ബാക്ടീരിയകള്‍ ആവശ്യമാണ്. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

തൈര്

തൈര്

തൈര് ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാണ്. എല്ലാവര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് തൈര്. അതുകൊണ്ട് തന്നെ തൈര് ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രോബയോട്ടിക്‌സായ ലാക്റ്റിക് ആസിഡും പ്രോട്ടീന്റേയും ബിഫിബോബാക്ടീരിയയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാല്‍ പുളിപ്പിച്ച് തൈര് ആക്കുന്നത് ഇത്തരത്തിലുള്ള ബാക്ടീരിയകളാണ്. ഇത് മാത്രമല്ല കാല്‍സ്യത്തിന്റേയും പ്രോട്ടീന്റേയും ഉറവിടമാണ് തൈര്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തില്‍ മികച്ചതാണ് തൈര് എന്നത് കൊണ്ട് തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നമുക്ക് തൈര് ഉപയോഗിക്കാം.

കാബേജ് കൊണ്ടുണ്ടാക്കുന്ന ഭക്ഷണം

കാബേജ് കൊണ്ടുണ്ടാക്കുന്ന ഭക്ഷണം

ഇത് നമ്മള്‍ മലയാളികള്‍ക്ക് അത്ര പരിചയമുള്ള ഒന്നായിരിക്കണം എന്നില്ല. കാരണം കാബേജ് പുളിപ്പിച്ച് തയ്യാറാക്കുന്ന ഒന്നാണ് സോര്‍ക്രാട്ടില്‍ എന്ന ഈ ഭക്ഷണം. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും പ്രോബയോട്ടിക്‌സിന്റെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നു. മികച്ച ദഹനത്തിനും ആരോഗ്യത്തിനും സംശയമില്ലാതെ ഉപയോഗിക്കാവുന്നതാണ് ഈ ഭക്ഷണം. പലപ്പോഴും തുടക്കത്തില്‍ നിങ്ങളുടെ കുടലിലെ ബാക്ടീരിയകള്‍ക്ക് പലപ്പോഴും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കണം എന്നില്ല. ഈ ഭക്ഷണം കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും ആവരണത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

സോയാബിന്‍ ഭക്ഷണങ്ങള്‍

സോയാബിന്‍ ഭക്ഷണങ്ങള്‍

സോയാബീന്‍ കൊണ്ട് തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് മികച്ചതാണ്. ഇതിനെ മിസോ മിസോ എന്നാണ് പറയുന്നത്. ഇത് ഒരു സൂപ്പ് ആണ്. മിസോ സൂപ്പ് ഉണ്ടാക്കാന്‍ നിങ്ങള്‍ ഒരു ടേബിള്‍ സ്പൂണ്‍ മിസോ പേസ്റ്റ് കുറച്ച് വെള്ളത്തില്‍ ഒഴിച്ച് തയ്യാറാക്കാവുന്നതാണ്. വെള്ള, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളില്‍ മിസോ പേസ്റ്റ് വരുന്നുണ്ട്. ഇത് നിങ്ങളില്‍ പ്രോബയോട്ടിക് ഉത്പാദനത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് കൂടാതെ കോശജ്വലന മലവിസര്‍ജ്ജനം, മറ്റ് ദഹനവ്യവസ്ഥ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

അച്ചാറുകള്‍

അച്ചാറുകള്‍

അച്ചാറുകളില്‍ പ്രോബയോട്ടിക് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ അച്ചാര്‍ അധികം കഴിക്കുന്നത് നല്ലതല്ല എന്നതാണ് സത്യം. പക്ഷേ വിനാഗിരി ചേര്‍ത്ത ഇത്തരം ഭക്ഷണങ്ങള്‍ പ്രോബയോട്ടിക്കുകളുടെ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ അച്ചാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പലപ്പോഴും ആരോഗ്യകരമായ കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. ഇത് നിങ്ങളുടെ മലബന്ധം, വയറിളക്കം എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. പാലും മറ്റ് പുളിപ്പിച്ച വസ്തുക്കളും ഭക്ഷണത്തില്‍ നിരന്തരം ഉള്‍പ്പെടുത്തുന്നത് ആരോഗ്യമുള്ള ദഹന വ്യവസ്ഥക്കും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

സാബുദാന കിച്ചടിയില്‍ നവരാത്രി കാലം ആരോഗ്യം സംരക്ഷിക്കാംസാബുദാന കിച്ചടിയില്‍ നവരാത്രി കാലം ആരോഗ്യം സംരക്ഷിക്കാം

നവരാത്രി വ്രതമെടുക്കുമ്പോള്‍ പ്രമേഹ രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളിനവരാത്രി വ്രതമെടുക്കുമ്പോള്‍ പ്രമേഹ രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി

English summary

Best Probiotic Foods To Support Gut Health In Malayalam

Here in this article we are sharing some of the best probiotic foods to support gut health in malayalam. Take a look.
Story first published: Wednesday, September 28, 2022, 18:46 [IST]
X
Desktop Bottom Promotion