For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോറ് കഴിക്കുമ്പോള്‍ ആയുസ്സ് നീട്ടും അരി ഇതാണ്

|

ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ് എന്നത് നമുക്കെല്ലാം അറിയാം. പ്രഭാതഭക്ഷണം മുതല്‍ മധുരപലഹാരങ്ങള്‍ വരെയുള്ള ഭക്ഷണത്തിനും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ് അരി. ലോക ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ അരിയാണ് ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. പല തരത്തിലുള്ള അരി ഉണ്ട്, ചിലത് മറ്റുള്ളവയേക്കാള്‍ ആരോഗ്യകരമാണ്. ബ്രൗണ്‍ അരി ഇനങ്ങളില്‍ തവിട്ട്, കറുപ്പ്, ചുവന്ന അരി എന്നിവ കൂടുതല്‍ പോഷകഗുണമുള്ളതാണ്. കാരണം അവയില്‍ മുഴുവന്‍ ധാന്യവും അടങ്ങിയിരിക്കുന്നു എന്നുള്ളത് തന്നെയാണ് കാര്യം.

അതില്‍ പോഷകഗുണമുള്ള പല ഘടകങ്ങളും നാരുകളുള്ള ധാന്യവും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ എന്‍ഡോസ്‌പെര്‍മും ഉള്‍പ്പെടുന്നു. നേരെമറിച്ച്, വെളുത്ത അരി അത്രക്ക് പോഷകഗുണങ്ങള്‍ അടങ്ങിയതല്ല. കാരണം അത് പ്രോസസ്സ് ചെയ്ത ശേഷം അതിലെ തവിടും മറ്റും പോഷക ഗുണങ്ങളും നീക്കം ചെയ്യുന്നുണ്ട്. ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഇത്തരത്തിലുള്ള ആരോഗ്യകരമായ അരി ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

ഏറ്റവും ആരോഗ്യകരമായ 5 തരം അരി

ഏറ്റവും ആരോഗ്യകരമായ 5 തരം അരി

ബ്ലാക്ക് റൈസ് കൂടുതല്‍ പോഷകഗുണമുള്ളതായി കണക്കാക്കപ്പെടുന്നു, പക്ഷേ അത് ഉചിതമായി സൂക്ഷിച്ച് വെക്കേണ്ടതുണ്ട് എന്നുള്ളതാണ് സത്യം. സംസ്‌കരിച്ച അരി പുഴുങ്ങാതെ ഉണക്കുമ്പോള്‍ കൂടുതല്‍ കാലം നിലനില്‍ക്കും, വേവിക്കാത്തതും ഉണങ്ങിയതുമായ ഈ അരി കൂടുതല്‍ കാലം സൂക്ഷിച്ച് വെക്കാന്‍ സാധിക്കുകയില്ല. കൂടാതെ 3-6 മാസത്തിനുള്ളില്‍ ഉപയോഗിക്കാതിരുന്നാല്‍ ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിക്കേണ്ടിവരും. ഇത്രയുമാണ് അരി സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം.

കറുത്ത അരി

കറുത്ത അരി

കറുത്ത അരി പ്രധാനമായും ചൈനയില്‍ കൃഷിചെയ്യുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഇത് കഴിക്കാന്‍ ഏറ്റവും ആരോഗ്യകരമായ ചോറാണ്. ഈ അരിയില്‍ ഇരുണ്ട നിറവും ധാതുക്കളും വിറ്റാമിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ചോറ് കഴിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഇല്ലാതാവുന്നുണ്ട്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമാണ്. കറുത്ത അരിയിലെ ആന്റിഓക്സിഡന്റ് ബ്ലാക്ക്ബെറി, ബ്ലൂബെറി എന്നിവയിലും കാണപ്പെടുന്നത്. പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ എന്നിവയ്ക്കെതിരെയും ഈ ചോറ് സഹായിക്കുന്നുണ്ട്. സന്ധിവേദന, ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

കൂടിയ പ്രമേഹത്തെ നോര്‍മല്‍ അളവിലാക്കും ഇഞ്ചി വിദ്യ

തവിട്ട് അരി

തവിട്ട് അരി

വളരെയധികം പോഷക ഗുണങ്ങളുള്ള ഒന്നാണ് തവിട്ട് നിറത്തിലുള്ള ഈ അരി. ഇതിന്റെ ബ്രൗണ്‍ പാളികള്‍ ആണ് അരിക്ക് അതിന്റെ ഘടനയും നിറവും സ്വാദും നല്‍കുന്നത്. തവിട്ട് അരിയില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ള തലച്ചോറിനും ഹൃദയത്തിനും പേശികള്‍ക്കും എല്ലുകള്‍ക്കും അത്യന്താപേക്ഷിതമാണ്. മഗ്നീഷ്യത്തിന്റെ കുറവ് പലപ്പോഴും തവിട്ട് അരി കഴിക്കുന്നതിലൂടെ ചെറുക്കാന്‍ കഴിയും. സിങ്ക്, ഇരുമ്പ്, തയാമിന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട് കൂടാതെ ആരോഗ്യമുള്ള ചര്‍മ്മത്തിനും സന്ധികള്‍ക്കും കൊളാജന്‍ ഉത്പാദിപ്പിക്കുന്നതിനും ഈ അരി സഹായിക്കുന്നു.

കോളിഫ്‌ലവര്‍ അരി

കോളിഫ്‌ലവര്‍ അരി

ഇത് സാങ്കേതികമായി അരി അല്ല, പകരം അരിക്ക് പകരമായി തയ്യാറാക്കുന്ന പച്ചക്കറിയാണെങ്കിലും, ഇത് വളരെയധികം ജനപ്രീതി നേടിയുട്ടുണ്ട്. പോഷകങ്ങളാല്‍ സമ്പന്നമല്ലെങ്കിലും, ഇതിന് കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. കോളിഫ്‌ളവറിലെ ഫൈബര്‍ ദഹനത്തെ സഹായിക്കുന്നു, കോളിന്‍ നിരവധി രോഗങ്ങളെ തടയുന്നു. കോളിഫ്‌ളവറിലെ ഗ്ലൂക്കോസിനോലേറ്റുകളും ഐസോത്തിയോസയനേറ്റുകളും ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും സള്‍ഫോറാഫെയ്ന്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ചുവന്ന അരി

ചുവന്ന അരി

ആന്തോസയാനിനില്‍ നിന്നാണ് ചുവന്ന അരിക്ക് അതിന്റെ ചുവന്ന നിറം ലഭിക്കുന്നത്. ഇത് വീക്കവും അലര്‍ജിയും കുറയ്ക്കുകയും കാന്‍സര്‍ തടയുകയും ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അരിയില്‍ മാംഗനീസ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളെ ശക്തിപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഈ അരി സഹായിക്കുന്നുണ്ട്. അതിനാല്‍ ഇത് ഹൃദ്രോഗികള്‍ക്ക് ഒരു നല്ല ഓപ്ഷനാണ്. ചുവന്ന അരിക്ക് അന്നജം കുറവാണ്. പ്രമേഹ രോഗികള്‍ക്കും ഇത് മികച്ചതാണ്.

സ്ത്രീകളില്‍ തടി വര്‍ദ്ധിപ്പിക്കുന്ന ആ രോഗത്തെക്കുറിച്ച് അറിയാം

ബസ്മതി അരി

ബസ്മതി അരി

ബസുമതി അരി സുഗന്ധവും സ്വാദും കൊണ്ട് സമ്പുഷ്ടമാണെങ്കിലും, ഇത് വളരെ കനംകുറഞ്ഞ അരിയുടെ ഘടനയില്‍ വരുന്നതാണ്. അത് മാത്രമല്ല ഇത് പോഷകസമൃദ്ധമല്ല. ഇത് നേര്‍ത്തതും മൃദുവായതുമായ അരി ആണ്, ഇത് ദഹിക്കാന്‍ എളുപ്പമാണ്. ഇത് കൂടാതെ ദഹന പ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് അനുയോജ്യമായ ഓപ്ഷനാണ് ഈ അരി. നിയാസിന്‍, തയാമിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഇത്. ഇത് നാഡീവ്യവസ്ഥയ്ക്ക് നല്ലതാണ്, ഓര്‍മ നഷ്ടം, വിഷാദം എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു. ബസുമതി അരിയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ആരോഗ്യകരവും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതും ആണ്. എന്നാല്‍ ഇത് അധികം കഴിക്കുന്നത് അത്ര നല്ലതല്ല.

ചെറുപ്പക്കാരിലെ ഹൃദയാഘാതം; ആയുര്‍വ്വേദം തരും ആരോഗ്യമുള്ള ഹൃദയം

വൈറ്റ് റൈസ്

വൈറ്റ് റൈസ്

വെളുത്ത അരിയില്‍ തവിട് പാളികള്‍ ഉണ്ടാവുന്നില്ല. ഇത് ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ആണ്. ഇരുണ്ട നെല്ലിനങ്ങളില്‍ കാണപ്പെടുന്ന വിറ്റാമിനുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടില്ല, കാരണം ഇത് എന്‍ഡോസ്‌പെര്‍മിലേക്ക് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പുഷ്ടമാണ് ഇതില്‍ പോഷകങ്ങളില്ല. ഇത് ദഹിക്കുന്നത് എളുപ്പമാക്കുന്നു, കൂടാതെ ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക കാരണം ഇത് പഞ്ചസാരയായി സംസ്‌കരിക്കപ്പെടുന്നു. ശരീരഭാരം കുറയ്ക്കാന്‍ വെളുത്ത അരി അനുയോജ്യമല്ല.

English summary

Best Healthy Rices That Offer Great Nutrition In Malayalam

Here in this article we are discussing about the best healthy rice that offer great nutrition in malayalam. Take a look.
X