For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വര്‍ക്കൗട്ടിന് ശേഷം പ്രോട്ടീന്‍ വേണോ, ഇതെല്ലാം

|

നിങ്ങള്‍ ജിമ്മില്‍ പോവുകയാണെങ്കിലും, മറ്റേതെങ്കിലും വ്യായാമം ചെയ്യുകയാണെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പ്രോട്ടീന്‍ നിങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗമാക്കേണ്ടത് എന്തുകൊണ്ടും അനിവാര്യമായ ഒന്നാണ്. ആന്തരികമോ ബാഹ്യമോ ആയ കേടുപാടുകള്‍ തീര്‍ക്കുന്നതിനും രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നതിനും എല്ലാവര്‍ക്കും പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമാണ്.

 പൊള്ളലേറ്റാല്‍ ഇതൊന്നും ചെയ്യരുത്; അപകടമാണ് പൊള്ളലേറ്റാല്‍ ഇതൊന്നും ചെയ്യരുത്; അപകടമാണ്

വ്യായാമം നിങ്ങളുടെ പേശി നാരുകള്‍ക്ക് തളര്‍ച്ചയും ക്ഷീണവും ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല അവ നന്നാക്കാന്‍ നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമാണ്. നിങ്ങളുടെ ശരീരം ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ മാംസം, മത്സ്യം, കോഴി, മുട്ട, പാല്‍ എന്നിവ പോലുള്ള മൃഗ പ്രോട്ടീന്‍ സ്രോതസ്സുകള്‍ സമ്പൂര്‍ണ്ണ പ്രോട്ടീന്റെ ഉറവിടങ്ങളായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ചില സസ്യഭക്ഷണങ്ങളില്‍ നല്ല അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ഒരു വെജിറ്റേറിയന്‍ ആണെങ്കില്‍ പോലും ഒരു വ്യായാമത്തിന് ശേഷം ശരിയായി സുഖം പ്രാപിക്കാന്‍ നിങ്ങളെ സഹായിക്കുന്നതിന് മികച്ച സസ്യ-അധിഷ്ഠിത പ്രോട്ടീന്‍ ഉറവിടങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പയര്‍ വര്‍ഗ്ഗങ്ങള്‍

പയര്‍ വര്‍ഗ്ഗങ്ങള്‍

പരിപ്പ് പയര്‍ വര്‍ഗ്ഗങ്ങള്‍ എന്തുകൊണ്ടും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. പ്രോട്ടീനു പുറമേ നാരുകള്‍, ഫോളേറ്റ്, മാംഗനീസ്, ഇരുമ്പ് എന്നിവയുടെ നല്ല ഉറവിടമാണ് ഇവയെല്ലാം. ഒരു കപ്പ് വേവിച്ച പയറില്‍ (240 മില്ലി) 18 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. നിങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന ദൈനംദിന ഫൈബര്‍ ഉപഭോഗത്തിന്റെ 50% ഇതിലൂടെ നേടാന്‍ നിങ്ങള്‍ക്ക് കഴിയും. കൂടാതെ, പയറില്‍ നല്ല അളവില്‍ ആന്റിഓക്സിഡന്റുകളും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് സസ്യ സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് വര്‍ക്കൗട്ടിന് ശേഷം എന്തുകൊണ്ടും നിങ്ങള്‍ക്ക് ശീലമാക്കാവുന്ന ഒന്നാണ് പയര്‍ പരിപ്പ് വര്‍ഗ്ഗങ്ങള്‍. ചെറുപയറും, പരിപ്പും എല്ലാം ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ വളരെ വലുാണ് എന്നത് തന്നെയാണ് കാര്യം. ഒരിക്കലും ഇത്തരം കാര്യങ്ങളില്‍ അലംഭാവം കാണിക്കരുത്. ആരോഗ്യ സംരക്ഷണത്തിനും ശരിയായ പേശികളുടെ കരുത്തിനും എല്ലാം പരിപ്പ് പയര്‍ വര്‍ഗ്ഗങ്ങള്‍ മികച്ചതാണ്.

സോയ മില്‍ക്ക്

സോയ മില്‍ക്ക്

സോയാബീനില്‍ നിന്ന് ഉണ്ടാക്കുന്ന സോയമില്‍ക്ക് പലപ്പോഴും പാലിനു പകരമായി ഉപയോഗിക്കുന്നു. ഒരു കപ്പ് മധുരമില്ലാത്ത സോയ പാല്‍ 7 ഗ്രാം പ്രോട്ടീന്‍ നല്‍കും. മാംസം, മത്സ്യം, പാല്‍ എന്നിവപോലുള്ള എല്ലാ അവശ്യ അമിനോ ആസിഡുകളും സോയയില്‍ അടങ്ങിയിട്ടുണ്ട്. സസ്യങ്ങളില്‍ നിന്നാണ് ഇത് നിര്‍മ്മിക്കുന്നത്. സോയ പാല്‍ സ്വാഭാവികമായും കൊളസ്‌ട്രോള്‍ ഇല്ലാത്തതും വളരെ കുറച്ച് പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നതുമാണ്. വിറ്റാമിന്‍, വിറ്റാമിന്‍ ഡി, കാല്‍സ്യം തുടങ്ങിയ ധാതുക്കളുപയോഗിച്ച് ഇത് ഉറപ്പിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ വര്‍ക്കൗട്ടിന് ശേഷം സോയ മില്‍ക്ക് നല്ലൊരു പരിഹാരമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല നല്ലൊരു പ്രോട്ടീന്‍ ഉറവിടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം അവസ്ഥകളില്‍ അല്‍പം സോയാബീന്‍ മില്‍ക്ക് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

കടല വര്‍ഗ്ഗങ്ങള്‍

കടല വര്‍ഗ്ഗങ്ങള്‍

പയര്‍ വര്‍ഗ്ഗങ്ങള്‍ മാത്രമല്ല കടല വര്‍ഗ്ഗങ്ങളും സസ്യ പ്രോട്ടീന്റെയും നാരുകളുടെയും നല്ല ഉറവിടമാണ്. ഒരു കപ്പ് വേവിച്ച കടലയില്‍ ഏകദേശം 8 ഗ്രാം പ്രോട്ടീനും 5 ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നു. മറ്റ് സസ്യ അധിഷ്ഠിത പ്രോട്ടീനുകളില്‍ നിന്ന് വ്യത്യസ്തമായി, കടലയില്‍ ഒന്‍പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു, ഇത് സമ്പൂര്‍ണ്ണ പ്രോട്ടീന്‍ ആയാണ് ഉപയോഗിക്കപ്പെടുന്നത്. ഇതിലൂടെ ആരോഗ്യത്തിന് ഉണ്ടാവുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്നാല്‍ അതിലുപരി വര്‍ക്കൗട്ടിന് ശേഷം ഇത് കഴിക്കുമ്പോള്‍ അത് നിങ്ങളുടെ പേശികളുടെ ആരോഗ്യം വര്‍ദ്ധിക്കുകയും കൃത്യമായ പ്രോട്ടീന്‍ നിങ്ങളുടെ ശരീരത്തിന് നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് സുരക്ഷിതമായ പ്രോട്ടീന്‍ ഉറവിടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കിഡ്‌നി ബീന്‍സ്

കിഡ്‌നി ബീന്‍സ്

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് കിഡ്‌നി ബീന്‍സ്. 100 ഗ്രാം കിഡ്‌നി ബീന്‍സില്‍ 24 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍, മാംഗനീസ്, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 1, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വയറിലെ കൊഴുപ്പ് ഒഴിവാക്കുന്നതിനും ബീന്‍സും മറ്റ് പയര്‍വര്‍ഗങ്ങളും സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വര്‍ക്കൗട്ടിന് ശേഷം നിങ്ങള്‍ക്ക് എന്തുകൊണ്ടും കിഡ്‌നി ബീന്‍സ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഓട്‌സ്

ഓട്‌സ്

ഓട്സ് സമ്പൂര്‍ണ്ണ പ്രോട്ടീന്‍ അല്ലെങ്കിലും ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അര കപ്പ് (120 മില്ലി) ഓട്സില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീനും 4 ഗ്രാം ഫൈബറും അടങ്ങിയിരിക്കുന്നു. ഓട്സില്‍ മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ വര്‍ക്കൗട്ടിന് ശേഷം കഴിക്കാന്‍ സാധിക്കു്ന്ന പ്രധാന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മികച്ചതാണ് ഓട്‌സ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഓട്‌സ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളില്‍ ചിലതാണ് ഇതെല്ലാം. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഓട്‌സ് ശീലമാക്കുന്നതിലൂടെ അത് നിങ്ങളിലെ അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

English summary

Best Plant-Based Protein Foods For Post Workout

Here in this article we are discussing about some plant based foods for post workout. Read on.
Story first published: Saturday, July 25, 2020, 13:20 [IST]
X
Desktop Bottom Promotion