For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെരിക്കോസ് വെയിന്‍ തടയാം; ഇതൊക്കെ കഴിച്ചാല്‍ മതി

|

പലരുടെയും ഉറക്കം കെടുത്തുന്ന ഒരു അസുഖമാണ് വെരിക്കോസ് വെയിന്‍. വീര്‍ത്ത് തടിച്ച് കെട്ടുപിണഞ്ഞ് കിടക്കുന്ന ഞരമ്പുകള്‍ വളരെ വേദനാജനകവുമാണ്. പ്രായമേറുന്നതോടെയാണ് ഇത്തരം അസുഖം മിക്കവരിലും പ്രത്യക്ഷപ്പെടുന്നത്. ചെറുതായി തുടങ്ങി പതിയെ വലുതാവുന്ന ഒരു രോഗാവസ്ഥയാണിത്. ജനിതകപരമായോ, അമിതവണ്ണത്താലോ, ഗര്‍ഭസ്ഥകാലത്തോ നിങ്ങളില്‍ വെരിക്കോസ് വെയിന്‍ പ്രത്യക്ഷപ്പെടാം.

Most read: മെറ്റബോളിസം കൂടും തടിയും കുറയും; രാവിലെ കുടിക്കേണ്ടത്Most read: മെറ്റബോളിസം കൂടും തടിയും കുറയും; രാവിലെ കുടിക്കേണ്ടത്

നല്ല കാര്യം എന്തെന്നാല്‍, ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ സിരകളെ ശക്തിപ്പെടുത്താനും അതുവഴി വെരിക്കോസ് വെയിന്‍ തടയാന്‍ കഴിയുമെന്നതുമാണ്. വെരിക്കോസ് വെയിന്‍ സാധ്യത കുറയ്ക്കുന്ന അത്തരം ചില ഭക്ഷണങ്ങള്‍ ഇതാ.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോയില്‍ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളുടെ ആരോഗ്യത്തിന് ഉത്തമമായ രണ്ട് പ്രകൃതി ഘടകങ്ങളാണ് ഇവ. ധമനികളെയും സിരകളെയും ഹൃദയത്തെയും ഓക്‌സിഡന്റ് കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ഗ്ലൂട്ടത്തയോണും അവോക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്.

ശതാവരി

ശതാവരി

രക്തക്കുഴലിന്റെ ആരോഗ്യത്തിന് ഉത്തമമായ പച്ചക്കറിയാണ് ശതാവരി. ഇത് വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കുകയും കാപ്പിലറികളും സിരകളും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, സി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ഫൈബര്‍, ഫോളേറ്റ്, ക്രോമിയം എന്നിവയും ശതാവരിയില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, നിയാസിന്‍, ഫോസ്ഫറസ്, അമിനോ ആസിഡുകള്‍ എന്നിവയും ഇതില്‍ കൂടുതലാണ്. വസന്തകാലത്ത് ഇവ സുലഭമായി ലഭിക്കുന്നു.

Most read:കൊറോണ വ്യാപനത്തിനിടെ കേരളത്തില്‍ ഷിഗെല്ല രോഗവുംMost read:കൊറോണ വ്യാപനത്തിനിടെ കേരളത്തില്‍ ഷിഗെല്ല രോഗവും

ഇഞ്ചി

ഇഞ്ചി

നൂറ്റാണ്ടുകളായി ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. വെരിക്കോസ് വെയിനും മറ്റ് സിരാ പ്രശ്‌നങ്ങളും ചികിത്സിക്കാന്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും രക്തക്കുഴലുകളില്‍ ഫൈബ്രിന്‍ ലയിപ്പിക്കാനും ഇത് സഹായിക്കുന്നു.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

സ്ഥിരമായി ബീറ്റ്‌റൂട്ട് കഴിക്കുന്നത് വെരിക്കോസ് വെയിന്‍ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതില്‍ ശരീരത്തിലെ ഹോമോസിസ്റ്റീന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുന്ന ഫൈറ്റോകെമിക്കല്‍ സംയുക്തമായ ബെറ്റാസിയാനിന്‍ അടങ്ങിയിരിക്കുന്നു. രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുന്ന പ്രകൃതിദത്ത അമിനോ ആസിഡാണ് ഹോമോസിസ്‌റ്റൈന്‍.

Most read:ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം; അതീവ ജാഗ്രതMost read:ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം; അതീവ ജാഗ്രത

വാട്ടര്‍ ക്രേസ്

വാട്ടര്‍ ക്രേസ്

പലതരം രോഗങ്ങള്‍ക്കുള്ള പുരാതന പ്രതിവിധിയാണ് വാട്ടര്‍ ക്രേസ്. വെരിക്കോസ് വെയിന്‍ ചികിത്സിക്കുന്നതിനായി ആധുനിക ഹെര്‍ബല്‍ മെഡിസിനിലും ഇത് ഉപയോഗിക്കുന്നു. പ്രതിദിന ആവശ്യത്തിന്റെ 312% വിറ്റാമിന്‍ കെ വാഗ്ദാനം ചെയ്യുന്ന മികച്ചൊരു സസ്യമാണ് വാട്ടര്‍ ക്രേസ്. വിറ്റാമിന്‍ ബി 1, ബി 2, ബി 6, സി, ഇ, മാംഗനീസ്, കരോട്ടിനുകള്‍, ഇരുമ്പ്, കാല്‍സ്യം, ചെമ്പ്, നാരുകള്‍ എന്നിവയും ഇതില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.

ചിയ സീഡ്

ചിയ സീഡ്

ചെറുതാണെങ്കിലും പോഷകമൂല്യത്താല്‍ വലുതാണ് ചിയ വിത്തുകള്‍. ഒരു ഔണ്‍സ് ചിയ വിത്തില്‍ തന്നെ 11 ഗ്രാം ഫൈബറും 5 ഗ്രാം ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഫൈബര്‍, ഒമേഗ 3 എന്നിവ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. സാലഡില്‍ കലര്‍ത്തിയോ സ്മൂത്തികളില്‍ കലര്‍ത്തിയോ ചിയ വിത്തുകള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

Most read:തണുപ്പുകാലത്ത് ശരീരം ചൂടാക്കാന്‍ 10 ഭക്ഷണങ്ങള്‍Most read:തണുപ്പുകാലത്ത് ശരീരം ചൂടാക്കാന്‍ 10 ഭക്ഷണങ്ങള്‍

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

ആന്റിഓക്‌സിഡന്റുകള്‍ വീക്കം കുറയ്ക്കുന്നതിനും നിങ്ങളുടെ ഞരമ്പുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് സരസഫലങ്ങള്‍, പ്രത്യേകിച്ച് ബ്ലൂബെറി. ഇവ നിങ്ങള്‍ക്ക് ഒരു സ്മൂത്തിയില്‍ കലര്‍ത്തിയോ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയോ കഴിക്കാവുന്നതാണ്.

ഇലക്കറികള്‍

ഇലക്കറികള്‍

പച്ച പച്ചക്കറികളായ കാലെ, കോളാര്‍ഡ് ഗ്രീന്‍സ് എന്നിവ മഗ്‌നീഷ്യത്തിന്റെ മികച്ച സ്രോതസ്സുകളാണ്. രക്തചംക്രമണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുന്നതില്‍ പങ്കു വഹിക്കുന്ന ഒരു പ്രധാന ധാതുവാണ് മഗ്നീഷ്യം. ഇലക്കറികള്‍ സ്വാഭാവിക ഡൈയൂററ്റിക്‌സാണ്, അതായത് കാലുകളിലെ നീര്‍വീക്കം കുറയ്ക്കാന്‍ ഇവ സഹായിക്കും.

വാഴപ്പഴം

വാഴപ്പഴം

പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ കൂടുതലായതിനാല്‍ കാലിലെ വെരിക്കോസ് വെയിനിന് പരിഹാരം കാണാന്‍ വാഴപ്പഴത്തിന് കഴിയും. വാഴപ്പഴം സ്മൂത്തി ആക്കിയോ ഷേയ്ക്ക് ആക്കിയോ കഴിക്കാവുന്നതാണ്.

Most read:രോഗങ്ങള്‍ തൊടില്ല നിങ്ങളെ; രാവിലെ ഇത് കുടിക്കൂMost read:രോഗങ്ങള്‍ തൊടില്ല നിങ്ങളെ; രാവിലെ ഇത് കുടിക്കൂ

മത്സ്യം

മത്സ്യം

സാല്‍മണ്‍, മത്തി, ആങ്കോവീസ് എന്നിവ പോലുള്ള ചിലതരം മത്സ്യങ്ങളില്‍ ഒമേഗ 3 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടവും രക്തചംക്രമണവും മെച്ചപ്പെടുത്തുന്നതിനും വെരിക്കോസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

റൂട്ടിന്‍ അടങ്ങിയ ഭക്ഷണം

റൂട്ടിന്‍ അടങ്ങിയ ഭക്ഷണം

റൂട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വെരിക്കോസ് വെയിനിന് ഏറ്റവും മികച്ച ഭക്ഷണമെന്ന് പറയപ്പെടുന്നു. ആപ്പിള്‍, മുന്തിരി, ചെറി, ആപ്രിക്കോട്ട്, ബ്ലാക്ക്‌ബെറി എന്നിവയാണ് റൂട്ടിന്റെ സ്വാഭാവിക ഉറവിടങ്ങള്‍. ഇവയിലെ ഫ്‌ളേവനോയ്ഡുകള്‍ ശരീരത്തില്‍ വളരെയധികം ഗുണം ചെയ്യുന്നു. ഇവ വെരിക്കോസ് സിരകള്‍ വികസിപ്പിക്കുന്നതിന് കാരണമായേക്കാവുന്ന കാപ്പിലറികളെ ശക്തിപ്പെടുത്തുന്നു.

Most read:രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവMost read:രക്തസമ്മര്‍ദ്ദം വരുതിയിലാക്കാന്‍ ആയുര്‍വേദ വഴികള്‍ ഇവ

English summary

Best Foods That Can Prevent Varicose Veins

If you’ve got varicose or spider veins, take a look at the best foods to eat to improve your vein health.
X
Desktop Bottom Promotion